ദശാംശം കൊടുക്കണമത്രേ !! നടക്കണ കാര്യമാണോ അല്മായശബ്ദമേ ?
കൊച്ചി: സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കു വിശ്വാസികള്‍ വരുമാനത്തിന്റെ പത്തു ശതമാനം നല്‍കണമെന്നു ദശാംശം
ധൂര്‍ത്ത്, ആഡംബരം എന്നിവ ഒഴിവാക്കി പൊതുനന്മയ്‌ക്കായി സംഭാവന ചെയ്യാന്‍ വിശ്വാസികള്‍ സന്നദ്ധരാകണമെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതി നിര്‍ദേശിക്കുന്നു. കെ.സി.ബി.സി. ആസ്‌ഥാന കാര്യാലയമായ എറണാകുളം പി.ഒ.സിയില്‍ നടന്ന കേരളത്തിലെ മൂന്നു കത്തോലിക്കാ റീത്തുകളിലെ മെത്രാന്‍മാരുടെയും രൂപതാ വൈദിക പ്രതിനിധികളുടെയും സന്യാസസമൂഹം മേജര്‍ സുപ്പീരിയര്‍മാരുടെയും സംയുക്‌ത യോഗത്തിന്റേതാണു നിര്‍ദേശം.
പള്ളികളും സ്‌ഥാപനങ്ങളും പണിയുന്നതിലെ ധൂര്‍ത്ത് ഒഴുവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണു മറ്റൊരു ആഹ്വാനം. പള്ളിയെ 'കോണ്‍ക്രീറ്റ് ജംഗിള്‍' ആക്കുന്ന രീതി തിരുത്തപ്പെടണം. ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമാകണം നിര്‍മാണപ്രവര്‍ത്തനങ്ങള്‍. സഭാ സ്‌ഥാപനങ്ങള്‍ പരമാവധി ജനങ്ങളുടെ ഉപയോഗത്തിനായി പങ്കുവയ്‌ക്കണം. ഞായറാഴ്‌ചയാചരണം ഇടവക കേന്ദ്രീകൃതമാകണം. ഇടവകപ്പള്ളിക്കു പുറത്ത് ഞായറാഴ്‌ചകളില്‍ സമര്‍പ്പിക്കുന്ന ദിവ്യബലികള്‍ നിരുത്സാഹപ്പെടുത്തണം. ഇടവക പ്രവര്‍ത്തനങ്ങള്‍ക്കു തടസമാകുന്ന ധ്യാനകേന്ദ്രങ്ങളുടെ പരിപാടികള്‍ പുനര്‍വിചിന്തനം ചെയ്യണം. കൂദാശ നടത്തുന്ന സ്‌ഥലവും ഭരണകേന്ദ്രവും മാത്രമായി ഇടവകകള്‍ മാറുന്നത് ഒഴിവാക്കണം. ഗ്രാമസഭകള്‍, റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, ഗ്രന്ഥശാലാസംഘങ്ങള്‍, സഹകരണസംഘങ്ങള്‍, സഹകരണബാങ്കുകള്‍, ത്രിതലപഞ്ചായത്തുകള്‍ എന്നിവയില്‍ വിശ്വാസികള്‍ സജീവമായി പ്രവര്‍ത്തിക്കണം. രാഷ്‌ട്രീയരംഗത്തും ഗുണപരമായി ഇടപെടാനും പ്രവര്‍ത്തിക്കാനും വിശ്വാസികളെ പ്രാപ്‌തരാക്കണം.
സെക്‌ടുകളിലേക്കും സാത്താന്‍ സേവയിലേക്കും വിശ്വാസികള്‍ പോകുന്നതു തടയാനുള്ള പ്രവര്‍ത്തനം ഉണ്ടാകണം. പോയവരെ തിരികെക്കൊണ്ടുവരാന്‍ ഇടവകയുടെ മുഴുവന്‍ ശ്രദ്ധയും ഉണ്ടാകണം. ശരിയായ വിശ്വാസം വര്‍ധിപ്പിക്കുന്നതാവണം തീര്‍ഥാടനകേന്ദ്രങ്ങളിലെ അനുഷ്‌ഠാനങ്ങള്‍. അബദ്ധധാരണയ്‌ക്കും അന്ധവിശ്വാസങ്ങള്‍ക്കും കാരണമാകുന്ന അനുഷ്‌ഠാനങ്ങള്‍ക്കു പ്രോത്സാഹനം കൊടുക്കരുത്.
