Translate

Monday, July 9, 2012

ചരിത്രങ്ങളും അറ്റ്ലാന്റ്റായിലെ സീറോ മലബാര് കണ്വെന്ഷനും


അറ്റ്ലാന്‍റ്റായിലെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍റ്റില്‍വെച്ചു നടക്കാന്‍ പോകുന്ന അമേരിക്കന്‍ സീറോ-മലബാര്‍ കണ്‍വെന്‍ഷന്റെ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ഹ്രസ്വ പ്രസ്താവനയും കാര്യപരിപാടിയും
അതിന്റെ (program) വീഡിയോ ക്ലിപ്പും കാണുവാനിടയായി.
(പ്രസ്തുത വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

വന്‍ സന്നാഹങ്ങളോടെ ഒരുങ്ങുന്ന കണ്‍വെന്ഷനിലേക്ക്
അഭിവന്ദ്യ തിരുമേനിമാര്‍, കേരള രാഷ്ട്രീയ നേതാക്കന്മാര്‍, മന്ത്രിമാര്‍, അമേരിക്കയിലെയും കേരളത്തിലെയും മത-സാമൂഹിക നേതാക്കന്മാര്‍ മുതല്‍പേര്‍ പങ്കെടുക്കുന്നതായും വാര്‍ത്താ വിനിമയങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും അനേക വെബ്‌പേജുകളിലുംപ്രസിദ്ധികരിച്ചിട്ടുണ്ട്. അമേരിക്കയിലെ ഷിക്കാഗോ കേന്ദ്രമായ സീറോ-മലബാര്‍ രൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളും ഒത്തൊരുമിച്ചുള്ള സംയുക്ത സംരഭമാണ് ഈ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങളില്‍ ഉടനീളം പ്രതിഫലിച്ചു കാണുന്നതും.

സീറോ-മലബാര്‍ സഭയുടെ  ശ്രേഷ്ഠ മെത്രാപോലീത്തായായ കര്‍ദ്ദിനാള്‍ ആലഞ്ചേരിയും ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ അങ്ങാടിയത്തും വികാരി ജനറാള്‍ ഫാദര്‍ ആന്റണി തുണ്ടത്തിലും മറ്റു സഭാനേതാക്കന്മാരും ഒത്തൊരുമിച്ചു അമേരിക്കന്‍ ഐക്യ നാടുകളിലും കാനഡായിലും വസിക്കുന്ന സീറോ മലബാര്‍ വിശ്വാസികളെയും അവരുടെ മക്കളെയും യുവ തലമുറയെയും കണ്‍വെന്‍ഷനിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ആദികാല കുടിയേറ്റക്കാരില്‍ ഒരാളും കേരള കത്തോലിക്കാ സംഘടനകളുമായി അനേകകാല പരിചയമുള്ള  ഒരു വ്യക്തിയെന്ന നിലയില്‍ അറ്റ്ലാന്റാ കണ്‍വെന്‍ഷനില്‍ നടക്കാന്‍ പോകുന്ന ചില കാര്യങ്ങള്‍ ഈ അവസരത്തില്‍ അല്‍മായ ശബ്ദം വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ആഗ്രഹിക്കുന്നു.

അമേരിക്കന്‍ സീറോ-മലബാര്‍ പള്ളികളുടെ ആരംഭകാല പ്രവര്‍ത്തനങ്ങളെയും ആദ്യകാല പ്രവര്‍ത്തകരെയും ഷിക്കാഗോ രൂപതയുടെ ഉദയത്തെയും അനുബന്ധിച്ചുള്ള ചരിത്രസത്യങ്ങള്‍ ഒന്നു പരിശോധിക്കട്ടെ . സീറോ മലബാര്‍ സഭയുടെ ആദ്യത്തെ ചരിത്ര കണ്‍വെന്‍ഷന്‍ ഡോ. ജെയിംസ് കുറിച്ചിയുടെ നേതൃത്വത്തില്‍ അനേക അല്‍മായരുടെ പരിശ്രമഫലമായി 1999 ആഗസറ്റ് 13-15 തിയതികളില്‍ ഫിലാഡെല്‍ഫിയായില്‍ വെച്ചു നടത്തപ്പെട്ടു. ചരിത്രത്തിന്റെ ചവിട്ടുപടിയായി അന്നു അരങ്ങേറിയ സീറോ-മലബാര്‍ കണ്‍വെന്‍ഷന്‍ ആദ്യസംരംഭം എന്ന നിലയില്‍ ഒരു വന്‍വിജയമായിരുന്നു.

അന്നത്തെ പ്രവര്‍ത്തകരുടെ രാപകലില്ലാത്ത അക്ഷീണ പരിശ്രമഫലമായി രൂപം കൊണ്ട കണ്‍വെന്‍ഷനില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഏകദേശം മുന്നൂറോളം കുടുംബങ്ങള്‍ പങ്കെടുത്തു. അഭിമാനപൂര്‍വ്വം അമേരിക്കന്‍ മലയാളി കത്തോലിക്കര്‍ കാഴ്ച വെച്ച ആ കണ്‍വെന്‍ഷനില്‍ അന്നത്തെ ശ്രേഷ്ഠ മെത്രാപോലീത്താ കര്‍ദിനാള്‍ വിതയത്തിലും അമേരിക്കന്‍ കത്തോലിക്കരുടെ ആത്മീയ ചുമതലകള്‍ വഹിച്ചിരുന്ന മാര്‍ കരോട്ടംബ്രേലും ഇന്നത്തെ ശ്രേഷ്ഠ മെത്രാപോലീത്താ കര്‍ദ്ദിനാള്‍ ആലഞ്ചേരിയും ഷിക്കാഗോ രൂപതാ അധ്യക്ഷന്‍ മാര്‍ അങ്ങാടിയത്തും സന്നിഹിതരായിരുന്നു.

അന്നു കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തിച്ചവരും പങ്കെടുത്തവരും അനേക കുടുംബങ്ങളുമൊത്തു പില്‍ക്കാലത്ത് സീറോ മലബാര്‍ കാത്തലിക്ക് കോണ്ഗ്രസ് (SMCC) എന്ന ഒരു സംഘടന രൂപവല്‍ക്കരിച്ചു. കൂടാതെ അമേരിക്കയില്‍ ഒരു സീറോ മലബാര്‍ രൂപതാ സ്ഥാപിതമാകണമെന്നുള്ള ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കുകയും രൂപതാ സ്ഥാപനത്തിന്റെ ആവശ്യകതയെപ്പറ്റി മാര്‍ കരോട്ടംബ്രേലിനോട് അഭ്യര്‍ഥിക്കുകയും ചെയ്തു.

ചരിത്രം മാപ്പു കൊടുക്കാത്ത വിധം ഇങ്ങനെ ഒരു സ്വപ്ന
സാഷാത്ക്കാരത്തിനായി പ്രവര്‍ത്തിച്ചവരെ പുറം വാതില്‍ക്കൂടി തള്ളി കളഞ്ഞു പുരോഹിതവര്‍ഗം പിന്നീട് ഇവര്‍ക്കെതിരെ ഒരു വലയം സൃഷ്ടിക്കുകയായിരുന്നു. തങ്ങള്‍ അപമാനിതരാകുമെന്നും സ്വന്തം തലകള്‍ പുരോഹിത കഷങ്ങളില്‍ അമര്‍ത്തപ്പെടുമെന്നും അന്നത്തെ പ്രവര്‍ത്തകര്‍ക്ക് മനസിലാക്കുവാന്‍ സാധിച്ചില്ല. ഇതിലെ പ്രവര്‍ത്തകരുടെ ചിരകാല സ്വപ്നമായിരുന്ന ഷിക്കാഗോ രൂപതാ 2001-ല്‍ സ്ഥാപിതമായി.


