കര്‍ദ്ദിനാള്‍
ആലഞ്ചേരിയുടെ സ്ഥാനാരോഹണത്തിനു ശേഷം ആദ്യമായിട്ടുള്ള അദ്ദേഹത്തിന്‍റെ
അമേരിക്കന്‍ യാത്ര ചരിത്രപരമായിരുന്നു. ന്യൂജേഴ്സിയിലും അമേരിക്കയുടെ
വിവിധ ഭാഗങ്ങളിലും അദ്ദേഹത്തിനു ലഭിച്ച സ്വീകരണം ഹൃദ്യവും സാനന്ദവുമായിരുന്നു.
വിശ്വാസികളുടെ കൂട്ടായ്മയുള്‍പ്പടെ സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍
സംബന്ധിക്കുകയും ചെയ്തു. ഭാരതീയ സംസ്ക്കാരത്തിന്റെ തനിമ വിളിച്ചു പറയുന്ന
ചെണ്ടകൊട്ടു മേളങ്ങള്‍, വാദ്യങ്ങള്‍ മുത്തുകുടകള്‍, സുവര്‍ണ്ണ
കുരിശുകള്‍, താലപ്പൊലി പിടിക്കല്‍ എന്നിങ്ങനെയുള്ള ആചാര ചടങ്ങുകള്‍
സ്വീകരണങ്ങള്‍ക്കെല്ലാം മാറ്റു കൂട്ടി. ബിബിളിക്കല്‍ കാലങ്ങളിലെ പേഗന്‍
രാജാക്കന്മാരുടെ വേഷവിധാനങ്ങള്‍ അണിഞ്ഞു കര്‍ദ്ദിനാളിനു തൊട്ടു പിന്നിലായി
മെത്രാന്മാരും പുരോഹിതരും കന്യാസ്ത്രികളും രാജകീയ സ്വീകരണങ്ങള്‍ക്ക്
സാക്ഷി നല്‍കി. യഹൂദ രാജാക്കന്മാരുടെ വേഷത്തില്‍ ഇതര സഭകളിലെ
മെത്രാന്മാരും സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. പൌര മുഖ്യരായ
ഇതിലെ പ്രവര്‍ത്തകരുടെ, ഫോട്ടോക്ക് പോസ് ചെയ്യുവാനുള്ള ഉന്തും തള്ളും
കാഴ്ചക്കാര്‍ക്ക് ഒരു ഹരവും തന്നെ. സ്ത്രീകള്‍ താലപ്പൊലി പിടിക്കുമ്പോള്‍
പുറകില്നിന്നു അഭിമാനത്തോടെ മുത്തുകുട പിടിക്കുന്ന ഭര്‍ത്താക്കന്‍മാരും
വീഡിയോകളിലും ഫോട്ടോകളിലും ദൃശ്യമാണ്. പത്രങ്ങളില്‍ ഫോട്ടോ വരുവാന്‍
നേതാക്കളായ കുഴിയാനകളും അവരുടെ പ്രിയതമകളും കര്‍ദ്ദിനാളിനെ തൊട്ടു
ഉരുമ്മി നില്‍ക്കുവാന്‍ ആവതു ശ്രമിക്കുന്നതും കാണാം.
പാലാ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നവീകരണ ചിന്താഗതിക്കാരുടെ പ്രവര്‍ത്തനങ്ങളുടെ മുഴക്കം കൂടുതലും അമേരിക്കയിലും യൂറോപ്പിലും മുഴങ്ങി കേള്‍ക്കുന്നു.അല്‍മായശബ്ദം വായനക്കാരുടെ സ്ഥിതിവിവര കണക്കു നോക്കിയപ്പോള്‍ എഴുപതു ശതമാനവും വായനക്കാര്‍ വിദേശരാജ്യങ്ങളില്‍ നിന്നും കാണുന്നു. ഇതിനു ഒരു മാറ്റം ആവശ്യമല്ലേ?
ReplyDeleteപരിവര്‍ത്തനം കേരളസഭയില്‍ വന്നെങ്കിലേ പ്രതിഫലനം വിദേശത്തും ലഭിക്കുകയുള്ളൂ.
