പന്ത്രണ്ടു ചോദ്യങ്ങള്‍, പന്ത്രണ്ടു ശരിയുത്തരങ്ങള്‍ ........ സ്വര്‍ഗ്ഗത്തിലേക്ക് ഒരു ഫ്രി പാസ്!
റോഷന്‍ ഫ്രാന്‍സിസ്
ചോദ്യം 1
'ദൈവം അനന്തസ്നേഹമാകുന്നു, വ്യവസ്തകള്‍ക്കതിതനാകുന്നു'.
ദൈവത്തെ പാപം ചെയ്തു വെറുപ്പിക്കാന്‍ ആര്‍ക്കു കഴിയും?
Options : A) മെത്രാന്മാര്‍ക്ക് B ) വൈദികര്‍ക്കു C ) അല്മായര്‍ക്കു D) ആര്‍ക്കും സാധിക്കില്ല
ചോദ്യം 2
'വിതക്കുന്നവന്‍ വിതച്ചത് കൊയ്യും, വാളെടുക്കുന്നവന്‍ വാളാലേ '.
ഈ വചനങ്ങള്‍ക്ക് ഒഴിവുകഴിവ് വി. ബൈബിള്‍ പറയുന്നില്ല. അപ്പോള്‍ കുമ്പസ്സാരം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?
Options : A) കുമ്പസ്സാരിക്കുന്നവന് മന:സുഖം കിട്ടും B ) വൈദികര്‍ക്കു വല്ലവന്റെയും പാപങ്ങള്‍ കേട്ട് രസിക്കാം C ) അല്മായരെ ഭിഷണിപ്പെടുത്തി നിലക്ക് നിര്‍ത്താം D) സഭയിലൂടെ രക്ഷയുണ്ടെന്നു വാദിക്കാം.
ചോദ്യം 3
വരുമാനത്തിന്റെ ദശാംശം പള്ളിക്കോ ആര്‍ക്കെങ്കിലുമോ കൊടുക്കണമെന്ന് പറയുന്ന ഏതെങ്കിലും വചനം വി. ബൈബിളില്‍ ഉണ്ടോ?
Options : A) ബൈബിള്‍ തലതിരിച്ചുപിടിച്ചു വായിച്ചാല്‍ കാണാം B ) പഴയ നിയമത്തിലെ ഐതിഹ്യ കഥകളില്‍ ഉണ്ട് C ) മഹാപവ്വത്തില്‍ ഉണ്ട് D) രൂപതാ നിയമാവലിയില്‍ ഉണ്ട്.
ചോദ്യം 4
'നിതിക്ക് വേണ്ടി പാടുപെടുന്നവര്‍ ഭാഗ്യവാന്മാര്‍' യേശു ഇങ്ങിനെ പറഞ്ഞു. ആരാണ് ഇപ്പോള്‍ നിതിക്ക് വേണ്ടി മുറവിളികൂട്ടുന്നത്?
Options : A) മെത്രാന്മാര്‍ B ) അല്മായര്‍ C ) നേഴ്സുമാര്‍ D) കന്യാസ്ത്രിമാര്‍.
ചോദ്യം 5
'പത്രോസിനോ യേശുവിന്‍റെ ശിഷ്യര്‍ക്കോ ഇല്ലാതിരുന്ന തെറ്റാവരം മാര്‍പ്പാപ്പാമാര്‍ക്ക് എങ്ങിനെ കിട്ടി?
Options : A) സ്വയം എടുത്തു B ) യേശു പ്രത്യക്ഷപ്പെട്ട്, എടുത്തോളാന്‍ പറഞ്ഞു C ) അല്മായര്‍ നിര്‍ബന്ധം പിടിച്ചു കൊടുത്തു D) കണ്ടു പിടിച്ചവനുള്ള പേറ്റന്റ് അവകാശ നിയമപ്രകാരം സ്വന്തമാക്കി
ചോദ്യം 6
യേശുവിനെ കുരിശില്‍നിന്നി റക്കി, ഒപ്പിസ് ചൊല്ലി അടക്കിയത് ആരാണ് ?