പിന്നീട് 2001 ജൂലൈ 1-3 തിയതികളില്‍ ഷിക്കാഗോയില്‍ വെച്ച് SMCC യുടെ ഷിക്കാഗോ ചാപ്റ്റര്‍ ചെയര്‍മാനായിരുന്ന പരേതനായ ഡോ. ഉമ്മന്‍ ജോസഫിന്റെ നേതൃത്വത്തില്‍ രണ്ടാമത്തെ കണ്‍വെന്‍ഷന്‍ ഷിക്കാഗോയില്‍ വെച്ചു നടത്തുകയുണ്ടായി. ആ നാളുകളില്‍ ആയിരുന്നു ഷിക്കാഗോ രൂപതാ നിലവില്‍വന്നതും രൂപതയുടെ പ്രഥമ മെത്രാനായി മാര്‍ അങ്ങാടിയത്തിന്റെ പട്ടാഭിഷേകവും സ്ഥാനാരോഹണം നടത്തിയതും.

എന്നാല്‍ രൂപതയുടെ ആവിര്‍ഭാവത്തോടെ അല്മായരാല്‍ നടത്തപ്പെട്ടു പോന്നിരുന്ന SMCC സംഘടനക്കു കണ്‍വെന്‍ഷനുകള്‍ തുടര്‍ന്നു നടത്തികൊണ്ടു പോകുവാന്‍ സാധ്യത ഇല്ലാതെ തടസ്സങ്ങള്‍ നേരിട്ടു. മാത്രവുമല്ല ഇങ്ങനെ ഒരു രൂപതയ്ക്ക് അടിസ്ഥാനമിട്ട അല്‍മായരുടെ SMCC സംഘടനയെ രൂപതാ അടിസ്ഥാനത്തില്‍ നിര്‍വീര്യമാക്കി. പുരോഹിതരുടെ കറുത്ത കൈകള്‍ ആദികാല പ്രവര്‍ത്തകരുടെ അര്‍പ്പിത സേവനങ്ങളെ കറിവേപ്പിലപോലെ കാറ്റില്‍പറപ്പിച്ചു അധികാരം മുഴുവനായി പിടിച്ചെടുത്തു. അങ്ങനെ അല്മേനികളെ തങ്ങളുടെ വരുതിയിലുമാക്കി.

2003-ല്‍ ഒരു സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ രൂപതാ അടിസ്ഥാനത്തില്‍ ന്യൂജേഴ്സിയില്‍വെച്ചു  ആഘോഷിക്കുകയുണ്ടായി. അത് പുരോഹിതര്‍ സംഘടിപ്പിച്ച ആദ്യത്തെ അല്‍മായ കണ്‍വെന്ഷനും ആയിരുന്നു.  യഥാര്‍ഥത്തില്‍ ഇതു അലമായരുടെ മൂന്നാമത്തെ കണ്‍വെന്‍ഷനാനണെന്നുള്ള സത്യം പണ്ഡിത വേഷധാരികളായ പുരോഹിതരും മനസാക്ഷി നശിച്ച ഷിക്കാഗോ രൂപതയും മറച്ചു  വെച്ചുകൊണ്ട് ഒന്നാം സീറോമലബാര്‍ കണ്‍വെന്‍ഷന്‍ ആക്കി.

ചരിത്രത്തിന്റെ ഭാഗമായ മലയാളി അല്മേനികളുടെ SMCC യെ എന്തുകൊണ്ടു ഷിക്കാഗോ അധികൃതര്‍ നിരുപാധികം തഴഞ്ഞുവെന്നു അഭിവന്ദ്യ അങ്ങാടിയത്ത് തിരുമേനിക്ക് ഒന്നു വ്യക്തമാക്കാമോ? അതിനു പ്രധാനമായി രണ്ടു കാരണങ്ങള്‍ ചൂണ്ടികാണിക്കാം. അല്‍മായ സംഘടനകളെ തകര്‍ക്കുകയെന്നുള്ള വൈദികരുടെ നിര്‍ബന്ധ ബുദ്ധിയാണ് ഒന്നാമത്തെ കാരണം. അല്‍മായ നേതൃത്വത്തില്‍ പുരോഹിതര്‍ക്ക് പരിഭ്രാന്തിയും സ്വാഭിമാനവും നഷ്ടപ്പെടുമെന്നും എന്തോ കുറവുണ്ടാകുമെന്നും അവര്‍ തെറ്റി ധരിക്കുന്നു. പുരോഹിതരെ സംബന്ധിച്ചിടത്തോളം അല്മായരില്‍ അധികാരം ചോരുന്നത് സഹിക്കുവാനും സാധിക്കുന്നില്ല.

വൈദിക മേലാളന്മാരുടെ കിരാത വ്യവസ്ഥിതിയില്‍ അല്മെനികള്‍ എന്നും അടിമകളായി കഴിയുന്നതാണ് പുരോഹിതര്‍ക്കു താല്‍പ്പര്യം. അല്മെനികളെ വൈദികര്‍ക്കു ഒരിക്കലും വിശ്വാസമില്ല. സദാ അല്മേനിയുടെമേല്‍ സംശയവും. രണ്ടാമത്തെ കാരണം മാമ്മോന്‍ പുരോഹിതനെ മത്തു പിടിപ്പിക്കുന്നതാണ്. ധനത്തിനുള്ള അത്യാഗ്രഹം പുരോഹിത ലോകത്തെ അധപതിപ്പിച്ചിരിക്കുന്നു. SMCC യുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ നടത്തിയാല്‍ അതില്‍നിന്നു ലഭിക്കുന്ന വരുമാനം രൂപതയ്ക്ക് നഷ്ടപ്പെടുമെന്നും ഭീതിയുണ്ട്. SMCC ക്ക് കണ്‍വെന്‍ഷനില്‍നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ 25 ശതമാനം മതി ബാക്കിയുള്ളത് രൂപതയ്ക്കു മുഴുവനായി എടുക്കാമെന്നും SMCC ഭാരവാഹികള്‍ രൂപതാ അധികാരികളെ അറിയിച്ചിരുന്നു. എന്നാല്‍ സ്വാര്‍ത്ഥ താല്പര്യക്കാരായ രൂപതാ അധികാരികള്‍ കണ്‍വെന്‍ഷനുകള്‍ നല്ല വരുമാന മാര്‍ഗമായി കാണുകയും SMCC യെ മാറ്റി നിര്‍ത്തി രൂപതാ അടിസ്ഥാനത്തില്‍ കണ്‍വെന്‍ഷനുകള്‍ പുരോഹിതര്‍ക്ക് പാട്ടുപാടുന്ന അല്‍മായരുടെ ചുമതലകളില്‍ ആരംഭിക്കുകയും ചെയ്തു.

2004 വര്‍ഷത്തില്‍ SMCC ന്യൂ യോര്‍ക്കില്‍വെച്ച് മൂന്നാമത്തെ സീറോ മലബാര്‍ രൂപതാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. എന്നാല്‍ 2005-ല്‍ രൂപതാ അടിസ്ഥാനത്തില്‍ മറ്റൊരു കണ്‍വെന്‍ഷന്‍ വരുന്നുവെന്ന് പള്ളികളില്‍ വിളിച്ചു പറഞ്ഞ് കണ്‍വെന്‍ഷനില്‍ സംബന്ധിക്കുവാന്‍ ഇരുന്ന കുടുംബങ്ങളെയും സംബന്ധിക്കുന്നതിനെയും നിരുത്സാഹപ്പെടുത്തി. അങ്ങനെ SMCC നടത്തുവാന്‍ ഇരുന്ന കണ്‍വെന്‍ഷനു തുരങ്കം വെച്ചു. ഷിക്കാഗോ രൂപതയുടെ പ്രചാരണ തന്ത്രങ്ങളില്‍ SMCC യുടെ കണ്‍വെന്‍ഷന്‍ പരാജയപ്പെടുകയും ചെയ്തു.  2009-ല്‍ SMCC യുടെ പത്താം വാര്‍ഷികം ഫിലാഡല്ഫിയയില്‍വെച്ചു നടത്തുകയുണ്ടായി. എങ്കിലും ഷിക്കാഗോ രൂപതയുടെ കീഴിലുള്ള പള്ളികളില്‍ എല്ലാം അന്നേ ദിവസം ഓരോരോ പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. വളരെ ചുരുക്കം കുടുംബങ്ങള്‍ മാത്രമേ ആ കണ്‍വെന്ഷനില്‍ പങ്കെടുത്തുള്ളൂ. ആഗോള കത്തോലിക്കാസഭയില്‍ കാണുന്ന അല്മേനികളോടുള്ള സഭാധികാരികളുടെ അവഗണനകള്‍ അങ്ങാടിയത്തിന്റെ ഷിക്കാഗോ രൂപതവരെ പ്രതിഫലിക്കുന്നതും SMCC സംഘടനയെ നിര്‍വീര്യം ആക്കിയതില്‍ക്കൂടി വ്യക്തമാണ്.

