ജൊസഫ് മറ്റപ്പള്ളി
ഇന്ന് സിറോ മലബാര്‍ സഭയിലെ ഒട്ടനവധി കുടുംബങ്ങളുടെ അന്തരാത്മാവില്‍ നിന്നുയരുന്ന പ്രാര്‍ഥനയാണ് 'ചതിക്കല്ലേ കര്‍ത്താവേ' എന്ന്. ഇതെന്തിനാണ് എന്നറിയണമെങ്കില്‍ ഞാന്‍ നേരിട്ടറിഞ്ഞ ഒരു സംഭവം പങ്ക് വെക്കേണ്ടി വരും. ഇതിലെ കഥാപാത്രം പൂര്‍ണ്ണാരോഗ്യത്തോടെ ജിവിചിരിക്കുന്ന വ്യക്തിയാണ്; അദ്ദേഹത്തിന്റെ കുടുംബ ബന്ധങ്ങള്‍ വഷളാക്കുന്നില്ല.
നമുക്കാ വ്യക്തിയെ ബി എന്ന് വിളിക്കാം. യാദൃശ്ച്കമായി വിട്ടില്‍ വന്ന ഒരു ബന്ധുവിന്റെ കൂടെയാണ് അദ്ദേഹം വിട്ടില്‍ വന്നത്. സാമാന്യ മര്യാദ കൊണ്ട് ഞാന്‍ ചോദിച്ചു, എവിടാ വിട്? മറുപടി പെട്ടെന്ന് വന്നു.
"കാഞ്ഞിരപ്പള്ളി."
"കാഞ്ഞിരപ്പള്ളിയിലെവിടാ?" ഞാന്‍ ചോദിച്ചു.
" അവിടുന്ന് ഒന്ന് രണ്ടു കിലോ മിറ്റര്‍ അകലെയാ." അദ്ദേഹം പറഞ്ഞു.
കൂടുതല്‍ പരിചയപ്പെടാന്‍ അദ്ദേഹത്തിനു താല്‍പ്പര്യമില്ലെന്ന് തോന്നി; ഞാന്‍ ആ പരിചയപ്പെടല്‍ അവിടെ നിര്‍ത്തുകയും ചെയ്തു. രണ്ടു മിനിറ്റ് കഴിയുന്നതിനു മുമ്പേ എല്ലാവര്ക്കും കുടിക്കാന്‍ നാരങ്ങാ വെള്ളവുമായി ഭാര്യ വന്നു. ഗ്ലാസ് എടുത്തു കൊടുത്തുകൊണ്ട് അവളും ചോദിച്ചു,
"എവിടെയാ വിട്?"
"കാഞ്ഞിരപ്പള്ളിലാ" അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ നടത്തിയ സംഭാഷണം അവള്‍ കേട്ടിരുന്നില്ല. പുള്ളിക്കാരത്തി അടുത്ത ചോദ്യം തൊടുത്തു വിട്ടു.
"ഞങ്ങള്‍ അറിയുന്ന വിട്ടുകാര്‍ വല്ലോമാണോ?"
ഞങ്ങളുടെ വിടും കാഞ്ഞിരപ്പള്ളിയും തമ്മില്‍ അകലം വെറും 8 കിലോമിറ്റര്‍.. മാത്രം. അവിടുത്തെ പല ക്രിസ്ത്യാനി കുടുംബങ്ങളുമായി ഏതെങ്കിലും രിതിയിലുള്ള ബന്ധങ്ങളും ഉണ്ടായിരുന്ന സ്ഥിതിക്ക് അങ്ങിനെയൊരു ചോദ്യത്തിന് സ്ഥാനം ഉണ്ടായിരുന്നു എന്ന് തന്നെ പറയാം. പെട്ടെന്നാണ് എന്നെ ഞടുക്കിയ ഉത്തരം വന്നത്.
