Translate

Thursday, July 26, 2012

കന്യാസ്ത്രീയും കന്യാചര്‍മ്മവും - പ്രതികരണം


സാമുവല്‍ കൂടല്‍
ദൈവമേ നിനക്കു സ്തുതി. 2012 ജൂലൈ 24-ാം തീയതി എനിക്ക് മറക്കാനാവാത്ത ദിവസമായി! കാരണം രാവിലെ ടി.വി തുറന്നപ്പോള്‍ മുതല്‍ കന്യാസത്രീയുടെ കന്യാചര്‍മ്മം ഡ്യുപ്ലിക്കേറ്റായി ഒട്ടിച്ചെന്നും ഒര്‍ജിനല്‍ മെത്രാന്‍ - - - - ഈ ശസ്ത്രക്രിയ നടത്താന്‍ ഇന്ത്യയില്‍ ആശുപത്രികള്‍  ഇല്ലെന്ന കത്തോലിക്കാസഭയുടെ വാദം, ഇന്ത്യയില്‍ ഈ സൗകര്യമുള്ള ആശുപത്രികള്‍ ആലപ്പുഴ ഉള്‍പ്പടെ 50 ഉണ്ടെന്ന സി.ബി.ഐ വാദവും ത്രേസ്യമ്മയുടെ തുറന്ന കുമ്പസാരവും ഇതിലുപരി ചാനലിലെ ചര്‍ച്ചാ വേദികളും കൂടെകൂടെ വാര്‍ത്തയില്‍ ആവര്‍ത്തിച്ചു കാണിക്കുന്ന മെത്രാന്‍, പാതിരി, കന്യാസ്ത്രീ മുഖങ്ങള്‍! അമ്പംമ്പട രാഭണാ. . . 
എന്റെ കുട്ടിക്കാലം മുതല്‍ ഒരു മതവിഭാഗക്കാര്‍ കന്യാചര്‍മ്മം വിവാഹത്തിനു മുമ്പ് നശിച്ച പെണ്ണിനെ വിവാഹം ഒഴിയുന്നതായി കേട്ടിട്ടുണ്ട്. എന്നാല്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഒരു ഹൈജംബ് ചാടിയാലോ, കയ്യാല ചാടിയാലോ ഇതു പോകാവുന്നതേയുള്ളു എന്ന് ഈ മതത്തെ ബോധവല്‍ക്കരിക്കുന്നതായും കേട്ടിട്ടുണ്ട്. ഇന്നിതാ മലയാളി ക്രിസ്ത്യാനിയെ ആകമാനം അപമാനിക്കാന്‍ ചാനല്‍ വാര്‍ത്തകള്‍! എന്റെ കര്‍ത്താവിന് വെറും മുപ്പതു വെള്ളിക്കാശിനും വിലയില്ലാതായോ? അവന്റെ മണവാട്ടിമാര്‍ ഈവിധം അഭയകളായി മാറുന്നല്ലോ. ഈവക മനസ്സിന്റെ മൗനനൊമ്പരങ്ങള്‍ ഒരു കവിതയായി എന്റെ വിരല്‍തുമ്പിലൂടെ ഊറി. . . അല്‍മായ ശബ്ദത്തിലെത്തി. . . മാപ്പ്.
പക്ഷേ അതിന്റെ അനുവാചക പ്രതികരണങ്ങള്‍ രണ്ട് വിധത്തില്‍ വന്നപ്പോള്‍ ഈ കുറിമാനം മനനമുള്ള മനുഷ്യര്‍ക്കായി മാത്രം എഴുതുന്നു (എരുമയ്‌ക്കെന്തിന് കിന്നരനാദം). എന്റെ കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തെ ഔദ്യോഗിക (എയര്‍ലൈന്‍) ജീവിതത്തിലും അതിനു മുമ്പുള്ള കോളേജ് വിദ്യാഭ്യാസകാലത്തും (സെന്റ് ജോസഫ്‌സ് കോളേജ് ബാംഗ്ലൂര്‍) അനവധി കന്യാസ്ത്രീകളുമായി പരിചയപ്പെടാനും അടുത്തിടപഴകാനും അവസരം ലഭിച്ചിട്ടുണ്ട്. അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഉദ്യോഗകാലത്ത് കേരളത്തില്‍ നിന്നും ഡാര്‍ക് കോണ്ടിനന്റെലിലേക്ക് സേവനത്തിനായി പോകുന്ന നിരവധി കന്യാസ്ത്രീകളെ അവരുടെ ട്രാന്‍സിറ്റ് പോയിന്റായ അബുദാബിയില്‍, കണക്ഷന്‍ ഫ്‌ളൈറ്റ് കിട്ടാതെ രണ്ടും മൂന്നും ദിവസം എയര്‍പോര്‍ട് ട്രാന്‍സിറ്റ് ലോഞ്ചില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുവാനും ചിലരെ ട്രാന്‍സിറ്റ് വിസാ സംഘടിപ്പിച്ച് ടൗണില്‍ കൊണ്ടു പോയി ആശ്വസിപ്പിച്ച് ശുശ്രൂഷിക്കാനും ഈയുള്ളവനു ഭാഗ്യം ലഭിച്ചിട്ടുണ്ട്.
അവരില്‍ ഏറിയ പങ്കും ഒരു നിമിഷത്തിന്റെ പ്രേരണയില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുന്നതു പോലെ ഈ ഗതികിട്ടാമഠങ്ങളില്‍ എത്തിപ്പെട്ടവരാണെന്നും പുറത്തു പോകാനാകാത്തവണ്ണം സമൂഹത്തെ ഭയപ്പെട്ട് അകത്തെ പീഡാനുഭവത്തില്‍ മൗനമായി കരയുന്ന കര്‍ത്താവിന്റെ ദു:ഖമണവാട്ടികളാണെന്ന് അവരുടെ നാവിലൂടറിഞ്ഞ സത്യം എന്റെ പൊന്നുതമ്പുരാന്‍ ക്രിസ്തു നാമത്തില്‍ ഞാനെന്റെ മനസിന്റെ സത്യവാങ് മാന്യവായനക്കാരേ ഞാനിതാ സമര്‍പ്പിക്കുന്നു. ഹൃദയം കൊണ്ടൊന്നു ചിരിക്കാനറിയാത്ത കരയാന്‍ പോലും മറന്നു പോയ സഭയുടെ പാവം പെണ്ണാടുകള്‍!
പണ്ട് പണ്ടെന്നോ ഒരു വീരന്‍ പാതിരിയുടെ ദുഷ്ട മനസില്‍ തോന്നിയ കുബുദ്ധിയുടെ പരിണിത ഫലമാണീ മണവാട്ടിമാര്‍. സ്വര്‍ഗത്തിലെ കര്‍ത്താവിന് എന്തിന് ഭൂമിയില്‍ മണവാട്ടിമാര്‍? മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല. എന്ന യഹോവയുടെ ആദമിനെക്കുറിച്ചുള്ള ആദ്യത്തെ കണ്ടെത്തല്‍ ദൈവത്തിന്റെ ഒന്നാം വിവേകം അവനു കൂട്ടായി നരനില്‍ നിന്നും നരനുവേണ്ടി നാരിയെ സൃഷ്ടിച്ചു. ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പ്പെടുത്തരുത്. സഭയുടെ ഭൗതിക വളര്‍ച്ചയ്ക്കു വേണ്ടി ഹ്യുമന്‍ ലേബര്‍ പരമാവധി ഉപയോഗിക്കാന്‍ കണ്ടെത്തിയ അധമ നയമാണ് അവിവാഹിത പൗരോഹിത്യവും പാവം കര്‍ത്താവിന്റെ പേരില്‍ കുറെ മണവാട്ടിമാരും.
എന്റെ കവിതയില്‍ ഒരജ്ഞാതന്‍, ശിവലിംഗയോനീ പൂജപോലെ, . . . . കന്യാസ്ത്രീയുടെ കന്യാചര്‍മ്മമേ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കേണമേ എന്നു പ്രാര്‍ത്ഥിക്കുന്നതായി കണ്ടു! സഹോദരാ, മഹാ പുരോഹിതന്റെ സ്പര്‍ശനത്താല്‍ എല്ലാം പുണ്യാമകും എന്നു കരുതരുത്. എന്നാല്‍ സൃഷ്ടിയില്‍ ഒന്നും നീചമായതോ നിന്ദ്യമായതോ ദൈവം സൃഷ്ടിച്ചിട്ടില്ല. മൂര്‍ഖന്റെ വിഷവും പൊട്ടാസ്യം സൈനേഡു പോലും എല്ലാം ഗുണപ്രദം ഉപയോഗപ്രദം ബ്രഹ്മകല്‍പ്പിതം പ്രകൃതി. പ്രകൃതിയെ പ്രാകൃതമായി കാണാതെ സ്‌നേഹിക്കു. നിന്ദ നിസാരന്റെ ഭാവമാണ്. എന്റെ രചന മ്ലേച്ഛമെന്നു കരുതുന്നവരോട് ഒരു വാക്ക്, ഗര്‍ഭപാത്രവും മുലച്ചുണ്ടും താങ്കള്‍ക്ക് മ്ലേച്ചമായി തോന്നുന്നുവോ? അമ്മിഞ്ഞിപ്പാല്‍ ഒരു കുഞ്ഞ് നുകര്‍ന്നുവെങ്കില്‍ അവനാദ്യം കുരുന്നു കയ്യുകള്‍ക്കൊണ്ട് താങ്ങി തലോടിയ അമ്മയുടെ മുലകളങ്ങനെ മ്ലേച്ഛമാകും? എങ്കില്‍ അമ്മയില്‍ അംശമായ കന്യാചര്‍മ്മവും അങ്ങനയല്ലേ? ശ്ലീലവും അശ്ലീലവും രണ്ടും സത്യങ്ങളല്ല.
രണ്ടും മനസ്സിന്റെ സംസ്‌കാരതല സങ്കല്‍പ്പങ്ങളാണ്. മനനത്തിലൂടെ ഓരോ മനുഷ്യനും ശ്രേഷ്ട സംസ്‌കാരത്തിന് ഉടമകളാകണം. മരിക്കും മുമ്പേ മനനമുള്ള മനുഷ്യനാകാന്‍ താങ്കളും ശ്രമിച്ചു നോക്കൂ. ക്രിസ്തുവിന്റെ തിരുവചനങ്ങളിലെ പൊരുളറിയാന്‍ ഗീതയും ഉപനിഷിത്തുകളും ഹൃദ്യസ്തമാക്കു. ഞാനോര്‍ക്കുന്നു ഒരിക്കല്‍ നിത്യചൈതന്യയതി അദ്ദേഹത്തെ കാണാന്‍ വന്ന ഭക്തന്റെ കയ്യിലിരുന്ന മലയാളം വാരിക വാങ്ങി നോക്കിയിട്ട് അതിലെ മുഖചിത്രത്തിനെക്കുറിച്ച് പറഞ്ഞത് (സുന്ദരിയായ സ്ത്രീയുടെ മുഖത്തിന് പ്രാധാന്യം നല്‍കാതെ സ്തനങ്ങള്‍ക്ക് ക്ലോസപ് കൊടുത്ത ചിത്രം) ഇവനൊന്നും അമ്മയുടെ മുലകുടിച്ചിട്ടില്ലേ? പിന്നെന്താ മുലയോടിത്ര കൗതുകം എന്ന്. പ്രിയ സഹോദരാ, പാതിരാവില്‍ പാതിരി കന്യാമഠത്തില്‍ കയറികൂടിയത് ശ്ലീലമോ? അഭയയെ ക്രൂരമായി കൊല ചെയ്തത് വന്ദ്യമോ, ത്രേസ്യമ്മയുടെ പച്ചയായ വെളിപ്പെടുത്തല്‍ സ്തുത്യര്‍ഹമോ? ഇത് കൂടെ കൂടെ ടിവിയില്‍ കാണിച്ച് ക്രിസ്തീയതയുടെ തൊലുയുരിക്കുന്ന ചാനല്‍കാര്‍ ശ്ലാഹനീയരോ? പിന്നെന്തേ എന്റെ നൊമ്പര ഗദ്ഗദഗാനത്തിന് ഇത്ര മ്ലേച്ഛത? മനനത്തിലൂടെ മാനസാന്തരപ്പെടു. ഉത്തിഷ്ഠത ജാഗ്രതാ പ്രാപ്യവരാ നിബോധത. 

