Translate
Friday, July 20, 2012
പിതാക്കന്മാരേയും, വൈദീകരേയും സ്‌നേഹിക്കുവാനും സാധിക്കണം.
ഈശോ മിശിഹായുടെ ആഗ്രഹത്തിനൊത്തെ പ്രേഷിതരായി നമുക്ക് വളരാന്‍ സാധിക്കണമെങ്കില്‍ നമ്മുടെ കുടുംബങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന വിശ്വാസത്തകര്‍ച്ച, പ്രാര്‍ത്ഥനാ ജീവിതത്തിന്റെ അഭാവം, അഭിവന്ദ്യ പിതാക്കന്മാരേയും സമര്‍പ്പിതരേയും കുറിച്ച് നടത്തുന്ന നിഷേധാത്മകമായ വിമര്‍ശനങ്ങള്‍ എന്നിവയെല്ലാം പരിഹരിക്കുവാന്‍ തയാറാകണം. സഭയുടെ പ്രതിനിധികളായി ശുശ്രൂഷ ചെയ്യുന്ന അഭിവന്ദ്യ പിതാക്കന്മാരേയും, വൈദീകരേയും സന്യസ്‌തരേയും ഏറെ ആദരവോടും അഭിമാനത്തോടും കൂടി സ്‌നേഹിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും നമുക്ക് സാധിക്കണം. സഭയെ സ്‌നേഹിച്ച് അവളോടൊത്ത് ചിന്തിക്കുവാനും, അവളുടെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ കഴിവിനൊത്ത് പങ്കാളികളാകാനുമുള്ള നല്ല മനസ്സ് ഈ പ്രേഷിത സംഗമവും പ്രേഷിത വര്‍ഷാചരണവും സഭാ മക്കള്‍ക്ക് പ്രദാനം ചെയ്യട്ടെ.
റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് (ചാന്‍സലര്‍, സെന്റ് തോമസ് സീറോ മലബാര്‍ രൂപത, ഷിക്കാഗോ)
Subscribe to:
Post Comments (Atom)
"സഭയുടെ പ്രതിനിധികളായി ശുശ്രൂഷ ചെയ്യുന്ന അഭിവന്ദ്യ പിതാക്കന്മാരേയും, വൈദീകരേയും സന്യസ്‌തരേയും ഏറെ ആദരവോടും അഭിമാനത്തോടും കൂടി സ്‌നേഹിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും നമുക്ക് സാധിക്കണം. സഭയെ സ്‌നേഹിച്ച് അവളോടൊത്ത് ചിന്തിക്കുവാനും, ... ... "
ReplyDeleteഇതില്‍ നിന്ന് പകല്‍ പോലെ വ്യക്തമായ കാര്യമിതാണ്:::: ._അഭിവന്ദ്യ പിതാക്കന്മാരും വൈദീകരും സന്യസ്‌തരും ചേരുന്നതാണ് സഭ. അവര്‍ സങ്കല്‍പ്പിക്കുന്നതാണ് യേശുവിന്റെ മനസ്സ്! അവരോടൊത്ത് ചിന്തിക്കാന്‍ അല്മായര്‍ (അവര്‍ സഭക്ക് താഴെയുള്ള എന്തോ ആണ്!) പഠിക്കണം.
ഈ വികലവിചാരത്തിനുള്ള ശരിയായ ഉത്തരമാണ് ശ്രീ കൂടല്‍ പറഞ്ഞത്.
“ദുഷ്ടന്മാരെ നീതിമാന്‍മാര്‍ എന്നു വിളിച്ചീടരുതേ
ശാപമേല്‍ക്കും” യേശുവോതി “സഭയായാലും”!
അച്ചന്‍റെ അഭിപ്രായത്തിന് പറ്റിയ മറുപടിയാണ് അലമായ ശബ്ദത്തില്‍ പ്രസിദ്ധീ കരിച്ചിരിക്കുന്ന "ഇട്ടിരാച്ചന്റെ നല്ല ഓട്ടം.വെത്താനത്ത് അച്ചന്‍ ഒന്നു വായിക്കണേ!!! ലേഖനത്തില്‍ കരിമ്പനാല്‍ ഇട്ടിരാച്ചന്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ -പള്ളിയോടും പട്ടക്കാരനോടും അടുക്കരുത്. അദ്ദേഹം തന്റെ പിള്ളേര്‍ക്ക് കൊടുത്തിരിക്കുന്ന ഉപദേശമാണ്.
ReplyDeleteഇട്ടിരാച്ചനെ ഞാനും ചെറുപ്പകാലത്തു കണ്ടിട്ടുണ്ട്. ഇട്ടിരാച്ചന്റെ മറ്റൊരു ജീവിത തത്വം കാഞ്ഞിരപ്പള്ളി മെത്രാന്‍ കൊള്ളരുതായ്മ കാണിച്ചാല്‍ അരമനയില്‍ ചെന്നു പറയണം. ''എടോ പവ്വത്തില്‍ താന്‍ ചെയ്യുന്നത് തെറ്റാണ്'' എന്ന്.