രൂപതയുടെ സ്ഥാപനം മുതല്‍ രൂപത നടത്തിപ്പിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി അമേരിക്കന്‍ മലയാളികള്‍ അകമഴിഞ്ഞ് രൂപതയെ സഹായിച്ചിട്ടുണ്ട്. അനുസരണയും പ്രാര്‍ഥനയും പണം കൊടുക്കലും അല്മേനിക്ക് മാത്രമുള്ളതാണ്. പണം ശേഖരിക്കുവാനും കൈകാര്യം ചെയ്യുവാനും പിന്നെ നേതൃത്വവും പുരോഹിതനു മാത്രം. അല്മേനിക്ക് പള്ളി കൃഷിയില്‍ പണം നിഷേപിക്കാം. മുതലും പലിശയും പള്ളിക്കും. ഇവര്‍ക്ക് സ്തുതി പാടുവാനും ധൂപക്കുറ്റി വീശുവാനും സ്ഥിരം അള്‍ത്താരയെ പറ്റിപ്പിടിച്ചു ജീവിച്ചുപഠിച്ച കുറെ പുണ്യ ആത്മാക്കളും പള്ളിക്കു ചുറ്റുമുണ്ട്. ഇപ്പോള്‍ ഇവരാണു അറ്റ്ലാന്റാ കണ്‍വെന്ഷന്‍ ഭാരവാഹികളും.

അറ്റ്ലാന്‍റാ കണ്‍വെന്‍ഷന്റെ ഉദ്ദേശങ്ങളെപ്പറ്റി ഫാ. തുണ്ടത്തില്‍ പറഞ്ഞത് മാര്‍ത്തോമ്മാ അപ്പസ്തോലന്റെ "വിശ്വാസം, പാരമ്പര്യം, മൂല്യം" അടങ്ങിയ കാര്യങ്ങള്‍ വിശ്വാസികളില്‍ വര്‍ദ്ധിപ്പിക്കുകയെന്നതാണ്. മാര്‍ത്തോമ്മായുടെ വരവിനെപ്പറ്റി ഇങ്ങനെ അബദ്ധങ്ങള്‍ പഠിപ്പിക്കുന്ന തുണ്ടത്തിലിനെപ്പോലുള്ളവരും കണ്‍വെന്‍ഷന്റെ തലപ്പത്തുണ്ട്. ചരിത്രത്തെ വികൃതമാക്കി അമേരിക്കയില്‍ വളരുന്ന കുഞ്ഞുങ്ങളെപ്പോലും ഇവര്‍ തെറ്റായ ചരിത്രം പഠിപ്പിക്കുകയാണ്.

തോമായുടെ പാരമ്പര്യം തോമായുടെ മാര്‍ഗവും വഴിപാടും ആണ്. 1991ലെ പൌരസ്ത്യ കാനോന്‍ നിയമപ്രകാരം അതു കേരളത്തിലെ സീറോ മലബാര്‍ സഭയ്ക്ക് ഇല്ലാതെയുമായി. വഴിപാടുകള്‍ ഭക്ഷിക്കുവാന്‍ ക്ലാവര്‍ കുരിശും വടികളുമേന്തി അഭിവന്ദ്യ തിരുമേനിമാരും, കതിനാകുറ്റി, ധുപക്കുറ്റി പിടിക്കുന്നവരും തൊട്ടുപിന്നില് വെറുംജോലി ചെയ്തു ക്ഷീണിതരായ ‍അല്‍മായ തേനീച്ചകളും ഉണ്ട്. പിന്നെ ഫാ. തുണ്ടത്തില്‍ ഉദ്ദേശിക്കുന്നത് അല്മേനികളുടെ എതിര്‍പ്പിനെ അവഗണിച്ചു മെത്രാന്റെ ശ്ലൈഹികബലം ഉപയോഗിച്ചു ഏകപക്ഷീയമായി ക്ലാവര്‍കുരിശും വിരിയും തൂക്കുന്നതാണോ? കുരിശിന്റെയും ശീലയുടെയും പേരില്‍ കുടുംബങ്ങളെ തമ്മില്‍ പരസ്പരം തല്ലിച്ചു സമാധാനം ആയി ജീവിച്ചിരുന്ന കുടുംബങ്ങളെ ഭിന്നിപ്പിക്കുന്നതാണോ?

തൂങ്ങപ്പെട്ട രൂപം കിടക്കുന്ന അള്‍ത്താരയുടെ മുമ്പില്‍ ‍ ഫാ. തുണ്ടത്തില്‍ വീഡിയോയില്‍ സംസാരിക്കുന്നത് ഒന്നു ശ്രദ്ധിക്കൂഇവരാണോ കോപ്പന്‍ പള്ളിയിലും ഗാര്‍ലാണ്ട് പള്ളിയിലും ക്ലാവര്‍കുരിശും ശീലയും തൂക്കണമെന്നു നിര്‍ബന്ധം പിടിച്ചവര്‍. ഇവര്‍ എന്തുകൊണ്ടു തെക്കുംഭാഗരുടെ (ക്നാനയ കത്തോലിക്കരുടെ) പള്ളികളില്‍ തൂങ്ങപ്പെട്ട രൂപം വെക്കുവാന്‍ അനുവദിക്കുന്നു? എന്താ വടക്കുംഭാഗക്കാര്‍ രണ്ടാം കെട്ടിലെ മക്കളാണോ? മെത്രാനായാല്‍ ക്ലാവര്‍കുരിശും വടിയും പിടിച്ചു നടന്നാല്‍ പോരാ, കുറച്ചു കൂടി വിവരവും തത്വദീക്ഷകളൊക്കെയുംവേണം. ഇല്ലെങ്കില്‍ സഭയ്ക്കുതന്നെ ഇവര്‍ അപമാനമായിരിക്കും.

അല്മേനികള്‍ക്ക് കൂദാശ സംബന്ധിച്ച കാര്യങ്ങള്‍ക്കു, പ്രത്യേകിച്ചു മക്കളുടെ വിവാഹം വരുന്ന സമയങ്ങളില്‍ മെത്രാന്റെയും പുരോഹിതരുടെയും കാലുകള്‍ പിടിക്കേണ്ട ദയനീയ സ്ഥിതിയാണ് കാലാകാലങ്ങളായി സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലുള്ളത്. അല്ലെങ്കില്‍ കെട്ടു കണക്കിനു പണം പുരോഹിതന്റെ കീശയില്‍ എത്തിക്കണം.

