Translate

Sunday, July 15, 2012

ഇന്‍ഷുറന്‍സ് കമ്പനികള്‍ x കത്തോലിക്കാസഭ - ചുമ്മാ ഒരു താരതമ്യം


കെ.കുര്യാക്കോസ് ഏലിയാസ് എസ് - ഫോണ്‍: 9747304646

ഇന്‍ഷുറന്‍സ് കമ്പനികളുടെ സവിശേഷതകള്‍ കറുത്ത അക്ഷരത്തിലും 
കത്തോലിക്കാസഭയുടെ സവിശേഷതകള്‍ ചുവന്ന അക്ഷരത്തിലും കൊടുക്കുന്നു.


1) മരണശേഷം ആനുകൂല്യം ലഭിക്കും
1) മരണശേഷം ആനുകൂല്യം ലഭിക്കാന്‍ സാധ്യതയുണ്ട് എന്നു പറയപ്പെടുന്നു
2) ഉയര്‍ന്ന പ്രായപരിധിയുണ്ട് 
2) ഉയര്‍ന്ന പ്രായപരിധിയില്ല 
3) നിശ്ചിതകാലാവധിക്കുള്ളില്‍ ആനുകൂല്യം കിട്ടും
3) ആനൂകൂല്യത്തിന് നിശ്ചിതകാലാവധിയില്ല
4) ലാഭവിഹിതം കൊടുക്കുന്നു
4) ലാഭവിഹിതം കൊടുക്കുന്നില്ല
5) ആശ്രിതര്‍ക്ക് ആനുകൂല്യമുണ്ട് 
5) ആശ്രിതര്‍ക്ക് ആനുകൂല്യമില്ല 
6) വിദ്യാഭ്യാസ-വിവാഹ-ചികില്‍സാ 
ആനുകൂല്യങ്ങള്‍ ഉണ്ട് 
6) വിദ്യാഭ്യാസ- -വിവാഹ-ചികില്‍സാ-
ആനുകൂല്യങ്ങള്‍ ഇല്ല.
7 ) കുറഞ്ഞപ്രായപരിധിയുണ്ട്
7) കുറഞ്ഞപ്രായപരിധിയില്ല
8) ആനുകൂല്യം പണമായി ലഭിക്കുന്നു
8) ആനുകൂല്യം പണമായി ലഭിക്കുന്നില്ല
9) പ്രീമിയം നിശ്ചിത കാലാവധിവരെ അടച്ചാല്‍ മതി 
9) എല്ലാവര്‍ഷവും പ്രീമിയം (ദശാംശം) അടയ്ക്കണം 
10) മണിബായ്ക്ക് പോളിസിയുണ്ട് 
10) മണിബായ്ക്ക് പോളിസിയില്ല    
11) ചെക്കായോ പണമായോ സ്വീകരിക്കും
11) പണമായി എണ്ണി കൈയില്‍ വച്ചുകൊടുക്കണം
12) പണം കുറഞ്ഞവന്റെയടുത്തും ഏജന്റു വരും
12) പണമുണ്ട് എന്നറിഞ്ഞാല്‍ ഏജന്റുന്മാര്‍ വരും
13) വ്യക്തമായ നിയമങ്ങളുണ്ട്
13) വ്യക്തമായ നിയമങ്ങളില്ല
14) നിയമങ്ങള്‍ ലംഘിച്ചാല്‍ കോടതിയില്‍ പോകാം
14) ഉണ്ടെന്നുപറയപ്പെടുന്ന നിയമങ്ങള്‍ ലംഘിച്ചാലും കോടതിയില്‍ കേസ്സുകൊടുക്കാനാവില്ല
15) ലോണ്‍ ലഭ്യമാണ് 
15) ലോണ്‍ ലഭ്യമല്ല 
16) ജീവനും സ്വത്തിനും സംരക്ഷണമുണ്ട്
16) സംരക്ഷണം സ്വന്തം തലേവരപോലെമാത്രം 
17) വിവിധയിനം പോളിസികള്‍ ഉണ്ട്
17) ഒരു പോളിസി (സ്വര്‍ഗം) മാത്രം  
18) ചേരുന്ന പോളിസിയനുസരിച്ചുള്ള പ്രീമിയം മാത്രം
18) പ്രീമിയം (പിരിവ്) 10 ശതമാനം നിര്‍ബന്ധം
19) വരുമാനമനുസരിച്ച് പ്രീമിയം കൂടുന്നില്ല
19) വരുമാനമനുസരിച്ച് പ്രീമിയം (പിരിവ്) കൂടുന്നു 
20) മരണംവരെ പ്രീമിയം അടയ്‌ക്കേണ്ടതില്ല
20) മരണംവരെ പ്രീമിയം (പിരിവ്) കൊടുക്കണം  
21) ഇടയ്ക്കിടയ്ക്ക് പ്രീമിയങ്ങള്‍ ഇല്ല
21) ഇടയ്ക്കിടയ്ക്ക് പ്രീമിയങ്ങള്‍ (പിരിവുകള്‍)ഉണ്ട്
22) ഗവണ്മെന്റ് നിയന്ത്രണമുണ്ട്
22) ഗവണ്മെന്റ് നിയന്ത്രണമില്ല
23) പ്രീമിയം അടച്ചില്ലെങ്കിലും പരാതിയില്ല
23) പ്രീമിയം (പിരിവ്) അടയ്ക്കുന്നത് കുറഞ്ഞാല്‍ ജീവിച്ചിരിക്കുമ്പോഴും മരണശേഷവും ക്രൂരപീഡനങ്ങള്‍ 
24) പ്രീമിയം അടച്ചില്ലെങ്കില്‍ ആനുകൂല്യം ലഭിക്കില്ലെന്നുമാത്രം 
24) പ്രീമിയം അടച്ചില്ലെങ്കില്‍ നരകം ഉറപ്പ്
25) പ്രീമിയം അടച്ചാല്‍ ആനുകൂല്യം ഉറപ്പ് 
25) പ്രീമിയം അടച്ചാലും രക്ഷ ഉറപ്പില്ല 
26) ആനുകൂല്യങ്ങള്‍ ആശ്രിതര്‍ക്ക് കാണാനും അനുഭവിക്കാനും സാധിക്കുന്നു.
26) ആനുകൂല്യങ്ങള്‍ ആശ്രിതര്‍ക്ക് കാണാനോ അനുഭവിക്കാനോ സാധിക്കില്ല  
27) മരണശേഷം ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ആശ്രിതര്‍ മരണസര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മതി
27) മരണശേഷം ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ആശ്രിതര്‍ പ്രാര്‍ത്ഥിക്കുകയും പ്രീമിയം (പിരിവ്) കൊടുക്കുകയും വേണം
28) ആനുകൂല്യം ലഭിച്ചതിന് തെളിവുകള്‍ ധാരാളം 
28) ഇതുവരെ ആര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിച്ചതായി തെളിവുകളില്ല
29) പ്രീമിയം മുടങ്ങിയാല്‍ അടച്ചതുക തിരികെ ലഭിക്കും 
29) കൊടുത്ത പ്രീമിയം (പിരിവ്)തിരികെ ലഭിക്കില്ല
30) പ്രീമിയത്തിന് പരിധിയുണ്ട്.
30) പ്രീമിയത്തിന് (പിരിവിന്)പരിധിയില്ല.  