അച്ചടി മാധ്യമങ്ങള്‍ സൈബര്‍ തരംഗംമൂലം വിദേശ രാജ്യങ്ങളില്‍ കുറഞ്ഞും നിറുത്തിയും വരുന്നു. ഇന്റര്‍നെറ്റ് വളര്‍ച്ച പുരോഹിതലോകം ഒരു ഞെട്ടലോടെ ഇന്നു കാണുന്നു. സത്യാജ്വാല പ്രചരണത്തോടൊപ്പം പണം മുടക്കില്ലാതെ
അല്‍മായ ശബ്ദവും വായിക്കുവാന്‍ യുവജങ്ങളെ പ്രേരിപ്പിക്കുന്നതും നന്നായിരിക്കും.
കോളേജില്‍ പോവുന്ന ചെറുപ്പക്കാരെ ഈ ജോലി ഏല്‍പ്പിച്ചാല്‍ അവര്‍ ഇതു ഭംഗിയായി ചെയ്തുകൊള്ളും.
കേരളത്തില്‍ താമസിക്കുന്നവര്‍ ഇങ്ങനെ പള്ളി പുരോഹിതരെയും പൂജിച്ചു അച്ചന്‍ പറയുന്നതു അനുസരിച്ചു ജീവിച്ചാല്‍ മതിയോ? കാലം മാറിയെന്നു ഇന്നും കുഞ്ഞാടുകള്‍ എന്തുകൊണ്ടു മനസിലാകുന്നില്ല? ആരെ ഇവര്‍ പേടിക്കുന്നു? അച്ചനെയോ, ബിഷപ്പിനെയോ? പുതിയ കാലത്തില്‍ അവര്‍ക്കിനി വില കല്പ്പിക്കെണ്ടതുണ്ടോ?
ഇവര്‍ക്ക് ആകെയുള്ള പോലീസ് അധികാരം കല്ല്യാണം കഴിപ്പിക്കലും ശവഅടക്കലും.
അമേരിക്കയില്‍ സെമിത്തെരികള്‍
പള്ളിയുടെ അധീനതയില്‍ അല്ല. ഇവിടെയുള്ള പ്രൈവറ്റ് കമ്പനികളുടെ നിയന്ത്രണത്തില്‍ ആണ്. മാമ്മോദീസ്സാ മുങ്ങിയവന്‍ മറ്റൊരു മതത്തില്‍ ചെര്‍ന്നില്ലെങ്കില്‍ വിവാഹവും മരിച്ചടപ്പും പുരോഹോതര്‍ പ്രശ്നം സൃഷ്ടിച്ചതായി അമേരിക്കന്‍ ചരിത്രത്തില്‍ കേട്ടിട്ടില്ല.
പുരോഹിതന്റെ ഈ പോലീസ് അധികാരം അവസാനിപ്പിക്കുന്ന വ്യവസ്ഥിതി നേടുവാനെങ്കിലും നമ്മുടെ തലമുറയ്ക്ക് കഴിയണം. സത്യാജ്വാല ഇവിടുത്തെ ഒരു പ്രമുഖ സൈബര്‍ദിനപത്രം കാറ്റലോഗ് ചെയ്തിരിക്കുന്ന ലിങ്ക് താഴെ ചേര്‍ക്കുന്നു. കൂടെ ആലഞ്ചെരിയുടെ യാത്രാ അവലോകനത്തെപ്പറ്റിയുള്ള ലേഖനവും ഈ മലയാളിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
http://www.emalayalee.com/varthaFull.php?newsId=27848
പിരിവുകളും പണക്കിഴികളുമായി ആലഞ്ചേരി പിതാവിനായി മലയാളീ സമൂഹം ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പള്ളികളില്‍ ഇതൊരു മത്സരമായിരുന്നു. ആലഞ്ചേരി പിതാവിനൊപ്പം ഫോട്ടോക്ക് നില്‍ക്കുന്നതിനു അഞ്ഞൂറ് ഡോളര്‍ എന്നുള്ള പ്രവര്‍ത്തകരുടെയും ഇടവക വികാരികളുടെയും വാഗ്ദാനങ്ങളില്‍ പരിഹസിക്കുകയല്ലാതെ എന്തു ചെയ്യും. സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം ഫോട്ടോക്ക് നില്‍ക്കുവാന്‍ സൌന്ദര്യബോധം ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് മടിയും. കാഴ്ച ബംഗ്ലാവിന്റെ മുമ്പില്‍ നില്‍ക്കുന്ന ജനം പോലെ രാജാവിന്റെ വേഷത്തില്‍
ReplyDeleteനില്‍ക്കുന്ന പിതാവിനെ കാണുവാന്‍ ഉന്തും തള്ളും എടീ പോടീ വിളിയും കേള്‍ക്കാമായിരുന്നു.