അറ്റ്ലാന്‍റ്റാ
പള്ളിവികാരി ജോണ് പുതിയാപറമ്പില്‍ അച്ചന്റെ പത്രങ്ങളില്‍ വന്ന ഒരു
ലേഖനം വായിച്ചപ്പോള്‍ നമ്മുടെ സഭക്കും സമുദായത്തിനും എന്തു
പറ്റിയെന്നും ചിന്തിച്ചുപോയി. നാട്ടില്‍നിന്നും വരുന്ന പുരോഹിതര്‍
ഇത്രമാത്രം ധാര്‍മ്മികമായി അധപതിച്ചവരോ? അമേരിക്കന്‍ ജനത കേട്ടിട്ടില്ലാത്ത
തോമാശ്ളീഹായെ സംബന്ധിച്ചുള്ള കള്ളചരിത്രങ്ങള്‍ പറഞ്ഞുകൊണ്ടാണ് ലേഖനം തുടരുന്നത്.
കബളിപ്പിക്കപ്പെട്ട മാര്‍ത്തോമ്മാ ചരിത്രം വായിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:
"കൊച്ചു കേരളം മനോഹരം,"" എന്നൊക്കെ പറഞ്ഞു രാവിലെ പത്രത്തില്‍ നോക്കുന്നത് ഇന്ത്യന്‍രൂപയുടെ വില ഇടിഞ്ഞുവോയെന്നാണ്. വില ഇടിഞ്ഞാല്‍ മനസറിയാതെ സന്തോഷിക്കും. നാട്ടില്‍ വിലപ്പെരുപ്പം സാധാരണക്കാരന്റെ ജീവിതം കൂടുതല്‍ കഷ്ടത്തിലാകുമെന്നു ചിന്തിക്കുവാന്‍ ഇവര്‍ക്ക് കഴിവും കുറവാണ്.
"കേരളം ദൈവത്തിന്റെ നാട്, ചരിത്രത്തിന്റെ തങ്ക ലിപികളില്‍ എഴുതപ്പെട്ടിരിക്കുന്നു (പുതിയാപറമ്പില്‍ അച്ചന്‍)" കൊച്ചു കേരളം മാത്രം മനോഹരമെങ്കില്‍ കൂട്ടത്തോടെ പുരോഹിതര്‍ ഈ നാട്ടില്‍ വരുവാന്‍ തിക്കും തിരക്കും കൂടുന്നത് എന്തിനാണ്? അമേരിക്കയില്‍ വന്നു കൂത്തുകളി കളിച്ചു അനേക പിള്ളേരെ വഴിവിഴപ്പിക്കുന്ന ഒരു വേദിയാണ് ഇവിടെ നടക്കുന്ന കണ്‍വെന്ഷനുകള്‍ഏറെയും. കൂട്ടതല്ലുകളും അഭിഷേകതെറികളും നടക്കാത്ത ഒറ്റ മഹായോഗങ്ങള്‍ അമേരിക്കന്‍ മണ്ണില്‍ നടന്നിട്ടില്ല. തങ്കലിപിയില്‍ എഴുതപ്പെട്ട ഏതു ചരിത്രമെന്ന് ലേഖകന്‍ വ്യക്തമാക്കിയിട്ടില്ല. അല്‍ഫോന്‍സാ നഗറിലെ മഹായോഗം തങ്കലിപികളാല്‍ എഴുതപ്പെട്ട ഒരു ചരിത്രമാകട്ടെ.