വിശ്വാസം വ്യക്‌തിപരമാണെന്നും പൊതുരംഗത്ത് അതിനു പ്രസക്‌തിയില്ലെന്നും പറയുന്ന മതേതരത്വത്തെ ചെറുക്കണം. ജീവിതത്തിന്റെ എല്ലാ തലങ്ങളെയും രൂപപ്പെടുത്തേണ്ടതാണു വിശ്വാസം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും സഭയില്‍ പ്രത്യേക പരിഗണന നല്‍കണം. ഓട്ടോ ഡ്രൈവര്‍മാര്‍, അന്യസംസ്‌ഥാന തൊഴിലാളികള്‍ എന്നിവര്‍ക്ക് അജപാലകശുശ്രൂഷ ഉറപ്പാക്കണം. ദളിത് ക്രൈസ്‌തവരുടെ അന്തസ് ഉയര്‍ത്താന്‍ പരിശ്രമിക്കണം.
യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും വിശ്വാസത്തില്‍ തുടര്‍പരിശീലനം ഉണ്ടാകണം. വിശ്വാസപരിശീലനത്തിന് ആധുനിക മാധ്യമങ്ങളെ ഉപയോഗിക്കണം. ശാലോം ടി വി, ഗുഡ്‌നസ് ടി വി തുടങ്ങിയവ പ്രോത്സാഹിപ്പിക്കണം.
അന്യമതസ്‌ഥരുമായി ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങളും സംഭാഷണവും കരുപ്പിടിപ്പിക്കണം. സ്‌കൂളുകളില്‍ മതമൈത്രി, സമൂഹത്തില്‍ മതസൗഹാര്‍ദ സമിതി എന്നിവ തുടങ്ങണം.

അഭിവന്ദ്യ തിരുമേനിമാരും പുരോഹിതരും ദശാംശം എന്ന വചനം ചൂണ്ടികാണിച്ചു വിശ്വാസികളെ കബളിപ്പിക്കുന്നതിനുള്ള ഒരു പ്രസ്താവനയാണിത്. പുതിയ നിയമത്തിലോ പഴയ നിയമത്തിലോ
ReplyDeleteവരുമാനത്തിന്റെ പത്തിലൊന്ന് പണം ഇവരെ എല്പ്പിക്കണമെന്നു പറഞ്ഞിട്ടില്ല.
ദൈവത്തോടുള്ള അനുസരണയായി വരുമാനത്തിന്റെ പത്തു ശതമാനം കൊടുക്കുവാന്‍ എല്ലാ പള്ളികളും വിശ്വാസിയുടെ കടമയെന്നു പറഞ്ഞു പേടിപ്പിക്കും. ആവര്‍ത്തന പുസ്തകത്തില്‍ ദശാംശത്തെപ്പറ്റിയുള്ള വാക്യങ്ങളില്‍ പണം കൊടുക്കണമെന്ന്
പറഞ്ഞിട്ടില്ല. കൊടുക്കാന്‍ പറഞ്ഞിരിക്കുന്നതു ധാന്യം,വീഞ്ഞ്,എണ്ണ,ആട് എല്ലാമാണ്.ഇതൊന്നും ഉത്ഭാദിപ്പിക്കുന്നില്ലെങ്കില്‍ കൊടുക്കാനും ബാധ്യസ്ഥരല്ല. കപ്പയുടെ കാര്യം പറഞ്ഞിട്ടുമില്ല.
ഹിന്ദുക്കള്‍ ദൈവങ്ങളുടെ മുമ്പില്‍ ഭഷണം കൊടുത്തു ബാക്കി കഴിക്കാറുണ്ട്. യഹോവാക്ക്
ഭഷണം കൊടുക്കുവാനും വചനത്തില്‍ ഇല്ല.
പുരോഹിതരുടെ വയറ്റില്‍ പിഴപ്പിനായി കണ്ടു പിടിച്ച ഒരു മാര്‍ഗവും.
യേശുവും ലൂക്കില്‍ 11:42 വാക്യത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു. "ഫരീസിയരെ, നിങ്ങള്ക്ക് ദുരിതം. എന്തെന്നാല്‍ നിങ്ങള്‍ അരുതയുടെയും തുളസിയുടെയും, മറ്റെല്ലാ ചെടികളുടെയും
ദശാംശം കൊടുക്കുന്നു. എന്നാല്‍ ദൈവത്തിന്റെ നീതിയും സ്നേഹവും നിങ്ങള്‍ അവഗണിച്ചു കളയുന്നു."