10 comments:

  1. (സുന്ദരിയായ സ്ത്രീയുടെ മുഖത്തിന് പ്രാധാന്യം നല്‍കാതെ സ്തനങ്ങള്‍ക്ക് ക്ലോസപ് കൊടുത്ത ചിത്രം ഇവനൊന്നും അമ്മയുടെ മുലകുടിച്ചിട്ടില്ലേ?(ഗുരു യതി)
    ഗുരു യതി പറഞ്ഞാലും സ്തനത്തില്‍ സൌന്ദര്യം കാണാത്ത പുരുഷന്‍ ഉണ്ടോയെന്നും സംശയം. രാജാ രവിവര്‍മ്മയുടെ ഒരു ചിത്രത്തില്‍ നഗ്നമായ
    മുലഞെട്ടില്‍ ഒരു സുന്ദരി കുഞ്ഞിനു മുലപ്പാല്‍ കൊടുക്കുന്ന വിശ്വപ്രസിദ്ധമായ ഒരു ചിത്രവും ഓര്‍മ്മവരുന്നു. യതിയെന്തേ രവി വര്‍മ്മയുടെ പടം അന്ന് ചിന്തിക്കാഞ്ഞത്?

    കവികള്‍ക്ക് കുളിര്മോട്ടുകളും ഈറനണിഞ്ഞ സ്ത്രീയുടെ സ്തനഭാഗങ്ങളും വര്‍ണ്ണിച്ചില്ലെങ്കില്‍ കവിതയാണെന്ന് തോന്നുമോ?

    എന്തുകൊണ്ടാണ് പുരുഷനു മുല ഞെട്ടുകളോട് താല്പര്യം. അവന്‍ കുഞ്ഞായിരുന്നപ്പോള്‍ അമ്മിഞ്ഞ പാലു കുടിക്കുമായിരുന്നു. ഒരു പുരുഷന്‍ കൂടെകൂടെ സ്ത്രീകളുടെ മുല ഞെട്ടുകളെ നോക്കുമ്പോള്‍, കാണുന്ന സ്ത്രീകള്‍ക്ക് അസഹ്യത തന്നെയാണ്. അസഹ്യത മുല ഞെട്ടുകള്‍ക്കല്ല. ചില സ്ത്രീകള്‍ പ്രതികരിക്കും. ചില സ്ത്രീകള്‍ കാര്യമാക്കില്ല. സ്ത്രീകള്‍ ഈ സുന്ദര വസ്തുവിനെ
    ഒളിച്ചു വെച്ചിരിക്കുന്നതാണ് കാരണം.

    ചെറുപ്പകാലങ്ങളില്‍ ഓര്‍ക്കുന്നു, അന്നു
    കേരളത്തിലെ കൌമാരക്കാര്‍ക്ക് സ്ത്രീയുടെ തുടഭാഗങ്ങളില്‍ സൌന്ദര്യം മതിമറന്നു
    മനസുരുകി നേരെനടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. നിത്യേന ജീവിതത്തില്‍ കാണുന്ന സ്ത്രീകളുടെ തുടകള്‍ക്കു അമേരിക്കയില്‍ യാതൊരു സൌന്ദര്യവും ഇല്ല.

    താജില്‍ പോയപ്പോള്‍ താജ്മഹാല്‍ എന്നും കണ്ടുകൊണ്ടിരുന്ന അവിടുത്തെ ഒരു അയല്‍വാസിയെ ഓര്‍മ്മിക്കുന്നു. അയാള്‍ക്ക്‌ താജ്മഹല്‍ ഒരു സൌന്ദര്യവസ്തു അല്ലായിരുന്നു.

    Empire State ന്റെ തൊട്ടടുത്തു പതിറ്റാണ്ടുകള്‍ ജോലി ചെയ്ത ഞാന്‍ മനോഹരമായ ആ
    ആകാശഗോപുരം കണ്ടാല്‍ നോക്കുകപോലും ഇല്ലായിരുന്നു.