" അതെ, എന്തിനാ മറ്റുള്ളവരെ കൊണ്ട് പറയിക്കുന്നത് എന്ന് കരുതിയാ വിട്ടുപേര് പറയാതിരുന്നത്. ഞാന്‍ അറക്കലേയാ"
എന്നെക്കാള്‍ വാപൊളിച്ചിരുന്നത് അദ്ദേഹത്തിന്റെ കൂട്ടത്തില്‍ തന്നെ വിട്ടില്‍ വന്ന എല്ലാം തികഞ്ഞ പള്ളി കുഞ്ഞാടുകള്‍ തന്നെയായിരുന്നു. അല്‍പ്പം വ്യത്യസ്തമായി ചിന്തിക്കുന്ന ആളാണ് ഞാന്‍ എന്ന്അദ്ദേഹത്തിന്റെ മനസ്സില്‍ പോലും കരുതാന്‍ യാതൊരു സാദ്ധ്യതയുമില്ലായിരുന്നത് കൊണ്ട്, ആ മാന്യദേഹം പറഞ്ഞതിലെ ആത്മാര്‍ത്ഥത മനസ്സിലാക്കാവുന്നതെയുണ്ടായിരുന്നുള്ളൂ.
വാസ്തവത്തില്‍, എത്ര വലിയ ഒരു ക്ഷതം ആണ് ആ കുടുംബക്കാര്‍ കൊണ്ടുനടക്കുന്നതെന്ന് പെട്ടെന്ന് ഞാന്‍ ചിന്തിച്ചു. ഇനി അഥവാ ഒരു കുടുംബയോഗം നടത്തി പിതാവ് വന്ന് അദ്ധ്യക്ഷം വഹിച്ചാല്‍ തന്നെ ഈ മുറിവ് അദ്ദേഹം കണ്ടെത്തണമെന്നില്ല. അറക്കല്‍ പിതാവിന്റെ ദിപിക സംഭവം കാഞ്ഞിരപ്പള്ളി രൂപതയിലെ എല്ലാ വിശ്വാസികളെയും ഒരു പോലെ നാണം കെടുത്തിയിരുന്നു, ഒരു കാലത്ത്. അത് മറക്കാന്‍ ആര്‍ക്കും ഇപ്പോഴും കഴിഞ്ഞിട്ടില്ലാ എന്ന് എനിക്ക് മനസ്സിലായി.
എന്‍റെ ചിന്തകള്‍ അവിടം കൊണ്ടും തിര്ന്നില്ല. എന്റെയൊക്കെ ചെറുപ്പകാലത്ത് മെത്രാനുള്ള വിട് എന്ന് പറഞ്ഞാല്‍ എന്തൊരു പ്രൌടിയായിരുന്നു. കുടുംബത്തില്‍ ഒരു മെത്രാനുണ്ടാകണമെയെന്നു എത്രയോ മാതാപിതാക്കന്മാര്‍ മനസ്സുരുകി ആരുമറിയാതെ പ്രാര്‍ത്തിച്ചിരിക്കണം. ഒന്ന് കൂടി മുറുക്കെ ചിന്തിച്ചപ്പോള്‍ മറ്റൊരു കാര്യം ഓര്‍ത്തു. ഒരു മെത്രാനുണ്ടാകുന്നതിനു മുമ്പ് സ്വന്തം വിട്ടു പേരില്‍ ബിസിനെസ്സ് സാമ്രാജ്യങ്ങള്‍ വളര്‍ത്തിയെടുത്തവരില്‍ പലരും ഇന്ന് രായ്ക്കുരാമാനം പ്രസ്ഥാനത്തിന്റെ പേര് മാറ്റിയതിന്റെ പല ഉദാഹരണങ്ങളും മനസ്സിലേക്ക് ഇരച്ചു വന്നു. പണ്ടത്തെ പോലെ മെത്രാന്റെ കുടുംബ പേര് ഉപയോഗിക്കുന്നതില്‍ പലരും വിമുഖത കാട്ടുന്നതും ഞാന്‍ ശ്രദ്ധിച്ചു. വിവാഹ കമ്പോളത്തില്‍ അത്തരം ചില കുടുംബങ്ങളുമായെങ്കിലും ബന്ധപ്പെടാന്‍ ഒരു ചെറിയ വൈമനസ്യം പലരും കാണിക്കുന്നതായും എന്‍റെ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടെന്ന് പറയാതെ വയ്യ.
