Translate

Wednesday, July 25, 2012

പ്രൊഫ ത്രേസ്യാമ്മയും, ജോമോനും പിന്നെ????


“Miss Thressiamma and Jomon Puthenpurackal are both same character. Both never married, don’t have family life, always fight with relatives and neighbours, never go to church, always against Kottayam diocese and Knanaya community. both don’t have any good relations with their parents.”

ക്നാനായ വിശേഷങ്ങളില്‍ കണ്ട ഒരു കമന്റാണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌. ഇതില്‍ പറഞ്ഞതനുസരിച്ച് പ്രൊഫ. ത്രേസ്യാമ്മയും ജോമോനും ഒരേ സ്വഭാവക്കാരാണ്. ഇവരെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ചുരുക്കത്തില്‍ ഇങ്ങനെയാണ്:

രണ്ടു പേരും അവിവാഹിതരാണ്
കുടുംബജീവിതം ഇല്ല
പള്ളിയില്‍ പോകാറില്ല
ബന്ധുക്കളുമായി വഴക്കടിക്കും
കോട്ടയം രൂപതയുക്കും ക്നാനായ സമുദായത്തിനും ഇവര്‍ എതിരാണ്.


ഇത് ഇവര്‍ക്ക് നല്‍കിയ ഒരു വളരെ വലിയ, ഒരു പക്ഷെ അനര്‍ഹമായ, ഒരു പ്രശംസയായിട്ട് ഈ എഴുതുന്നയാള്‍ക്ക് തോന്നുന്നു. കാരണം, ഇതേ സ്വഭാവം ഉള്ള മറ്റൊരാളെ നമുക്കറിയാം.

അദ്ദേഹവും അവിവാഹിതനായിരുന്നു
ഇദ്ദേഹത്തിനും കുടുംബജീവിതം ഇല്ലായിരുന്നു.
വളരെ ചുരുക്കമായേ പള്ളിയില്‍ പോയിട്ടുള്ളൂ. പോയപ്പോള്‍ ഒക്കെ പ്രശ്നം ഉണ്ടാക്കി.
അമ്മ പറയുന്നത് പോലും കേള്‍ക്കാറില്ലായിരുന്നു.
ഒന്ന് ആലോചിച്ചു നോക്കിയാല്‍ ഇദ്ദേഹവും കോട്ടയം രൂപതയ്ക്കും ക്നാനായ സമുദായത്തിനും എതിരാണ്.

ഇപ്പറഞ്ഞ മൂന്നാമന്, ത്രേസ്യാമ്മ ടീച്ചറിനെക്കാളും ജോമോനെക്കാളും വൈദികരോട് വൈരാഗ്യമുണ്ടായിരുന്നു. അദ്ദേഹം അവരെ പറഞ്ഞ തെറിയ്ക്ക് കണക്കില്ല.

ചോദ്യമിതാണ്, ഇവരോട് ഇത്രയും സാമ്യമുള്ള മൂന്നാമന്റെ ഗണത്തില്‍ നമ്മുടെ ടീച്ചറിനെയും ജോമോനെയും ചേര്‍ക്കണമോ?

ഒരു സാദൃശ്യം കൂടിയുണ്ട്. മൂവര്‍ക്കും യഹൂദപാരമ്പര്യം ഉണ്ട്. ജോമോനെപ്പോലെ, ഇദ്ദേഹത്തിനും കാര്യമായ ജോലിയൊന്നും ഇല്ലായിരുന്നു. കൂട്ടുകാരുമൊത്ത് ചുമ്മാ വാചകമടിച്ച് കറങ്ങി നടക്കും.

ഈ മൂന്നാമന്‍ ആരാണെന്ന് പറയുന്നതിന് മുമ്പ്‌ ഒരു ചോദ്യം:

ഇത്രയും വൃത്തികെട്ടവളാണെന്നു നമ്മളെല്ലാം വിശ്വസിക്കേണ്ട ത്രേസ്യാമ്മ ടീച്ചറിനെ പെന്‍ഷന്‍) )പറ്റുന്നത് വരെ ബി.സി.എം. കോളേജില്‍ പഠിപ്പിക്കാന്‍ അനുവദിച്ച്, നമ്മുടെ പെണ്‍കുട്ടികളെ പിഴപ്പിക്കാന്‍ അവസരമുണ്ടാക്കി കൊടുത്ത കോളേജ് മാനേജ്‌മന്റ്‌ എന്ത് ശിക്ഷയാണ് അര്‍ഹിക്കുന്നത്?

ഇവരോട് ഉപമിക്കാവുന്ന മൂന്നാമന്‍ ആര് എന്ന് പറയാന്‍ ഉദ്ദേശിക്കുന്നില്ല. എങ്കിലും ഒരു ക്ലൂ തരാം.

അദ്ദേഹം അന്നത്തെ വൈദികരെ വിളിച്ച ഓമനപ്പേരാണ് അണലി സന്തതികള്‍

(ക്നാനായ വിശേഷങ്ങള്‍ എന്ന ബ്ലോഗില്‍ നിന്ന്)

3 comments:

  1. അഭായക്കേസ്സിനും കന്യാചര്‍മത്തിനും ചീഞ്ഞു നാറിയ പയസ് ടെന്‍തു കഥകള്‍ക്കും വേണ്ടി അല്മയശബ്ദം അലറേണ്ട കാര്യം ഉണ്ടോ? ആഹോരികള്‍ എന്ന് വിളിക്കപെടുന്ന സന്യാസികള്‍ ചിതയിലെ ചാരം പൂശുകയും വെന്തു കരിഞ്ഞ ശവശരീര ഭാഗങ്ങള്‍ തിന്നു ജീവിക്കുകയും ചെയ്യുന്നുണ്ട്. നമ്മളും മാനസികമായി ആഹോരികളോ.അഹം ബ്രഹ്മാസ്മികള്‍ എന്നും ബുദ്ധിജീവികള്‍, യഥാര്‍ഥ വിശ്വാസികള്‍ എന്നും ഒക്കെ കരുതപ്പെടുന്നവര്‍ അനേക പടികള്‍ക്കു മുകളില്‍ നിന്ന് കാര്യങ്ങള്‍ നോക്കിക്കണേണ്ടവര്‍ ആണ് എന്ന് തോന്നുന്നു.ഒരു elite ഗ്രൂപ്പ്‌ എന്ന നിലയില്‍ അല്പം കൂടി സാധാരണ മീഡിയ ഫ്രെന്സിയില്‍ നിന്നും മാറി നിന്ന് ഉയര്‍ന്നു നില്കുന്നതല്ലേ അഭികാമ്യം. അതോ ഇത് അല്മായശബ്ദത്തിന്റെ പൊതുവായ ഒരു പോളിസിയായി എടുത്താല്‍ മതിയോ.

    ReplyDelete
  2. മുകളില്‍ പറഞ്ഞ കമന്റ്‌ ഇഷ്ടപ്പെട്ടു ,ചേട്ടന്‍ തന്നെ ആണോ
    യു ട്യുബില്‍ നിന്ന് കുന്നശേരിക്ക് എതിരെ ഉള്ള കമന്റ്സ് ഡിലീറ്റ് ചെയ്യിപ്പിച്ച ആള്‍ ?

    "അച്ചന്മാരുടെ വീരകൃത്യങ്ങള്‍ കേട്ട് മടുത്ത നിങ്ങള്‍ക്കായി
    ഇതാ ബിഷോപ്പുമാരുടെ ക്രൂരകൃത്യങ്ങള്‍"
    ഒരു ചേഞ്ച്‌ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്‌ ?

    ReplyDelete