    സ്ത്രീയുടെ തലയും തലമുടിയും മുഖവും നിത്യേന കണ്ടുമടുക്കുന്ന പുരുഷന്റെ ജിജ്ഞാസയാണ് ഒളിഞ്ഞു കിടക്കുന്ന മാറിടത്തെപ്പറ്റി ഭാവനയില്‍ യതി കണ്ട ആ ചിത്രം. ശിക്ഷ്യന്മാരെ പറ്റിച്ചുകൊണ്ട് പടം കണ്ട യതിവര്യനും സന്തോഷിച്ചു കാണും. തുറിച്ചു നോക്കുന്ന കണ്ണുകളും പുഞ്ചിരിക്കുന്ന പല്ലുകളും പെണ്ണില്‍നിന്ന് കിട്ടിയാല്‍ മനസ്സില്‍ ലടു പൊട്ടിയെന്ന് ചുരുക്കം. ആ ഭാഗ്യം അപൂര്‍വങ്ങളില്‍ അപൂര്‍വ്വമാണ്.

    ചില പുരുഷന്മാര്‍ സ്തനഭാഗങ്ങള്‍ കണ്ടാല്‍ കുഞ്ഞുങ്ങളെപ്പോലെയാണ്. ഒരിക്കലും കണ്ടിട്ടില്ലാത്തതുപോലെ. ഗവേഷകര്‍ പറയുന്നത് അവന്‍ കുഞ്ഞായിരുന്നപ്പോള്‍ അമ്മയുടെ മുലപ്പാല്‍ കുടിച്ചതു അവന്റെ ഉപബോധ മനസ്സിലുണ്ട്. അവന്റെ ശിശുവായിരുന്നപ്പോള്‍ അമ്മിഞ്ഞപ്പാല് കുടിച്ച ഓര്‍മ്മകള്‍ അമ്മയുടെ മുലഞ്ഞെട്ടിലേക്ക് പായുന്നുവെന്നും ഗവേഷണം പറയുന്നു.പുരുഷനു അവിടം കണ്ടാല്‍ താത്പര്യം വരുന്ന ഒരു കാരണമിതാണ്.

    അങ്ങനെയെങ്കില്‍ സ്ത്രീകളും മുല കുടിച്ചിട്ടുള്ള വരല്ലേ? അവര്‍ എന്ത് അമ്മയുടെ മുലഞെട്ട് തേടി അലയുന്നില്ല. നിത്യേന കാണുന്ന താജ്മഹല്‍ സ്വന്തമായി ഒളിഞ്ഞു തനിക്കു മാത്രം കാണാവുന്ന
    സ്വന്തം ശരീരത്തില്‍ ഉള്ളപ്പോള്‍ എന്തിനു അപരന്റെ ഒളിഞ്ഞിരിക്കുന്ന മറ്റൊരു ചെളിക്കുണ്ട് അന്വേഷിച്ചു പോവണം. നിത്യേന സൌധം കാണുന്ന സുന്ദരിക്ക് മറ്റൊരു മുംതാസില്‍ എന്ത് സൌന്ദര്യം?

    വേറൊരു കാര്യം, ഓഫീസില്‍ ആയാലും സ്കൂളില്‍ ആയാലും പുരുഷന്മാര്‍ എപ്പോഴും സംസാരിക്കുന്നതു സ്ത്രീക്ക് ദൈവം നല്‍കിയ ഈ സൌന്ദര്യ വസ്തുവിനെപ്പറ്റിയാണ്‌. ചിലരുടെ വര്‍ണ്ണനകള്‍ മഹാകവികള്‍പോലും നാണിച്ചു പോവും. ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ഈ സൌന്ദര്യവസ്തു മനുഷ്യന്റെ തലച്ചോറില്‍ വികസിച്ചെടുക്കും.

    സ്ത്രീകളുടെ സ്തനങ്ങള്‍ കാണാത്ത അവിവാഹിതര്‍ക്ക് ഭാവനകള്‍
    തലച്ചോറില്‍ കേറി ഒരു ഭ്രാന്തുണ്ടാക്കും.
    സെക്സ് പരസ്യങ്ങളും മനുഷ്യനെ ഹരം പിടിപ്പിക്കും. ഇതെല്ലാം മനസ്സില്‍ ഉരുട്ടി പുരുഷനെ സ്ത്രീയുടെ മുമ്പില്‍ ബാലഹീനന്‍ ആക്കി വിഡ്ഢിയാക്കുന്നു.സ്ത്രീ മിടുക്കിയെങ്കില്‍ ഈ വിഡ്ഢിയെ അടിമയുമാക്കാം.

    ReplyDelete
  2. അഭയ കൊലക്കേസും മുലക്കണ്ണും - ഒരവലോകനം
    അവസാനം അഭയ കൊലക്കേസ്സ് കോട്ടയം ബിഷപ്‌സ് ഹവുസില്‍ നിന്നിറങ്ങി റോഡു ക്രോസ്സ് ചെയ്തു പയസ് ടെന്ത് കോണ്‍വെന്റില്‍ കയറി ലൂസി വഴി കോട്ടൂരിനെയും സ്റെഫ്ഫിയെയും കൂട്ടി പൂത്രുക്കയിലൂടെ വീണ്ടും അടുക്കള വഴി, കിണര്‍ കടന്നു കന്യാ ചര്‍മത്തിലൂടെ ബാംഗലൂര്‍, കോടമ്പക്കം ദുബായ് ആലപ്പുഴ ഹോസ്പിടല്‍ വഴി നിത്യചൈതന്യയതിയെക്കൂട്ടി സുന്ദരിയായ സ്ത്രീയുടെ മുഖത്തു കൂടെ കയറി നിറഞ്ഞ മാറിടത്തിലൂടെ മനോഹരമായി ഊഴ്ന്നിറങ്ങി സ്ത്രീയുടെ മുലക്കണ്ണില്‍ എത്തിനില്‍ക്കുന്നു.!!!!!???? . ഹോ ഇനി എങ്ങോട്ടാണാവോ ഈ കേസിന്റെ പോക്ക്. സി ബി ഐ ആകെ വീണ്ടും കുഴപ്പത്തിലാകും. വെറുതെ അല്ല ലോക്കല്‍ പോലീസിനും, എന്തിനു സി ബി ഐ ക്ക് പോലും വഴി തെറ്റുന്നത് . ഇത്തരം കഥ കേള്‍ക്കുന്നവര്‍ക്ക് കേസ് തീര്‍ക്കാന്‍ തോന്നില്ല. എത്രത്തോളം കഥ നീളുന്നോ അത്രയും രസം. അവരുടെ ഭാവനയും കാടുകയറും. യു ടുബിലെ ത്രെസിയാമ്മ ടീച്ചറ് തന്നെ എത്ര പൊട്ടിച്ചിരിച്ചാണ് ആ കഥ പറയുന്നത് എന്നൊന്ന് കാണണം.സി ബി ഐ അധികം ഒന്നും ചോദിക്കാതെ കണ്ണുമിഴിച്ചു വെറുതെ കേട്ടിരുന്നു പോയി എന്നാണു അവര്‍ പറഞ്ഞത്. ഈ അന്വേഷണം ഇപ്പോള്‍ അന്വേഷിക്കുന്നവര്‍ ഇങ്ങനെ നീട്ടി, വരുംതലമുറയിലെ സി ബി ഐ ക്കാര്‍ വരെ ഈ റിലെ അന്വേഷണം ഏറ്റെടുക്കേണ്ടി വന്നേക്കാം. ഈ ബ്ലോഗുകാരുടെ ഒരു കുറ്റാന്വേഷണ ത്വരയെ?!. ഷേര്‍ലോക്ക്‌ ഹോംസ് തോറ്റുപോകും. ഈ ലേഖന പരമ്പര ഇവിടെ അവസാനിക്കുന്നില്ല .... എന്ന് കരുതട്ടെ. ഇനി അടുത്ത ഉദ്വേഗം നിറഞ്ഞ എപ്പിസോടിനായി കാത്തിരിക്കുന്നു...
    ഒരു വായനക്കാരന്‍

    ReplyDelete
  3. പുരോഹിതര്‍ ആദ്യപാപം ചെയ്തോ എന്നത് എന്‍റെ വിശ്വാസത്തെ ബാധിക്കുന്ന പ്രശ്നമല്ല. അവര്‍ക്ക് ഭാര്യമാരുമായി ചേരുന്നതിനു വചനം വിലക്കുന്നുമില്ല. ( വിവാഹിതരാകാതിരിക്കുന്നതാണ് കൂടുതല്‍ സ്രേഷ്ട്ടം എന്ന് വചനം പറയുന്നു). എന്നാല്‍ അവര്‍ വ്യാജം പറയുന്നുണ്ടോ കൊലപാതകം ചെയ്തിട്ടുണ്ടോ എന്നതാണ് ഞാന്‍ നോക്കുന്നത്. എങ്കില്‍ അവര്‍ കുറ്റക്കാര്തന്നെ. അതിനവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യണം.

