ഫാ.
ജെയിംസ് പന്നാംകുഴി ഒ.എസ്.ബി സത്യദീപത്തില്‍ പ്രസധീകരിച്ച കത്ത്
കഴിഞ്ഞ ലക്കം (42)
സത്യദീപത്തില്‍ ബഹു. ജോസഫ് പാംപ്ലാനിയച്ചന്‍ എഴുതിയ ആദ്ധ്യാത്മികമേഖലയിലെ നൂതന
പ്രവണതകള്‍ എന്ന ലേഖനം വായിച്ചപ്പോഴാണ് ഈ കുറിപ്പ് എഴുതുവാന്‍ പ്രേരണയുണ്ടായത്.
ആധുനികലോകത്തില്‍ സഭയിലെ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങള്‍ക്കു
സംഭവിച്ചുകൊണ്ടിരിക്കുന്ന ന്യൂനതകള്‍, വിപത്തുകള്‍, അപകടങ്ങള്‍ തുടങ്ങിയവ എന്തെല്ലാമാണെന്ന് അച്ചന്‍ തന്റെ
ലേഖനത്തിലൂടെ പറഞ്ഞു വയ്ക്കുകയായിരുന്നു. വളരെ നാളുകളായി ഇത്തരം പ്രസ്ഥാനങ്ങള്‍
സാധാരണക്കാരായ ആളുകളെ വിശ്വാസത്തില്‍ വളര്‍ത്തുന്നതിനു പകരം
അന്ധവിശ്വാസത്തിലേയ്ക്കു നയിക്കുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
പാംപ്ലാനിയച്ചന്‍
പാപത്തെക്കുറിച്ചു പറഞ്ഞതിനോടു ചില കാര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കാന്‍ ഞാന്‍
ആഗ്രഹിക്കുകയാണ്. പല ധ്യാനഗുരുക്കന്മാരും പാപത്തെക്കുറിച്ചു വളരെ തെറ്റായ
ധാരണകളാണു ജനങ്ങളില്‍ ഉണര്‍ത്തുന്നത് എന്നു കുമ്പസാരം എന്ന കൂദാശ പരികര്‍മം
ചെയ്യുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയും. പലപ്പോഴും പാപങ്ങളല്ലാത്തവയെയും ലഘുവായ
പാപങ്ങളെയും മാരകപാപങ്ങളാക്കി അവതരിപ്പിക്കുന്നതുകൊണ്ട് ആളുകള്‍ അസ്വസ്ഥരാകുന്നു
എന്നതു തിരിച്ചറിയേണ്ടതാണ്. ഉദാഹരണത്തിന്,
അമ്പലത്തില്‍ പോകരുത്, അതിന്റെ
മുറ്റത്തുകൂടി നടക്കരുത്, പരിസരത്തുപോലുമോ പ്രവേശിക്കരുത് എന്നൊക്കെ പറഞ്ഞാല്‍
ക്ഷേത്രപരിസരത്തുകൂടിയാണു വീട്ടിലേയ്ക്കു പോകേണ്ട വഴിയെങ്കില്‍ ആ വ്യക്തികള്‍
എന്നും പാപം ചെയ്തുകൊണ്ടിരിക്കുകയല്ലേ?
