തൊമ്മന്‍ തോമസ്, വാതില്ലൂക്കാരന്‍, വിശ്വാസി ഐക്യവേദി,
ഉണ്ണിമിശിഹാപള്ളി, തലോര്‍
('സത്യജ്വാല' മാസികയുടെ 2012 ജൂണ്‍ ലക്കത്തില്‍നിന്ന്)
('സത്യജ്വാല' മാസികയുടെ 2012 ജൂണ്‍ ലക്കത്തില്‍നിന്ന്)
വന്നോണം (പള്ളിയില്‍),
നിന്നോണം (പറയുന്നതുകേട്ട്),
കണ്ടോണം (കുര്‍ബാന),
കേട്ടോണം (പ്രസംഗം),
കൊടുത്തോണം (പിരിവ്),
കുമ്പസാരിച്ചോണം (പാപിയല്ലെങ്കിലും),
കൈക്കൊണ്ടോണം (കുര്‍ബ്ബാന),
ചൊല്ലിക്കോണം (പ്രാര്‍ത്ഥന),
വരച്ചോണം (കുരിശ്),
മൂളിക്കോണം (റാന്‍),
പൊക്കിക്കോണം (കൈ),
ഇരുന്നോണം (മിണ്ടാതെ),
വിതരണം ചെയ്‌തോണം (നോട്ടീസുകള്‍),
ഒട്ടിച്ചോണം (പോസ്റ്ററുകള്‍),
കെട്ടിക്കോണം (തോരണം),
നടത്തിക്കോണം (പെരുന്നാള്‍),
മുടിഞ്ഞോണം (പിരിവും തലവരിയും കൊടുത്ത്),
ഇട്ടോണം (നേര്‍ച്ച),
എടുത്തോണം (കഴുന്ന്),
ചുമന്നോണം (വിഗ്രഹങ്ങള്‍),
നീന്തിക്കോണം (മുട്ടി•േല്‍),
മുക്കിക്കോണം (മമ്മോദീസ),
നോറ്റോണം (നോമ്പ്),
വണങ്ങിക്കോണം (അച്ചന്മാരെ),
നടന്നോണം (മര്യാദയ്ക്ക്),
കിടന്നോണം (അച്ചന്മാരോടു കളിക്കാതെ),
കൂടിക്കോണം (കണ്‍വെന്‍ഷന്‍),
കേറിക്കോണം (മലകള്‍),
കഴിച്ചോണം (വിവാഹം),
പോറ്റിക്കോണം (കുടുംബം),
വിട്ടോണം (മക്കളെ അച്ചനും കന്യാസ്ത്രീയുമാകാന്‍),
കുടിച്ചോണം (ആനാംവെള്ളം),
ഓതിക്കോണം (വേദപാഠം),
തള്ളിക്കളഞ്ഞോണം (ബൈബിളിനെ),
അനുസരിച്ചോണം (കാനോന്‍ നിയമം),
ചോദിച്ചോണം (അനുഗ്രഹങ്ങള്‍)
വിളിച്ചോണം (മകനെ ഫാദര്‍ എന്ന്)
എത്തിച്ചോണം (കൊന്തയും നൊവേനയും)
സ്ഥാപിച്ചോണം (നേര്‍ച്ചപ്പെട്ടി),
പണിതോണം (കുരിശുപള്ളി),
വിശ്വസിച്ചോണം (പറയുന്നതെല്ലാം),
അവിശ്വസിച്ചോണം (ശാസ്ത്രത്തെ),
അനുഭവിച്ചോണം (ദുരിതങ്ങള്‍),
കുഴിച്ചിട്ടോണം (തെമ്മാടിക്കുഴിയില്‍),
നമിച്ചോണം (പുണ്യാളച്ചനെ),
വഹിച്ചോണം (തിരുശേഷിപ്പ്)
മുത്തിക്കോണം (മെത്രാന്‍മോതിരം),
വണങ്ങിക്കോണം (മുട്ടിന്മേല്‍നിന്ന്),
പ്രാര്‍്ഥിച്ചോണം (ഇടനിലക്കാരോട്),
ചുമലിലേറ്റിക്കോണം (കുരിശ്),
ചുമപ്പിച്ചോണം (കുരിശുകള്‍),
വരുത്തിക്കോണം(രാഷ്ട്രദീപിക),
വായിച്ചോണം (ശാലോം, വചനോല്‍സവം),
കുത്തുപാളയെടുത്തോണം (ഡൊണേഷന്‍ കൊടുത്ത്),
വാങ്ങിച്ചോണം (പണം കൊടുത്ത് കൂദാശകള്‍),
ഓടിക്കോണം (അഡ്മിഷന്‍ ചോദിച്ച്),
നിരങ്ങിക്കോണം (തീര്‍ഥാടനകേന്ദ്രങ്ങള്‍)
തറച്ചോണം (രൂപങ്ങള്‍),
അവഗണിച്ചോണം (പാവപ്പെട്ടവനെ),