    അപ്പോള്‍ ചിലര്‍ നെറ്റി ചുളിച്ചേക്കാം, ഇവിടെ ഭാര്യ ഭര്‍ത്തൃ ബന്ധാത്തെക്കുരിച്ചല്ലല്ലോ പറയുന്നത് എന്ന്. അല്ല എന്ന് നമുക്ക് ഉറപ്പിച്ചു പറയാനാവില്ല. എന്തെന്നാല്‍ കുംബാസര രഹസ്യംപോലെ രഹസ്യമായ കല്യാണങ്ങള്‍ അരമനകളില്‍ നടത്തുവാനും , അതിനു അതീവ രഹസ്യമായ ഒരു രെജിസ്ടര്‍ സൂക്ഷിക്കാനും കാനോന്‍ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍ ഈ രഹസ്യവിവാഹത്തെ രാജ്യത്തിലെ നിയമത്തിനുമുന്നിലോ ,കുഞ്ഞാടുകള്‍ക്ക് മുന്നിലോ വെളിപ്പെടുത്തുവാന്‍ സഭയുടെ കാനോന്‍ നിയമം അനുവദിക്കുന്നുമില്ല.
    ആംഗലേയ ഭാഷയിലെ അറിവ് തുലോം കമ്മിയായതുകൊണ്ട്‌ ,വായിച്ചുമാനസിലക്കിയതില്‍ വന്ന തെറ്റുമാകാം , എന്നെ ഇങ്ങനെ ചിന്തിപ്പിച്ചത്. അത് വായിച്ചു മലയാളത്തില്‍ എന്നെപ്പോലുല്ലവര്‍ക്കുവേണ്ടി എഴുതുവാന്‍ , ഭാഷാ പണ്ഡിതരായ , പടന്നമ്മാക്കലിനും, നെടുങ്കനാലിനും, കോട്ടൂരിനും,ജോണിനും,മറ്റപ്പള്ളിക്കും , ആന്റണിക്കും,കൂടലിനും,റോഷനും ,വട്ടമറ്റത്തിനും ...... ഒക്കെ വിടുന്നു .

    CHAPTER VII: THE SECRET CELEBRATION OF MARRIAGE
    Canon 1130 For a grave and urgent reason, the local Ordinary may permit that a marriage be celebrated in secret.

    Canon 1131 Permission to celebrate a marriage in secret involves:

    Canon 1131.1 that the investigations to be made before the marriage are carried out in secret;

    Canon 1131.2 that the secret in regard to the marriage which has been celebrated is observed by the local Ordinary, by whoever assists, by the witnesses and by the spouses.

    Canon 1132 The obligation of observing the secret mentioned in canon 1131 n. 2 ceases for the local Ordinary if from its observance a threat arises of grave scandal or of grave harm to the sanctity of marriage. This fact is to be made known to the parties before the celebration of the marriage.

    Canon 1133 A marriage celebrated in secret is to be recorded only in a special register which is to be kept in the secret archive of the curia.


    ഒന്ന് കൊരിന്തെര്‍ 7 :8 ഇവര്‍ക്ക് ഇവിടെ വേണമെങ്കില്‍ എടുക്കാം


    8 വിവാഹം കഴിയാത്തവരോടും വിധവമാരോടും: അവർ എന്നെപ്പോലെ പാർത്തുകൊണ്ടാൽ അവർക്കു കൊള്ളാം എന്നു ഞാൻ പറയുന്നു.

    എന്നാല്‍ സംയമനം സാദ്ധ്യമാല്ലാത്തവര്‍ വിവാഹം ചെയ്യട്ടെ; വികാരംകൊണ്ട് ദഹി ക്കുന്നതിനേക്കാള്‍ വിവാഹം ചെയ്യുന്നതു നല്ലതു.

    കൊരിന്ത്യർ 1 - 7:28

    നീ വിവാഹം ചെയ്താലും ദോഷമില്ല; കന്യകയും വിവാഹം ചെയ്താൽ ദോഷമില്ല; എങ്കിലും ഇങ്ങനെയുള്ളവർക്കു ജഡത്തിൽ കഷ്ടത ഉണ്ടാകും; അതു നിങ്ങൾക്കു വരരുതു എന്നു എന്റെ ആഗ്രഹം.

    ReplyDelete
    Replies
    1. ആവേശരായ പുതുക്കയും കൊട്ടൂരും സ്തന കന്യകാ ചര്മ്മങ്ങള്‍ തേടി മതില് ചാടിയ വഴികള്‍ ജോണ് വളരെ കൃത്യമായി വര്‍ണ്ണിച്ചിരിക്കുന്നു. കെ.കെ. റോഡു വിലങ്ങേയുള്ള ഊടുവഴികളില്‍ക്കൂടെ ബി.സി. എം. കോളേജിന്റെ പുറകിലായ സ്ഥലത്ത് ഇവര്‍ സെഫിയെ കാണുവാന്‍ ചാടിയ മതില്‍ കൃത്യമായി പറഞ്ഞ ജോണിന് അഭിനന്ദനങ്ങള്‍. ST.. ലൂയി മിസ്സോറിയില്‍വരെ ത്രേസ്യാമ്മ ടീച്ചറുടെ ചിരിയും മുഴങ്ങുന്നുണ്ടായിരുന്നു. ഡാളസ്സില്‍ താമസിക്കുന്ന പിപ്പിലാഥന്‍ ആ സമയം ബൈബിളും കാനോന്‍ നിയമവും വായിക്കുകയായിരുന്നു.

      പിപ്പിലാഥന്‍ എന്നെ സംബന്ധിച്ചടത്തോളം പുതിയ ഒരു അറിവുമായിട്ടാണ് വന്നെത്തിയത്. കാനോന്‍ നിയമത്തെപ്പറ്റി എന്റെ അറിവ് വട്ട പൂജ്യവും.

      സഭയില്‍ അനുവദിനീയമായ രഹസ്യ വിവാഹത്തെ ചെറുതായി വിവരിച്ചു ചുരുക്കിപ്പറയട്ടെ. പുരോഹിതര്‍ സഭയ്ക്ക് പുറത്തു പോയാലും കത്തോലിക്കാ സഭയില്‍ പട്ടക്കാരെ യാതൊരു കാരണവശാലും വിവാഹം കഴിക്കുവാന്‍ അനുവദിക്കുകയില്ല. ജോണ് പോള്‍ രണ്ടാമന്റെ കാലംമുതല്‍ ഈ നിയമം കര്‍ശനമാണ്.യാഥാസ്ഥിതികനായ ഇപ്പോഴത്തെ മാര്പാപ്പയുടെയും നിലപാടിന് മാറ്റമില്ല.

      അല്മെനിക്ക് രഹസ്യവിവാഹം സഭയില്‍ അനുവദിച്ചിട്ടുണ്ട്. സാമ്പത്തികമോ സാമൂഹികമോ ആയ കാരണങ്ങളാല്‍ ചിലപ്പോള്‍ ബന്ധുക്കള്‍ വിവാഹത്തിനു എതിര്‍പ്പുമായി വരും. വരനും വധുവും തീവ്രമായി വിവാഹം കഴിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. ബന്ധുക്കളുടെ ശക്തിയായ എതിര്‍പ്പുമൂലമുള്ള സാഹചര്യത്തില്‍ സഭ രഹസ്യ വിവാഹം നടത്തി കൊടുക്കും.

      വിത്യസ്ത സമുദായത്തില്‍ ഉള്ളവര്‍ ഒരാള്‍ കത്തോലിക്കനെങ്കില്‍ അപരന്‍ അകത്തോലിക്കനും ബന്ധുക്കള്‍ പരസ്പരം എതിര്‍പ്പും ഉള്ള സാഹചര്യത്തിലും രഹസ്യവിവാഹം നടത്തുവാന്‍ അനുവദിനീയമാണ്.