അരുണയും തുളസിയും പുറം നാടുകളില്‍ ലഭിക്കുക പ്രയാസമാണ്. ഭക്ഷിക്കുന്നതും കൊടുക്കുവാന്‍ പറഞ്ഞിട്ടില്ല. പിന്നെ അസംസ്കൃത സാധനങ്ങളോ? തടികച്ചവടക്കാര്‍ തടി, ഇരുമ്പു കച്ചവടക്കാര്‍ ഇരുമ്പു ഇവകളെല്ലാം മെത്രാന്റെ തോപ്പികളില്‍ വെച്ചാല്‍ നന്നായി ഇരിക്കും.
പെണ് വാണിഭക്കാര്‍ പത്തില്‍ ഒരു പെണ്ണിനെയെങ്കിലും സ്ത്രീകകളെ സ്നേഹിക്കുന്ന
വികാരിയെ ഏല്‍പ്പിക്കണമെന്നും നിയമമുണ്ട്.
ആവര്‍ത്തനം 26:12 പറയുന്നത് "ദശാംശം എടുക്കുന്ന കാലമായ മൂന്നാം സംവത്സരത്തിൽ നിന്റെ അനുഭവത്തിലൊക്കെയും ദശാംശം എടുത്തു ലേവ്യനും പരദേശിയും അനാഥനും വിധവയും നിന്റെ പട്ടണങ്ങളിൽവെച്ചു തൃപ്തിയാംവണ്ണം തിന്മാൻ കൊടുത്തു തീർന്നശേഷം"
ഇങ്ങനെ മൂന്നാംവത്സരം പരദേശിക്കും അനാഥനും വിധവക്കും എത്രപേര്‍ ദശാംശം കൊടുക്കും. പുരോഹിതന്‍ എന്നെങ്കിലും ഇത് പള്ളിയില്‍ വായിച്ചിട്ടുണ്ടോ? പിടിച്ചുപറിക്കാരും കൊള്ളക്കാരുമായ ഈ കള്ളപുരോഹിതര്‍ക്ക്
ഒറ്റപൈസ കൊടുക്കരുത്. ഇതു വചനം അനുസരിച്ചു പാപവും.
"Yes Dear Jose,this time I learned a scripture quote of top importance, by hear-ted by all Syromalabarians in US: "Malachi 3, 10". I was totally ignorant of it till my friend driving me around in Manhattan said it loud and explained: It was all about giving Tithes to Churches without fail, the rock foundation on which their Faith in US is build up. I happened to be the only Syro who happened to be Zero on this famous scripture quote. I also had the fortune to listen to a sermon in Syromalabar Cathedral, Chicago, where the preacher warned of dire consequences for themselves and their posterity in case they become defaulters on Tithe. The preacher then cited the salary he draws and the Tithe amount he pays immediately. He also said he can testify (Sakshyam) about 50 or so of parishioners who do the same as soon as they get their monthly fat paycheck. After the Mass I also heard some of the devout Mass goers asking in subdued voice: "Achan is paying the Tithe for the "Sambalam" he receives. Is he paying Tithe for the enormous amount of "Kimpalam" he gets? "
Deleteഅങ്ങാടിയത്ത് പിതാവിന്റെ വികാരി ജനറാള്‍ തുണ്ടത്തുപിതാവ് പത്തു ശതമാനം പള്ളിക്കു കൊടുക്കണമെന്നു ആവശ്യപ്പെട്ടിരിക്കുന്നു. സര്‍ക്കാരിനു അടയ്ക്കുന്ന നികുതിയുടെ പേപ്പറുകള്‍ പള്ളിയില്‍ ഹാജരാക്കുന്ന സംവിധാനങ്ങളും അങ്ങാടിയത്ത് പിതാവിന്റെ പള്ളികളില്‍ പ്രാബല്ല്യത്തില്‍ വരുമെന്നും അറിയിപ്പുണ്ട്. വിശ്വാസികളില്‍നിന്ന് കിട്ടുന്ന പണം ഇവര്‍ക്ക് കൊള്ളയും അടിക്കാം.
ReplyDeleteആദിമ സഭയില്‍ ഇങ്ങനെ ഒരു കീഴ്വഴക്കം ഉണ്ടായിരുന്നതായും അറിവില്ല. പള്ളി, ദൈവത്തിന്റെ ആലയമെന്നും പുരോഹിതര്‍ കള്ളം പറയുന്നു. മനുഷ്യന്‍ നിര്‍മ്മിച്ച ഭവനങ്ങളില്‍ ദൈവം വസിക്കുകയില്ലായെന്നും ബൈബിളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പതിവായി പള്ളിയില്‍ പോവുന്നവര്‍ യേശുവിനെയല്ല പുരോഹിതനെയാണ് വിശ്വസിക്കുന്നത്.