ഇന്നും വെത്തനതച്ചന്റെ ഗതികേട് ഇതുതന്നെയല്ലേ. മെത്രാന്‍ തെറ്റ് ചെയ്താലും അച്ഛന്‍ തെറ്റ് ചെയ്തെന്നു പറയണം. ഇല്ലെങ്കില്‍ അങ്ങാടിയത്ത് കോപിക്കും. അല്മെനികളുടെ പള്ളിപണം കൊള്ളചെയ്തു ഇന്നും പള്ളിയില്‍ വരുന്നവരെ അങ്ങാടിയത്തിന് നല്ലവണ്ണം അറിയാം. ചോദ്യം ചെയ്യാന്‍ പാടില്ല. മറച്ചുവെച്ചു തൊപ്പിയും വടിയും പിടിച്ചിരിക്കുന്ന കുറ്റം ചെയ്തിരിക്കുന്ന ഈ തമ്പുരാനെ വെത്താനതിന്റെ ഭാഷയില്‍ വിമര്ശിക്കരുത്. തെറ്റില്ലാത്ത ഞാന്‍ തിരുമേനിയോട് പറയേണ്ടത് ഇങ്ങനെ "എടൊ അങ്ങാടിയത്ത് ഞാന്‍ ചെയ്യുന്നത് തെറ്റാണ്"
വിശ്വാസികള്‍ക്കു സ്നേഹത്തിന്റെ കുറവും വിശ്വാസ തകര്ച്ചയും സഭയില്‍ ഉണ്ടെന്നു അച്ചന്‍ മനസിലാക്കിയതില്‍ സന്തോഷിക്കുന്നു.സ്നേഹം കുറയുവാന്‍ കാരണങ്ങളും അന്വേഷിക്കെണ്ടായി ഉണ്ട്. അച്ചന്‍, അല്‍മായശബ്ദം വായിക്കുകയാണെങ്കില്‍ പല പ്രശ്നങ്ങളും പരിഹരിക്കുവാന്‍ സാധിക്കും.
മെത്രാച്ചന്മാരും പുരോഹിതരും കുഞ്ഞാടുകളുടെ പണത്തെ സ്നേഹിക്കാതെ കുഞ്ഞാടുകളെ സ്നേഹിച്ചാല്‍ സ്നേഹം തിരിച്ചെടുക്കാം. അച്ചന്‍ അല്മീനികളെ നന്നാക്കുന്നതിനു മുമ്പ് പുരോഹിതര്‍ക്ക് ഇത്തരം വേദങ്ങള്‍ പറഞ്ഞു കൊടുത്താല്‍ ഉത്തമം ആയിരിക്കും.
കുഞ്ഞാടുകള്‍ക്ക് പുല്ലു കൊടുക്കുന്നതിനു പകരം എന്തെല്ലാം അതിക്രമങ്ങള്‍ കാണിച്ചെന്നും ഓര്‍ക്കുക. കുഞ്ഞാടിന്റെ ചാണകം, തൊലി, രക്തം, മാംസം,പാല്
എല്ലാം അപഹരിച്ചു കൊണ്ടു പോയി. പിന്നെ എങ്ങനെ സ്നേഹിക്കും.
പൌലോസ്ശ്ലീഹാ സഭയെ ശരീരത്തോട് ഉപമിച്ചു. ദിവ്യബലിയില്‍ കുര്‍ബാന ഉയര്‍ത്തി ഇതു എന്റെ ശരീരമാകുന്നു എന്നു പ്രാര്‍ഥിക്കുമ്പോള്‍ എത്ര പുരോഹിതര്‍ സ്വാര്‍ഥത വെടിഞ്ഞു സഭ അല്മേനിയുള്പ്പെട്ട ശരീരമെന്നു മനസിലാക്കുന്നു.
എന്റെ ശരീരം എന്നു പറഞ്ഞാല്‍ അച്ചന്‍റെ ശരീരമല്ല അല്മേനി ഉള്‍പ്പെട്ട സഭയെന്നു ചിന്തിച്ചാല്‍ അച്ചന്മാര്‍ക്ക് ബഹുമാനം കിട്ടും. ആദ്യം ചെയ്യേണ്ടത് കട്ടിരിക്കുന്ന മാ മ്മോനെ ദരിദ്രര്‍ക്ക് ദാനം ചെയ്യൂ. മാമ്മോന്‍സഭയെ നയിക്കാതെ മുക്കവസഭയെ നയിക്കൂ.