വന്ദിച്ചോണം (പുരോഹിതനെയും മെത്രാനെയും),
നിന്ദിച്ചോണം (കമ്മ്യൂണിസ്റ്റുകാരെ),
മനസ്സിലാക്കിക്കോണം (ഇടയലേഖനം),
തൂക്കിക്കോണം (ജാതിപ്പേര്‍, കുട്ടികളുടെ കഴുത്തില്‍),
പഠിപ്പിക്കാതിരുന്നോണം (ലോകചരിത്രം),
മനസ്സിലാക്കാതിരുന്നോണം (ചരിത്രസത്യങ്ങള്‍),
വാഴിച്ചോണം (മെത്രാന്മാരെ),
പിരിച്ചോണം (സംഭാവന),
വിറ്റോണം (കിടപ്പാടം),
നടത്തിക്കോണം (പള്ളി, പാരീഷ്ഹാള്‍ പണി),
കടിച്ചുതൂങ്ങിക്കോണം (പള്ളിക്കമ്മറ്റിയില്‍),
ഏറ്റോണം (പള്ളിബാധ്യതകള്‍),
കൈവശപ്പെടുത്തിക്കോണം (സര്‍വതും, ന്യൂനപക്ഷത്തിന്റ പേരില്‍),
തട്ടിയെടുത്തോണം (ഭൂരിപക്ഷത്തിന്റെ അവകാശങ്ങള്‍),
സഹിച്ചോണം (അച്ചന്മാരുടെ അഹങ്കാരം),
മണിയടിച്ചോണം (വികാരിയെ),
അംഗീകരിച്ചോണം (മെത്രാന്മാര്‍ പറയുന്നത്),
പാരവെച്ചോണം (ജനാധിപത്യസര്‍ക്കാരുകള്‍ക്ക്),
അനുഭവിച്ചോണം (ഏകാധിപത്യം),
ചോദിക്കാതിരുന്നോണം (വരവു-ചെലവു കണക്കുകള്‍),
കാട്ടിക്കോണം (ഗുണ്ടായിസം - അച്ചനുവേണ്ടി, സഹോദരങ്ങള്‍ക്കെതിരെ),
പണികൊടുത്തോണം (പെന്തക്കോസുകാര്‍ക്കും മറ്റു സമുദായങ്ങള്‍ക്കും)
അട്ടിമറിച്ചോണം (ഭരണസംവിധാനം),
നടപ്പിലാക്കിക്കോണം (വത്തിക്കാന്‍ നിയമം),
ആട്ടിയോടിച്ചോണം (പണമില്ലാത്തവനെ),
വഹിച്ചോണം (ഭാരമേറിയ ചുമടുകള്‍),
പെട്ടോണം (പെടാപ്പാട്),
അടിമയായിക്കോണം (മെത്രാന്റെ),
അടിച്ചോണം (പള്ളിമുറ്റം)
തൂത്തോണം (പള്ളിമുറി),
നക്കിക്കോണം (വല്ലതും കിട്ടിയാല്‍),
തിരുത്തിക്കോണം (പാരമ്പര്യങ്ങള്‍),
ബുദ്ധിമുട്ടിക്കോണം (മെത്രാന്മാരെയും പുരോഹിതരെയും തീറ്റിപ്പോറ്റാന്‍)
ആട്ടിക്കോണം (ധൂപക്കുറ്റി),
പിടിച്ചോണം (മുത്തുക്കുട)
കയ്യേറിക്കോണം (പ്രദക്ഷിണത്തിന് പൊതുനിരത്ത്),
നോക്കിക്കോണം (ഒരുനേരം),
പൊക്കോണം (എതിലെയെങ്കിലും),
ജീവിച്ചോണം (എങ്ങനെയെങ്കിലും),
വലിച്ചോണം (അന്ത്യശ്വാസം),
ഒടുങ്ങിക്കോണം (കുഴിക്കാണം കൊടുത്തിട്ട്),
മൂടിക്കോണം (കല്ലറ),
വാരിയിട്ടോണം (അസ്ഥിക്കുഴിയില്‍),
ചൊല്ലിച്ചോണം (ഒപ്പീസ്, കാശുകൊടുത്ത്),
അലഞ്ഞുതിരിഞ്ഞോണം (ഒരുഗതിയും പരഗതിയുംകിട്ടാതെ),
കഴിഞ്ഞോണം (കണ്ണീരും കയ്യുമായി),
വിട്ടുപൊക്കോണം (നരകത്തിലോട്ട്),
പോക്കറ്റില്‍ കാശില്ലെങ്കില്‍ പള്ളിപ്പരിസരത്ത് കണ്ടേക്കരുത്!!!
പോക്കറ്റില്‍ കാശില്ലെങ്കില്‍ പള്ളിപ്പരിസരത്ത് കണ്ടേക്കരുത്!!!
No comments:
Post a Comment