ലേഖനം വായിക്കുന്ന ചേരിയില്‍ താമസിക്കുന്നവര്‍ പോലും അച്ചന്റെ അര്‍ഥമില്ലാത്ത വാക്കുകളും പദപ്രയോഗങ്ങളും ചേര്‍ത്തു എഴുതിയ ചരിത്രജ്ഞാനത്തെ കളിയാക്കും. ദൈവത്തിന്റെ നാടെന്നു പറയുന്നത് പരിശുരാമന്‍ കേരളം സൃഷ്ടിച്ച ഐതിഹ്യം വെച്ചായിരിക്കാം. ഇത്തരം മണ്ടത്തരങ്ങള്‍ കേരള മണ്ണില്‍ പറഞ്ഞാല്‍ പോരെ. അമേരിക്കന്‍ മണ്ണില്‍ ഇങ്ങനെ ഒരു പൊങ്ങച്ചം എഴുതി കുട്ടികളില്‍ സീറോ വര്‍ഗീയതയും കുത്തി വെക്കെണോ. ദൈവത്തിന്റെ നാടായിട്ടും കേരളം എന്ന നാടിനെപ്പറ്റി യേശു കേട്ടിട്ടുണ്ടോ എന്നും തോന്നുന്നില്ല.
"എ.ഡി 52 കാലത്ത് തോമാശ്ലീഹ വന്നു അപ്പം മുറിച്ചു. പൂര്‍വ പിതാക്കന്മാര്‍ വിശ്വാസം സ്വീകരിച്ചു."
(അച്ചന്‍) നുണകള്‍
അമേരിക്കന്‍ മണ്ണില്‍ വന്നു കാച്ചുകയാണ് സീറോപുരോഹിതര്‍. പിന്നെ
എങ്ങനെ ഒബാമ ഉറക്കത്തില്‍ പൊട്ടിച്ചിരിക്കാതെയിരിക്കും. കുഞ്ഞു മനസുകളില്‍
ഒരു വിഷം കുത്തിവെക്കലാണ്. കുഞ്ഞുങ്ങളെ സങ്കുചിത മനസ്ഥിതിക്കാരായി
വളരുവാന്‍ പ്രേരിപ്പിക്കുന്നു. ഈ പാരമ്പര്യ ദുരഭിമാനം ക്രിസ്തു സ്നേഹത്തിനു ചേര്‍ന്നതാണോ. ബ്രാഹ്മണരെ മാത്രം മതപരിപര്‍ത്തനം ചെയ്തുവെന്നുള്ള
പ്രയോഗം നടത്താത്തതില്‍ അച്ചനെ അഭിനന്ദിക്കുന്നു. അപ്പം വന്നു മുറിച്ച ചരിത്ര
പുസ്തകത്തിന്റെ പ്രമാണ രേഖകള്‍ ആരുടെയെങ്കിലും കൈവശം ഉണ്ടെങ്കില്‍
ഏതെങ്കിലും മെത്രാന്‍ ഡോക്ടറെറ്റു ഡിഗ്രീ നല്‍കുമായിരുന്നു.)
"മക്കള്‍ക്കു നല്ല ബന്ധങ്ങള്‍ കണ്ടെത്താനാവാതെ മാതാപിതാക്കള്‍ വേദനിക്കുന്നു. കുടുംബങ്ങള്‍ക്ക് അടുത്തറിയുവാനും മക്കള്‍ക്ക് നല്ല ബന്ധങ്ങള്‍ കണ്ടെത്തുവാനും."
(അച്ചന്‍) നല്ല
ബന്ധങ്ങള്‍ എന്ന് അച്ചന്‍ ഉദ്ദേശിക്കുന്നത് എന്താണ്? സുറിയാനി
ക്രിസ്ത്യാനികളെയോ. കുട്ടികളെ ആകര്‍ഷിക്കുവാന്‍ ഒരു ചൂണ്ട ഇടീല്‍. നൂറു
ശതമാനവും മക്കള്‍ ഒരു കറമ്പി അല്ലെങ്കില്‍ സ്പാനീഷുമായി ഡേറ്റ് ചെയ്തു
അവസാനനിമിഷമാണ് സാധാരണ മക്കളുടെ വിവരം മാതാപിതാക്കള്‍ അറിയുന്നത്.)