Options : A) യോഹന്നാന്‍ B ) അരിമത്തയാക്കാരന്‍ ജൊസഫ് C ) യേശു പള്ളിയുടെ ചുമതല കൊടുത്ത പത്രോസ്. D) ഒപ്പിസ് അന്ന് കണ്ടുപിടിച്ചിട്ടില്ല
ചോദ്യം 7
സഭാചരിത്രത്തില്‍ സഭാധികാരികള്‍ ഇന്നേവരെ കാണിക്കാത്ത തെമ്മാടിത്തരം ?
Options : A) ബലാല്‍സംഗം B ) കൊലപാതകം C ) ബിഡി തെറുപ്പ് D) പിടിച്ചുപറി
ചോദ്യം 8
വെറും 33 ദിവസം മാത്രം സഭ ഭരിച്ച ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പയുടെ മരണകാരണം ?
Options : A) മാര്‍പാപ്പമാര്‍ ഉപയോഗിച്ചിരുന്ന രാജഭാഷ ഇദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല B ) മാര്‍പാപ്പയുടെ കിരീടധാരണ ചടങ്ങുകള്‍ നിരസിക്കുകയും ലളിതമാക്കുകയും ചെയ്തു C ) വിനീതനായ ഈ മാര്‍പാപ്പാ ഒന്നാംതരം ഒരു വാഗ്മിയുമായിരുന്നു D) ആരുടേയും സമ്മര്‍ദ്ധത്തിനു വഴങ്ങിയില്ല.
ചോദ്യം 9
അറുന്നൂറു വര്‍ഷങ്ങള്‍ മുമ്പു വിശുദ്ധ കാതറിന്‍ അന്നത്തെ മാര്‍പാപ്പയായ ഗ്രിഗറി പതിനൊന്നാമന് എഴുതിയത് ഇങ്ങനെ, " റോമന്‍ കാര്യാലയത്തിന്‍റെ പാപത്തിന്‍റെ ദുര്‍ഗന്ധംമൂലം ലോകം ഓക്കാനിക്കുകയും സ്വര്‍ഗ്ഗത്തില്‍ ദീനമുണ്ടാകുകയും ചെയ്യുന്നു". ഇപ്പോള്‍ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ?
Options : A) ഒരുമാറ്റവുമില്ല B ) പാലാ, ചങ്ങനാശ്ശേരി ഭാഗങ്ങളില്‍ നേരിയ ചലനം ഉണ്ട് C ) ഒന്നിനൊന്നിനു കൂടിക്കൊണ്ടിരിക്കുന്നു D) ക്ലാവര്‍ കുരിശുള്ളിടത്തോളം കാലം യാതൊരു മാറ്റവും പ്രതിക്ഷിക്കേണ്ട.
ചോദ്യം 10
അമേരിക്കന്‍ പ്രസിഡണ്ട് ഒബാമാ ഇയ്യിടെ ഉറക്കത്തില്‍ എണിറ്റിരുന്നു പൊട്ടിച്ചിരിച്ചു. എന്തായിരിക്കണം കാരണം?
Options : A) പോലിസ് പ്രൊട്ടെക്ഷനില്‍, മെത്രാന്‍ പള്ളി വെഞ്ചരിക്കുന്നത് കണ്ടിട്ട് B ) മാര്‍ അങ്ങാടിയത്തിന്റെ ഇടയലേഖനത്തിലൂടെയുള്ള ഭിഷണി കേട്ടിട്ട് C) പാകിസ്ഥാന്റെ ബോംബു കണ്ടിട്ട് D) അറക്കല്‍ പിതാവിന് പറ്റിയ അമളി ഓര്‍ത്ത്.
ചോദ്യം 11
കത്തോലിക്കാ സഭയും കമ്യു ണിസ്ടുകാരും തമ്മിലുള്ള വ്യത്യാസം ?
Options : A) അധികാരികള്‍ തിരുമാനിച്ചാല്‍, അതെന്താണെങ്കിലും നടത്തിയിരിക്കും B ) കൂട്ടത്തിലുള്ളവനെ എന്തുവിലകൊടുത്തും സഹായിക്കും C ) മറു ചോദ്യം ചോദിക്കാന്‍ ആരെയും അനുവദിക്കില്ല D) പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ യാതോരു ബന്ധവുമില്ല.
