Translate

Monday, July 9, 2012

ബിലാത്തി മലയാളി വാരാന്ത്യം: Week 27 of 2012


നേതൃത്വം ടി.പി. കൊലപാതകത്തില്‍ തങ്ങള്‍ക്കു പങ്കില്ല എന്ന് ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നപ്പോഴാണ്, എം.എം. മണി പ്രസംഗത്തിന്റെ ലഹരിയില്‍ പലതും വിളിച്ചു പറഞ്ഞത്. അതേത്തുടര്‍ന്നുണ്ടായ നാടകീയ സംഭവങ്ങള്‍ മാധ്യമാങ്ങളിലൂടെ നമ്മള്‍ അറിഞ്ഞു. ഈയടുത്ത ദിവസം മണിയെ പോലീസ് അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്യുകയുണ്ടായി. അതിന്റെ വിശേഷങ്ങളാണ് ഇത്തവണത്തെ വാരാന്ത്യത്തിലെ മണി കുടുക്കില്‍ നിന്ന് കുടിക്കിലേക്ക് എന്ന ലേഖനത്തില്‍.

മലയാള സാഹിത്യത്തിന്റെ ഒരു ഒഴിഞ്ഞ കോണില്‍ ബഹളം ഉണ്ടാക്കാതെ കേരളത്തിന് വെളിയില്‍, (ഡല്‍ഹിയിലും പിന്നീട് ബ്രിട്ടീഷ്‌ ഗയാനയിലും) ജീവിച്ച്, കേരളത്തില്‍ മടങ്ങിയെത്തി വിശ്രമജീവിതം നയിച്ചിരുന്ന അധികമാരും കേട്ടിരിക്കാനിടയില്ലാത്ത എഴുത്തുകാരനാണ് പി.ജെ. മേനോന്‍ എന്ന ജയദേവന്‍. എഴുതിയവ വളരെകുറച്ചാണെങ്കിലും വായിചിട്ടുള്ളവരുടെ ഓര്‍മ്മയില്‍ നിന്ന് മറയുകയില്ലാത്ത കൃതികള്‍. ആ ജയദേവന്‍ അന്തരിച്ചു. ഒതുങ്ങി ജീവിച്ച അദ്ദേഹത്തിന്റെ ചരമം ആഘോഷിക്കപ്പെട്ടില്ല, ഭാഗ്യം! സേതുവിന്‍റെ അനുസ്മരണം – ജയദേവനെ ഓര്‍ക്കുമ്പോള്‍.

പതിവ് വായനാവിഭവങ്ങളുമായി ഈ ആഴ്ചത്തെ ബിലാത്തി മലയാള വാരാന്ത്യം തയ്യാറായിരിക്കുന്നു.

No comments:

Post a Comment