ഇന്ന് സിറോ മലബാര്‍ സദസ്സില്‍ നടമാടുന്ന ഒരു അദൃശ്യ നാടകത്തിന്റെ കഥയാണിത്. ഇന്ന് അച്ചന്മാരുള്ള വിട്ടുകാര്‍ കര്‍ത്താവിനോട് ഹൃദയം നൊന്തു പ്രാര്‍ത്തിക്കുന്നു, 'കര്‍ത്താവേ ചതിക്കരുതേ, അങ്ങ് ഞങ്ങള്‍ക്ക് തന്നത് തന്നെ ധാരാളം!' ഈ നയ വ്യതിയാനം ഒരു വിമതനും സൃഷ്ടിച്ചതല്ല - ഇതിനെയാണ് സ്വയം കൃതാനര്‍ത്ഥം എന്ന് പറയുന്നത്. പത്തു വര്‍ഷങ്ങള്‍ക്കൂടി കഴിയുമ്പോള്‍ എല്ലാ വിട്ടുകാരും സാഷ്ടാംഗം വിണ് പ്രാര്‍ത്തിച്ചെന്നിരിക്കും, 'കര്‍ത്താവേ, അയിലോക്കത്ത് ഒരു അച്ചനെ വാഴിക്കണെ' എന്ന്. അതില്‍ കൂടുതല്‍ ഒരു ശിക്ഷ അയല്‍വാസി എന്ന ക്രൂരന് മറ്റാര്‍ക്കും ആശംസിക്കാനാവില്ലെന്നായിരിക്കും അവന്റെ അന്നത്തെ സങ്കല്പം.

മറ്റപ്പള്ളി സരസമായി ചെറിയ കാര്യത്തെ തുടങ്ങി. വായിച്ചു കഴിഞ്ഞപ്പോള്‍ ആ ലേഖനത്തില്‍ ഒത്തിരി വലിയ കാര്യങ്ങള്‍ ഒളിഞ്ഞു കിടന്നിരുന്നു.
ReplyDeleteചെറുപ്പകാലത്ത് ഒരു അമ്മാമ്മയുടെ പ്രാര്‍ഥനയുടെ കഥയും പള്ളിയില്‍ നിന്നു കേട്ടതു ഓര്‍മ്മവന്നു. ദാരിദ്ര്യംകൊണ്ടു അവര്‍ തീര്‍ത്തും അവശയായി. അയല്‍വക്കത്ത് സാമാന്യം ഭേദപ്പെട്ട ചക്കുങ്കല്‍ വീടിനോട് കടുത്ത അസൂയയും. അമ്മമ്മ പ്രാര്ധിക്കുന്നത് ഞങ്ങളെപ്പോലെ ചക്കുങ്കലും ആകണമേ എന്നായിരുന്നു. എസ.ബി കോളേജില്‍ മോണ്‍സിഞ്ഞോര്‍ കല്ലറക്കല്‍ഹാള്‍ എന്ന ഒരു പഴംകെട്ടിടം ഓര്‍മ്മ വരുന്നു. ആ കുടുംബത്തില്‍ നിന്നു വരുന്നവര്‍ക്ക് കുടുംബപ്പേരില്‍ വലിയ അഭിമാനവും. സ്വന്തം വ്യക്തിത്വം ചിന്തിക്കുകയില്ല. കാഞ്ഞിരപ്പള്ളി കല്ലറക്കല്‍ പിതാവിനെ ഞാന്‍ ഓര്‍മ്മിക്കുന്നുണ്ട്.
അദ്ദേഹത്തെക്കാള്‍ എത്രയോ ഭേദമാണ് അറക്കപിതാവ്. പേരുകേട്ട പണം തട്ടിപ്പുകാരന്‍ എന്നല്ലാതെ 'നീ വ്യപിചാരം ചെയ്യരുത്' എന്ന പ്രമാണം അറക്കല്‍ പിതാവ് തെറ്റിച്ചതായി നാളിതുവരെ കേട്ടിട്ടില്ല. വായിച്ചപ്പോള്‍ ദീപികയുടെ അടിത്തറ മാന്തിയത് ഓര്‍മ്മ വന്നു. അറക്കല്‍ പിതാവ് ഒരിക്കല്‍ അമേരിക്കയില്‍ വന്നു വന്‍പിരിവുമായി മടങ്ങി പോവുന്നതും ഓര്‍മ്മ വരുന്നു. കാഞ്ഞിരപ്പള്ളിക്കാരന്‍ എന്ന നിലയില്‍ തിരുമെനിക്ക് വേണ്ടിയുള്ള സമ്മേളന ഡിന്നറില്‍ എനിക്കും ക്ഷണം ഉണ്ടായിരുന്നു. ഞാന്‍ വരാമെന്ന് പറഞ്ഞെങ്കിലും പോയില്ല. എന്റെ സുഹൃത്തുക്കള്‍ സാധാരണ പിതാക്കന്മാരെ കൈ അയച്ചു സഹായിക്കുന്നവര്‍ ആണ്. പോയാല്‍ അവരോടു ഞാനും മത്സരിക്കേണ്ടി വരും.