ചോദ്യം 12
യൂറോപ്പില്‍ പ്രൗഡിയോടും, പ്രതാപത്തോടുംകൂടി തലയുയര്‍ത്തി നിന്നിരുന്ന പല പള്ളികളും ബസ്സിലിക്കകളും ഇന്ന് പുരാവസ്തു വകുപ്പുകാര്‍ക്കു പോലും ഭാരമായി തീര്‍ന്നിരിക്കുന്നു. കാരണം എന്ത്?
Options : A) കാണാന്‍ സന്ദര്‍ശകരില്ല B ) സംരക്ഷണ ചിലവിനുള്ള പണമില്ല C) നോക്കാന്‍ അച്ചന്മാരില്ല D) സഭ സ്വന്തം അവയവമാണെന്നു പറഞ്ഞ പരി.ആത്മാവിനെ കാണാനില്ല.
പ്രിയ റോഷന്‍, യോഗീശ്വരര്‍ ആകുന്നതിനു പകരം ഞാനും കുടുംബവും ഈ ചോദ്യാവലിയും ഓപ്ഷന്‍സും വായിച്ച്, വയറിളകി കഴിയുകയാണ്. ഉടനടി ഒരു ആംബുലന്‍സ് വിളിച്ച്, ഞങ്ങളെ അടുത്ത ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഏര്‍പ്പാടാക്കണം.
ReplyDeleteകലക്കി .
ReplyDeleteഇത് വായിച്ചു ഞാന്‍ ചിരിച്ചു മടുത്തു .
മുഷിയില്ല ച്ചാല്‍ റോഷന്‍ കേമന്‍
ഒരു ചോദ്യം കൂടി ആവാമായിരുന്നു
ReplyDeleteഇവരില്‍ വലിയ മണ്ടന്‍ ആരാണ് ?
1) xxx ഖാന്‍ വട്ടായി 2 ) ഫണ്ണി പുന്നതര
3)ഫൂള്‍ തേലക്കാട്ട് 4 )സ്ലോവ്ജി ഓലിക്കല്‍
ഒരു പുസ്തകം മുഴുവന്‍ വായിച്ചാല്‍ കിട്ടുന്ന അറിവ് വളരെ രസകരമായി റോഷന്‍ ഇവിടെ ഫലിതരൂപത്തില്‍ വിവരിച്ചിട്ടുണ്ട്. അങ്ങാടിയത്ത് പിതാവിന്റെ ഇടയലേഖനം വായിച്ച അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ ഉറക്കെ ഉറക്കത്തില്‍ പൊട്ടിച്ചിരിച്ച കഥയാണ് അധികം രസിപ്പിച്ചത് .
ReplyDeleteഒരു തുത്തുകുണുക്കിപക്ഷി ചില്ലികൊമ്പില്‍നിന്നും ചിലച്ചു ശബ്ദം ഉണ്ടാക്കും. പക്ഷിയുടെ വിചാരം ലോകം മുഴുവന്‍ മരകൊമ്പില്‍ ഇരിക്കുന്ന തന്റെ നിയന്ത്രണത്തിലെന്നാണ്. കുര്‍ബാന സമയത്ത് രാജകീയ ഭാഷയായ 'നാം' കൂട്ടിയെ ഈ ബിഷപ് സംസാരിക്കുകയുള്ളൂ.മാറ്റങ്ങള്‍ ഇദ്ദേഹത്തിനു ഇഷ്ടമില്ല.ഇരുന്നെ ബിഷപ്പായ കാലംമുതല്‍ പ്രസംഗിക്കൂ. അനേക വര്‍ഷങ്ങള്‍ക്കുമുമ്പ് അമേരിക്കയില്‍ വന്നെങ്കിലും ഇന്നും ടോയിലറ്റില്‍ പോകുവാന്‍ അദ്ദേഹത്തിനു ബക്കറ്റു വേണം. നാപ്ക്കിനു കടലാസ്സെന്നെ പറയൂ!!!
അമേരിക്കയില്‍ മതസ്വാതന്ത്ര്യം ഇല്ലെന്നു ഇടയലേഖനം ഇറക്കിയ ഒരു രൂപതയുടെ ധീരത കാണുമ്പോള്‍ എതു അമേരിക്കന്‍ പ്രസിഡന്റ് ചിരിക്കാതെ ഇരിക്കും? ഇനി വെത്താനത്തച്ചന്റെ ലേഖനം എന്നാവോ അമേരിക്കന്‍ പ്രസിഡണ്ട് വായിക്കുക. ആരെങ്കിലും അദ്ദേഹത്തിന്‍റെ പൊട്ടത്തരങ്ങള്‍ നിറഞ്ഞ ലേഖനങ്ങള്‍ ഒബാമക്ക് അയച്ചു കൊടുത്താല്‍ നന്നാവും.