      അവിവാഹിതരായി ഒന്നിച്ചു ജീവിക്കുന്നതും സഭയുടെ ദൃഷ്ടിയില്‍ വ്യപിചാര തുല്യമാണ്. വിവാഹത്തിനു തടസ്സങ്ങള്‍ ഏറെയും. സഭ രഹസ്യ വിവാഹം അനുവദിക്കുവാന്‍ ബാധ്യസ്ഥരാണ്. സഭയില്‍ വിവാഹം കഴിക്കുന്നതുവരെ അവിവാഹിതരുടെ മക്കളും ജാരസന്തതികള്‍ ആണ്. രഹസ്യവിവാഹം സര്‍ക്കാരിനെയും അറിയിക്കുകയില്ല.

      വിവാഹം ചെയ്‌താല്‍ തറവാട് നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നവര്‍ക്കും വിവാഹം രഹസ്യമായി വെക്കും. പുനര്‍ വിവാഹംമൂലം വിധവകള്‍ക്കു സ്വന്തം കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്ന സാഹചര്യത്തിലും വിവാഹം രഹസ്യമായിരിക്കും. അതുപോലെ സര്‍ക്കാര്‍ ആനുകൂല്യങ്ങളോ, welfare നിലനിര്‍ത്തുന്നതിനും വിവാഹം രഹസ്യമായിരിക്കും.

      ഇങ്ങനെയുള്ള രഹസ്യ വിവാഹങ്ങള്‍ക്കും ചില നിബന്ധനകള്‍ ഉണ്ട്. രഹസ്യമായി വിവാഹം നടത്തുന്നവരെ സംബന്ധിച്ച് ഇടവക വികാരി സൂക്ഷ്മമായി അന്വേഷണം നടത്തണം. അന്വേഷണം പരമരഹസ്യം ആയിരിക്കണം. ഇടവക വികാരിയും സാക്ഷികളും വധുവരന്മാരും രഹസ്യം യാതൊരു കാരണവശാലും പുറത്താക്കുവാന്‍ പാടില്ല.

      വൈവാഹിക വിശുദ്ധിക്കു ഹാനികരമായതു കണ്ടെത്തുകയോ, വധു വരന്മാരുടെ തീവ്രമായ കുറ്റകൃത്യങ്ങള്‍മൂലം ഇടവക വികാരിക്ക്
      ഭീഷണിയുണ്ടാവുകയോ സംഭവിച്ചാല്‍ വിവാഹം നടത്തി കൊടുക്കുവാന്‍ പുരോഹിതര്‍ ബാധ്യസ്ഥരല്ല.ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ പരമ രഹസ്യമായി വിവാഹത്തിനുമുമ്പു അറിഞ്ഞിരിക്കണം.

      വിവാഹം രേഖപ്പെടുത്തിയ രജിസ്റ്ററുകള്‍ ഇടവകയില്‍ സൂക്ഷിക്കുവാന്‍ പാടില്ല. അതിനായി രഹസ്യ റിക്കാര്‍ഡുകള്‍ സൂക്ഷിക്കുന്ന സുരക്ഷാ സ്ഥലങ്ങള്‍ ബിഷപ്‌ അരമനയില്‍ ഉണ്ട്. ദമ്പതികള്‍ ഒപ്പിട്ട പത്രം അരമനയില്‍ സൂക്ഷിക്കുവാന്‍ തുടങ്ങിയാല്‍ മറ്റു യാതൊരു രേഖകളും ദമ്പതികളോ
      സാക്ഷികളോ കൈവശംവെക്കുവാന്‍ പാടില്ല. ഇതൊക്കെയാണ് കാനോന്‍ നിയമങ്ങള്‍ അനുശാക്കുന്നത്.

      ഇങ്ങനെ ഒരു വിഷയം ഇവിടെ അവതരിപ്പിച്ച പിപ്പിലാഥനു നന്ദി.

      Delete
    2. ഇപ്പറഞ്ഞ സാഹചര്യത്തില്‍ കല്യാണം കഴിച്ചാലും എന്ത് പ്രയോജനം?
      ഒരുമിച്ചു താമസിക്കാന്‍ വയ്യ , നാട്ടുകാര്‍ അറിയാന്‍ വയ്യ ,കുട്ടികളുണ്ടാവാന്‍ വയ്യ . വിശ്വസിക്കാന്‍ പ്രയാസം . ഇതിലുപരി എന്തോ ഇല്ലേ ഈ നിയമത്തിനു പിന്നില്‍? അതും അരമന രഹസ്യം .