സ്വന്തം വീട്ടില്‍ തീ പുകഞ്ഞില്ലെങ്കിലും അയല്‍വക്കത്ത് പുകയരുത് എന്ന പ്രാര്‍ഥനയുടെ ആധുനിക രൂപമാണ് അയല്‍വക്കത്ത് ഒരു വൈദികന്‍
ഉണ്ടാകണമെയെന്നുള്ള പ്രാര്‍ത്ഥന.
മറ്റപ്പള്ളിയുടെ ലേഖനത്തില്‍ കൊച്ചു കാര്യങ്ങളില്‍ തൊട്ടു കൊര്‍പ്പരെട്ടു സാമ്രാജ്യം വരെ നീണ്ടു നില്‍ക്കുന്നു. ദീപികയുടെ പതനവും പിണറായും മുസ്ലിം നവാബും ചതിയും എല്ലാം ഓര്‍മ്മയില്‍ എത്തി.
ചിലരുടെ നാട്ടു വര്‍ത്തമാനങ്ങളും ഓര്‍മ്മ വന്നു. ഇന്നും നാട്ടില്‍ ബസ് കാത്തു നില്‍ക്കുന്നുവെങ്കിലും പരിചയം ഇല്ലാത്തവര്‍ക്കുപോലും സകല ചരിത്രവും അറിഞ്ഞേ തീരൂ. എവിടെ പോവുന്നൂ, ഉത്തരം പറഞ്ഞാല്‍ ചുമ്മാ പോവുകയാണോ അതോ മറ്റു വല്ല കാര്യത്തിനും. ഇത് നമ്മുടെ കൊച്ചു കേരളത്തിന്റെ മാത്രം തനതായ സംസ്ക്കാരമാണ്.
പണ്ടൊക്കെ കുട്ടനാട്ടിലെ പെണ്ണങ്ങല്കെ മെത്രാനെ പ്രസവിക്കാന്‍ അറിയാമാരിരുന്നൊള്ളൂ, കാളാശ്ശേരി, കുരിയാളശ്ശേരി ഒക്കെ. അന്ന് പാലാക്കാര് കപ്പതീനിപെണ്ണങ്ങലക്ക് മെത്രാനെ പ്രസവിക്കാന്‍ അറിയില്ലാന്നു പറഞ്ഞു കുട്ടനാട്ടുകാര്‍ കിഴക്കാരെ അധിക്ഷേപിച്ചിരുന്നു. ഇന്ന് പാലാക്കാര് പെണ്ണങ്ങള്‍ക്ക് മെത്രാനെ പ്രസവമാണ് തോഴിലെന്നു തോന്നിപ്പോകുന്നു. അതിനു കാരണമുണ്ട്. രണ്ടാം വത്തിക്കാന്‍ സുനഹദോസില്‍ പങ്കെടുത്തത് രണ്ടായിരത്തില്‍ കൂടുതല്‍ മേത്രാന്മാരാണ്. ഇന്ന് അയ്യായിരത്തില്‍ കൂടുതല്‍ മെത്രാന്മാര്‍ ഉണ്ട്. സഭ വളര്‍ന്നു വളര്‍ന്നു മുടിചൂടി നില്‍ക്കുന്നു. ഈയിടെ ഒരച്ചനെന്നോട് പറഞ്ഞു കേരളത്തില്‍ രണ്ടു സാധനങ്ങള്‍ സുലഭമാ: ഒന്ന് തെങ്ങ്, രണ്ടാമത്തത് മെത്രാന്മാര്‍. പക്ഷെ അവ രണ്ടും തമ്മില്‍ അല്‍പ വ്യതാസമുണ്ട്: തെങ്ങിന് മണ്ടയുണ്ട്, മെത്രാന്മാര്‍ക്ക് മണ്ടയില്ല.
