സിറോ മലബാര്‍ പിതാക്കന്മാര്‍ക്ക് എടുത്തു പറയത്തക്ക ഒത്തിരി പ്രത്യേകതകളുണ്ട്. എന്തുമാത്രം ചെയ്താലും പോരാ പോരാ എന്നൊരു തോന്നല്‍.. വളരെ കൂടുതല്‍ ആണ്, സ്വികരണത്തിന്റെ കാര്യത്തില്‍. പ്രത്യേകിച്ചും. ദളിതരുടെ ഇടയില്‍ ജിവിച്ചു മരിച്ച രാമപുരം കുഞ്ഞച്ചന്റെ നാട്ടില്‍ നടക്കുന്ന ചടങ്ങാണെങ്കിലും ലക്ഷ കണക്കിന് രൂപയുടെ പൂക്കള്‍ ഉണ്ടാവും സ്റ്റേജിനു ചുറ്റും. എന്ത് കോപ്രായം കാണിച്ചാലും അതിന്റെ കൂടെ ഒരു ദൈവദാസന്റെയെങ്കിലും പേരുണ്ടെല്‍ പിരിവു എന്തേരെ വേണമെങ്കിലും കിട്ടും അതൊരു കാര്യം. ചാണകക്കുഴിയില്‍ ചായക്കട നടത്തിയാലും അതിനു, സെന്റ്. മേരിസ് എന്ന് പേരിട്ടാല്‍ പ്രശ്നം തിര്‍ന്നു. പിതാക്കന്മാര്‍ മന്ത്രിമാരെ പ്പോലെ വലിയ വലിയ ആളുകളെ സന്ദര്‍ശിക്കുമ്പോഴുള്ള ഫോട്ടോകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു സിംഹാസനത്തില്‍ എട്ടടി മാറിയെ ഇരിക്കൂ. (അടുത്ത് ഇരിക്കാതിരിക്കുന്നത് നല്ല കാര്യം). ലത്തിന്‍ കത്തോലിക്കാ മെത്രാന്മാര്‍ പാന്റ്സും ഷര്‍ട്ടും ഇട്ട് അല്മായന്റെ തോളേല്‍ കയ്യിട്ടു കൂടെ ബൈക്കില്‍ കേറി ചന്തക്കു പോകുന്ന വടക്കേ ഇന്ത്യന്‍ കാഴ്ചകള്‍ അറപ്പോടെ മാത്രമേ അവര്‍ കണ്ടിരുന്നുള്ളൂ.
മുക്കാല്‍ ലത്തിനായിരുന്ന ഒരു മെത്രാന്‍ ഉണ്ടായിരുന്നു, തക്കലയില്‍ - മാര്‍ ആലഞ്ചേരി. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ രുദ്രാക്ഷ മാലയും ഒതുക്കി മെത്രാന്‍ സംഘം മുന്നെറിക്കൊണ്ടിരുന്നപ്പോളാണ്, മേജര്‍ തിരഞ്ഞെടുപ്പ് വന്നത്. ആ പരിക്ഷയില്‍ ഒന്നാം റാങ്ക് നേടി വന്ന തക്കല മേജറിന്റെ ജിവിത കഥ കേട്ട് ലോകം ഞെട്ടിത്തരിച്ചു. ഇത്ര സാധാരണക്കാരനായ വിവരമുള്ള ഒരു മേത്രാനോ? വിമതരും 'ഉവ്വച്ചോ അതെയച്ചോ' കൌണ്‍സില്‍ അംഗങ്ങളും ഒരുപോലെ കൈയ്യടിച്ചു ആത്മഗതം പറഞ്ഞു, 'ഇവന്മാരെ അങ്ങേരോതുക്കും!' ആ വെളുത്ത ചിന്തയില്‍ മുഴുകിയിരുന്നപ്പോള്‍ കൂട്ടവെടിയൊച്ച കെട്ടു. ആദ്യത്തെ മൂന്നെണ്ണം പുറംകടലില്‍നിന്നും അവസാനത്തേത് റോമില്‍ നിന്നും. അതുകേട്ടു തരിച്ചിരുന്നപ്പോഴും വിമതന്മാര്‍ ഓര്‍ത്തു, ഇല്ല ഒരബദ്ധം ആര്‍ക്കും പറ്റും, കര്‍ത്താവിനും പറ്റിയില്ലേ. (ഗദ്സമന്‍ തോട്ടത്തില്‍ ഒന്നോതുങ്ങിയിരുന്നു പ്രാര്‍ത്തിച്ചാല്‍ പോരായിരുന്നോ?) അങ്കമാലിയില്‍ നേഴ്സുമാരുടെ സമരം ഒറ്റരാത്രികൊണ്ട് തിര്‍ന്നപ്പോള്‍ എന്റെ സര്‍വ്വ പ്രതിക്ഷയും വിണ്ടും ഹിമാലയത്തോളം ഉയര്‍ന്നു. പിന്നയല്ലേ കളി...