അതിനോടു ചേര്‍ന്നുപോകുന്നതാണ് അരവണപ്പായസം
തിന്നരുത് എന്നതും. അരവണപ്പായസം തിന്നുന്നതു ഗൗരവമേറിയ പാപമാണ് എന്നു
പ്രഘോഷിക്കുന്നവര്‍ കര്‍ത്താവായ ഈശോമിശിഹായുടെ പ്രബോധനങ്ങളും പൗലോസ് ശ്ലീഹായുടെ
പ്രബോധനവും മനസ്സിലാക്കാഞ്ഞിട്ടാണോ എന്നറിയില്ല. മിശിഹാ പറയുന്നു, പുറമേനിന്ന്
ഉളളിലേയ്ക്കു കടന്ന്, ഒരുവനെ അശുദ്ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല. ഉള്ളില്‍
നിന്നു പുറപ്പെടുന്നവയാണ് ഒരുവനെ അശുദ്ധനാക്കുന്നത് (മര്‍ക്കോ. 6:15). വീണ്ടും
പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭയോടു പറയുന്നു,
അവിശ്വാസിയായ ഒരുവന്‍ നിന്നെ ഭക്ഷണത്തിനു
ക്ഷണിക്കുകയും പോകാന്‍ നീ ആഗ്രഹിക്കുകയും ചെയ്താല്‍ വിളമ്പിത്തരുന്നതെന്തും
മനശ്ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുക. എന്നാല്‍ ആരെങ്കിലും നിന്നോട് ഇതു ബലിയര്‍പ്പിച്ച
വസ്തുവാണ് എന്നു പറയുന്നുവെങ്കില്‍, ഈ വിവരം അറിയിച്ച ആളെക്കരുതിയും മനഃസാക്ഷിയെക്കരുതിയും നീ
അതു ഭക്ഷിക്കരുത്. നിന്റെ മനഃസാക്ഷിയല്ല അവന്റേതാണ് ഞാന്‍ ഉദ്ദേശിക്കുന്നത് (1
കോറി. 10:27-28). ഒരു ഭക്ഷണം കഴിക്കുന്നതു പോലെ അരവണപ്പായസം കഴിച്ചാല്‍ അത് എങ്ങനെ
പാപമാകും എന്നു ചിന്തിക്കേണ്ടതുണ്ട്. ഈ വചനങ്ങളുടെ അടിസ്ഥാനത്തില്‍ ഇതൊക്കെ വളരെ
ഗൗരവമേറിയ പാപങ്ങളായാണു പല നൂതന വാഗ്മികളും പ്രഘോഷിക്കുന്നത്; പ്രത്യേകിച്ചും
അല്മായസഹോദരന്മാര്‍. എന്നാല്‍ മറ്റു ഗൗരവമേറിയ പാപങ്ങള്‍ പലപ്പോഴും
അവഗണിക്കപ്പെട്ടു പോകുന്നുണേ്ടാ എന്നതു സംശയിക്കണം. പാപികളെ സ്‌നേഹിക്കുകയും
അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തുകൊണ്ട് എല്ലാവരെയും സ്‌നേഹിക്കാന്‍
പഠിപ്പിച്ച ഈശോയുടെ പ്രബോധനങ്ങളോടു യോജിക്കുന്ന ചിന്താധാരയാണോ ഇതെന്നു
പരിശോധിക്കേണ്ടതല്ലേ?
കൗണ്‍സലിംഗ് എന്ന ഓമനപ്പേരില്‍
ചിലര്‍ നടത്തുന്ന പ്രഹസനം ഗുണത്തേക്കാളേറെ ദോഷം ചെയ്യാറുണെ്ടന്നതും
തിരിച്ചറിയേണ്ടതാണ്. ഒരു ഉദാഹരണം പറയാം. അടുത്തകാലത്ത് ഒരു സ്ഥലത്തു
കുമ്പസാരത്തിനു പോയി. കുമ്പസാരം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ഒരു വീട്ടമ്മ എന്തോ
സംസാരിക്കണം എന്നു പറഞ്ഞു കാത്തുനില്ക്കുകയാണ്. എന്താണ് എന്നു ചോദിച്ചപ്പോള്‍ വളരെ
വിഷമത്തോടെ അവരുടെ കുടുംബപ്രശ്‌നം പറഞ്ഞു. മകള്‍ക്കു വിവാഹപ്രായമായിട്ടും വിവാഹം
നടക്കുന്നില്ല. അതിനാല്‍ ഒരു ധ്യാനത്തിനു വിട്ടാല്‍ പ്രാര്‍ത്ഥിച്ച് ഒരുങ്ങുമല്ലോ
എന്നു കരുതി ഒരു ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തിനയച്ചു. ധ്യാനദിവസങ്ങളില്‍ കൗണ്‍സലിംഗ്
നടത്തിയ സഹോദരന്‍ പറഞ്ഞത്രേ നിന്റെ മാതാപിതാക്കള്‍ക്കു വേണ്ടാത്ത സമയത്തുണ്ടായ
കുട്ടിയാണ് നീ. അതുകൊണ്ട് നിന്നെ അവര്‍ക്ക് ഇഷ്ടമില്ല; അതാണു
നിന്റെ വിവാഹം നടക്കാത്തതിന്റെ കാരണം. ഈ വാക്കുകള്‍ കേട്ട പെണ്‍കുട്ടിക്കു
മാതാപിതാക്കളോട് എന്തെന്നില്ലാത്ത വെറുപ്പു തോന്നി. ധ്യാനം കഴിഞ്ഞു വീട്ടില്‍
മടങ്ങിയെത്തിയ കുട്ടി മാതാപിതാക്കളോട് ഒന്നും സംസാരിച്ചില്ല എന്നു മാത്രമല്ല
അവരോടു വെറുപ്പു കാണിക്കാനും തുടങ്ങി. കാരണമന്വേഷിച്ചപ്പോള്‍ കുട്ടി കോപത്തോടെ
അമ്മയോടു പറഞ്ഞതാണിവ.
