ഈ വര്ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ തിരുമേനിമാര്‍ ഇവിടെ വന്നു ഞങ്ങളെ അനുഗ്രഹിക്കും എന്നാണു ഞങ്ങളുടെയെല്ലാം കണക്കുകൂട്ടല്‍.. കഴിഞ്ഞ വര്ഷം വെറും പത്തു പേരാണ് വന്നത്. ഇത്തവണ നല്ല തുടക്കമാണ്. സര്‍വകാല റിക്കാര്‍ഡ് ആയിരിക്കും. ഞങ്ങളുടെ ഒക്കെ ഒരു ഭാഗ്യമേ!
ഇതാ ഒരാള്‍ കൂടി.... മാര്‍ ഇഞ്ചനാനിയില്‍. വായിച്ചു രസിക്കാന്‍ ഇംഗ്ലണ്ട് ലെ ദുഖ്‌റാനാ തിരുനാല്‍നിന്റെ നോട്ടീസ്.
കര്‍ത്താവേ, അടുത്ത ജന്മത്തിലും എന്നെ പ്രവാസിയാക്കേണമേ....
ഇന്നത്തെ മനോരമ പ്രവാസി വാര്‍ത്ത : 5 മണിക്ക് താലപ്പൊലിയും ചെണ്ട മേളവുമായി ന്യു ജെര്‍സിയില്‍ മജര്‍ ആര്‍ച്ച് ബിഷപ്പിന് സ്വീകരണം. ചെണ്ടയും താലപ്പൊലിയും ഉള്ളവര്‍ക്ക് മുന്‍ ഗണന. അലമായ ശബ്ദത്തിന്റെ അനുവാചകര്‍ക്ക് സ്വാഗതം. ചെണ്ടയടിയും താലപ്പൊലിയും എടുത്തിരിക്കണം എന്ന് നിര്‍ബന്ധമാണ്. ശ്രീ പടന്നമാക്കലും സംഘവും അപ്പപ്പത്തലുമായി വരുമെന്ന് കരുതുന്നു. സുറിയാനി സഭ ഇപ്പഴും പുരാതന പാരംബര്യ നൂറ്റാണ്ടിലാണ് അവന്‍ ഇഗ്ലാണ്ടിലായാലും, അമേരിക്കയിലായാലും.
ReplyDeleteദുക്റാന തിരുന്നാളിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ അറിയിപ്പ് വളരെ രസാവഹമായിരിക്കുന്നു.
ReplyDeleteനുകംവെച്ച കാളകളെപ്പോലെ സ്വര്‍ണ്ണവടിയും കൂന്തല്‍ തൊപ്പിയും ധരിച്ചു കുന്തം വിഴുങ്ങിയതുപോലെ രണ്ടു അഭിവന്ദ്യതിരുമേനിമാരും കുന്തത്തില്‍ കുത്തി രക്തസാക്ഷിയായ തോമ്മാശ്ലീഹാ കുന്തംപിടിച്ചും ഫോട്ടോകള്‍ ഉള്ള ഈ ഫ്ലൈര്‍, തിരുനാളിനെ ഗംഭീരമാക്കുന്ന ലക്ഷണവും ഉണ്ട്.
ഈശോയില്‍ സ്നേഹിതരെ എന്നു തുടങ്ങുന്ന തലക്കെട്ടു കാണുമ്പോഴേ ഈശോ ഓടി ഒളിക്കുമെന്നും തീര്‍ച്ച. താഴെ ഫാമിലി ഫണ്‍ഫെയറില്‍ ചുങ്ക കച്ചവടക്കാരാണ് മുഴുവന്‍. മെഹന്തി, കുപ്പിവളകള്‍, കുഞ്ഞുങ്ങള്‍ക്ക് കളിപ്പാട്ടങ്ങള്‍, നെക്കലാസ്, കൊന്ത, ആത്മീയസാധനങ്ങള്‍, കളി തമാശുകള്‍ക്കുള്ള ഗയിംസ്, എലെക്ട്രോനിക്ക് കളികള്‍ ഇന്ത്യന്‍ ഭക്ഷണം, കുടിക്കാന്‍ ശുദ്ധജലം. എല്ലാം ആദായ
വിലക്ക് വില്‍പ്പനയുമുണ്ട്.