മക്കളുടെ വിവരങ്ങള്‍ അറിയണമെങ്കില്‍
മാതാപിതാക്കള്‍ക്ക് കമ്പ്യൂട്ടര്‍ അറിവുകള്‍ സമ്മേളനം കൊടുക്കുന്നത്
നന്നായിരിക്കും. ചിലപ്പോള്‍ ഫേസ് ബുക്കില്‍ നിന്നും മറ്റു സോഷ്യല്‍നെറ്റ്
വര്‍ക്കുകളില്‍, മീഡിയാകളില്‍നിന്നും മക്കളുടെ കറമ്പിയെ അല്ലെങ്കില്‍ കറമ്പനെ കണ്ടുപിടിക്കുവാന്‍ സാധിക്കും.
മക്കള്‍ക്ക് നല്ല ബന്ധങ്ങള്‍ കണ്ടെത്തുവാന്‍, എന്തെ ഈ മഹാ സമ്മേളനം. കല്യാണ ബ്യൂറോക്കും കമ്മീഷന്‍ കിട്ടും . കൊച്ചച്ചന്മാര്‍ക്കും പെണ്ണ് കണ്ടു പിടിക്കാം.
പെണ്ണു കണ്ടു പിടിക്കുവാന്‍ അമേരിക്കയില്‍ മാതാപിതാക്കള്‍ മിനക്കെടാറില്ല . ആണും പെണ്ണും സമ്മേളിക്കുന്ന മലയാളീ ക്ലബുകള്‍ ധാരാളം തന്നെയുണ്ട്. ഈ സംസ്ക്കാരം ഒരു പുരോഹിതനും ഇവിടെ മാറ്റുവാന്‍ സാധിക്കുകയില്ല. സമ്മേളനം, ആണിനെയും പെണ്ണിനേയും അടുപ്പിക്കുവാനെന്നു പറയുന്ന അച്ചന്‍റെ പുരോഗമന സംസ്ക്കാരത്തെയും അഭിനന്ദിക്കുന്നു.
അച്ചന്‍ എഴുതി പ്രസിദ്ധീകരിച്ച ലേഖനം പോലെ മക്കള്‍ക്ക് ബന്ധത്തിനായി പ്രയാസ്സപ്പെടുന്ന മാതാപിതാക്കളും അറിവില്‍ ഇല്ല. എന്നാല്‍ മക്കളുടെ വിവാഹബന്ധം
തല്ലിപിരിഞ്ഞു രണ്ടാമതോ മൂന്നാമതോ വിവാഹം കഴിപ്പിക്കുവാന്‍ പ്രയാസപ്പെടുന്ന മാതാപിതാക്കളെ അറിയാം. മാര്‍ക്കറ്റു കുറയുമ്പോള്‍ ബ്യൂറോക്കാര്‍ക്ക് പോലും അനുരൂപനായ വരന്‍ വധുവിനെ ലഭിച്ചെന്നു വരുകയില്ല.
"കുഞ്ഞുങ്ങളുടെ കല ആസ്വദിക്കുവാന്‍ , കുടുംബങ്ങള്‍ അടുത്തറിയുവാന്‍ മറ്റൊരു ഉദ്ദേശം."