ഒരു
ധ്യാനകേന്ദ്രത്തില്‍ ഒരു വിരുതന്‍ പ്രസംഗിച്ചതാണ്, പിതാക്കന്മാര്‍ തനിയെ
വീട്ടിലുള്ളപ്പോള്‍ പെണ്‍കുട്ടികളെ തനിയെ ആക്കിയിട്ടു പോകാന്‍ പാടില്ല. ചില
സ്ഥലങ്ങളില്‍ ചില ഒറ്റപ്പെട്ട അരുതാത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടായിരിക്കാം.
എല്ലാവരും അങ്ങനെയാണെന്നു കരുതി അതിനെ പൊതുവായി കാണുന്നത് എത്രമാത്രം
ആശാസ്യമായിരിക്കും? ഇതു കേള്‍ക്കുന്ന ഒരു മാതാവിന്റെയും മകളുടെയും
വികാരമെന്തായിരിക്കും? കുടുംബകലഹത്തിന് ഇതു കാരണമായിത്തീരില്ലേ?
ഇത്തരത്തിലുള്ള ധാരാളം
തെറ്റുകളും തെറ്റിദ്ധാരണകളും നിറഞ്ഞ ധ്യാനങ്ങള്‍ ഇന്നു നടക്കുമ്പോള്‍ ഇവയെല്ലാം
വിശ്വാസികള്‍ക്ക് എന്ത് ആദ്ധ്യാത്മികതയുണ്ടാക്കുന്നു എന്നതു ബന്ധപ്പെട്ടവര്‍
ചിന്തിക്കേണ്ടതാണ്.
"ഒരു ധ്യാനകേന്ദ്രത്തില്‍ ഒരു വിരുതന്‍ പ്രസംഗിച്ചതാണ്, പിതാക്കന്മാര്‍ തനിയെ വീട്ടിലുള്ളപ്പോള്‍ പെണ്‍കുട്ടികളെ തനിയെ ആക്കിയിട്ടു പോകാന്‍ പാടില്ല"
ReplyDeleteഇത് പ്രസംഗിച്ച വിരുതനെ ആണ് ആദ്യം അധികമായി പേടിക്കേണ്ടത്. ഇവര്‍ മനോരോഗികകളും അത്തരം വൈകൃത ചിന്തകളില്‍ മുഴുകുന്നവരും ആണ്. ഇങ്ങനെ പ്രസങ്ങിക്കുന്നവരുടെ പേര് സഹിതം പറഞ്ഞു അയല്‍പക്കക്കാരെയും മക്കളെയും ഭാര്യയെയും സൂക്ഷിക്കാന്‍ പറയണം. ഇത്തരം വട്ടുകെസുകള്‍ ആണ് പിന്നീട് പ്രശ്നക്കാരായി മാറുന്നത്. ധ്യാന കേന്ദ്രങ്ങളില്‍ നിന്ന് അവരെ പുറത്താക്കാന്‍ പേര് പറഞ്ഞു അധികാരികളെ ബോധ്യപ്പെടുത്തെണ്ടാതാണ്.
അവനെന്താണാവോ ആണ്‍കുട്ടികളെയും സഹോദരീ സഹോദരന്മാരെയും വിടൂ കളഞ്ഞത്.