സമാധാനമായി ജീവിച്ചിരുന്ന അമേരിക്കന്‍ പ്രവാസികളില്‍ ഷിക്കാഗോയിലെ സീറോ മലബാര്‍ രൂപതാധികാരികള്‍ പലവിധ പ്രാചീന പരിഷ്കാരങ്ങള്‍ കൊണ്ടുവന്ന് ചിന്താക്കുഴപ്പത്തില്‍ എത്തിച്ചിരിക്കുകയാണ്. അമേരിക്കയില്‍ എഴുപതുകളിലും എണ്പതുകളിലും കുടിയേറിയ പ്രവാസികള്‍ തങ്ങളുടെ അദ്ധ്യാത്മിക ആവശ്യങ്ങള്‍ക്കായി ലത്തീന്‍ രൂപതകളെ ആശ്രയിച്ചിരുന്നു. അവരുടെ മക്കള്‍ക്ക്‌ ലത്തീന്‍ ആചാരപ്രകാരം മാമോദീസാ, വിവാഹം മുതലായ ചടങ്ങുകള്‍ നിര്‍വഹിക്കുകയും ചെയ്തു. എങ്കിലും അവരുടെ വിയര്‍പ്പുഫലം ആയി നിര്‍മ്മിച്ച പള്ളികളും ഹാളുകളും ഇപ്പോള്‍ മെത്രാന്റെ അധീനതയിലും ആയി. അവരുടെ അദ്ധ്വാന ഫലം അനുഭവിക്കുന്നത് പുതിയ കുടിയേറ്റക്കാരാണ്. അടുത്ത കാലത്തായി നൂറു കണക്കിന് പുതിയ വിശ്വാസികള്‍ പള്ളി നിറച്ചും കാണാം. ഇതാണു സീറോ മലബാര്‍ സഭയുടെ ഇന്നത്തെ സ്ഥിതി.

അമേരിക്കയിലെ സീറോ മലബാര്‍ രൂപതകൊണ്ട് എന്തു നേട്ടമാണുള്ളത്? യഥാര്‍ഥത്തില്‍ സ്ഥാപിത സഭക്ക് വന്‍നേട്ടം ഉണ്ടായി. പുതിയ ഒരു മെത്രാന്‍, മെത്രാന്റെ അരമന, ഒന്‍പതു മില്യന്‍ മുടക്കി പണി കഴിപ്പിച്ച ഒരു വന്‍ കത്തീദ്രല്‍പള്ളി, അനേകം വൈദികര്‍ക്കു അമേരിക്കയില്‍ കടക്കുവാനുള്ള അവസരം. വിളവുകള്‍ കുറവെങ്കിലും കൊയ്ത്തുകാരോ അനേകര്‍, വന്‍തുകകള്‍ സമ്പാദിക്കുവാന്‍ വൈദികര്‍ക്കു കിട്ടുന്ന സുവര്‍ണ്ണാവസരം. എന്നാല്‍ സഭയുടെ ദൈവമക്കളായ അല്മേനികള്‍ പുരോഹിത മേല്‍ക്കോയ്മ മൂലം മാനസികമായ പീഡനവും അധഃപതനവും എന്നും ഏറ്റുവാങ്ങി.

ഇതിന്റെ പരിണിതഫലമായി കുടുംബങ്ങള്‍ തമ്മിലും ക്ലാവര്‍ കുരിശും വിരിയും പ്രശ്നങ്ങളാക്കി എന്നും കലഹത്തിലും. ഇതിന്റെയിടയില്‍ പക്ഷം പിടിക്കുവാന്‍ ഒരു പുരോഹിതനും കാണും. കുടുംബങ്ങള്‍ തമ്മില്‍ സമാധാനം സൃഷ്ടിക്കുന്നതിനു പകരം തമ്മില്‍ വിഭജിപ്പിച്ചു. അതിന്റെ ഫലം  കൊയ്തെടുക്കുവാന്‍ രൂപതയും ശ്രമിക്കുന്നു. അടുത്ത കാലത്ത് സഹികെട്ട മലയാളി കുടുംബങ്ങള്‍ സീറോ മലബാര്‍ പള്ളികളില്‍നിന്നും ലത്തീന്‍ രൂപതയിലേക്ക് ചേക്കേറി. രൂപതയായി രൂപതയുടെ പാടായിയെന്നു ചിന്തിച്ചു പള്ളി രാഷ്ട്രീയത്തില്‍നിന്നും ഒഴിഞ്ഞു മാറി സമാധാനമായി ചിലര്‍ ജീവിക്കുന്നു.

അല്‍മായനേതൃത്വത്തെ നശിപ്പിച്ചു പല നേതാക്കന്മാരെയും പുരോഹിത ഗുരുക്കള്‍ നല്ല അനുസരണയുള്ള കുഞ്ഞാടുകളും ആക്കി. നിര്‍ഗുണരും നിര്‍ദോഷികളും ആയ കുഞ്ഞാടുകള്‍ ഇന്ന് കണ്‍വഷന്റെ നേതൃത്വം അലങ്കരിക്കുന്നു. അവരുടെ മക്കളെ ഒന്നു സ്റ്റേജിലും കര്‍ദ്ദിനാള്‍ മെത്രാന്മാര്‍ക്കൊപ്പം ഫോട്ടോയിലും പോസ് ചെയ്തു കഴിഞ്ഞാല്‍ സ്വര്‍ഗം കിട്ടിയ സായൂജ്യവും അച്ചന്മാരുടെ നല്ലവരായ ഈ പ്രവര്‍ത്തകര്‍ക്ക് ലഭിക്കും. തേനീച്ചകളെപോലെ പണിയും എടുത്തുകൊള്ളും. തേന്‍ കുടിക്കുന്നതു ബിഷപ്പും അച്ചന്മാരും.

മെത്രാനും അച്ചന്മാരും തേനിച്ചകള്‍ക്ക് സമയാസമയങ്ങളില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി കണ്‍വഷനെ നിയന്ത്രിച്ചാല്‍ മതി. ഇവരുടെ പിന്നാലെ സഞ്ചരിക്കുന്ന അല്മെനികള്‍ മൂഢസ്വര്‍ഗത്തില്‍ തന്നെ. പുരോഹിത വലയത്തില്‍ നാളെ ചതിക്കപ്പെടുമെന്നും ഇവര്‍ അറിയുന്നില്ല. ഇവരുടെ മക്കളെ തോമ്മാ സ്ലീഹാക്ക് അടിമ വെച്ചിട്ടും പൈതൃകത്വം പഠിപ്പിച്ചിട്ടും ഒരെറ്റ എണ്ണം പോലും സീറോ മലബാര്‍ പള്ളിയിലേക്കു തിരിഞ്ഞു നോക്കുന്നില്ല. അങ്ങാടിയത്ത് പിതാവും പുരോഹിതരും ഏകദേശം ഒരു പതിറ്റാണ്ട് ശ്രമിച്ചിട്ടും ഒരു മനുഷ്യനെയെങ്കിലും പുതിയതായി ക്രിസ്ത്യാനിയും ആക്കുവാന്‍ സാധിച്ചിട്ടില്ല.

8 comments:

  1. അല്ത്താരയില്‍ കയറിയാല്‍ എന്തും പ്രസങ്ങിക്കാവോ?

