വീണ്ടുവിചാരങ്ങള്‍
ജല്‍ത്രൂദ് വട്ടമറ്റം,
തൊമ്മന്‍കുത്ത്
കുഞ്ഞാടുകള്‍
വലതുവശത്തരമനയില്വലിയ കൊള്ളക്കാര്‍
ഇടതുവശത്തിടവകയില്‍
ചെറിയ കൊള്ളക്കാര്‍
ഇടയില്‍ തൂങ്ങിമരിക്കുന്നു
നല്ലിടയന്‍മാര്‍,
അടിയില്‍ വിശന്നുമരിക്കുന്നു
കുഞ്ഞാടുകളും.
നല്ല ഇടയന്മാര്‍
കുമ്പിടാത്ത ധനികനെകുമ്പിട്ടും കുശലം പറഞ്ഞും,
കുമ്പിടുന്ന ദരിദ്രനെ
കണ്ടില്ലെന്നു നടിച്ചും കണ്ണടച്ചും
കടന്നുകളയുന്നവരോ
കര്‍ത്താവിനു നല്ലിടയന്മാര്‍ ?
മറയുന്ന ദേവാലയങ്ങള്‍
ഓഡിറ്റോറിയങ്ങളുയരുമ്പോള്ദേവാലയങ്ങള് മറയുന്നു.
ദേവാലയങ്ങള്‍ മറഞ്ഞാലെന്ത്
ഭണ്ഡാരം മറയാതിരുന്നാല്‍ മതി.
തീര്‍ത്ഥാടനം
വിശക്കും ജനത്തെ കണ്ടിട്ടുവിശപ്പിന്നൊന്നും നല്‍കാതെ
വിശുദ്ധ നാട്ടില്‍ പോയീടില്‍
വിശുദ്ധരായി മാറിടുമോ?
പൊട്ടിക്കരച്ചില്‍
പള്ളിതന്‍ മുന്നിലൊരു ബോര്ഡ്പരിപാവനമാം പള്ളിപ്പരിസരത്ത്
യാചകപ്പരിഷകള്‍ക്കു നിരോധനം
സ്വര്‍ഗ്ഗകവാടത്തിന്‍ മുന്നിലൊരു ബോര്‍ഡ്
എന്റെ പാവപ്പെട്ട കുഞ്ഞാടുകളെ
തള്ളിക്കളഞ്ഞ കപടഭക്തര്‍ക്കു നിരോധനം
ഉള്ളില്‍ തെണ്ടികളുടെ പൊട്ടിച്ചിരി!
വെളിയില്‍ ഭക്തരുടെ പൊട്ടിക്കരച്ചില്‍!!
യേശുനാഥന്‍ എവിടെ?
വിശ്വസിക്കരുതു വിമതക്രൈസ്തവരെവികാരിയച്ചനുദ്ഘോഷിക്കുന്നു.
വിശ്വാസികളുടെ ഉള്ളിലൊരു സന്ദേഹം
യേശുനാഥനവിടെയോ, ഇവിടെയോ?
നിങ്ങളില്‍ ആര്‍ക്കും പറയാന്‍ കഴിയില്ല നിങ്ങള്‍ എനിക്കുവേണ്ടി ജീവിച്ചു എന്ന്. എന്നാല്‍ എനിക്ക് പറയാനാകും ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ജീവിച്ചു എന്ന്. എനിക്ക് എന്തൊക്കെ തെറ്റ് പറ്റിയിട്ടുണ്ടെങ്കിലും പതിനാറു വയസ്സുമുതല്‍ ഞാന്‍ എന്റെ ആശകളും അഭിനിവേശങ്ങളും സ്വാതന്ത്ര്യവും യുവത്വവും സമൂഹ ജീവിതവും കുടുംബവും കാമ ക്രോധ മോഹങ്ങളും പലപ്പോഴും സ്വന്തം വ്യക്തിത്വം പോലും നിങ്ങള്‍ക്ക് വേണ്ടി ത്യജിച്ചു. അത് എന്റെ തെരഞ്ഞെടുപ്പായിരുന്നു നിങ്ങള്‍ക്ക് വേണ്ടി. നിങ്ങള്‍ക്ക് വേണ്ടി മാത്രം. പലപ്പോഴും നെഞ്ചു തല്ലി വീണിട്ടുണ്ട് . അധികാരത്തിന്റെ ഏണിപ്പടികളില്‍ കാലിടറി വീണു. മോഹത്തിന്റെ മാസ്മരിക വലയില്‍ പെട്ട് കണ്ണഞ്ചിപ്പോയിട്ടുണ്ട്. കാമത്തിലും ക്രോധത്തിലും പെട്ട് പാപത്തിലും വീണിട്ടുണ്ടാവാം. എന്നാലും നിങ്ങള്‍ക്ക് വേണ്ടിയായിരുന്നു എന്റെ ജീവിതം ഞാന്‍ മാറ്റി വച്ചത്. എന്റെ ഉദ്ദേശ ശുദ്ധിയെ,നിങ്ങളോടുള്ള സ്നേഹത്തെ എന്റെ വീഴ്ചകളില്‍ തള്ളിപ്പറയാന്‍ ആവില്ല.
ReplyDeleteഎന്ന് കുറെ വൈദികര്‍ക്കു വേണ്ടി ഒരുവന്‍.
മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചു എന്ന് മറ്റാര് പറഞ്ഞാലും വിശ്വസിക്കാം. എന്നാല്‍ ഒരു പട്ടക്കാരന്‍ ഇത് പറഞ്ഞാല്‍ സ്ത്രീകള്‍ പോലും ചിരിക്കും
Deleteചാട്ടവാര്‍ പോലെ മൂര്‍ച്ചയുള്ള കവിത ,ലാളിത്യം ,ഒതുക്കം ! അഭിനന്ദനങ്ങള്‍ ഗെര്ത്രൂടിനു
ReplyDeleteചാട്ടവാര്‍ പോലെ മൂര്‍ച്ചയുള്ള കവിത . ഗെര്‍ത്രുടിനു അഭിനന്ദനങ്ങള്‍ . ജോണി
ReplyDelete