യാദര്ധത്തില്‍, പ്രസംഹിച്ച വിരുതന്റെ ഭാര്യയുടെ അടുതായിരിക്കുമല്ലോ പിതാക്കന്മാരെ അല്ല ആണെന്ന വര്‍ഗത്തിനെ ആക്കിയിട്ടു പോകാന്‍ മേലാത്തത്. അങ്ങനെയുള്ള അധിക പ്രസംഗികളുടെ ഭാര്യമാരാണ് ആ തനിയെ ഇരിപ്പ് മുതലാക്കി കായ്ഭാലം പരിചെടുക്കുന്നത്. അങ്ങനെ ഉള്ള വട്ടന്‍ പെടിതോണ്ടാനെ കൊണ്ട് കൊള്ളരുതായ്മ പ്രസംഹിക്കാനെ കൊള്ളൂ. അവനെക്കൊണ്ട് കാശിനു കൊള്ളില്ല; പക്ഷെങ്കില്‍ പ്രാസംഗികന്റെ ഭക്തയായ മിസ്സിസ് ആണ് വിരുതി. ഭക്തി മൂത്ത് കുര്‍ബാന നക്കി തിന്നു കൊണ്ട് നാട്ടുകാരുടെ കണ്ണില്‍ മണ്ണിട്ട് വാടകയില്‍ നിന്നും ഉണ്ടാക്കി. ...കൊള്ളാം... എല്ലാം കൊള്ളാം. പറയാന്‍ വളരെ എളുപ്പം. പ്രസംഗിക്കാനും കുറ്റപ്പെടുത്താനും എത്ര എളുപ്പം. സ്വന്തം മുഖം രക്ഷിക്കാന്‍ പിതാക്കന്മാരെ/വെറുതെ പരിചയപ്പെട്ടവരെ അഥവാ ദ്യാനപ്രസംഗം കേള്‍ക്കാന്‍ വന്ന നിഷ്കളങ്കരെ കുറ്റം പറയാതെ ഇക്കൂട്ടര്‍ അവനവന്റെ വീട്ടിലെ ഭാര്യയുടെയും മക്കളുടെയും കള്ളത്തരങ്ങള്‍ കണ്ടുപിടിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ! ഇവനൊക്കെ മറ്റുള്ളവരുടെ സ്വര്യം കെടുത്താതെ പണ്ടേ വല്ല ഡി എന്‍ എ ടെസ്റ്റ് നടത്തി ഭക്തയെ ഓടിചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ! ഏതു വേഷവും കെട്ടി ഓരോ മാരണങ്ങള്‍.!, എന്നിട്ട് കിടന്നുങ്ങാന്‍ സംമാതിക്കില്ലാത്തത് ഒന്നും മൂന്നും അറിയാത്ത ഇവരുടെ പ്രസംഗം കേള്‍ക്കാന്‍ പോകുന്നവരെ. എന്റെ അമ്മോ! ഇതൊക്കെ എന്നവസാനിക്കും ആവോ? എനിക്ക് കേള്‍ക്കരുത് ഈ അധിക പ്രസംഗികളെ... കണ്ടാല്‍ അവര്‍ സ്വന്തം ഭാര്യയുടെ തെറ്റ് മറക്കാന്‍ കാണുന്നവരെ എല്ലാം വ്യഭിചാരികള്‍ ആക്കും. സൊ ഐ ലീവ് ദെം എലോണ്‍!..:; ഐ ഡോണ്ട് ഗോ റ്റു ദെം അറ്റ് ഓള്‍.,! ഐ അം ബിംഗ് വെരി വൈസ്! ഐ വില്‍ നോട്ട് ലെറ്റ് ദോസ് ഇടിയട്ട്സ് ഡിഫീറ്റ് മീ! ഐ ഹാവ് എ മൈന്‍ഡ് ഓഫ് മൈ ഓണ്‍; ഐ ഗിവ് എ ഡാം എബൌട്ട് തെഇര്‍ സ്പീചെസ്. ധ്യാനഗുരുക്കന്മാരു!!! stupids!!
Deleteഇതില്‍ ആ വിരുതന്‍ പറഞ്ഞത് അക്ഷരം പ്രതി ശെരിയാണല്ലോ. പിതാവ് എന്നാല്‍ ഒരച്ചനോ, ബിഷപ്പോ. അങ്ങനെ ഉള്ള ഒരച്ചന്റെയോ ബിഷപ്പിന്റെയോ അടുത്ത് പെണ്‍കുട്ടികളെ തനിയെ ആക്കിയിട്ടു പോകുന്നത് അപകടം വിളിച്ചു വരുത്തും.