ഒരിക്കലും, ആദിമസഭ പത്തുശതമാനം പതാരം ആവശ്യപ്പെട്ടിട്ടില്ല. അവര്‍ പണം ശേഖരിച്ചു വിശ്വാസികള്‍ തമ്മില്‍ പരസ്പരം പങ്കിടുകയായിരുന്നു. ആദിമസഭ പോലെ ഏതെങ്കിലും ഒരു പുരോഹിതന്‍ പണം തിരിച്ചു തന്നിട്ടുണ്ടോ? പണം മുഴുവന്‍ പുരോഹിതന്‍ എടുക്കുകയും തൊണ്ണൂറുശതമാനം പുരോഹിതന്‍ ഉപയോഗിക്കുകയും ചെറിയ നക്കാപിച്ച തുകകള്‍ പാവങ്ങള്‍ക്ക് കൊടുത്തെങ്കിലും ആയി.
എന്നാല്‍ പീറ്ററും പോളും തുടക്കത്തില്‍ നയിച്ച ആദിമസഭ അങ്ങനെയല്ലായിരുന്നു. അന്നു സഭ പള്ളികള്‍ പണിയുകയോ പോളിക്കുകയോ ചെയ്തിട്ടില്ല. പള്ളികളോ പുരോഹിതരോ ഇല്ലാത്ത വെന്തിക്കൊസുകാര്‍ ഇങ്ങനെ പത്തുശതമാനം
പിരിക്കുന്നതും ബൈബിളിനെതിരാണ്.
ദശാംശവും കൊടുത്ത് പുരോഹിതന്റെ വാക്കുമാത്രം ജീവിച്ചവരുടെ മാനസിക വളര്‍ച്ച മൃഗങ്ങളെക്കാള്‍ അല്‍പ്പം കൂടിയെന്നു മാത്രമേയുള്ളൂ. ജോലിയില്നിന്നു കിട്ടുന്ന വേതനം കൃത്യമായി പാസ്റ്ററെ അറിയിക്കുന്ന അനേക അമേരിക്കന്‍ ഇവാഞ്ചിലിസ്റ്റ്കളെയും അറിയാം. കിട്ടുന്ന വരുമാനത്തിന്റെ ആദായനികുതി രേഖകളും പാസ്റ്ററെ ഏല്‍പ്പിക്കണം. വീട്ടില്‍ വളര്‍ത്തുന്ന നായകള്‍ക്ക് ചോറു കൊടുക്കുന്നതിനു തുല്യമാണ് പാസ്റ്ററിന്റെ വിശ്വാസികള്‍.
കത്തോലിക്കാ സഭയിലും ഈ പടര്ച്ച വ്യാധി പടര്‍ന്നു. ഷിക്കാഗോയിലെ അങ്ങാടിയത്തിനുവരെ ഈ ജ്വരം പിടിച്ചിരിക്കുന്നു. ഇവിടെ സ്കൈ ഗുള്‍ പ്രതിഷേധിക്കുവാന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. പ്രതിഷേധമല്ല വേണ്ടത്, ഈ ദശാംശം കൊടുക്കുന്ന സാമൂഹ്യദ്രോഹികളെ കണ്ടുപിടിച്ചു ചാട്ടവാറിനു അടി കൊടുക്കുകയാണ് വേണ്ടത്.
ഇന്ന് ദശാംശം മേടിക്കുന്ന പ്രധാന കള്ട്ടുകളായ ഇവാഞ്ചിലിസ്റ്റുകള്‍, മോര്മോന്‍സ്, അസംബ്ലീസ് ഓഫ് ഗോഡ് ഇവരാണ്. യഹോവാ സാക്ഷികള്‍ ദശാംശം മേടിക്കല്‍ നിറുത്തിയെന്നും അറിയുന്നു.
ദരിദ്രര്‍ ആയവര്‍ ധനികരെക്കാള്‍ വരുമാനത്തില്‍ കൂടുതല്‍ ഭാഗവും പള്ളിക്കു നല്‍കുന്നു. ദശാംശം കൊടുക്കാത്തവരെ പള്ളി പുരോഹിതരും പാസ്റ്റരുമാരും ദൈവത്തെ കൊള്ളചെയ്യുന്നവര്‍ എന്നും വിളിക്കുന്നു. ദൈവത്തിന്റെ ശാപം പള്ളിക്കു പണം കൊടുക്കാത്തവരുടെമേല്‍ പതിക്കുമെന്നും ഇവര്‍ വിലപിക്കുന്നു.
നികുതി കൊടുക്കാതെ ദൈവത്തിന്റെ ഉപ്പും ചോറും തിന്നുജീവിക്കുന്ന സാമൂഹ്യ ദ്രോഹികളാണ് പാസ്റ്റരുമാരും പുരോഹിതരും.