ക്രിസ്തു മുന്തിരിച്ചെടിയോടാണ് സഭയെ ഉപമിച്ചത്. വി. പൗലോസാകട്ടെ, ശരീരത്തോടും. അല്‍മായരും സഭയുടെ അവയമാണെന്നു അച്ചന് അറിയാമോ? വേദന ശരീര ഭാഗങ്ങള്‍ക്ക് തുല്യമാണ്. ശരീരത്തിലുള്ള അവയവങ്ങള്‍ പോലെയാണ്, വിശ്വാസികളുടെ മനസും.
പാലാരൂപതയില്‍നിന്ന് അമേരിക്കയില്‍ അടുത്ത കാലത്ത് കുടിയേറിയ അച്ചന്‍
അവിടെ ഒരു ദളിത കത്തോലിക്കനെ പള്ളിയില്‍ അടക്കാഞ്ഞതില്‍ എന്തെങ്കിലും പ്രതികരിച്ചോ? ഇതാണോ ക്രിസ്തു സ്നേഹം .
പാവം വേത്താനാത്തിനെ എല്ലാവരും കൂടി പിടി കൂടിയിരിക്കുകയാണോ? പത്തിരുപതു കൊല്ലം കേട്ട് കേട്ട് മനസ്സില്‍ തറപ്പിച്ച പല്ലവികളാണ് ഇവരെല്ലാം പാടുന്നത്. ഇവര്‍ക്കെല്ലാം ഒരു മുദ്രാവാക്യമേയുള്ളൂ,
ReplyDelete'ഭരിക്കണം ഭരിക്കണം, ആരുതന്നെയാകിലും,
പിരിക്കണം പിരിക്കണം, ദിവസവും പിരിക്കണം'.
ആരെങ്കിലും ആ പാവം നസ്രായനെ ഓര്‍ക്കാറുണ്ടോ, ഒരിക്കലും ആരെയും പിരിക്കാത്ത ആ നസ്രായനെ. പണസഞ്ചി സൂക്ഷിച്ച യൂദാസ് കക്കുന്നുണ്ടെന്നറിഞ്ഞിട്ടും ഒരക്ഷരം പറഞ്ഞില്ല. എവിടെ പിരിവുണ്ടോ അവിടെ തട്ടിപ്പും ഉണ്ടെന്നു യേശു അറിഞ്ഞിരുന്നു. അമേരിക്കയില്‍, മൂടി വെച്ചാലും ഇല്ലെങ്കിലും ഒരു പൊട്ടിത്തെറി ഉടനെ പ്രതിക്ഷിക്കാം - കുറഞ്ഞൊരു കാലത്തിനിടയില്‍, അമേരിക്കന്‍ കത്തോലിക്കാ വിശ്വാസികളുടെ അലര്‍ച്ചയുടെ ശബ്ദം ലോകം മുഴുവന്‍ കേട്ട് കഴിഞ്ഞു. എവിടെയോ എന്തൊക്കെയോ ചിഞ്ഞു നാറുന്നതിന്റെ ലക്ഷണം ഇവിടെയും കാണുന്നുണ്ട്. പവ്വത്തില്‍ തിരുമേനിയുടെ ജൂബിലി ഓരോ മാസവും സംഘടിപ്പിക്കുകയും, ആ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടുവെന്നു അദ്ദേഹം കേള്‍ക്കെ പറയുകയും ചെയ്യുകയാണ് ഇവിടുത്തെ കലാ പരിപാടി. ഇക്കഴിഞ്ഞ ദിവസം കൂടിയ അനുമോദന സമ്മേളനത്തില്‍ അങ്ങേര്‍ക്കും കാര്യം മനസ്സിലായി. ഇപ്പോഴത്തെ പ്രശ്നങ്ങളെല്ലാം അദ്ദേഹത്തിന്റെ കുരിശില്‍ കെട്ടിവെച്ചു തടിയൂരാനാണ് മറ്റുള്ളവരുടെ ശ്രമമെന്ന് മനസ്സിലായത് കൊണ്ട് മറുപടിയായി ഒരൊറ്റ വാചകം മാത്രം പറഞ്ഞു അദ്ദേഹം സ്ഥലം വിട്ടു. അദ്ദേഹം പോയാലെന്താ ഇനിയും പൊട്ടന്മാരുണ്ടല്ലോ ഇവിടെ.
Thanks for put an article in almaya shabdam
ReplyDelete"സഭയെ സ്‌നേഹിച്ച് അവളോടൊത്ത് ചിന്തിക്കുവാനും, അവളുടെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ കഴിവിനൊത്ത് പങ്കാളികളാകാനുമുള്ള നല്ല മനസ്സ്"Fr.Vethanath
ReplyDeleteഈ വാക്ക് പോലും അദ്ദേഹത്തിന്റെ സ്വന്തം അല്ല. കുര്‍ബ്ബാന പുസ്തകത്തില്‍ നിന്നും കടം എടുത്തതാണ്. ഭാവി മെത്രാന്‍ ആകാന്‍ സാധ്യത തെളിയുന്നുണ്ട്.