      Delete
  4. സാമുവല്‍ കൂടല്‍, കലഞ്ഞൂര്‍

    (പിപ്പിലാഥന്‍ എഴുതിയ കാനോന്‍ നിയമത്തിന് നന്ദി)
    വഴിയും സത്യവും ജീവനുമായവനേ നിനക്കു സ്തുതി. സത്യവേദപുസ്തകത്തിന്റെ സത്യവിശ്വാസികളെയും സര്‍ക്കാരിനെയും മറച്ച് രഹസ്യമായി അനുവദിച്ചിട്ടുള്ള ഈ അരമന വേഴ്ചകള്‍ കാനോന്‍ നിയമങ്ങളെ നാറ്റിക്കുവാനും, കത്തോലിക്കാ സഭ കര്‍ത്താവിന്റെ സഭാ മണവാട്ടി ലിസ്റ്റില്‍ നിന്നും വെട്ടിക്കളയുവാനും ഇടയാകുന്ന കഷ്ടകാലം വന്നു ചേര്‍ന്നതില്‍ ദു:ഖിക്കുന്നു. സത്യമേവ ജയതേ! പണ്ട് വിശുദ്ധ വേദപുസ്തകം കത്തോലിക്കാ സഭയിലെ അല്‍മായര്‍ വായിക്കുവാന്‍ പോലും പാടില്ലായിരുന്നു എന്നു കേട്ടിട്ടുണ്ട്. ഇന്ത്യയില്‍ സംസ്‌കൃത വേദങ്ങള്‍ പണ്ട് ബ്രാഹ്മണരുടെ കുത്തകയായിരുന്നാല്‍ ഭാരതത്തിന്റെ ആത്മജ്ഞാനം കേട്ടറിയുവാനോ, വായിച്ചറിയുവാനോ തരം കിട്ടാതെ ആ സനാതന മതം വിട്ട് എന്റെ ഏതോ ഒരു മുത്തച്ഛന്‍ മതം മാറി ഈ പാതിരിമാരുടെ ചതിക്കുഴിയില്‍ അകപ്പെട്ടല്ലോ! അത് കാരണം തുടര്‍ന്നുള്ള ബീജം ഞാനായി ഈ സഭയില്‍ പിറന്നു വീഴാനും കുരുടന്മാരായ വഴികാട്ടികളുടെ അടിമകളായി വീര്‍പ്പുമുട്ടി കഴിയാനും ഇടവന്നല്ലോ എന്നോര്‍ത്ത് ജന്മത്തെ ശപിക്കുന്നു. അല്‍മായരില്‍ നിന്നും സ്വയം കല്ല്യാണം വരെ രഹസ്യമാക്കി വി.ഐ.പി കളാകുന്ന പുരോഹിതരേ, നിങ്ങള്‍ക്ക് ഹാ കഷ്ടം! ക്രിസ്തീയതയെ കാലത്തിന്റെ ഭൗതിക സുഖങ്ങള്‍ക്കായി ഒറ്റിക്കൊടുക്കുന്ന നിങ്ങള്‍ യുദയെപ്പോലെ ജനിക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നു?
    മലങ്കരയിലെ ഒരു മഹാപുരോഹിതന്‍ കുദാശ ചൊല്ലി കൈയ്യിലാക്കിയ കാശു മുഴുവന്‍ പലിശക്കമ്പനികള്‍ക്ക് കൊടുക്കുകയും അവസാന കാലം പലിശക്കമ്പനികള്‍ കബളിപ്പിച്ചത് കാരണം കോടികള്‍ നഷ്ടമായ ദു:ഖത്തില്‍ മനസിന്റെ സമനില തെറ്റി! പ്രാകൃതമായി പെരുമാറിയ ആ പ്രാകൃത മനസോടെ ശരീരം വെടിഞ്ഞ് എവിടേക്കോ പോയി. പക്ഷെ മൃതശരീരം ലക്ഷങ്ങളുടെ കുന്തരിക്കത്തില്‍ മൂടി കല്ലറയിലാക്കി. മനുഷ്യാ നീ മണ്ണാകുന്നു. പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട നിന്റെ മേനി തിരുമേനിയല്ല, പല്ലു തേച്ചില്ലെങ്കില്‍ വാ നാറുന്നവനേ കുന്തിരിക്കം വെറും ക്രിമിനല്‍ വേസ്റ്റേജ് ഓഫ് മണി! സ്വയം വലിയവനാകാന്‍ പുരോഹിതന്‍ കണ്ടെത്തിയ ഗമിക്‌സുകളില്‍ വെറും ഒരണ്ണം മാത്രമാണിത്. വിശുദ്ധ മത്തായി 10 ഒരിക്കലും വായിച്ചിട്ടില്ലാത്ത ഇവര്‍ ഏത് കര്‍ത്താവിന്റെ പ്രതിപുരുഷന്മാരാണ്, കാലം ഇവരുടെ കര്‍മ്മങ്ങള്‍ ചികഞ്ഞു നോക്കിയാല്‍? ഭാരതത്തിലെ ജ്ഞാനോപനിഷ്ത്തുകളില്‍ 1. അവധൂതോപനിഷത് 2. ആശ്രമോപനിഷത് 3. കഠരുദ്രോപനിഷത് 4. കുണ്ഡികോപനിഷത് 5. നാരദപരിവ്രാജകോപനിഷത് 6. പരമഹംസോപനിഷത് ഇവയുടെ ക്രീമിലെ ക്രീമാണ് വിശുദ്ധ മത്തായി പത്താമദ്ധ്യായം! വായിച്ചു നോക്കു. . .
    കര്‍ത്താവിന്റെ തിരുവചനങ്ങള്‍ കാറ്റില്‍ പറത്തിയിട്ട് കാശുക്കൊണ്ടു നേടാവുന്ന ഭൗതിക സുഖങ്ങള്‍ അതിന്റെ രാജകീയാഢംബരത്തില്‍, അല്‍മായവരെ ചൂഷണം ചെയ്തും കപ്പ്യാരെയും കന്യാസ്ത്രീകളെയും ദാസ്യവേലക്കാരാക്കുന്ന തിരുമനസുകളേ, ആത്മപരിശോധന ചെയ്യൂ നിങ്ങള്‍ ഏത് മനസുകളെന്ന്? നിങ്ങള്‍ നയിക്കുന്ന സഭാ സംഘടനകള്‍ എങ്ങനെ തിരുസഭകളാകും? ഈ തിരിച്ചറിവ് ദൈവത്തെ കണ്ടറിഞ്ഞ മനസുകളില്‍ ഉണര്‍ന്നിരിക്കുന്നു! ഇനിയെങ്കിലും ദൈവത്തെ ഉള്ളില്‍ അറിയുന്ന, ഉള്ളിന്റെയുള്ളില്‍ അനുഭവിക്കുന്ന, അവനില്‍ മാത്രം ആത്മസംഗമം നടത്തി ആനന്ദിക്കുന്ന അരുമ സുതരാകാന്‍, ആത്മാരാമന്മാരാകാന്‍ ശ്രമിക്കൂ. സ്വര്‍ഗസ്ഥനായ പിതാവ,് സ്വയം പിതാക്കന്മാരായ നിങ്ങളെയും വിളിക്കുന്നു. ഒന്നും ക്ഷമിക്കാത്ത ദൈവം, 40 വര്‍ഷം ഇസ്രായേല്‍ ജനത്തെ കാളക്കുട്ടിയെ വന്ദിച്ചു എന്ന ഒറ്റക്കാരണത്താല്‍ സീനായ് മലയ്ക്കു ചുറ്റും കറക്കിയതോര്‍ക്കൂ.
    കുമ്പസാരക്കൂട്ടില്‍ നിങ്ങളുടെ പാപങ്ങള്‍ എഴുതി തള്ളുമെന്നു കരുതുന്നുവോ? കര്‍മ്മം കര്‍മ്മത്തിനാധാരമായ ജന്മത്തോടും കര്‍മ്മഫലത്തോടും ബന്ധിതമാണ്. സുഖിച്ചോ സുഖിച്ചോ രഹസ്യത്തില്‍ സുഖിച്ചോ ജന്മം നാറുന്നതറിയാതെ. ക്രിസ്തുവിനെ ക്രൂശിച്ചതുകൊണ്ടോ നിങ്ങളുടെ അനീതികള്‍ക്കും ആഭാസങ്ങള്‍ക്കുമെതിരെ ഉയരുന്ന അല്‍മായശബ്ദത്തിന്റെ മാറ്റൊലി ഇല്ലാതാക്കാന്‍ ശ്രമിച്ചതുകൊണ്ടോ ഫലമില്ല. പുരോഹിതര്‍ ക്രൂശിച്ച ക്രിസ്തു ഉയര്‍ത്തെഴുന്നെറ്റതുപോലെ ഇതാ അല്‍മായശബ്ദത്തിന്റെ ശംഖൊലി മുഴങ്ങുന്നു. കാതോര്‍ക്കൂ വേഗം മാനസാന്തരപ്പെടു പുരോഹിതാ...
    ആകാശമേ കേള്‍ക്കാ, ഭൂമിയേ ചെവി തരിക എന്ന യഹോവയുടെ വിലാപം പോലെ നസറായന്‍ തന്റെ വേലക്കയച്ചവരുടെ പിന്‍ഗാമികള്‍ കത്തനാരായി, പാസ്റ്ററായി പല വേഴങ്ങളിലായി അവനോട് മത്സരിക്കുന്നു. അവന്റെ നാമം വൃഥാ എടുക്കുന്നവരേ കുറ്റമില്ലാത്തവരായി വിടുകയില്ല. വി.മത്തായി 10-ാം അദ്ധ്യായം ആയിരം പ്രാവശ്യം, അല്ല മനസിലാകുന്നതുവരെ ഓരോ പാതിരിയും പാസ്റ്ററും വായിക്കട്ടെ നമ്മുടെ കര്‍ത്താവിന്റെ ഓര്‍ഡര്‍, ഭാവന മനസിലാക്കട്ടെ! ഈ ക്രിസ്തീയ കച്ചവടം നിര്‍ത്തൂ. . . സ്‌തോത്രം.

    ReplyDelete
  5. ജോസ് ആന്റണി പറഞ്ഞതുപോലെ ഈ ഉപനിഷത്തുക്കളും വേദങ്ങളും പഠിച്ചെടുക്കുക എളുപ്പമല്ല. നാനൂറില്‍പ്പരം ഉപനിഷത്തുക്കള്‍ എണ്ണത്തില്‍ ഉണ്ട്. പത്തും ഗുസ്തിയും പിന്നെ സെഫ്റ്റംബറും എഴുതി പാസ്സായ മെത്രാനും പുരോഹിതനും കടിച്ചാല്‍ പൊട്ടാത്ത വേദങ്ങള്‍ വായിക്കണമെന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല.

    ചില ഉപനിഷത്തുക്കള്‍ സൂചിപ്പിച്ചതില്‍ മത്തായിയുടെ സുവിശേഷമായുള്ള ബന്ധം ഒന്നും വ്യക്തമാകുന്നില്ല. വെന്തിക്കൊസുകാരന്‍ പത്താം അദ്ധ്യായം വിവരിക്കുമ്പോള്‍ എനിക്ക് ഭക്തി തോന്നാതെ വെറും തമാശയായി മാത്രമേ തോന്നുകയുള്ളൂ. ബുദ്ധിയുള്ളവര്‍ക്കെ ഇതൊക്കെ മനസിലാകുമെന്ന് പറഞ്ഞു അവര്‍ ഉടന്‍ മുങ്ങുകയും ചെയ്യും.

    ബൈബിള്‍ അറിയാത്ത ഞാന്‍ ബുദ്ധിയില്ലാത്തവനെന്നു നടിക്കുകയും ചെയ്യും. ഒരു പക്ഷെ റോഷന്‍ ഫ്രാന്‍സീസ് എന്നെ 'ഉറങ്ങുന്ന സിംഹം' എന്നു വിളിച്ചതും ഇതുകൊണ്ടായിരിക്കാം. ഏതായാലും അദ്ദേഹം എനിക്ക് തന്ന പേര് നന്നേ ഇഷ്ടപ്പെട്ടു. പോരാഞ്ഞു കുഞ്ഞുനാളില്‍ എഴുതിയ എന്റെ ജാതകത്തിലെ മൃഗവും സിംഹമാണ്.