സംഗതി വന്നു വന്നു വിഡിയോ ഇടയ ലേഖനം വരെ എത്തിയപ്പോള്‍ എവിടെയോ എന്തോ ചിഞ്ഞു നാറുന്നുണ്ടോ എന്ന് ലേശം സംശയം വിമതന്മാര്‍ക്ക് തോന്നാതിരുന്നില്ല. മാസം തോറുമുള്ള അമേരിക്കക്ക് പോക്കും അങ്ങാടിയത്ത് വൈദ്യനെ കാണലുമായപ്പോള്‍ സംശയം ബലപ്പെട്ടു; മയില്‍പ്പിലിയും ചൂടി മിനുക്ക് കടലാസ്സുകൊണ്ടുള്ള തൊപ്പിയും തലയില്‍ വെച്ച് അമേരിക്കയില്‍ പരസ്യമായി നില്‍ക്കുന്ന ചിത്രം കണ്ടപ്പോള്‍ വിമതര്‍ എന്ത് ചിന്തിച്ചുവെന്നു എനിക്കറിയില്ല, ഞാന്‍ ആരും കേള്‍ക്കാതെ എന്റെ സുബുദ്ധിയോടെ ചോദിച്ചു, 'വട്ടാ അല്ലെ?' (മോഹന്‍ ലാലിനോട് കടപ്പാട്) മേജറായെപ്പിന്നെ അങ്ങേരുടെ ദശാംശ പ്രേമം, ഞാറക്കല്‍, തലോര്‍, പ്രശ്നങ്ങളിലെ ഇടപെടല്‍ ഒക്കെ ശ്രദ്ധിച്ചപ്പോള്‍ സംഗതി ക്ലിയറായി. നമുക്കും കിട്ടി ഒരു മേജര്‍ റബ്ബര്‍ സ്റ്റാമ്പ് - കിട്ടുന്നതും കഴിച്ചു പറയുന്നതും കേട്ട് മര്യാദക്കിരിക്കാമെന്നു സമ്മതിച്ചു പരസ്യ ശാസനയും ഭയന്ന് കഴിയുന്ന ഓരോന്നാംതരം റബ്ബര്‍ സ്റ്റാമ്പ്. അമേരിക്കക്കാര്‍ ക്ഷമിക്കുക, വേറെ പണിയില്ലാഞ്ഞിട്ടല്ല - വേറെ മാര്‍ഗ്ഗം ഇല്ലാഞ്ഞിട്ടാ. കൊച്ചു കൊച്ചു റബ്ബര്‍ സ്റ്റാമ്പുകള്‍ ഇവിടെ വേറെയും ധാരാളം ഉള്ളതുകൊണ്ടാ മേജര്‍ റബ്ബര്‍ സ്റ്റാമ്പ് എന്ന് ഞാന്‍ പറഞ്ഞത്.
No comments:
Post a Comment