തിരുമേനിമാര്‍ക്ക് മാത്രം ദുക്റാനയില്‍ സന്തോഷിച്ചാല്‍ മതിയോ? വില്‍പ്പനയുടെ ആദായം പള്ളി വികാരിയെ കൃത്യമായി ഏല്‍പ്പിക്കുന്നതും ആയിരിക്കും. തിരു കര്‍മ്മങ്ങളില്‍ കൊടിയേറ്റ്, വെടിവെപ്പ്, അഭിവന്ദ്യ തിരുമേനിമാര്‍ക്ക് സ്വീകരണം, അങ്ങനെ പരിപാടികള്‍ നീളുന്നു.
പത്തുകാശു കിട്ടുന്ന സ്ഥലത്ത് തിരുമേനിമാര്‍ എവിടെ വേണമെങ്കിലും പോവും. ഇതുകഴിഞ്ഞാല്‍
കുശാലായ ശാപ്പാട്. അമേരിക്കയിലും പള്ളികളില്‍ സ്വീകരണം ഉണ്ട്.
ക്ഷണിക്കാത്ത വീടുകളില്‍ പിരിവിനായി തെണ്ടാനും പോവും. കേരളത്തില്‍ പള്ളികളില്‍ ചെന്നാല്‍ ചിലര്‍ പഴയ മുത്തുകുട പിടിക്കുമെന്നല്ലാതെ കാല്‍ കാശിനു ഗുണമുണ്ടോ? സ്വര്‍ഗത്തില്‍ ആദ്യം പോവുന്നത് ആദ്യം അമേരിക്കന്‍ മലയാളിയും പിന്നെ ബ്രിട്ടീഷ് മലയാളിയും. ഇവരാണ് സ്വര്‍ഗത്തില്‍ കൂടുതല്‍ റിയല്‍ എസ്റെറ്റെറ്റു മേടിച്ചവരും.
അടിമ വെക്കല്‍ എന്നും തിരു കര്‍മ്മങ്ങളില്‍ കാണുന്നു. അടിമവ്യവസായം അമേരിക്കയിലും ബ്രിട്ടനിലും നിയമ വിരുദ്ധമെന്ന് ഇതിലെ പ്രവര്‍ത്തകര്‍ക്കും പുരോഹിതര്‍ക്കും അറിഞ്ഞുകൂടെ?
ഊട്ടുനേര്ച്ച എന്തെന്ന് മനസിലാവുന്നില്ല. മാര്‍ റെമിജിയോസിനെയും മാര്‍ മാര്‍ക്കിനെയും ഊട്ടുന്നതോ? കഷ്ടമുണ്ട് ബ്രിട്ടീഷ് മലയാളികളെ, നിങ്ങള്‍ ഇത്ര അധപതിച്ചവരോ?
ദുക്റാന എന്നുള്ളത് തോമസ്ലീഹയെ ബ്രാഹ്മണര്‍ വധിച്ച ദിവസമല്ലേ? അതില്‍ എന്തു? നിങ്ങള്‍ ഇവിടെ ദുഖിക്കുന്നതിനു പകരം അഭിമാനിക്കുന്നു.
ഫാമിലി ഫാന്‍ ഫെയറില്‍ ബിന്ഗോ കാണുന്നില്ല. സംഘടിപ്പിച്ചാല്‍ അച്ചന്‍മാര്‍ക്ക് പ്രിയമാകും ചൂതുകളിയെങ്കിലും കൂടുതല്‍ പണവും ഉണ്ടാക്കാം. യേശു അവിടെയൊന്നും ഇല്ല. പിന്നെ നിങ്ങള്‍ ആരെ പേടിക്കണം.
പടന്നമാക്കലിനു ഒരു ഉപദേശം. യേശു എന്ന് ഉപയോഗിക്കരുത്. ഈശോ എന്നെ എഴുതാവു. അതാണ് കല്ദ്ദയക്കാരായ ഞങ്ങള്‍ക്ക് ഇഷ്ടം.
ReplyDelete