മലയാളികള്‍ക്ക്
പരിചിതമായ ഒരു പരസ്യവാചകമാണിത്. ഈ വാചകം ഓര്‍ത്താലും ഇല്ലെങ്കിലും വിശ്വാസത്തിന്റെ അനിഷേധ്യത ഒരു സത്യമാണ്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍
ഏതെങ്കിലും രീതിയിലുള്ള വിശ്വാസസംഹിതകള്‍ വെച്ചുപുലര്‍ത്തുന്നവരാണ് ഓരോ മനുഷ്യരും. അതില്‍ മത-ദൈവവിശ്വാസം, അത്തരം വിശ്വാസങ്ങളോടുള്ള
ശക്തമായ വികാരം ഇവ മനസ്സില്‍ സൂക്ഷിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ് എന്നുമാത്രം.
വിശ്വാസത്തിന്റെ പേരിലുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍, ശാസ്ത്രീയ കാഴ്ച്ചപ്പാടുകളുമായുള്ള ഏറ്റുമുട്ടലുകള്‍, ദിവ്യാത്ഭുതങ്ങള്‍, അതിനെതിരായ പൊളിച്ചെഴുത്തുകള്‍, അതിന്റെ പേരിലുള്ള കലാപങ്ങള്‍ ഇവയെല്ലാം ലോകചരിത്രത്തിന്റെ കൂടി ഭാഗമാണ്. ഒരു കാലത്ത് ലോകത്തെ പുരോഹിതവര്‍ഗം മുറുകെപിടിച്ചിരുന്ന ഭൂമി ഉരുണ്ടതല്ലെന്ന വാദത്തില്‍ നിന്ന് തുടങ്ങുന്നു അത്തരം കലഹങ്ങള്‍. എന്നാല്‍ ദിവ്യാത്ഭുതങ്ങള്‍ക്ക് ഇന്ത്യ എക്കാലവും പ്രസിദ്ധമോ കുപ്രസിദ്ധമോ ആയ രാജ്യമാണ്. സമീപകാലത്ത് ഈ വിഷയം വീണ്ടും ഇന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി.
2012 മാര്‍ച്ചിലാണ് സംഭവം. മുംബൈയിലെ വിലെ പാര്‍ലെയിലെ വേളാങ്കണ്ണി പള്ളിയില്‍ നിന്നായിരുന്നു അത്. പള്ളിയിലെ ക്രൂശിതനായ ക്രിസ്തുരൂപത്തിന്റെ ചോരപ്പാടുള്ള കാലില്‍ നിന്ന് വെള്ളമൊഴുകുന്നു എന്ന വാര്‍ത്തയാണ് മാധ്യമശ്രദ്ധ നേടിയത്. വാര്‍ത്ത പരന്നതോടെ വിശ്വാസികള്‍ മുമ്പെങ്ങുമില്ലാത്ത വിധം അവിടേക്ക് പ്രവഹിച്ചു. വാര്‍ത്തയോടെ വിലെ പാര്‍ലെ പള്ളി ഒരു സാധാരണ വിശ്വാസകേന്ദ്രത്തില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ എത്തിച്ചേരുന്ന ഒരു തീര്‍ത്ഥാടനകേന്ദ്രമായി മാറുകയായിരുന്നു.

No comments:
Post a Comment