Translate

Thursday, July 5, 2012

കണ്ണേ മടങ്ങുക !

                                                                സാമുവല്‍ കൂടല്‍,  കലഞ്ഞൂര്‍  
1. ലോകത്തിന്‍ പാപത്തിന്‍ ഭാരം കുരിശിലായ്
പേറിയാക്കാല്‍വരി പൂകിയോനെ
ഇന്നും പരിഹസിക്കാന്‍ ചിലര്‍ N.H-ല്‍
പദയാത്ര പോയതു ചാനല്‍ കണ്ടു!
2. മുള്‍മുടി താനേ തലയിലണിയിച്ചു
ഭാരക്കുരിശുമിഴച്ചു റോഡില്‍
മന്ദം നടന്നിടും മൂഢരെ കണ്ടുടന്‍
സെന്റ് പോളു പണ്ടു പറഞ്ഞതോര്‍ത്തു.
3. “ബുദ്ധിയില്ലാത്ത ഗലാത്യരേ നിങ്ങള്‍ക്കു
Masochism* ഇനി വേണ്ടാ, ദേവന്‍
മാനവ പാപത്തിന്‍ പീഢനമേറ്റതാല്‍
ഈ വെളളിയാഴ്ച ഏീീറ എൃശറമ്യ ആയി!
4. കാലത്തിന്‍ Good Friday “ദുഃഖവെളളിയെന്നു
മൂഢമതസ്തര്‍ പുലമ്പിയാലും,
ദുഃഖിക്കുവാനെന്തു കാരണം നമ്മുടെ
പാപ ശാപം നാഥന്‍ തീര്‍ത്തതോര്‍ത്താല്‍?
5. Good Friday മേലില്‍ “മഹാവെളളി” എന്നോര്‍ത്തു
നന്ദിതുളുമ്പും മനസ്സുകളായ്,
മന്നവന്‍ ചൊന്നമൊഴികളെ മന്നാപോല്‍
നിത്യം നുകര്‍ന്നു മരുവൂ മേന്മല്‍.
6. “കുരുന്മാരായ വഴികാട്ടികളല്ലോ”
തലമുറതോറും ഇടയരായി!
ആത്മാവിന്‍ തത്ത്വം അറിയാത്തോരെങ്ങനെ
ആത്മജ്ഞാത്തില്‍ വഴിനടത്തും?
7. ജ്ഞാനത്തില്‍ സ്‌നാനം കഴിക്കൂ ഓരോമനം
“ഞാനെന്ന മുന്തിരീല്‍ ചില്ലിയാകാന്‍”;
എങ്കിലെന്നേശുവിന്‍ പൊന്മണിച്ചൊല്ലുകള്‍
ചിത്തത്തിനെന്നും അമൃതമേകും!
8. കാല്‍വരി ത്യാഗക്കൊടുമുടിയാണതില്‍
ഏറുവാന്‍ നല്ലശമര്യനാകൂ;
“നിന്നെപോല്‍ നിന്നയല്‍ക്കാരനെ സ്‌നേഹിക്കൂ”
യേശുവിന്‍ സ്‌നേഹത്തന്‍ സാക്ഷികളായ്.
9. കര്‍ദ്ദിനാള്‍ നാട്ടും കുരിശു കാല്‍വരി’!
സഹ്യനില്‍ നീളെ ‘തലയോടിടം’?
കത്തനാര്‍ കണ്ടോ ‘കുരിശുമലകളോ’!
‘ഗാഗുല്‍ത്തായ്‌ക്കേതു പകരമാക്കും?
10. ക്രൂശില്‍മരിച്ചോന് Duplicate ആകുവാന്‍
നേരം കളായാതെ പാഴ്ജന്മമേ. . .
മൃത്യു വരുമുമ്പൊരുനേമമെങ്കിലും
ത്യാഗത്താല്‍ ‘നല്ലശമര്യനാകൂ. . .
11. “യേരുശലേം പുത്രീ, കേഴേണ്ട നീയെന്റെ
ക്രൂശിന്‍സഹനമോര്‍ത്തെന്നാകിലും
കണ്ണീരൊഴുക്കൂ നിന്‍ മക്കളെ ഓര്‍ത്തവര്‍
ചെയ്യുന്നധര്‍മ്മകര്‍മ്മങ്ങളോര്‍ത്തും.
12. ക്രൂശെടുത്തെന്നെ അനുഗമിക്കേവരും
ത്യാഗക്കുരിശു ചുമന്നീടുവിന്‍;
സ്‌നേഹത്തില്‍ നിന്നല്ലോ ത്യാഗം ജനിക്കുന്നു!
മാനവസേവ ഈശനുസേവ”

22-04-2011
*ആത്മപീഢനം - അധിദൂരപദയാത്ര, തൂക്കുവഴിപാട്, ശയനപ്രദിക്ഷിണം, തലമുണ്ഡനം,
ഭാരമേറിയ കുരിശു ചുമക്കാല്‍, ഫിലിപൈന്‍സിലെ കുരിശില്‍ തൂങ്ങല്‍, സ്വശരീരപീഢ, മലക്കയറ്റം

No comments:

Post a Comment