    കഴിഞ്ഞ സണ്‍‌ഡേ ടോരോന്റൊയിലെ തിരുനാള്‍ പ്രസംഗത്തില്‍ ഫാ: തുണ്ടത്തില്‍ ബിഷപ്പ് പൗലോസ്‌ മാര്‍ പൌലോസേനെ സഭയില്‍ നിന്നും പുറത്താക്കണം എന്ന സാഹിതിയ വാരഭലം കൃഷ്ണന്‍ നായരുടെ വാക്ക് ഉദ്ദരിച്ച്‌ പ്രസംഗിച്ചു. ഫാ: തുണ്ടത്തില്‍ ബിഷപ്പ് പൌലോസില്‍ ദര്‍ശിച്ച കുറ്റം അദ്ദേഹം പി. ജെ. ആന്റണി യുടെ ആറാം തിരുമുറിവ് എന്ന നാടകത്തെ അത് അന്റൊനിയുടെ ആവിഷ്ക്കര സ്വാതന്തിരിയം ആണ് എന്ന് പറഞ്ഞു. ഫാ: തുണ്ടാതിലിന്റെ പ്രസംഗത്തില്‍ നിന്നും ഈ എളിയവനു മനസിലായത് ബിഷപ്പ് പൗലോസ്‌ മാര്‍ പൗലോസ്‌ ഈ സന്ദര്‍ഭം ക്രിശ്തിയനികളെ ഇളക്കി വിട്ടു പി. ജെ ആന്റണിയെ തല്ലി ഓടിക്കുവാന്‍ വിനിയോഗിക്കനംയിരുന്നു. ബിഷപ്പ് പൗലോസ്‌ മാര്‍ പൗലോസ്‌ എന്ന കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും ആദരിക്കുന്ന വ്യക്തി കേരളത്തില്‍ ഒരു വര്‍ഗിയ ലഹള ഉണ്ടാക്കാന്‍ കൂട്ട് നിന്നില്ല എന്നതാണ് ഫാ: തുണ്ടത്തില്‍ അദ്ദേഹത്തില്‍ കണ്ട കുറ്റം. ക്രുസ്തുവിനെതിരെ പറയുന്ന ആരോടും നമ്മള്‍ സഹിഷ്ണത പുലര്തരുതെന്നും ഫാ: തുണ്ടത്തില്‍ ആഹ്വാനം ചെയിതു.
    കേരള ജനത വളരെയധികം ബഹുമാനിക്കുന്ന ബിഷപ്പ് പൌലോസിനെ അവഹെളിക്കുവാനും അതുപോലെ കൃഷ്ണന്‍ നായരേ മഹത്വവല്ക്കരിക്കാനും തിരുനാള്‍ പ്രസംഗ വേദി ഉപയോഗിക്കരുതയിരുന്നു. ഫാ: തുണ്ടാതിലിന്റെ വാക്കുകള്‍ അനുസരിച്ച് കൃഷ്ണന്‍ നായരേ പോലെ ക്രിസ്തുവിന്റെ വഴിയെ ജീവിക്കുന്ന ഒരു വ്യക്തി കേരളത്തില്‍ ഇല്ല. (എങ്കില്‍ അദ്ദേഹറെ ഒരു ബിഷപ്പ് ആക്കാന്‍ ഉപദേശിക്കട്ടെ). ആരും എതിര് പറയുക എല്ലാ എന്നുളത് കൊണ്ട് കുര്ഭാന പ്രസംഗം ഇത്തരം കൊള്ളരുതയിമ്മകള്‍ പറയാന്‍ ദയവായി ഉപയോഗിക്കരുത്.

    ReplyDelete
  2. അല്‍മായ ശബ്ദത്തില്‍ പ്രസിദ്ധീകരിച്ച കളരിക്കന്റെ ഈ ലേഖനം ഇന്നു അമേരിക്കയിലെ സൈബര്‍ലോകത്തിലെ ഒരു ചര്‍ച്ചവിഷയമാണ്. അമേരിക്കന്‍ സീറോ കുഞ്ഞാടുകളെ ഞെട്ടിച്ച ചാക്കോയുടെ ഈ ലേഖനത്തിനു എന്റെ അഭിനന്ദനങ്ങള്‍.

    ലോകം ചുറ്റി സഞ്ചരിക്കുന്ന അഭിവന്ദ്യ തിരുമേനിമാര്‍ക്ക് സ്തുതി പാടുന്നവരെ നിര്‍ഗുണരെന്നും, തേനീച്ചകള്‍ എന്നും വിളിച്ചുകൊണ്ടുള്ള പ്രയോഗം നന്നേ ഇഷ്ടപ്പെട്ടു.
    emalayaaliയില്‍ പ്രസിദ്ധീകരിച്ച താഴെയുള്ള ലിങ്കില്‍ പ്രതികരണങ്ങളും വായിക്കാം.

    http://emalayalee.com/varthaFull.php?newsId=25286

    ReplyDelete
  3. പെരുന്തച്ചന്‍ സിനിമയില്‍ പെരുന്തച്ചനായി തിലകന്‍ പറയുന്ന ഒരു ഡയലോഗുണ്ട് . അതിങ്ങനെ ആണ്. കീഴ്‌ ജാതിക്കാരന്‍ ആയ ശില്പി വിഗ്രഹം കൊത്തി ക്ഷേത്രത്തില്‍ പ്രതിഷ്ടിച്ചു കഴിഞ്ഞാല്‍ പിന്നെ ആ ശില്പീക്കു ആ വിഗ്രഹത്തിനു മുന്‍പില്‍ വരാന്‍ ആയിത്തം ആണ്. പിന്നെ ബ്രാഹ്മണന് മാത്രമേ ശ്രീ കോവിലിലും ദേവീ വിഗ്രഹത്തിനടുത്തും പ്രവേശനം ഉള്ളൂ. വിഗ്രഹം കൊത്തിയവന്‍ തീണ്ടാപ്പാടകലെ നില്‍ക്കണം. ഒരു വിധത്തില്‍ ഇതേ ബ്രാമണ പൌരിഹിത്യ മേധാവിത്വ സമാനതകള്‍ തന്നെ ആണ് സുറിയാനി കത്തോലിക്ക സഭയിലും.അമ്പലം ദേവന് പ്രതിഷ്ടിച്ചു കഴിഞ്ഞാല്‍ പിന്നെ അമ്പലം പണിത കല്പ്പണിക്കാരനനും, ആശാരിയും, ശില്പിമാരും എല്ലാം അമ്പലത്തിനു പുറത്താണ്. നമ്മുടെ സഭയില്‍ പണം നല്‍കാനും, പണിയിപ്പിക്കാനും, പിരിവെടുക്കാനും, പിരിവു കൊടുക്കാനും ഉല്‍പ്പന്ന പിരിവിനും, പള്ളി പണിക്കു ശ്രമദാനത്തിനും, പള്ളി പണിയിപ്പിക്കാനും അതിന്റെ സ്ഥാപനത്തിന് വിയര്‍പ്പൊഴുക്കാനും അല്മ്മയരെ വേണം. പള്ളി കൂദാശ ചെയ്തു അച്ചന്മാര്‍ വരുന്നത് വരെ അല്മായര്‍ എല്ലാം ആണ്. അത് കഴിഞ്ഞാല്‍ പിന്നെ അവര്‍ വെറും അല മായര്‍. അലയുന്ന മായകള്‍ എന്ന് നീട്ടി വിളിക്കാം. ഈ അനീതി പൊറുക്കാവുന്നതല്ല എന്ന് തന്നെ അല്ല അധൂനിക സംസ്കാരത്തിന് അപമാനകരവും ആണ്. പണിതു കഴിയുമ്പോള്‍ അരമനയും ,ബിഷപ്സ് ഹൌസും ,കത്തീദ്രലും, ഫോറോനയും ഇടവകയും ഒക്കെ ആയി പേര് കൊടുക്കുന്ന സ്ഥാപനങ്ങളില്‍ അലമായന്‍ അനുവാദത്തിനു കാത്തു നില്‍ക്കണം ഒന്ന് മുഖം കാണിക്കാനും ആവശ്യങ്ങള്‍ നടന്നു കിട്ടാനും. കാര്യം കഴിയുമ്പോള്‍ അല്മായന്‍ വെറും കീഴ്ജാതിക്കാരന്‍ തന്നെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും. കേരളമേ നിന്റെ രക്ഷ നിന്റെ മക്കളില്‍. നിന്റെ ശിക്ഷയും അവരില്‍ തന്നെ. അലമായനുള്ള അയിത്തം മാറാതെ ,മാറ്റാതെ കത്തോലിക്ക സഭ എത്ര ധ്യാനം സംഘടിപ്പിച്ചിട്ടും കാര്യമില്ല. ചിലത് മാനസിക അടിമത്തത്തിലെക്കും പ്രതികരണ ശേഷിയില്ലായമയിലേക്കും നയിക്കുന്നുണ്ട്‌. പലപ്പോഴും ഒരു കള്‍ട്ടിന്റെ രൂപ ഭാവങ്ങള്‍ കൈക്കൊള്ളുന്നുണ്ട് എന്ന് പായാതിരിക്കാന്‍ തരമില്ല.
    പാലം കടക്കുവോളം നാരായണ നാരായണ. പാലം കടന്നു കഴിഞ്ഞാല്‍ പൂരായണ പൂരായണ എന്ന മട്ടാണ് പല സഭാ നായകന്മാര്‍ക്കും. പള്ളിയും പാരിഷ് ഹോളും ഉഘാടിച്ചു കഴിഞ്ഞാല്‍ പിന്നെ ബൈ ലോയും, കാനന്‍ ലോയും ,കല്‍ദായ പാരമ്പര്യവും, ദൈവശാസ്ട്രവുമൊക്കെ പത്തിവിടര്‍ത്തി ആടും. ചിലര്‍ തിരിഞ്ഞു കൊത്തും ചിലര്‍ അടിയറവു പറഞ്ഞു നല്ല കുഞ്ഞടാവും. പക്ഷെ രണ്ടു പേരുടെയും അവസ്ഥ ഒന്ന് തന്നെ. നിങ്ങള്‍ വിജാതീയരെ പോലെ മേധാവിത്തം പുലര്‍ത്താതെ സേവകര്‍ ആകണം എന്ന് പെസഹ ദിവസം കാലു കഴുകി മുത്തുമ്പോള്‍ മാത്രം ഓര്‍ക്കുന്നവര്‍ ആണ് പലരും. എല്ലാ ദിവസവും പെസഹാ മനോഭാവം ഉണ്ടായിരുന്നെങ്കില്‍ !. പെസഹയുടെ തിരുനാളില്‍ എന്ന് കുര്‍ബ്ബാന തുടങ്ങുന്നവര്‍ എന്നും ആ സഹന ദാസന്‍ പറഞ്ഞത് ഓര്‍ക്കുന്നത് നന്നായിരിക്കും.