കേരളത്തിലെ മെത്രാന്മാര്‍ വേണ്ടുവോളം സോണിയയെയും മന്‍മോഹനെയും ചിരിപ്പിച്ചു, അവര്‍ക്ക് ഇനി ചിരിക്കാന്‍ മേലാതായി. ഇന്നു പൊട്ടന്മാര്‍ ഏറ്റവും കൂടുതല്‍ സാധാപുരോഹിതരില്‍നിന്നും ഒറ്റപ്പെട്ടു ജീവിക്കുന്ന
മെത്രാന്‍ലോകമെന്നു തോന്നുന്നു. അവരുടെ ലോകം ചുരുങ്ങി ചുരുങ്ങി വരുന്നതാണ് കാരണം.
അര്‍ജുനനായിരിക്കണം ഒരിക്കല്‍ കൃഷ്ണനോട് പറഞ്ഞു, ഇപ്പോഴാണ് കൃഷ്ണാ നീ കൃഷ്ണനായത് എന്ന്. ഏതായാലും, ഇപ്പോഴാണ് അല്മായശബ്ദം വായിക്കാന്‍ എനിക്ക് രസം തുടങ്ങിയത് എന്ന് (ഇപ്പോഴാണ് നിങ്ങളുടെ ബ്ലോഗ് അല്മായശബ്ദം അല്മായശബ്ദം ആയത് എന്നയര്‍ത്ഥത്തില്‍ ), ഒരു സുഹൃത്ത് എഴുതിപ്പറഞ്ഞു. ശരിയാണ്. വായുവില്‍ നിന്നുള്ള സത്യസായിബാബയുടെ വിഭൂതിയെടുക്കലിന് സമാനമായ കാനോന്‍ നിയമപ്രയോഗം മാത്രം അറിയാവുന്ന കൂട്ടരോട് സാമാന്യവും മാനുഷികവുമായ യുക്തിയോതിയിട്ട് ഒരു കാര്യവുമില്ല, എന്നാല്‍ നര്‍മ്മം കൊണ്ട് ഇവരെ വല്ലതുമൊക്കെ ബോധിപ്പിക്കാന്‍ കഴിഞ്ഞേക്കും എന്നാണ് റോഷനും മറ്റും കരുതുന്നത്. അല്മായരെ നിരന്തരം രസിപ്പിച്ചുകൊണ്ടിരിക്കുക എന്നത് ഒരു നിസ്സാര കാര്യമാണോ? അതിനവരോട് നമ്മള്‍ നന്ദി പറയേണ്ടതുണ്ട്. അവര്‍ക്ക് തിരിയുന്ന ഭാഷയും നര്‍മ്മത്തിന്റെത് മാത്രമാണ് എന്ന് നാം തിരിച്ചറിഞ്ഞ് വരുന്നതു നല്ല ലക്ഷണമാണ്. സര്‍ദാര്‍ജിമാരെയും നമ്പൂതിരിമാരെയും പറ്റിയുള്ള തമാശകള്‍ പോലെ ഇനി മെത്രാന്മാരെക്കുറിച്ചുള്ള ജോക്കുകളുടെ ഒരു പ്രളയം തന്നെ നമുക്ക് പ്രതീക്ഷിക്കാം.
ReplyDeleteകുട്ടി: മെത്രാനച്ചനെന്താ എപ്പോഴുമീ കൂന്തന് തൊപ്പി വച്ച് നടക്കുന്നത്?
ReplyDeleteമെത്രാനച്ചെന്‍ : സാധാരണ അച്ചനാണെന്ന് മറ്റുള്ളവര്‍ എന്നെ സംശയിക്കാതിരിക്കാനാ.
മകന്‍ അപ്പനോട്: അച്ചന്മാരുടെ ളോഹക്കെന്തിനാണ് കഴുത്തു മുതല്‍ കാല്‍പാദം വരെ ബട്ടന്‍സ്?