(അച്ചന്‍) ഒന്നും രണ്ടും സമ്മാനങ്ങള്‍ സാധാരണ മഹാസമ്മേളനം നടത്തുന്ന പ്രവര്‍ത്തകര്‍ക്കോ അവരുടെ മക്കള്‍ക്കോ ലഭിക്കും. ജഡ്ജിമാരും ഇവര്‍ തന്നെ. ലോട്ടറി നടത്തിയാല്‍ അമ്പതു അമ്പത് വീതം അരമനയുമായി ഒരു രഹസ്യധാരണയും സംഭവിക്കാം. സമ്മേളനം കഴിഞ്ഞു ഇതിന്റെപേരില്‍ മാതാപിതാക്കള്‍ തമ്മില്‍ കടിപിടിയും എടി പോടീ വിളിയും രസാവഹമാണ് . കലകളെ പ്രോത്സാഹിപ്പിക്കുന്ന മാറ്റങ്ങള്‍ നല്ലത് തന്നെ. പഴയ കാലങ്ങളില്‍ കഥകളിയോ കൂത്തോ ക്രിസ്ത്യാനികള്‍ പഠിച്ചാല്‍ പള്ളിയില്‍ പ്രാവേശനം ഇല്ലായിരുന്നു. ഒരു ക്രിസ്ത്യന്‍ മൂല്യങ്ങളുള്ള കലാരൂപങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. കലകള്‍ക്ക് ക്രിസ്ത്യാനികളുടെ സംഭാവന മാര്‍ഗംകളി മാത്രം. അതും കലയെന്നു പറയുവാന്‍ സാധിക്കുകയില്ല. മത്സര വിജയികളുടെ വിലയില്ലാ സര്ട്ടിഫിക്കെറ്റില്‍ അഭിമാനം കൊള്ളുന്നവരും ധാരാളം.
അമേരിക്കയില്‍ ഈ കൂത്തുകളും ഭാരതനാട്യവും കാണിച്ചാല്‍ ഇവിടെ ജനിച്ചു വളര്‍ന്നവര്‍ പറയും ' ബോറിംഗ്' എന്ന്. പത്തു മലയാളിക്ക് ഒരു സാംസ്ക്കാരിക സംഘടന ഈ നാട്ടില്‍ ഉള്ളപ്പോള്‍ നാട്ടില്‍നിന്ന് വരുന്ന തരികട കലാകാരന്മാര്‍ക്കും ഒരു സുവര്ണ്ണ അവസരവും ലഭിക്കും. പള്ളിയുടെ നേതൃത്വത്തിലും സാംസ്ക്കാരിക സംഘടന ആവശ്യമായും വന്നു. പണം അന്ത്യമമായി അച്ചന്റെ പോക്കറ്റിലും വരുമല്ലോ. കഴുതകളായ അല്മെനികള്‍ ഉള്ളകാലത്തോളം ഇങ്ങനെയുള്ള സമ്മേളനങ്ങള്‍ വന്‍വിജയംതന്നെ ആയിരിക്കും.
വടിയും കുത്തി കുരിശും പിടിച്ചു താലപ്പൊലിയും
മേടിച്ചു മേളങ്ങളും നടത്തി നടക്കുന്ന ഈ അഭിവന്ദ്യ തിരുമേനിമാരെ
ചുമക്കുവാനും വിഴുപ്പു ചുമക്കുവാനും കഴുതകളായ ജനവും എന്നും കാണും.
ജനത്തിനു ബോധവല്‍ക്കരണ ക്ലാസ്സുകളാണ് കാലത്തിന്റെ ആവശ്യം. ബുദ്ധിജീവികള്‍ ഒന്നടങ്കം ഈ പേഗന്‍രാജാക്കന്മാരെ വെറുക്കാന്‍ തുടങ്ങുന്നതും യേശുവിജയം ആയി കണക്കാക്കാം.
സൈബര്‍ ലോകത്തില്‍ അറ്റ്ലാന്റ കണ്‍വെന്ഷന്‍ പ്രമാണിച്ച് പുരോഹിതരുടെയും സാംസ്ക്കാരിക പ്രവര്‍ത്തകരുടെയും സദാചാര വക്താക്കളുടെയും ലേഖനങ്ങള്‍ ഏറെയുണ്ട്.എന്നാല്‍ ഒരു സാമൂഹ്യപ്രവര്തകനെയും ധര്‍മ്മശാല നടത്തുന്നവരെയും ഇവര്‍ ഈ മഹാ സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടില്ല.