Delete"ഒരു ഭക്ഷണം കഴിക്കുന്നതു പോലെ അരവണപ്പായസം കഴിച്ചാല്‍ അത് എങ്ങനെ പാപമാകും എന്നു ചിന്തിക്കേണ്ടതുണ്ട്. ഈ വചനങ്ങളുടെ അടിസ്ഥാനത്തില്‍ ഇതൊക്കെ വളരെ ഗൗരവമേറിയ പാപങ്ങളായാണു പല നൂതന വാഗ്മികളും പ്രഘോഷിക്കുന്നത്"
ReplyDelete"പാപികളെ സ്‌നേഹിക്കുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തുകൊണ്ട് എല്ലാവരെയും സ്‌നേഹിക്കാന്‍ പഠിപ്പിച്ച ഈശോയുടെ പ്രബോധനങ്ങളോടു യോജിക്കുന്ന ചിന്താധാരയാണോ ഇതെന്നു പരിശോധിക്കേണ്ടതല്ലേ?"(Alex K)
അരവണപ്പായസവും അമ്പലത്തിലെ പ്രസാദവും കഴിക്കുന്നത് എല്ലാവരോടുമൊപ്പം ഭക്ഷണം കഴിച്ചു സ്നേഹിക്കല്‍ അല്ല.എങ്കില്‍ എല്ലാവര്ക്കും വിളിച്ചു കുര്ബ്ബനയപ്പവും കുര്‍ബ്ബാന വീഞ്ഞും കൊടുക്കാമല്ലോ. അതും യേശു പറഞ്ഞ പങ്കു വക്കല്‍ അല്ലെ.? അല്ല. കര്‍ത്താവ് സ്നേഹിച്ചു ഭക്ഷണം കഴിക്കാന്‍ പറഞ്ഞതും മേല്‍ പറഞ്ഞ കാര്യവുമായി യാതൊരു ബന്ധവും ഇല്ല. ഒരുമിച്ചു ഭക്ഷണം കഴിച്ചു സ്നേഹിക്കണം എങ്കില്‍ ഒരു സദ്യ വച്ചാല്‍ പോരെ. അതുമല്ലെങ്കില്‍ ഓണത്തിനും ക്രിസ്തുമസ്സിനും സദ്യ നടത്തി സ്നേഹിച്ചോളൂ. അല്ലെങ്കില്‍ ഇഷ്ടം പോലെ കല്യാണത്തിനു വിളിച്ചു സ്നേഹം കാണിക്കാം. അരവണ കഴിച്ച് സ്നേഹിക്കണം എന്ന് പറയുന്നത് യുക്തിയോ ഭക്തിയോ സ്നേഹമോ അല്ല. അത് പരിഷ്കാരം പറയുന്ന ലളിതവല്‍ക്കരണം ആണ്.അരവണക്ക് വെറും ഭക്ഷണത്തിന്റെ സ്ഥാനമല്ല ഉള്ളത്. അശുദ്ധമാക്കും എന്നാ കാരണത്താല്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ലാത്ത അമ്പലങ്ങള്‍ ആണ് അധികവും. അമ്പലങ്ങളിലെ പ്രസാദം അവരുടെ ദേവന്റെ പ്രസാദം ആണ്. അത് വെറും ഭക്ഷണം എന്ന് പറഞ്ഞു കഴിക്കുന്നത് തന്നെ ആ സഹോദരങ്ങളുടെ വിശ്വാസത്തെ അവഹേളിക്കുന്നതാണ്. അതുകൊണ്ട് പ്രസാദം വെറും ഭക്ഷണമെന്നു പറഞ്ഞു കഴിക്കാതിരിക്കുന്നതാണ് ഉത്തമം. അതാണ് ഉത്തമായ സ്നേഹം.
