Translate

Monday, July 16, 2012

ദശാംശം കുറ്റകരം:The trial of Pastor Jones




Judge: Mr. Jones you have been charged with multiple counts of extortion. Your crime spree covers 20 years and thousands of victims. You have defrauded people out of their money with fear and manipulation, telling them they had to tithe 10% of their income to your church and that God would bless them if they did. You also told them that if they didn't tithe God would curse them. How do you plead?
  


3 comments:

  1. രസകരമായ ഈ കുറ്റവിസ്താരം പശ്ചാത്തലമാക്കി ജോര്‍ജു മൂലെച്ചാലിന്റെ തൂലികയില്‍നിന്നും നാടക രൂപത്തില്‍ ഒരു കൃതി രചിച്ചു അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നു. ഇവിടെ ജോണ് എന്ന ഒരു പാസ്റ്ററെ വിസ്തരിക്കുന്ന വിനോദ രംഗമാണ്.

    ഷിക്കാഗോയിലെ ഭാവിബിഷപ്പ് തുണ്ടത്തില്‍ പിതാവും ദശാംശം ആവശ്യപ്പെട്ടു വീഡിയോയില്‍ ഉണ്ടായിരുന്നു. പരസ്യാപഹരണത്തില്‍ക്കൂടി ഒരു തരം പിടിച്ചുപറിക്കല്‍, സര്‍ക്കാരിനെതിരെ ഒരു വിദേശരാഷ്ട്രത്തിന്റെ മന്ത്രിമാരുടെ നികുതി പിരിക്കല്‍, വിശ്വാസികളെ ദൈവത്തിന്റെ പേരും പറഞ്ഞു ഭയപ്പെടുത്തല്‍, ഒരുതരം ഭീഷണി, വിശ്വാസ നിയമങ്ങളില്‍, ബൈബിളില്‍ ഇല്ലാത്തത് ഉണ്ടെന്നു പറഞ്ഞു വിശ്വാസികളെ കബളിപ്പിക്കല്‍, എന്നിങ്ങനെ പല വകുപ്പുകള്‍ ഇവരുടെ മേല്‍ ചുമത്താം. പണം കൊടുത്തില്ലെങ്കില്‍ ദൈവം ശിക്ഷിക്കും കൊടുത്താല്‍ അനുഗ്രഹിക്കും എന്നു പറഞ്ഞു പറ്റിക്കുന്ന ഈ പുരോഹിതരെ ജയിലില്‍ അടക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.

    ReplyDelete
  2. രസകരമായ ഈ വീഡിയോ, പാസ്റ്റര്‍ ജോണ്‍സിന്റെ കുറ്റവിസ്താരം, ഉണ്ടാക്കിയ ആള്‍ ഒരു ജീനിയസ് തന്നെ. ഇത് മലയാളത്തിലാക്കി kcrm ന്റെ അടുത്ത മീറ്റിങ്ങില്‍ അവതരിപ്പിക്കാമെന്കില് അതൊരു വന്‍ വിജയമാകും. ഇവിടെ ജോണ് എന്ന പാസ്റ്ററെ വിസ്തരിക്കുന്നത് ഒരു സ്ത്രീ ആണെന്നത് ഒരു വലിയ ആശയം തന്നെ എന്നും പറയേണ്ടിയിരിക്കുന്നു. അതീവ സുന്ദരം! നീണ്ട ലേഖനങ്ങളും ഒരു മാസിക തന്നെയും പ്രസിദ്ധീകരിക്കുന്നതിലും ഫലം ചെയ്യും ഇത് നാടകരൂപത്തില്‍ അവതരിപ്പിക്കുമെങ്കില്‍ .

    ബൈബിള്‍ തെറ്റായും അസ്ഥാനത്തും ഉദ്ധരിച്ചുകൊണ്ടുള്ള പുരോഹിതരുടെ കള്ളത്തരങ്ങള്‍ , വിശ്വാസികളെ ദൈവത്തിന്റെ പേരു പറഞ്ഞു ഭയപ്പെടുത്തല്‍, തുടങ്ങിയവ നിരന്തരം ഈ കാലമെല്ലാം എങ്ങനെ നടത്തിക്കൊണ്ടിരുന്നു എന്ന കടുംകൈ സാധാരണക്കാര്‍ക്ക് ലളിതമായി മനസ്സിലാക്കി കൊടുക്കാന്‍ ഇതിലും ഉതകുന്ന വേറെന്തു വഴിയാനുള്ളത്?

    ബൈബിളിലെ സാരാംശം എന്തെന്ന് പഠിക്കാതെ, ആരൊക്കെയോ പറഞ്ഞത് കേട്ട്, കാശ് കൊടുത്താല്‍ മാത്രമേ ദൈവം അനുഗ്രഹിക്കൂ എന്നു പറഞ്ഞു ജനത്തെ പറ്റിക്കുന്ന വിവരമില്ലാത്ത പുരോഹിതര്‍ക്കും ഇതൊരു പുതിയ അറിവാകട്ടെ. ഈ വീഡിയോ കണ്ടെടുത്തു തന്ന ജൊസെഫ് പടന്നമാക്കലിനു ആയിരം നന്ദി.

    ReplyDelete
  3. സഭാധികാരികളുടെ ഉള്ളിലിരിപ്പു മനസ്സിലാക്കാന്‍ വിശ്വാസികള്‍ക്ക് ഉള്‍ക്കാഴ്ചവേണം. എതിര്‍പ്പുള്ളവരൊക്കെ സഭയ്ക്കു പുറത്തു പോകട്ടെ, യഥാര്‍ഥ വിശ്വാസികളുടെ എണ്ണം പരമാവധി കുറയുമല്ലോ, പിന്നെ എറാന്‍മൂളികളുടെ ദശാംശംമാത്രമായാലും സ്വന്തം താന്തോന്നിത്തം നിര്‍ബാധം തുടരാനാവുമല്ലോ എന്നതാണ് അവരുടെ വിചാരം. സഭാ നവീകരണം ദൈവികമായ ഒരു പദ്ധതിയാണെന്ന ഉത്തമ വിശ്വാസത്തോടെ സഭ വിടാതിരിക്കുകയും ശക്തമായി പോരാടുകയുമാണ് വിശ്വാസികള്‍ ചെയ്യേണ്ടത്.

    ReplyDelete