ReplyDeleteനൂറു ശതമാനം ധനികരായിട്ടുള്ളവര്‍ സമ്മേളിക്കുന്ന ഒരു മഹാസമ്മേളനമായതുകൊണ്ടാണ് വെള്ളവും ഊറി കേരളത്തിലെ മൂന്നാംകിട രാഷ്ട്രീയക്കാര്‍, വിവരം ഇല്ലാത്ത പുരോഹിതര്‍ മുതല്‍ കര്‍ദ്ദിനാള്‍ വയലാര്‍രവി വരെയുള്ളവര്‍ സമ്മേളന നഗരത്തിലേക്ക് ഇടിച്ചു കയറുന്നുണ്ട്.
സായിപ്പിന്റെ പീഡനവും ആണ്ടുവട്ടമുള്ള മുഷിപ്പന്‍ ജോലിയും ഭാര്യാപീഡനവും സഹിച്ചു ജീവിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഇത്തരം മഹാസമ്മേളനം ഒരു ആശ്വാസം തന്നെ. പത്തുപ്രാവിശ്യം ഹൈസ്ക്കൂള്‍ കുത്തി ഇവിടെ ഫാമിലി വിസയില്‍ വന്നെത്തി ഭാഗ്യം ലഭിച്ചവരെല്ലാം പള്ളിയിലെ ധനിക വര്‍ഗത്തിന്റെ നേതാക്കന്മാര്‍ ആണ്.
പൌരത്വം ലഭിച്ചു കഴിഞ്ഞപ്പോള്‍ മത്തായി മാത്ത് ആയി, ജോസ് ഒസെ ആയി, പൗലോസ് പോള്‍സണ്‍ ആയി ജോസഫ് ജോ ആയി, കുര്യന്‍ കെവിന്‍ ആയി എന്നുള്ള വിത്യാസങ്ങളെയുള്ളു. പോക്കറ്റ് നിറയെ ബാഡ്ജും കുത്തി സ്ത്രീകളുടെ ഇടയില്‍ വിലസുവാന്‍ കിട്ടുന്ന അവസരവും രാഷ്ട്രീയ ഊച്ചാളികളുടെയും യാതൊരു തത്വങ്ങള്‍ ഇല്ലാത്ത കര്‍ദ്ദിനാള്‍ തോട്ടുള്ളവരുടെ കൂടെയുള്ള ഫോട്ടോകളും ചെറിയ ലോകത്തില്‍ ജീവിക്കുന്ന ഇവരെ സംബന്ധിച്ച് ഒരു അസുലഭ സന്ദര്‍ഭംതന്നെ.
സത്യംപറയട്ടെ, നാല്‍പ്പതു വയസു കഴിഞ്ഞ അമേരിക്കയില്‍ താമസിക്കുന്ന മലയാളികളില്‍
ഇമെയില്‍ അഡ്രസ് ഉള്ളവരോ കമ്പ്യൂട്ടര്‍ നോക്കുവാന്‍ അറിയാവുന്നവരോ ഒരു
ശതമാനംപോലും ഇല്ല.
ആരെയും പേടിക്കാതെതന്നെ ഇത്തരം ബ്ലോഗുകളില്‍ക്കൂടി പ്രതികരിക്കുവാന്‍, എഴുതുവാന്‍ ഒരു വേദിയും കൂടിയാണ്ഇവിടം. എന്തൊക്കെ ബ്ലോഗില്‍ എഴുതിയാലും ആരും അറിയുകയില്ല, വായിക്കുകയുമില്ല. മഹാസമ്മേളനത്തെ പൊക്കി എഴുതുന്ന ദീപികയുടെ പകര്‍പ്പായ ചില തരിയിടെ പത്രങ്ങളില്‍ ഇവരുടെ ഫോട്ടോ വരുന്നതിനായി വേണ്ടിവന്നാല്‍ ആയിരകണക്കിന് ഡോളര്‍ ഇവര്‍ ചിലവാക്കും.