ReplyDeleteഅപ്പന്‍ മകനോട്::::; അതേ..... അച്ചന്മാര്‍ അത്ര ഈസി ആയി ളോഹ ഊരി ചാടിപോകാതിരിക്കാനാണ്....!
നിങ്ങള്‍ക്കുമാകാം കൊടിശ്വരനിലൂടെ സുപ്രധാനമായ ചില സഭാ കാര്യങ്ങളിലെക്കാണ് വായനക്കാരുടെ ശ്രദ്ധ ഞാന്‍ ക്ഷണിച്ചത്. എല്ലാ നല്ല ഭിപ്രായങ്ങള്‍ക്കും നന്ദി. ക്രിസ്തു ശിക്ഷ്യനായ തോമ്മാ സ്ലിഹായിലൂടെ ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ സഭ സ്ഥാപിക്കപ്പെട്ടു എന്നാണല്ലോ പരക്കെയുള്ള വിശ്വാസം.1653 ലെ കൂനന്‍ കുരിശു വിപ്ലവം വരെ ഒത്തൊരുമിച്ചു കഴിഞ്ഞവരാണ് മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍.. എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മാര്‍ത്തോമ്മായില്‍നിന്നു വിശ്വാസം സ്വികരിച്ചവര്‍ എന്ന അര്‍ത്ഥത്തില്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍.. ആയ അവര്‍ വിളിക്കപ്പെട്ടത്.., (നസ്രായനായ യേശുവിന്റെ അനുയായികള്‍)) )എന്ന അര്‍ത്ഥത്തില്‍ ) നസ്രാണികള്‍ എന്നാണ്. ആ പേര് നസ്രാണി ദിപികയില്‍ വരെ തുടര്‍ന്നു എന്നോര്‍ക്കുക. തോമ്മാ സ്ലിഹായില്‍ നിന്നും അകലെ, യേശുവില്‍ അടിത്തറയിട്ട ഒരു സമൂഹമായിരുന്നു ഇവിടെ ഉണ്ടായത് എന്ന് സ്പഷ്ടം. നസ്രാണികളുടെ ഉന്നത സ്ഥാനം കാരണമാണ് ചേര രാജാക്കന്മാര്‍ അവര്‍ക്ക് 'മാപ്പിള' (മഹാ+പിള്ള) സ്ഥാനം നല്‍കിയത്.
ReplyDeleteനിരവധി ഹൈന്ദവാചാരങ്ങളും തനതു പാരമ്പര്യാചരങ്ങളും ഒപ്പം കൂട്ടിയാണ് അവര്‍ വളര്‍ന്നത്.. എന്ന് ചരിത്രം കൃത്യമായി പറയുന്നു. വാളും പരിചയുമായി പള്ളിയില്‍ പോകുന്നവരെപ്പറ്റി പരാമര്‍ശമുണ്ട്, ചന്തം ചാര്‍ത്തല്‍ മുതല്‍ പുലകുളിയടിയന്തരം വരെ കൃത്യമായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഖേദകരം എന്ന് പറയട്ടെ അതില്‍ ഒന്നും ഈ താമര കുരിശു ഇല്ല. ക്രിസ്ത്യാനികളിലെ ഒരു വിഭാഗവും അങ്ങിനെയൊരു കുരിശു ഉപയോഗിച്ചിരുന്നതായി ഒരു ചരിത്രകാരനും പറഞ്ഞു ഞാന്‍ കേട്ടിട്ടില്ല (എന്റെ അറിവ് പരിമിതമായിരിക്കാം).
എന്റെ അഭിപ്രായത്തില്‍ വെറുതെ കിട്ടിയ പശുവിന്റെ വായില്‍ പല്ലുണ്ടോയെന്നു നോക്കേണ്ട കാര്യമില്ല. നമുക്ക് കാട്ടിത്തന്ന യേശുവിനെ സ്വികരിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ എന്നത് മാത്രമാണ് പ്രശ്നം. വേദങ്ങളും, ഇതിഹാസങ്ങളും എല്ലാം അരച്ചു കലക്കി കുടിച്ചാലും,
'സ്നേഹമാണഖില സാരമൂഴിയില്‍'. എന്നെ മനസ്സിലാക്കാനുള്ളൂ. അത് ചെയ്യാന്‍ ഉപദേശിക്കുകയും അതെങ്ങിനെയെന്ന് കാണിച്ചുതരുകയും ചെയ്ത യേശുവിനെ എന്നും സര്‍വ്വ ജ്ഞാനത്തെയുംകാള്‍ മികച്ചതായി ഞാന്‍ കാണുന്നത് അതുകൊണ്ടാണ്. ആ അര്‍ത്ഥത്തില്‍ യേശു മാത്രമാണ് മാര്‍ഗ്ഗവും.