    പത്താം അദ്ധ്യായത്തില്‍ യേശുവിനെപ്പറ്റി ചിലതൊക്കെ വായിച്ചാല്‍ ദ്വേഷ്യംവരും. "ഞാന്‍ സമാധാനം ഭൂമിയില്‍ അര്‍പ്പിക്കുവാനല്ല ഇവിടെ വന്നത്, ഞാന്‍ വന്നത് നിന്റെ കഴുത്തില്‍ വാളു വെക്കുവാന്‍. നിന്നെ സ്നേഹിക്കുന്നവരില്‍ നിന്നും അകറ്റുവാന്‍, നിന്റെ പിതാവിനെതിരായി, മകള്‍ അമ്മയ്ക്കെതിരായി, മരുമകള്‍ അമ്മായി അമ്മക്ക് എതിരായി തിരിക്കും.എന്നെക്കാളും കൂടുതല്‍ അപ്പനെയും അമ്മയെയും മക്കളെയും സ്നേഹിച്ചു കൂടാ." "ഒരു മനുഷ്യന്റെ ശത്രുക്കള്‍ സ്വന്തം കുടുംബത്തിലുള്ളവരും."

    പുരോഹിതന്‍ ഇതൊക്കെ എന്നെ വായിച്ചു കേള്‍പ്പിച്ചിരുന്നുവെങ്കില്‍ ഞാന്‍ ഭാര്യയെ പണ്ടുമുതലേ എടുത്തിട്ടു ഇടിക്കുമായിരുന്നു. മറ്റുള്ളവന്റെ സഹായം കൂടാതെ ഇതൊക്കെ എഴുതിയവന് മനസിലാക്കുന്ന ഭാഷയില്‍ എഴുതി കൂടായിരുന്നുവോ? വേറൊരു കൂട്ടര്‍ പറയും ജീവിതകാലം മുഴുവന്‍ സത്ഗുരു കൂടെ വേണമെന്ന്. ലോകം മുഴുവന്‍ സഞ്ചരിച്ചിട്ടും എന്നെ നന്നാക്കുവാന്‍ എന്നേക്കാള്‍ മെച്ചമായ ഒരു സത്ഗുരുവിനെ ആയുസ്സ് തീരാറായിട്ടും കണ്ടു മുട്ടിയിട്ടില്ല.

    ജോസ് ആന്റണി പറഞ്ഞ ഉപനിഷത്തുക്കള്‍ മത്തായിയുടെ പത്താം അദ്ധ്യായം ആയി യോജിച്ചു പോവുന്നില്ല. അവധൂത ഉപനിഷത്തും സന്യാസ ഉപനിഷത്തും ഒന്നു തന്നെയാണ്. സ്ന്യസ്ഥ കണക്കാക്കുന്നത് ജീവിതത്തിന്റെ അവസാന
    കാലഘട്ടങ്ങളെയാണ്.

    എഴുപതു വയസു കഴിഞ്ഞാല്‍ സര്‍വ്വതും ത്യജിച്ചു ആശ്രമ ജീവിതത്തില്‍ മടങ്ങണമെന്ന് ഉപനിഷത്തു പറയുന്നു. സഭയില്‍ എഴുപതു കഴിഞ്ഞ പുരോഹിതരും വാഴപിണ്ടികളാണ്. ഇന്ന് അധികാരവും പല്ലും പൊഴിഞ്ഞ വാഴപിണ്ടി സന്യസ്തരെ ചിലപ്പോള്‍ കണ്ടുമുട്ടാറുണ്ട്. അതുകൊണ്ട് കുന്നശേരിയെ വെറുതെ വിടുന്നതായിരിക്കും നന്ന്. അദ്ദേഹത്തിനു പശ്ചാതാപിക്കുന്നതിനു നല്ല അവസരവും.

    കാട്ടോ ഉപനിഷത്തും കര്‍ണ്ണാടക ചുവയുള്ള കാട്ടരൂ ഉപനിഷത്തും ഒന്നാണെന്ന് വിചാരിക്കുന്നു. ഈ ഉപനിഷത്തും മത്തായിയുടെ സുവിശേഷവുമായി തുലനം ചെയ്യുവാന്‍ സാധിക്കുന്നില്ല.ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധമാണിവിടെ. പുനര്‍ജന്മം, ഒരു യോഗി ശരീരം വെടിഞ്ഞു മുക്തി പ്രാപിക്കുന്നത് എന്നെല്ലാം ആണ് ഈ ഉപനിഷത്ത്. ഈ തത്വങ്ങള്‍ ക്രിസ്തീയമല്ല.

    കുണ്ടിത ഉപനിഷത്തില്‍ ബ്രഹ്മന്‍, ആത്മന്‍, ഞാന്‍ ദൈവം, മനസിനെ നിയന്ത്രിച്ചുള്ള യോഗാ, പ്രകൃതിയുടെ ശക്തികളെ സ്വയം ആവാഹിക്കുക എന്നെല്ലാമാണ് വിവരിച്ചിരിക്കുന്നത്. സാമവേദവും ഉണ്ട്.

    പരമഹംസ ഉപനിഷത്തില്‍ ബൈബിളുമായി സാമ്യം കൊണ്ടു വന്നിട്ടുണ്ട്. സ്വാര്‍ഥതയും പണവും സ്വത്തുക്കളും വെടിഞ്ഞു ധ്യാനിച്ചു പഞ്ചേന്ദ്രിയങ്ങളെ സ്വയം നിയന്ത്രിക്കുവാന്‍ ഉപദേശിക്കുന്നു. ഒരു യോഗിയെപ്പോലെ മനശക്തി വര്‍ദ്ധിപ്പിക്കുവാനും പറഞ്ഞിരിക്കുന്നു. സുവിശേഷം പത്താം അദ്ധ്യായത്തില്‍ ഞാന്‍ ഇതൊന്നും കാണുന്നില്ല.

    ReplyDelete
    Replies
    1. "ലോകം മുഴുവന്‍ സഞ്ചരിച്ചിട്ടും എന്നെ നന്നാക്കുവാന്‍ എന്നേക്കാള്‍ മെച്ചമായ ഒരു സത്ഗുരുവിനെ ആയുസ്സ് തീരാറായിട്ടും കണ്ടു മുട്ടിയിട്ടില്ല" J.Padannamakkal.
      വളരെ സത്യമാണ്. "തത്വം അസി" എന്ന് ഗുരു പറയുന്ന ഈ തത്വത്തിനു ഞാന്‍ കൊടുക്കുന്ന ഒരു വ്യത്യസ്ത വ്യാഖ്യാനം ഇതാണ്; "നീ തന്നെ ആണ് നിന്റെ ഗുരു". നിനക്ക് വേറെ ഗുരുവിന്റെ സഹായം ആവശ്യം ഇല്ല. ഈ സ്വയം കണ്ടെത്തലാണ് ആത്മജ്ഞാനം എന്ന് തോന്നുന്നു. ശ്രീ പടന്നമാക്കല്‍ നല്‍കുന്ന ഇത്തരം ഉള്‍ക്കാഴ്ചകള്‍ അദ്ദേഹത്തിന്റെ ആഴമുള്ള അന്വേഷണത്തിന്റെ ഫലമാണ്‌. Great contribution and sharing !.Perfect knowledge.!

      Delete
  6. --പത്താം അദ്ധ്യായത്തില്‍ യേശുവിനെപ്പറ്റി ചിലതൊക്കെ വായിച്ചാല്‍ ദ്വേഷ്യംവരും. ---

    അതുകൊണ്ടാണിവര്‍, മഹത്തായ വിദ്യ ആഭാസ പ്രവര്‍ത്തകര്‍, ബൈബിള്‍ സാധാരണക്കാര്‍ക്ക് നമസിലാകുന്ന ഭാഷയില്‍ വിവര്‍ത്തനം ചെയ്തവരെ ചുട്ടുകൊന്നത്.