കര്‍ദ്ദിനാളിനു താലപ്പൊലിയും പള്ളി അലങ്കരിക്കുവാന്‍ പൂക്കളുമായി
പതിനായിരക്കണക്കിന് ഡോളര്‍ ചിലവാക്കണം. ഈ തുകയെങ്കിലും അനാവശ്യമെന്നു പറഞ്ഞു ഈ സന്യാസ്സശ്രേഷ്ടന്‍ എന്തുകൊണ്ട് കേരളത്തിലെ ദാരിദ്ര്യവും തലമുറകളായി പീഡനവും സഹിച്ച ഒരു ഹരിജക്രിസ്ത്യാനിക്ക് കൊടുക്കുവാന്‍ ഉപദേശിച്ചു കൂടാ? പോകുന്ന പരിപാടികളില്‍ എല്ലാം ഇയാള്‍ക്ക് താലപ്പൊലികിട്ടി ആയിരകണക്കിന് ഡോളറുകള്‍ പൂക്കള്‍ക്ക്തന്നെ പ്രവര്‍ത്തകര്‍ പൊടിക്കുന്നുണ്ട്. ഇവരോക്കെയോ യേശുവിന്റെ പിന്‍ഗാമികള്‍.
ദാരിദ്ര്യംനിറഞ്ഞ ഒരു ബാല്യവും
ഇവര്‍ക്കുണ്ടായിരുന്നു. സ്വര്‍ണ്ണകുരിശും ക്ലാവര്‍ വടിയും രുദ്രാക്ഷ മാലയും ലഭിച്ചു കഴിയുമ്പോള്‍ പഴയതിനെ മറന്നു കടല്‍ത്തീരത്തെ മുക്കവന്റെ പിന്ഗാമിക്ക് കനകം വിളയുന്ന കാനഡയും അമേര്ക്കയിലെയും ധനികമലയാളികളെയും
മതി.
അലഞ്ഞു ലക്ഷ്യമില്ലാതെ നടക്കുന്ന ഈ ഇടയരെ
(ബിഷപ്പുമാര്‍ കര്‍ദ്ദിനാള്‍) കമ്പ്യൂട്ടര്‍ നോക്കുവാന്‍ പ്രവര്‍ത്തകര്‍ക്ക് ഒന്ന് പഠിപ്പിച്ചുകൂടെ. അല്‍മായ ശബ്ദംപോലുള്ള സൈബര്‍ലോകവും ഇവര്‍ കാണണ്ടേ. കാടന്‍ യുഗത്തിന്റെ ചങ്ങലകള്‍ ഇവരുടെ കൈകാലുകളില്‍ നിന്നു മുറിച്ചു മോചനം നല്‍കണ്ടേ?
ഞാന്‍ കര്‍ദ്ദിനാളിനെക്കാളും ഒരു കത്തോലിക്കന്‍ ആയതുകൊണ്ടുള്ള ഒരു തോന്നല്‍ മാത്രം.
മഹാസമ്മേളനത്തില്‍ സാംസ്ക്കാരിക രാഷ്ട്രീയ പള്ളി കൃഷിക്കാരെ സ്വാഗതം ചെയ്തിട്ടുണ്ട്. വടക്കേ ഇന്ത്യയിലെ ഒരു മിഷ്യനറി ബിഷപ്പോ, സാമൂഹ്യ പ്രവര്‍ത്തകരോ വന്നാല്‍ ആലന്‍ചേരിയുടെയുടെയും അങ്ങാടിയത്തിന്റെയും വരുമാനം കുറയും. അങ്ങനെയുള്ളവരെ ഷിക്കാഗോരൂപത അടുപ്പിക്കുകതില്ല.
മരകൊമ്പില്‍നിന്നു ഒരു തദേവൂസ് യേശുവിനെ സ്വീകരിക്കുന്നതായി ബൈബിളില്‍ ഉണ്ട്.