    ReplyDelete
  4. സഭാധികാരികള്‍ എന്ത് ചെയ്താലും അതിനെ ന്യായികരിക്കുന്ന വിശ്വാസികള്‍ ഉണ്ടാവും, അതില്‍ യാതൊരു അത്ഭുതവും ഇല്ല. പക്ഷെ, സ്വന്തം സമുദായത്തില്‍നിന്നു ഇത്രയും അധിക്ഷേപം വാങ്ങിക്കുന്നത് സിറോ മലബാര്‍ സഭ മാത്രം. ഭരണം പൂര്‍ണ്ണമായും കയ്യിലോതുക്കിയത് മാത്രമല്ല പ്രശനം. യേശുവിന്റെ വചനങ്ങളില്‍നിന്നു മാറി പാരമ്പര്യത്തിന്റെ പേരില്‍ എന്ത് തോന്ന്യാസവും കാണിക്കാം എന്ന ധാര്‍ഷ്ട്യമാണ് വിശ്വാസികളെ ചൊടിപ്പിച്ചത്. ഈ പിടിച്ചെടുക്കലിലാണ്, AKCC , വിന്സന്റ് ഡി പോള്‍, തുടങ്ങിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്ന സംഘടനകള്‍ പ്രായേണ നിന്ന്പോയത്; ഈ യുദ്ധത്തിന്റെ ഫലമാണ് അസ്സിസ്സി, സത്യദിപം, ദിപിക തുടങ്ങിയ പ്രസിദ്ധികരണങ്ങളും ദിര്ഘാശ്വാസം വലിക്കുന്നത്. ഔദ്യോഗിക അല്മായാ പ്രസിദ്ധികരണമായ Laity Voice ന്റെ പത്രാദിപര്‍ പോലും കഴിഞ്ഞ ലക്കത്തില്‍ എഴുതി - മാലോകരെ കാണിക്കാന്‍ നമുക്ക് എന്തുണ്ട് എന്ന്?
    നൂറു വര്ഷം മുമ്പ് വരെ ഇടവക ഭരണം അക്ഷരാര്‍ത്ഥത്തില്‍ നടത്തിക്കൊണ്ടിരുന്നതും, ഓരോ പള്ളിയും ഇത്രയും വളര്‍ത്തിയതും ഇടവകക്കാരാണ്. ഭൌതിക സ്വത്തുക്കളുടെ ഭരണം അവരെ ഏല്‍പ്പിച്ചാല്‍ എന്തോ തകര്‍ന്നു വിഴുമെന്ന പ്രചാരണം തെറ്റ് തന്നെ. തോമ്മാ സ്ലിഹായിലൂടെ വിശ്വാസത്തിലേക്ക് വന്ന ഭാരതിയരെ സ്വികരിച്ചത് ഇവിടുത്തെ ഹിന്ദുക്കള്‍ ആണ്. ആദ്യകാല പള്ളികള്‍ മുഴുവന്‍ ഏതെങ്കിലും ക്ഷേത്രത്തിന്റെ പരിസരത്തായിരുന്നുവെന്നത് ശ്രദ്ധിക്കുക. അന്ന് അമ്പലത്തില്‍ പോയി എണ്ണ തൊടാന്‍ മടിക്കാതിരുന്ന ക്രിസ്ത്യാനികള്‍, ഇന്ന് കാവടി പോയ വഴിയില്‍ ഹന്നാന്‍ വെള്ളം തളിക്കുന്നു. എന്തായാലും സിറോ മലബാര്‍ സഭയില്‍ യുദ്ധ സമാനമായ ഒരന്തരിക്ഷമാണ് എല്ലായിടത്തും നിലനില്‍ക്കുന്നത്. ഇത് സഭയുടെ തകര്‍ച്ചയിലേക്ക് തന്നെയെന്നു കാണാന്‍ പ്രത്യേക സിദ്ധിയൊന്നും വേണ്ട. സ്നേഹത്തില്‍ അധികാരമോ, അധികാരത്തില്‍ സ്നേഹമോ ഇല്ലെന്ന ലഘു തത്വം പോലും നാം മറന്നു. പുതിയ ക്രമം അനുസരിച്ച് നടക്കുന്ന കുര്ബാനയില്‍നിന്നു കുര്‍ബാനയുടെ അംശം വേര്‍തിരിച്ചെടുക്കാന്‍ പോലും നാം മറന്നു കഴിഞ്ഞു. പ്രസംഗം, പിരിവു, അറിയിപ്പ്, സംഗിത സദസ്സ്, ഇതെല്ലാം തോമ്മാസ്ലിഹായുടെ ക്രമത്തിലും ഉണ്ടായിരുന്നിരിക്കാം.

    ReplyDelete
  5. സ്കായി ഗൂളിന്റെ പെരുന്തച്ചന്‍ ഉപമ അവസരോചിതമായിരിക്കുന്നു.മെത്രാന്റെ കക്കൂസ്പോലും ഉപയോഗിക്കുവാന്‍ ഈ പണം മുടക്കികള്‍ക്ക് ഒരിക്കലും സാധിക്കുകയില്ല. പ്രയാസപ്പെടേണ്ട. ലോകത്തുള്ള സകല പുരോഹിതരെയും ഒരേ അച്ചില്‍ സൃഷ്ടിച്ചവര്‍ ആണ്.

    ഇവര്‍ക്ക് താലപ്പൊലി ഭാര്യമാര്‍ പിടിക്കുമ്പോള്‍ ഇളിപ്പ്യ ചിരിയോടെ അഭിമാനപൂര്‍വ്വം മാറി നില്‍ക്കുന്ന ഭര്‍ത്താവെന്ന മനുഷ്യനെയും ദീപികയിലെ ഫോട്ടോയില്‍ കാണാം. കുടയും മുത്തു കുടകളും പിടിച്ചു
    രാജവേഷവും കെട്ടി, മയില്‍പക്ഷികള്‍ തൊപ്പിയിലും, ക്ലാവര്‍ കുരിശുമായി വരുന്ന ഇവര്‍ ഈ നൂറ്റാണ്ടിനു തന്നെ അപമാനമാണ്.

    അല്‍മായ ശബ്ദത്തിന്റെ പ്രഭാവം ഉണര്‍ത്തുന്ന നല്ല ഒരു ലേഖനമാണ് വായനക്കാര്‍ക്കായി ചാക്കോച്ചന്‍ ഇവിടെ കാഴ്ച വെച്ചിരിക്കുന്നത്. ഇത് ഒരു ചരിത്രാന്വേഷിയുടെ ചികഞ്ഞുള്ള കഴിഞ്ഞകാല അമേരിക്കന്‍ സീറോ അല്മെനികളുടെ വിയര്‍പ്പിന്റെ കഥയും കൂടിയാണ്. മെത്രാന്മാരും, പള്ളി പുരോഹിതരും ഈ ലേഖനം വായിച്ചാല്‍ മനസാക്ഷിക്കടിയുണ്ടാകുമെന്നും തീര്‍ച്ചയാണ്.