വത്സല അനോനിമസ് സഹോദരാ,
ReplyDeleteഅലെക്സിച്ചായന്‍ പറഞ്ഞത് കേട്ട് ബേജാറാവണ്ട, സ്ഥിരം പള്ളിയില്‍ പോയി വചന പ്രഘോഷണങ്ങള്‍ കേട്ട് കേട്ട് ഈ പരുവത്തിലായി എന്ന് സ്വയം കരുതിയാല്‍ മതി. കേരളത്തിലെ ആദ്യകാല ക്രൈസ്തവ ദേവാലയങ്ങള്‍ മുഴുവന്‍ പ്രസിദ്ധമായ ക്ഷേത്രങ്ങളുടെ തൊട്ടടുത്തായിരുന്നു; കേരളാ ക്രിസ്ത്യാനികളുടെ ആദ്യ നാളുകള്‍ അവരോടൊപ്പം ഉണ്ടും ഉറങ്ങിയുമായിരുന്നു. അന്നത്തെ ക്രിസ്ത്യാനികളുടെ നെരോടും നെറിയോടുമുള്ള ജിവിതം കണ്ടാണ്, ക്രിസ്ത്യാനി തൊട്ടാല്‍ എണ്ണ ശുദ്ധിയാകും എന്നൊരു വിശ്വാസം തന്നെ രൂപപ്പെട്ടത്. പിന്നിടത്, ക്രിസ്ത്യാനിയെക്കൊണ്ട് തോടുവിക്കണ്ട എന്നായി..... വന്ന് വന്ന് അവര് തൊട്ടാല്‍ എന്തും അശുദ്ധമാകും എന്നായി. സത്യമല്ലേ? ട്ഘോമ്മായുടെ പാരംപരത്തിലെ ഈ സൌഹൃദവും, മര്യാടയുമോന്നും നമുക്ക് വേണ്ട... നമുക്കാ ക്ലാവര്‍ കുരിശു മാത്രം മതി. ഇന്ന് നാം മറ്റെല്ലാ മതങ്ങളെയും പുശ്ചത്തോടെ നോക്കുന്നു, ഹിന്ദുക്കളുടെത് മുഴുവന്‍ വിഗ്രഹാരാധന, നമ്മുടേത് മുഴുവന്‍ ദൈവാരാധന...
വിശന്നു കൂറകുത്തി ഇരിക്കുന്ന ഒരുവന്റെ മുമ്പിലേക്ക് ഈ വചനവും, അല്‍പ്പം അരവണപായസവും കൂടി കൊടുക്കുക, എന്നിട്ട് അവന്‍ ഏതാണ് കഴിക്കുക എന്ന് നോക്കുക. എല്ലാ സൌഭാഗ്യങ്ങളുടെയും നടുവില്‍ ഇരിക്കുമ്പോള്‍ അരവണ പായസത്തെപ്പറ്റി തിസിസ് എഴുതാന്‍ തോന്നും. ഇതിനു മലയാളത്തില്‍ തിന്‍കുത്തിന്റെ അസുഖമെന്നു പറയും. ഈ സൌഭാഗ്യങ്ങള്‍ നമുക്ക് തന്ന ദൈവം ഒരു കാര്യമേ പറയുന്നുള്ളൂ...സ്നേഹിക്കുക, ശത്രുവിനെയും മിത്രത്തെയും... ഇത് മനസ്സിലാക്കിയാല്‍ മാത്രമേ മദര്‍ തെരേസാ കഴിച്ച പ്രസാദങ്ങളുടെ രഹസ്യവുമറിയൂ.
