താഴെ പറയുന്ന ലേഖന ഭാഗം Laity
Voice എന്ന അല്മായാ കമ്മിഷന്റെ ഔദ്യോഗിക (Internet) പ്രസിദ്ധികരണത്തിന്റെ (2012 ജൂലൈ 6) പത്രാധിപക്കു റിപ്പില്‍ നിന്ന് എടുത്തതാണ്.
"......നമ്മുടെ ശുശ്രൂഷയുടെ തലങ്ങളിലെ പരിഗണനകള്‍ വിശ്വാസത്തിന്റെയും
ക്രൈസ്തവ മൂല്യങ്ങളുടെയും സാക്ഷ്യങ്ങളാണോ? വിശ്വാസികളെ
വിശ്വാസത്തിലെടുക്കുവാന്‍ നമുക്ക് കഴിയുന്നുണ്ടോ? പിഡനങ്ങളുടെ നാളുകളാണ്
നമ്മുടെ മുമ്പിലുള്ളത്. CBSC സ്കൂളുകളും, പ്രൊഫഷനല്‍ കോളെജുകളും, ഹൈടെക്
ആശുപത്രികളും, ആധുനികതയുടെയും ആര്ഭാടത്തിന്റെയും ഒട്ടനവധി മന്ദിരങ്ങളും
ചൂണ്ടിക്കാട്ടി, ഇതാണ് വിശ്വാസ സാക്ഷ്യമെന്നു പറയുന്ന ഗതികെട്ട അവസ്ഥയിലാണോ
നമ്മളിന്ന്? നമ്മുടെ സ്ഥാപനങ്ങളില്‍ പങ്കുവെക്കുന്ന ക്രിസ്തിയ സാക്ഷ്യവും
മൂല്യവും വിവരിക്കാന്‍ ആര്‍ക്കിന്നു സാധിക്കും? വിശുദ്ധരുടെ പേരില്‍
നാമകരണം ചെയ്തിരിക്കുന്ന സ്ഥാപനങ്ങളുടെ നന്മകള്‍ ചോര്‍ന്നു പോയിട്ടുണ്ടോ?
ആല്മശോധന കളുടെ സമയം അതിക്രമിച്ചിരിക്കുന്നു. നിതി
നിഷേധിക്കപ്പെട്ടിരിക്കുന്ന വിശ്വാസി സമൂഹത്തിന്റെ അടങ്ങാത്ത രോഷം
ഉയര്‍ന്നു പൊങ്ങുന്നത് വലിയ ഭവിഷ്യത്തുകള്‍ക്ക് ഇട നല്‍കും. ക്രൈസ്തവ
വിരുദ്ധ കേന്ദ്രങ്ങളുടെ അട്ടഹാസങ്ങളും അവഹേളനങ്ങളും ഒരു വശത്ത് പെരുമ്പറ
മുഴക്കുമ്പോള്‍ ....."
(അല്മായാ
കമ്മലഷന്റെ സെക്രട്ടറി സ്ഥാനത്തും ഒരു ബിഷപ്പ് വരുമെന്നും, അല്മായനെ ഒരു പണി ഏല്‍പ്പിച്ചാല്‍ അവന്‍
പണിതരുമെന്നും ഉറപ്പായി.... അവസാനം മെത്രാന്മാരും അച്ചന്മാരും മാത്രമുള്ള ഒരു
സഭയാകാന്‍ ആണോ ആവോ സിറോ മലബാറിന്റെ വിധി! ഇത്രനാളും അങ്ങേരു മിണ്ടാതിരുന്നു. കൂവിയിട്ടൊന്നും ഒരു വിശേഷവുമില്ല കൂട്ടരേ. പോത്തിന്റെ പിന്നില്‍ പോയി വേദമോതരുത് എന്ന് കേട്ടിട്ടില്ലേ? )
No comments:
Post a Comment