    നാണംക്കെട്ട് മലയാളിയുടെ വീട്ടില്‍ തീനും കുടിക്കും വരുന്ന പുരോഹിതര്‍ എത്ര ആല്മാക്കളെ രക്ഷിച്ചു മടങ്ങി പോകുമെന്നും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. കോടികള്‍ മുടക്കിയിട്ടും ഒരാത്മാവിനെപ്പോലും രക്ഷിക്കുവാന്‍ കഴിയാത്ത അമേരിക്കന്‍ സീറോ മലബാര്‍സഭ വത്തിക്കാന് തന്നെ തലവേദനയായി തീര്‍ന്നു. അടി, പിടി, പിടുത്തം, ഇടിവണ്ടി, ക്ലാവര്‍ കുരിശു, രുദ്രാക്ഷ, നിലവിളക്ക് ഇങ്ങനെ പ്രശ്നങ്ങളില്‍ കസേര ഏറു നടക്കാത്ത ഒറ്റ സമ്മേളനങ്ങളും സഭാ മലയാളികളുടെ ചരിത്രത്തില്‍ ഇല്ല.

    അമേരിക്കന്‍ സീറോസഭ തകരുവാന്‍ ആരംഭിച്ചിരിക്കുന്നു. എന്നിട്ടും സീറോസഭ വളരുന്നുവെന്നു നുണയന്മാരുടെ പത്രമായ ദീപികയില്‍ ഒരു ലേഖനവും ഉണ്ടായിരുന്നു. കര്‍ദ്ദിനാളിന്റെ അമേരിക്കന്‍ വരവില്‍ അമര്ഷരായ അനേകം മലയാളികള്‍ ഇവിടെയുണ്ടെന്നും മനസിലായി. വിശ്വാസത്തെ കാത്തു രക്ഷിക്കുവാന്‍ അമര്‍ഷം പൂണ്ടു അനേകം മലയാളികള്‍ ഉടന്‍തന്നെ ഇതിനു പരിഹാരം കാണുവാന്‍, ഒത്തൊരുമിക്കുവാന്‍ പോകുന്നുവെന്നും അറിയുന്നു.

    സീറോമലബാര്‍ പള്ളിപ്രവര്‍ത്തകരുടെ മക്കള്‍ പലരും മുസ്ലിമിനെയും ഹിന്ദു വിനെയും വിവാഹം കഴിച്ചു. ക്രിസ്തു മതം തന്നെ ഉപേക്ഷിച്ച അനേക കഥകളും കേള്‍ക്കുന്നു.

    അമേരിക്കന്‍ രൂപത വരുന്നതിനു മുമ്പ് പണവും സമയവും ചിലവഴിച്ച കുടുംബങ്ങളുടെ സ്വത്തുക്കള്‍ സ്വന്തമാക്കിയ ശേഷം സഭാനേതൃത്വം അവരെ പുറം തള്ളിയ കഥകളും പരിതാപകരമാണ്. തകര്‍ന്നു വരുന്ന അമേരിക്കന്‍ സീറോകളുടെ ശക്തി കാണിക്കുന്നതിനു വിളിച്ചുകൂട്ടുന്ന ഒരു സമ്മേളനമാണിത്.

    പള്ളിക്ക് ചുറ്റും ലഹരി മരുന്നുകളും പുതിയ തലമുറകളില്‍ നിന്നും ലഭിക്കും. സന്മാര്‍ഗികത എന്ന വാക്കു തന്നെ സീറോയില്‍നിന്നു എടുത്തുകളഞ്ഞു. മലയാളീ അന്തരീക്ഷത്തില്‍ കുട്ടികളെ പരസ്പരം പരിചയപ്പെടുത്തിയാല്‍, കാണുവാന്‍ അവസരം കൊടുത്താല്‍ വളരുന്ന കുട്ടികള്‍ എന്നും സീറോ മലയാളീ ആയിരിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. കറമ്പനെയും സ്പാനീഷിനെയും വിവാഹം കഴിക്കാതെ ഇരിക്കുവാനുമുള്ള ഒരു വേദിയാണ് ഈ മഹാ സമ്മേളനമെന്നും ഇതിലെ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