റോഷന്‍ എന്ന പേരിനു തന്നെ ഒരു സെന്‍ ഗുരുവിന്റെ ധ്വനി ഉണ്ട്. റോഷന്‍ ഗുരോ അങ്ങ് പറഞ്ഞ പോലെ അല്ല ഈ പഹയന്റെ കാര്യം.പള്ളിയും പട്ടക്കാരനും ഇല്ലാതെ ജീവിച്ചാണ് ഈ ഞാന്‍ ഒരു പരുവത്തില്‍ ആയതു. കാട്ടുകോഴിക്കെന്തു ഓണവും ശങ്കരാന്തീം എന്ന് കേട്ടിട്ടില്ലേ.അതാണ് ഞമ്മടെ ഇപ്പഴത്തെ കണ്ടീഷന്‍. ഇക്ക ഞമ്മക്ക് ഒരുകാര്യത്തിലും ബേജാറില്ല. ഇങ്ങള് കൊറേപ്പേര് കെടന്നു അരവണപ്പയാസം കഴിച്ചു എല്ലാരേം പ്രസാദിപ്പിക്കാനും, അരവണ പായസത്തെപ്പറ്റി തിസിസ് എഴുതാനും പോകുന്നത് കണ്ടു അറിവില്ലാത്ത കുട്ട്യോളായിപ്പോയല്ലോ എന്ന കുണ്ടിതം കൊണ്ട് എഴുതിപ്പോയതാണേ. ഇങ്ങള് കായിചോളീന്‍. അതിനെ പറ്റി കവിതേം എയിതിക്കോ.ഞമ്മക്ക് ഇത്തിരിപ്പോലും വെശമം ഇല്ല്യ. ഞമ്മള് ഇത്രേ പറഞ്ഞുള്ളൂ. അരവണ ചുമ്മാ പായസം എന്ന് കരുതി കഴിച്ച് വല്ല അജീര്‍ണവും പിടിപ്പിക്കണ്ട എന്ന് ഓര്‍ത്താണിക്ക. പത്രത്തി വായിച്ചെ; അരവണയില്‍ എലിവാലും പൂച്ചക്കാഷ്ടവും ഒക്കെ കണ്ടൂന്ന് . കത്തോലിക്കാ സഭയുടെ നെടുംതൂണുകള്‍ അതെല്ലാം തിന്നു വല്ല ഉദര സംബന്ധമായ രോഗവും വന്നു തട്ടിപ്പോയാല്‍ ആര്‍ക്കാ നഷ്ടം.? ഞമ്മടെ കത്തോലിക്കാ ജാതിക്കല്ലേ. അതുകൊണ്ട് ഇശ്ശി ഇഷ്ടം കൊണ്ട് എഴുതിയതാട്ടോ. അല്ലേലും ഇതെഴുതുന്ന പുത്തി ജീവികള്‍ ഇതൊന്നും തിന്നാന്‍ പോവൂല്ലന്നറിയാം. ഇത് വായിച്ചു എന്നെ പോലുള്ള വിശന്നു കൂറകുത്തി ഇരിക്കുന്നവര്‍ മുമ്പിലേക്ക് വച്ച് നീട്ടുന്ന അരവണപായസം വിശപ്പകറ്റാന്‍ കഴിച്ചെന്നിരിക്കും. എല്ലാ സൌഭാഗ്യങ്ങളുടെയും നടുവില്‍ ഇരിക്കുമ്പോള്‍ ഞമ്മള്‍ മറ്റുള്ളവരെ സൌഹാര്‍ദവും സ്നേഹവും പ്രസംഗിച്ചു അരവണ കഴിപ്പിക്കും. ഞമ്മള്‍ കൊയിബിരിയാണീം,നെയ്ച്ചോറും ഒക്കയെ തിന്നൂ. അരവണപ്പായസത്തിലെ സ്നേഹപ്രസാദം എന്ന ഒരു കവിത ഉടന്‍തന്നെ ഞമ്മള്‍ അല്മായശബ്ദത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. അതോടൊപ്പം അരവണ പയസവും ആദിമ സഭയും എന്ന ഒരു പ്രബന്ധവും അവതരിപ്പിക്കാവുന്നതാണ്. പ്രസിദ്ധനായ ഒരു കത്തോലിക്കാ സംഗീതഞ്ജന്‍ അരവണപ്പയാസം കഴിച്ചിട്ടാണ് കുട്ടികള്‍ ഉണ്ടായതു എന്നും അദ്ദേഹം ഇടയ്ക്കിടെ പല അമ്പലങ്ങളിലും പോയി പ്രസാദം കഴിക്കാറ് ഉണ്ടെന്നും, അദ്ദേഹം ഗുരുവായൂര്‍ പ്രസാദം കിട്ടാത്തതില്‍ അതീവ ദുഖിതനാനെന്നും ഉള്ള സാക്ഷ്യങ്ങള്‍ ഈ പ്രബന്ധത്തില്‍ ചേര്‍ക്കാവുന്നതാണ്. ആവുലിയുപ്പാന്റെ മോസ്കിലെ നേര്ച്ച, പൊങ്കാല ,എന്നിവ കൂടി കൂട്ടിച്ചേര്‍ക്കണം. അസ്സഹിഷ്ണുത പാടില്ലല്ലോ.അങ്ങിനെയും കത്തോലിക്കാ സഭ നവീകരിക്കപ്പെടട്ടെ.
Delete