ReplyDeleteഅറക്കല്‍ മെത്രാന്‍ തട്ടിപ്പുകാരനോ, ഗുണ്ടാ തലവനു സമനോ, വ്യാപാരിയോ ഒക്കെ ആയിരിക്കാം. എന്നാലും അദ്ദേഹത്തെപ്പറ്റി മോശം പറയരുതല്ലോ. ഒന്നുമല്ലെങ്കിലും അദ്ദേഹം നമ്മുടെ (അല്‍മായരുടെ) കമ്മിഷന്റെ ചെയര്‍മാന്‍ അല്ലെ. പണം തട്ടിപ്പ് ദൈവത്തിന്റെ വികാരിയും നടത്തുന്നുണ്ടല്ലോ. ഞാനൊരിക്കല്‍ ഒരു വൈദീകന്റ്റെ മുറിയില്‍ കയറിയപ്പോള്‍ അദ്ദേഹത്തിന്റെ കട്ടില്‍ കീഴിലെ 'ട്രങ്ക് പെട്ടി' നിറച്ചു നൂറുരൂപാനോട്ടുകള്‍ ഇരിക്കുന്നതുകണ്ട് അന്തം വിട്ടുപോയി. കുറച്ചു രൂപാ വാങ്ങിക്കാന്‍ ഞാന്‍ അദ്ദേഹത്തിന്റെ മുറിയില്‍ കയറിയതാണ്. അദ്ദേഹം തന്നെ പെട്ടി കട്ടിലിന്റെ കീഴില്നിന്നു വലിച്ചു തുറന്നു എനിക്ക് പൈസ തന്നു. അതിനു മുന്‍പും അതിനു ശേഷവും അത്രയും നൂറുരൂപാനോട്ടുകള് ഒന്നിച്ചു എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല.
പടന്നമ്മാക്കലിനു ഒരു ഉപദേശം. കഞ്ഞിരപ്പള്ളിക്കരനാനന്നുപറഞ്ഞു ഇനിമുതല്‍ നടക്കണ്ട.എന്നെപ്പോലെ പാലാക്കാരനാണന്നുപറ.
ReplyDeleteഅറക്കല്‍ പിതാവ് സാന്ദര്‍ഭികമായി നിരവധി ആരോപണങ്ങളുടെ നിഴലിലാണ്. NIA അന്വേഷണവും അങ്ങേരുടെ പെരിലുണ്ടെന്നു കേള്‍ക്കുന്നു. ആരോപണങ്ങളും സത്യവും തമ്മില്‍ ബന്ധമുണ്ടാവണമെന്നുമില്ല. ഇവിടെ പ്രശ്നം പൊതുജനത്തിന് കിട്ടിയ സന്ദേശമാണ്. അതായിരിക്കണം സ്വന്തം കുടുംബക്കാര്‍ക്ക് പോലും ക്ഷതമുണ്ടാക്കിയത്. ഞാന്‍ ചില പൊതു തത്വങ്ങള്‍ പറഞ്ഞുവെന്നേയുള്ളൂ. നല്ലത് ചെയ്യുന്നവരെ ആരോപണങ്ങളും കേള്‍ക്കുന്നുള്ളൂ. അദ്ദേഹം യാത്ര ചെയ്ത കാറ് ഇയ്യിടെ പോലീസ് പരിശോധിച്ചെന്നും, പിതാവാണെന്നു പറഞ്ഞിട്ടും കൂട്ടാക്കാതിരുന്ന പോലീസുകാരനെ പിറ്റേ ദിവസം സ്ഥലം മാറ്റിയെന്നും പറഞ്ഞു കേട്ടു. ദശാംശത്തിന്റെ ബുദ്ധിയും അങ്ങേരുടെതാണെന്നു കേള്‍ക്കുന്നു. എന്തായാലും ഇത്തരം വാര്‍ത്തകളും അവയ്ക്ക് കിട്ടുന്ന പ്രചാരണവും പിടിച്ചു നില്‍ക്കാന്‍ നിരപരാധികളായ കുടുംബക്കാര്‍ക്ക് കഴിയണമെന്നില്ല. ഇതിലൊക്കെ അദ്ദേഹം കുറ്റക്കാരനാണെന്നോ അദ്ദേഹം കുടുംബക്കാര്‍ക്കോ ആര്‍ക്കെങ്കിലുമോ അപമാനമാണെന്നോ ഒന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ഞാന്‍ വിവരിച്ച സന്ദര്‍ഭത്തോട് ഒന്നും കൂട്ടി ചേര്‍ത്തിട്ടുമില്ല, കുറച്ചിട്ടുമില്ല.
ReplyDelete