    ReplyDelete
    Replies
    1. "ഇവര്‍ക്ക് താലപ്പൊലി ഭാര്യമാര്‍ പിടിക്കുമ്പോള്‍ ഇളിപ്പ്യ ചിരിയോടെ അഭിമാനപൂര്‍വ്വം മാറി നില്‍ക്കുന്ന ഭര്‍ത്താവെന്ന മനുഷ്യനെയും ദീപികയിലെ ഫോട്ടോയില്‍ കാണാം. കുടയും മുത്തു കുടകളും പിടിച്ചു
      രാജവേഷവും കെട്ടി, മയില്‍പക്ഷികള്‍ തൊപ്പിയിലും, ക്ലാവര്‍ കുരിശുമായി വരുന്ന ഇവര്‍ ഈ നൂറ്റാണ്ടിനു തന്നെ അപമാനമാണ്" Padannamaakkal.
      Excellent Padannamaakkal!
      ഇത് കണ്ടു പല പ്രാവശ്യം ചിര്ച്ചു കരഞ്ഞിട്ടുള്ളവനാണ് ഈയുള്ളവന്‍. കൂമ്പന്‍ തൊപ്പിയും എടുത്താല്‍ പൊങ്ങാത്ത ഒരു പൊന്തന്‍ വടിയും. മെത്രാന്‍ വേഷം ഇല്ലെങ്കില്‍ പോന്തന്മാടയാണ് എന്ന് തോന്നും. ആദ്യം ഈ മെത്രാന്മാര്‍ വേണം ഈ താലപ്പൊലിയും വെഞ്ചാമരവും ചെണ്ടയും ആയി സ്വീകരിക്കപ്പെടുന്നതിന്റെ അപഹാസ്യത മനസിലാക്കാന്‍. ഈ താലപ്പൊലി.. (ബാക്കി എഴുതുന്നില്ല) പിടിച്ച പെണ്ണുങ്ങള്‍ക്കോ ബോധമില്ല എന്നാല്‍ അവരുടെ കേട്ടിയോന്മാര്‍ക്കും ഇല്ലാതെ പോയതോര്‍ത്ത് കഷ്ടം എന്ന് പറയാം. മക്കളെ പറഞ്ഞു വിടുന്ന മാതാപിതാക്കള്‍ക്കും.പെണ്ണ് പാടില്ലാത്ത ജീവിതം ആയതു കൊണ്ടായിരിക്കും മെത്രാന്മാര്‍ ഈ താലപ്പൊലിപെണ്ണുങ്ങളുടെ പൊലിയേന്തിയുള്ള സ്വീകരണത്തിനു സമ്മതിക്കുന്നത്. ആദ്യം തന്നെ മെത്രാന്മാര്‍ ആ മധ്യകാല തൊപ്പി തട്ടിക്കളയണം. പല പ്രാവശ്യം തോന്നിയിട്ടുള്ളത; ഒരു കൊച്ചു കുട്ടിയെപ്പോലെ ചെന്നാ തോപ്പിക്കൊരു തട്ട് കൊടുക്കാന്‍. അത് തന്നെ എന്തൊരു വിചിത്രമാണ്. അത് ഈ ജനാതിപത്യ യുഗത്തില്‍ വൃത്തികേടാണ് എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുത്തിരുന്നെങ്കില്‍. രാജാ പാര്‍ട്ട്‌ കളിയുടെ കാലം കഴിഞ്ഞ കാര്യം ഈ മെത്രാന്‍ വര്യന്മാര്‍ അറിഞ്ഞില്ലേ ആവോ. എളിമയും ലാളിത്യവും എല്ലാവരെയും മുട്ടിനു മുട്ടിനു വായ്ത്താരി ഇട്ടു ഉദ്ബോധിപ്പിക്കുന്ന ഇവര്‍ക്ക് എന്തെ ഒരു ആത്മ ബോധം ഇല്ലാതായി. പുതിയ തലമുറയിലെ മെത്രാന്മാര്‍ക്കെങ്കിലും ഒന്ന് മാറിക്കൂടെ. കുറഞ്ഞ പക്ഷം പുതിയ ബിഷപ്പുമാര്‍ക്കെങ്കിലും ഒരു ബോധം വന്ന്; ഈ വസ്ത്രങ്ങളും അവയുടെ തൊങ്ങലുകളും ഒന്നഴിച്ചു മാറ്റി കാലത്തിന്റെ ശബ്ദം കേട്ടു എന്ന് കണ്ടിരുന്നെങ്കില്‍?! ഇത് ഒരു സ്വപ്നമാണ് ; ഒത്തിരി ബോധം ഉള്ള കുറെ മനുഷ്യരുടെ.ആ വലിയ വടിയും പിടലി കുനിച്ചുള്ള നില്പും അനാവശ്യമായ ഭവ്യതയും കൈമുത്തിക്കലും കപടഭാവങ്ങളും ഒക്കെ മാറ്റി ഒരു പുതു മെത്രാന്‍ യുഗം വരണേ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. അവര്‍ കൂടെ കൂടെ അമേരികയിലും യുറോപ്പിലും പോകുന്നുണ്ടല്ലോ. അമേരിക്കന്‍ മെത്രാന്മാര്‍ക്ക് ഡ്രൈവര്‍ വേണ്ട. താലപ്പൊലി ...എന്തിയ പെണ്‍പടയും വേണ്ട. ജാസും ഒടക്കുഴലൂത്തും കൊട്ടിയ സ്വീകരണവും വേണ്ട. അവര്‍ തന്നെ ഡ്രൈവ് ചെയ്തു വന്നു. എന്താ വേണ്ടതെന്നു വച്ചാല്‍ ചെയ്തു. നന്ദി പറഞ്ഞു പോയി. ഹോ എന്തൊരാശ്വാസം. അവര്‍ക്കത്‌ കണ്ടെങ്കിലും ഒന്ന് പഠിച്ചു കൂടെ? റോമില്‍ പഠിച്ചത്രെ , റോമില്‍ ! എന്ത് പഠിച്ചു.? അമേരിക്കയിലും യുറോപ്പിലും സന്ദര്‍ശനം നടത്തിയത്രേ! എന്ത് കാണാന്‍. PHD ഉണ്ടായാല്‍ പോര പഠിക്കണം. അതിനെങ്ങനയാ കേരളത്തില്‍ മെത്രാന്‍ തിരുമേനി ആദ്യകുര്ബ്ബനക്കും സ്ഥയിരിയലേപനത്തിനും വരുമ്പോള്‍ എന്തൊക്കെയാണ് അച്ചന്മാര്‍ തട്ടിക്കൂട്ടുന്നത്. കപ്യാര്‍ വക കൂട്ടമണി, വെടിക്കാരന്‍ വെടി, പെണ്ണുങ്ങള്‍ തലപ്പൊലി, അച്ഛന്‍ വക ബൊക്കെ, കൈമുത്തു കര്‍മം ,കൈക്കാരന്‍ വക പൂമാലയോ പോന്നടയോ, പിന്നെ ചെണ്ടക്കാര്‍ ചെണ്ടമേളം.ഇതൊക്കെ അറ്റ്ലാന്റയിലെ സീറോ മലബാര്‍ സംഗമത്തിലും ഏവര്‍ക്കും ഭക്ത്യാദരപൂര്‍വം കാണാവുന്നതാണ്. മെത്രാന്മാരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. ഇതിനൊക്കെ നടക്കുന്ന അല്മായര്‍ക്കും ഉണ്ട് ബോധമില്ലായ്മ. ഇത്തരം ചേലു കേടിനു ചേല കെട്ടിയിറങ്ങുന്ന അല്മായര്‍ ആദ്യം പറയണം; ഞങ്ങളീ ഉരുണ്ടു നേര്ച്ചക്കില്ല എന്ന്. ചിലര്‍ക്കത് പറ്റില്ല. ചിലര്‍ക്ക് പാരമ്പര്യം കൈവിടാന്‍ പറ്റില്ല. ചിലര്‍ക്ക് മാനസ്ഥാനം സോറി സ്ഥാനമാനം പോകും. ചിലര്‍ക്ക് ദൈവ പ്രസാദം കിട്ടുമെന്ന അബദ്ധധാരണ. ചിലര്‍ക്ക് ആള് കളിക്കാനും ഷയിന്‍ ചെയ്യാനും ചാന്‍സ് പോകും. ഈശ്വരോ രക്ഷ തു.

      Delete
    2. പരകായ പ്രവേശം എന്ന് കേട്ടിട്ടുണ്ട്. ഇതെന്തു കഥ? ആദ്യം വെറും ജോണ്‍. പിന്നെ Sea Gull. അതും കഴിഞ്ഞു Sky Gull. ഇപ്പോള്‍ Johnachan. ജോണച്ചന്‍ എന്നാണോ ജോനാച്ചന്‍ എന്നാണോ. അറിഞ്ഞൂടാ. ഇടയ്ക്കിടെ anonymous. ഇനി എന്തവതാരമാണാവോ എടുക്കുക? ദശാവതാരം വരെ പോകുമോ?

      Delete
    3. ക്ഷമിക്കണം സഹൃദയരേ നിങ്ങള്‍ക്കെതിരെ അങ്ങിനെ ചില പാതകങ്ങള്‍ ചെയ്തു പോയി. നിങ്ങള്‍ എന്നെ കമ്മ്യുണിസ്റ്റാക്കി . ഞാന്‍ മര്യാദക്ക് ഒരു പേര് വച്ച് എഴുതിക്കൊണ്ടിരുന്നത. അതിനിടെ എന്നെയും സ്കയിലാര്‍ക്കിനെയും ചേര്‍ത്തു ചില അപശ്രുതുകള്‍ ചില തല്പരകക്ഷികള്‍ പരത്തി.(just for joke ) നമ്മള്‍ രണ്ടും ഒരേ അവതാരം ആണ് എന്നൊക്കെ. പിന്നെ സ്ക്യ്ലാര്‍ക്കിന്റെ sky + എന്‍റെ Gull = skygull ആയി. പക്ഷെ ഇപ്പൊ അനോണിമസ്സ് ആകുന്നതു പലര്‍ക്കും അനിഷ്ടത്തിനു കാരണമാണ് എന്ന് വെളിപ്പെടുതിയതിനാല്‍ ബ്ലോഗു വായിക്കുന്ന ചിലര്‍ എനിക്ക് നല്‍കിയ പേര് തന്നെ ഞാന്‍ ശിരസ്സാ വഹിക്കുന്നു. "ജോണച്ചന്‍" എന്നാണ് അവര്‍ ഇട്ട പേര്. ജോണിനെ ചിലര്‍ പട്ടം തന്നു ജോണച്ചന്‍ ആക്കി. പെരുത്ത്‌ നന്ദിയുണ്ട് . മറക്കില്ല ഒരിക്കലും. വിധിയെ തടുക്കാന്‍ ബ്രഹ്മനും പറ്റില്ല എന്ന് കേട്ടിട്ടില്ലേ. കൂടുതല്‍ തെറി കേള്‍ക്കാന്‍ ഉള്ള ശക്തിയില്ലാതെ ആണ് ചിലപ്പോള്‍ അനോണിമസ് ആയി മുഖം മൂടി ധരിച്ചത്. ഇതെന്റെ അവസാന അവതാരം ആണ്. ഇനിയും ഒരങ്കത്തിനു ബാല്യമില്ല.

      Delete