ന്യൂയോര്‍ക്കിലും(Rockland) ഒരു Fr.തദേവൂസ്
ധനികമഹാരാജാവായ ആലന്ചെരിക്ക് സ്വീകരണം കൊടുക്കുവാന്‍ പെണ്പിള്ളേരെ താലപ്പൊലിയും ആയി തയ്യാറാക്കിയിട്ടുണ്ട്. അമേരിക്കന്‍ ബിഷപ്പിന് വേണ്ടാത്ത ഒരു പള്ളി ഇദ്ദേഹത്തിനു ഉപയോഗിക്കുവാന്‍ കിട്ടി. വലിയതിരുമേനി പള്ളി പാവനമാക്കി വെഞ്ചരിക്കുവാന്‍ വരുകയാണ്.
സുഖമായ കാലം, എഴുന്നള്ളിക്കാന്‍ നൂറു കണക്കിന് പരിവാരങ്ങളും. നാടുകളില്‍ സുഖവാസംതേടി യാത്ര മതി.സ്വന്തം ഭവനത്തിലെ, നാട്ടിലെ കുഞ്ഞാടുകള്‍ അലഞ്ഞു നടന്നാല്‍ ഇദ്ദേഹത്തിനെന്ത്? ചുമക്കുവാന്‍ കോവര്‍ കഴുകള്‍ എവിടെയും ഉണ്ടല്ലോ.
മരക്കൊമ്പില്‍നിന്നു യേശു പിടിച്ചിറക്കി മാനസാന്തരപ്പെടുത്തിയത് സക്കേവൂസിനെ (സക്കായിയെ)യാണ്, സക്കേവൂസ് മാനസാന്തരപ്പെട്ടപ്പോള്‍ യേശുവിനോടു പറഞ്ഞതും ചെയ്തതും ഇപ്പോഴത്തെ സക്കായിമാരും ചെയ്യുന്നുവെങ്കില്‍ അവര്‍ക്കും സമൂഹത്തിനും അതു നന്മ ചെയ്യും. "സക്കായി അവിടെനിന്നു കര്‍ത്താവിനോടു പറഞ്ഞു: ഇതാ കര്‍ത്താവേ, എന്റെ സമ്പാദ്യത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ഞാന്‍ ആരുടെയെങ്കിലും എന്തെങ്കിലും വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ നാലു മടങ്ങു തിരിച്ചു നല്കുന്നു. യേശു അയാളോടു പറഞ്ഞു: ഇന്ന് ഈ ഭവനത്തിലേക്കു രക്ഷ വന്നെത്തിയിരിക്കുന്നു'' (ലൂക്കോസ് 19: 8-9).
Deleteബൈബിള്‍നാമം തെറ്റായി എഴുതിയത് ചൂണ്ടി കാണിച്ച ജോസ് ആന്റണിക്ക് നന്ദി. ഞാന്‍ പോസ്റ്റ് ചെയ്തശേഷം ചിന്തിച്ചായിരുന്നു. പിന്നെ തിരുത്തുവാന്‍ മിനക്കെട്ടില്ല. തദേവൂസ് ഇവിടെ അടുത്ത പ്രദേശത്തുള്ള ഒരു ഇടവക വികാരിയാണ്. സി.എം.ഐ. മിഷ്യന്‍ രൂപതയില്‍നിന്നും വന്ന ഏവരാലും ഇഷ്ടപ്പെടുന്ന നല്ല വൈദികനും. നേരില്‍ പരിചയമില്ല.
Deleteഇവിടെയും ഒരല്‍പം കുറിക്കട്ടെ
Deleteസക്കെവൂസിന്റെ ജോലിയെന്തെന്നു നമുക്കറിയാമല്ലോ , ഉണ്ടാക്കിയതെല്ലാം അന്യായമായാണ് , അതിന്റെ നാലിരട്ടി തിരിച്ചു കൊടുത്താല്‍ (വീട്ടില്‍ നിന്നുള്ള വീതം കൊണ്ടായിരിക്കും) ആള് സം"പൂജ്യ"നായി എന്ന് മനസിലാക്കാം. ഈ വസ്തുത നമ്മള്‍ വിസ്മരിക്കുന്നു.