കാലാന്തരത്തില്‍, കൂദാശകളുണ്ടായി, കൊന്തയുണ്ടായി, നൊവേന ഉണ്ടായി, ദണ്ഡവിമോചനം ഉണ്ടായി, റിത്തുകളുണ്ടായി, തെറ്റാവരം ഉണ്ടായി, ആരാധന ക്രമം നിര്വ്വചിക്കപ്പെട്ടു, കാനോന്‍ നിയമങ്ങള്‍/ ഉണ്ടായി, കുര്‍ബാന ക്രമം ഉണ്ടായി..... അങ്ങിനെ നിരവധി കാര്യങ്ങള്‍. !രൂപാന്തരപ്പെട്ടു. അവയോരോന്നും പിന്നിട് മാറുകയും മറിയുകയും ചെയ്തുകൊണ്ടിരുന്നു, എല്ലാം പരി. ആത്മാവിന്റെ നിയന്ത്ര ണത്തിലാണെന്നായിരുന്നു വാദം.
ഓരോന്നും യേശുവിനെ അലങ്കരിക്കുകയായിരുന്നു, പക്ഷെ പതിയെ പതിയെ അലങ്കാരങ്ങള്‍ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. യേശുവിന്റെ മാര്‍ഗ്ഗം വിണ്ടും നമുക്ക് പ്രാപ്യമാകണമെങ്കില്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂ, ഈ അലങ്കാരങ്ങള്‍ മുഴുവന്‍ എടുത്തുമാറ്റി, ആദ്യകാലത്തു അപ്പസ്തോലന്മാര്‍ ചെയ്തതെന്തോ അങ്ങിനെ പരസ്പരം പങ്കുവെച്ചും, സ്നേഹിച്ചും, ആരെയും ഭരിക്കാതെയും, ഒന്നിനെയും വിധിക്കാതെയും ജിവിക്കുക. അതിലേക്കു വരാന്‍ ഇന്ന് സഭ ഭരിക്കുന്ന ഒരൊറ്റ സിറോ മലബാര്‍ മെത്രാനും വരില്ല. വന്നാല്‍ അവര്‍ പിന്നെ ഉണ്ടാവില്ല, അത് തന്നെ കാരണം. അവര്‍ക്ക് അവരാണല്ലോ പ്രധാനം. താമര കുരിശിനും പിന്നിലുള്ള നസ്രാണിത്വത്തിലേക്ക് നമുക്ക് പോവാം. നിതിക്ക് വേണ്ടിയുള്ള പോരാട്ടം ഒപ്പം തുടരുകയുമാവാം.
"നമുക്ക് കാട്ടിത്തന്ന യേശുവിനെ സ്വികരിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ എന്നത് മാത്രമാണ് പ്രശ്നം. വേദങ്ങളും, ഇതിഹാസങ്ങളും എല്ലാം അരച്ചു കലക്കി കുടിച്ചാലും,
Delete'സ്നേഹമാണഖില സാരമൂഴിയില്‍'. എന്നെ മനസ്സിലാക്കാനുള്ളൂ. അത് ചെയ്യാന്‍ ഉപദേശിക്കുകയും അതെങ്ങിനെയെന്ന് കാണിച്ചുതരുകയും ചെയ്ത യേശുവിനെ എന്നും സര്‍വ്വ ജ്ഞാനത്തെയുംകാള്‍ മികച്ചതായി ഞാന്‍ കാണുന്നത് അതുകൊണ്ടാണ്. ആ അര്‍ത്ഥത്തില്‍ യേശു മാത്രമാണ് മാര്‍ഗ്ഗവും"Roshan Francis
ഇതാണ് ജ്ഞാനം എന്ന് പറയുന്നത്. ഇങ്ങനെ ഉള്ളവരെ ആണ് ജ്ഞാനി എന്ന് വിളിക്കാവുന്നത്. അതുകൊണ്ടാണ് യേശു പറഞ്ഞത് എല്ലാ പ്രവാചകന്മാരും നിയമവും ആ ഒറ്റവാക്കില്‍ അടങ്ങിയിരിക്കുന്നു എന്ന് ."എല്ലാറ്റിലും ഉപരിയായി ദൈവത്തെയും,നിന്നെ പോലെ നിന്റെ അയല്‍കാരനെ സ്നേഹിക്കുക" അത്രയേ ഉള്ളൂ. very simple spirituality. അത് മതി. ബാക്കി എല്ലാം വച്ച്കെട്ടാണ് . റോഷനെ ഞാന്‍ ജ്ഞാനി എന്ന് വിളിക്കുന്നു.