    ReplyDelete
  7. "പത്താം അദ്ധ്യായത്തില്‍ യേശുവിനെപ്പറ്റി ചിലതൊക്കെ വായിച്ചാല്‍ ദ്വേഷ്യംവരും. "ഞാന്‍ സമാധാനം ഭൂമിയില്‍ അര്‍പ്പിക്കുവാനല്ല ഇവിടെ വന്നത്, ഞാന്‍ വന്നത് നിന്റെ കഴുത്തില്‍ വാളു വെക്കുവാന്‍. നിന്നെ സ്നേഹിക്കുന്നവരില്‍ നിന്നും അകറ്റുവാന്‍, നിന്റെ പിതാവിനെതിരായി, മകള്‍ അമ്മയ്ക്കെതിരായി, മരുമകള്‍ അമ്മായി അമ്മക്ക് എതിരായി തിരിക്കും.എന്നെക്കാളും കൂടുതല്‍ അപ്പനെയും അമ്മയെയും മക്കളെയും സ്നേഹിച്ചു കൂടാ." "ഒരു മനുഷ്യന്റെ ശത്രുക്കള്‍ സ്വന്തം കുടുംബത്തിലുള്ളവരും."
    "-പത്താം അദ്ധ്യായത്തില്‍ യേശുവിനെപ്പറ്റി ചിലതൊക്കെ വായിച്ചാല്‍ ദ്വേഷ്യംവരും. ---
    അതുകൊണ്ടാണിവര്‍, മഹത്തായ വിദ്യ ആഭാസ പ്രവര്‍ത്തകര്‍, ബൈബിള്‍ സാധാരണക്കാര്‍ക്ക് നമസിലാകുന്ന ഭാഷയില്‍ വിവര്‍ത്തനം ചെയ്തവരെ ചുട്ടുകൊന്നത്" ജഗദീഷ്
    ഇതിനു ഒരു വിശദീകരണം ആവശ്യം എന്ന് തോന്നിയിയത് കൊണ്ട് അല്പം ബൈബിള്‍ മനസിലാകുന്ന ഭാഷയില്‍ ആക്കട്ടെ. എന്നെ ആരും കത്തിക്കില്ല എന്ന് പ്രതീക്ഷിക്കാം.
    " ഞാന്‍ ഭൂമിയി സമാധാനം അല്ല വാളാണ്‌ കൊണ്ട് വന്നിരിക്കുന്നത്".
    ഇവിടെ യേശു ഉദ്ദേശിച്ചത് യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് വരാന്‍ ഇരിക്കുന്ന പീഡനവും മരണവും പിന്നെ യേശുവില്‍ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും തമ്മിലുള്ള വിഭാഗീയതയും ആണ് . യേശുവിനെ സ്വീകരിക്കുന്നത് വഴി ഒരു വീട്ടില്‍ തന്നെ രണ്ടു ഗ്രൂപ്പുകള്‍ ഉണ്ടാകാം. ഒരു ഭവനത്തില്‍ ഒരാള്‍ മാത്രം യേശുവില്‍ വിശ്വസിച്ചാല്‍ ബാക്കി എല്ലാവരും അവനെ എതിര്‍ക്കുകയും പരസ്പരം ഭിന്നതയില്‍ ആകുകയും ചെയ്യും എന്നാണു യേശു ഉദ്ദേശിച്ചത്. ഇന്നും അത്തരം പീഡനങ്ങളും ഭിന്നതയും സാധാരണം ആണല്ലോ. അല്‍മായ ശബ്ദം തന്നെ ഒരു വാളിന്റെ സാന്നിദ്ധ്യമല്ലേ സാക്ഷിക്കുന്നത്. വിശ്വാസം സ്വീകരിച്ച അനേകര്‍ വാളിനു ഇരയായിട്ടുണ്ട്. അടുത്ത കാലത്ത് ഒറീസയില്‍ കുന്ദമാനില്‍ സംഭവിച്ചത് ഒരു ഉദാഹരണം. വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും തമ്മില്‍ ഉണ്ടാകുന്ന ഭിന്നത ആണ് ഇവിടെ പരാമര്‍ശം. അപ്പനും അമ്മയും സഹോദരങ്ങളും എതിര്‍ത്താലും അവര്‍ നിഷേധിച്ചാലും യേശുവിനെ തള്ളിപ്പറയാതെ നില്‍ക്കണം എന്നും വളരെ fundamental ആയിത്തന്നെ യേശു ആവശ്യപ്പെടുന്നു. യേശുവിന്റെ പഠനങ്ങളില്‍ ധാര്‍മികതയുടെ കാര്യത്തില്‍ compromise ഇല്ല. . അത് മാത്രം അല്ല യേശുവിന്റെ പേരില്‍ ചരിത്രത്തില്‍ പലരും വാളെടുക്കുകയും വാളിനിരയാകുകയും ചെയ്തിട്ടുണ്ട്. യേശു പറഞ്ഞത് സത്യമാണ്. കത്തോലിക്കരും പ്രോട്ടസ്ടന്ടുകാരും പോലും പരസ്പരം കൊന്നില്ലേ. വാള്‍ ഉറയിലിടണം എന്നും വാളെടുക്കുന്നവന്‍ വാളാലെ എന്ന് പറഞ്ഞവന്റെ പേരില്‍ പലരും വാളെടുത്തു. ഈ കാര്യം വിശദീകരിക്കാം എന്നല്ലാതെ, translation ഇപ്പോഴും ഉള്ള ഒറിജിനല്‍ രൂപത്തില്‍ തന്നെയല്ലേ പറ്റൂ.അല്ലങ്കില്‍ പിന്നെ വളച്ചൊടിച്ചു എന്ന പരാതി വരും.

    ഉടനെ വേറെ ഒരു ചോദ്യം വരും യേശു പെസഹ വ്യാഴാഴ്ച വാളെടുക്കാന്‍ പറഞ്ഞില്ലേ.? പറഞ്ഞു . പക്ഷെ എന്തിനു? പത്രോസ്‌ മാത്രമേ അത് ചെയ്തുള്ളൂ. ഒന്നാമത് അത് കഴിഞ്ഞുള്ള വാചകം കൂടി വായിക്കണം. " അങ്ങിനെ അവന്‍ നിയമ ലംഘകരോടൊപ്പം എണ്ണപ്പെട്ടു എന്ന തിരുവചനം അങ്ങിനെ പൂര്‍ത്തിയായി" എന്ന്.. റോമ ഭരണത്തില്‍ ഇരുന്ന ഇസ്രയേല്‍ക്കാര്‍ വാള്‍ കൈവശം വയ്ക്കുന്നത് നിയമ വിരുദ്ധം ആയിരുന്നു. അവരുടെ ഇടയിലെ യഹൂദ തീവ്രവാദത്തെ നിയമം മൂലം റോമക്കാര്‍ നിരോധിച്ചിരുന്നു. യേശുവിനെക്കുറിച്ച് പറഞ്ഞ പ്രവചനങ്ങളുടെ പൂര്‍ത്തീകരണത്തിനു വേണ്ടി മാത്രം ആണ് യേശു അന്നത് പറഞ്ഞത്. അല്ലാതെ യുദ്ധം ചെയ്യാനല്ല. അതുകൊണ്ടാണല്ലോ പത്രോസിനോട് വാള്‍ ഉറയിളിടാന്‍ പറഞ്ഞതും വാള്‍ എടുക്കുന്നവന്‍ വാളാലേ എന്ന് ഒര്മിപപിച്ചതും. പലരും ഈ ഭാഗം ക്വോട്ട് ചെയ്തു ദുര്‍വ്യാഖ്യാനം ചെയ്യാറുണ്ട് പ്രത്യേകിച്ച് മുസ്ലിം പ്രസംഗകര്‍.

    ചുട്ടുകൊന്നത്‌ വിശദീകരിച്ചതിനല്ല. മൊഴിമാറ്റം നടത്തിയതിനാണ്. എപ്പോഴൊക്കെ മതം fanatic and politicized ആകുന്നുവോ അപ്പോള്‍ മതം ദുഷിക്കും disintegrate ചെയ്യുമെന്നു ചരിത്രം സാക്ഷി. ഉദാഹരണം (1)യുറോപ്പില്‍ ക്രിസ്തുമതം in darkages (2 ) ഇസ്ലാം ഉണ്ടായ കാലം മുതല്‍ ഇന്ന് വരെ.(3 )സിഖു മതം നമ്മുടെ കാലത്ത് (5 ) ഹിന്ദുമതത്തില്‍ ഈ അടുത്ത കാലത്ത് തുടങ്ങിയിരിക്കുന്ന Hindu fundamentalism .

    ReplyDelete