മുസ്ലിമിന്റെ സുന്നത്തിന്റെ കഥയും പുരോഹോതന്റെ തലയില്‍ പട്ടംകഥയും ഇങ്ങനെ ; ഒരിക്കല്‍ പ്രാര്‍ഥനക്കായി ഒരു മൌലവിയും ഏതാനും പിള്ളേരും ഗോവണിപ്പടിവഴി രണ്ടാമത്തെ നിലയില്‍നിന്ന് താഴേക്കിറങ്ങുകയായിരുന്നു. അടിവസ്ത്രം വരുന്നതിനു മുമ്പുള്ള കാലം. ഗോവണിപ്പടിക്ക് താഴെഇരുന്നു ഒരു പുരോഹിതന്‍ ബൈബിളും വായിക്കുന്നുണ്ടായിരുന്നു.
ReplyDeleteമൌലവി താഴത്തെ നിലയില്‍ ഇറങ്ങുന്ന സമയം അറിയാതെ മൌലവിയുടെ ശിശ്നാഗ്രത്തിലെ തൊലി ( foreskin from the penis) ഗോവണിപ്പടിത്താഴെ ബൈബിള്‍ വായിക്കുന്ന പുരോഹിതന്റെ തലയില്‍ തട്ടി.കുപിതനായ
മൌലവി കാഫറിന്റെ തലയില്‍ തന്റെ ജനനേന്ദ്രിയ തൊലി സ്പര്‍ശിച്ചതുമൂലം സ്പര്‍ശിച്ച ഭാഗം മുറിച്ചു കളഞ്ഞു. സുന്നത്തിന്റെ തുടക്കവും ഇട്ടു.
മൌലവിമൂലം തന്റെ തല അശുദ്ധമായതില്‍ കുപിതനായ പുരോഹിതന്‍ തലയില്‍ വട്ടത്തില്‍ തലമുടിയും ഷേവ് ചെയ്യുവാന്‍ തുടങ്ങി. പുരോഹിതര്‍ പട്ടം എന്ന ചടങ്ങില്‍ സുന്നത്ത്പോലെ തലയില്‍ ശുദ്ധീകരണവും തുടങ്ങി.
"മൌലവി താഴത്തെ നിലയില്‍ ഇറങ്ങുന്ന സമയം അറിയാതെ മൌലവിയുടെ ശിശ്നാഗ്രത്തിലെ തൊലി ( foreskin from the penis) ഗോവണിപ്പടിത്താഴെ ബൈബിള്‍ വായിക്കുന്ന പുരോഹിതന്റെ തലയില്‍ തട്ടി.കുപിതനായ മൌലവി കാഫറിന്റെ തലയില്‍ തന്റെ ജനനേന്ദ്രിയ തൊലി സ്പര്‍ശിച്ചതുമൂലം സ്പര്‍ശിച്ച ഭാഗം മുറിച്ചു കളഞ്ഞു. സുന്നത്തിന്റെ തുടക്കവും ഇട്ടു"Ano..
Deleteഅപ്പോള്‍ മൌലവിയുടെ ജനനേന്ദ്രിയം മുഴുവനും പുരോഹിതന്റെ മൂക്കത്താണ് മുട്ടിയിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? ചിരിക്കാതിരിക്കാന്‍ വയ്യ. മൌലവിയുടെ ജനനേന്ദ്രിയം മൊത്തം മുറിച്ചു കളഞ്ഞേനെ.പുരോഹിതന്റെ മൂക്ക് തന്നെ വടിച്ചു കളഞ്ഞേനെ. എനിക്ക് വയ്യ.ഭാവന കാട് കയറുന്നു.