അളിയാ..., ജീവനുംകൊണ്ടു വിട്ടോ....; 
തമ്മില്‍ഭേദം ഇന്‍ഷ്വറന്‍സ് കമ്പനികളാ...!



2 comments:

  1. ഓടാന്‍ ആണെങ്കില്‍ പിന്നെ എന്തിനാ നവീകരിക്കുന്നത്; അങ്ങ് ഓടിയാല്‍ പോരെ? ഓട്ടം പിഴയ്ക്കാതിരുന്നാല്‍ മതി. "എത്ര ഓടിയാലും "O fondest , weakest , blindest നീ ആരില്‍നിന്നു ഓടിയകന്നോ, അവസാനം നീ അവന്റെ കയ്യില്‍ തന്നെ വീഴും" തോമസ്‌ ഹാര്‍ഡി.

    ReplyDelete
  2. എല്ലാ സഭകളും മുക്കുവ പാമ്പര്യം അവകാശപ്പെടുന്നവരാണല്ലോ. വല വിരിക്കുക അതില്‍ ഏറ്റവും കാതലായ ഘടകമാണ്. വമ്പന്‍ സ്രാവുകള്‍ പോലും വലയില്‍ പെട്ടെന്നിരിക്കും. അപ്പോഴാണോ കൂട്ടം കൂടി ഒഴുകി നീന്തുന്ന ചെറു മത്സ്യങ്ങള്‍ !
    അടുത്ത സത്യജ്ജ്വാല ദശാംശ-ചര്‍ച്ചക്കായി വിനിയോഗിച്ചാലോ എന്ന ആശയം ജോസാന്റണി മുന്നോട്ടു വച്ചു. വിശ്വാസികളെ ഇതെപ്പറ്റി ബോധവല്‍ക്കരിക്കുക വളരെ ആവശ്യമാണ്‌ എന്നെനിക്കു തോന്നുന്നു. പള്ളിയിലെ അള്ത്താരയില്‍ നിന്നുകൊണ്ട് അച്ചന്‍ പറയുന്നതൊക്കെ ദൈവവചനമാണെന്നു ധരിച്ചുപോയ പാവങ്ങള്‍ക്ക് സ്വയം ചിന്തിച്ച് ഒരു തീരുമാനം എടുക്കാനുള്ള ത്രാണി നശിച്ചിരിക്കുകയാണ്. അതിനൊരു നല്ല ഉദാഹരണമാണ്, ദീപിക പത്രം വാങ്ങുന്നവരുടെ കഥ. അതിലും വായിക്കാന്‍ കൊള്ളാവുന്നവയാണ് ബാക്കി ഏത്‌ ദിനപത്രവുമെങ്കിലും, മെത്രാന്റെ നിര്‍ദ്ദേശം ലംഘിക്കാന്‍ കഴിയാതെ, എത്രയോ കുടുംബങ്ങള്‍ ദീപികയും, കൂടെ വായിക്കാന്‍ മറ്റൊരു പത്രവും വരുത്തുന്നു! പള്ളിയുടെ ബിസിനസ് തന്ത്രങ്ങളില്‍ സഹകരിക്കുക ഒരു വിശ്വാസിയുടെ കടമയില്‍ ഒരു വിധത്തിലും പെടുന്നില്ലെന്നിരുന്നാലും, ബിസിനസ്സും ആദ്ധ്യാത്മികതയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത മണ്ടൂസുകളാണ് ഇന്ന് വിശ്വാസികളില്‍ ഏറെയും. അതുകൊണ്ട് തന്നെയാണ് സഭ ഇന്നും തഴച്ചു വളരുന്നതും. വളര്‍ച്ച ആത്മീയതയില്‍ അല്ലെന്നു മാത്രം. പഴയ നിയമത്തിന്റെ ആധികാരികതയുണ്ടെന്നും പറഞ്ഞ്, പൊതുജനത്തെ പിഴിയാന്‍ വിരിച്ചിരിക്കുന്ന വലയില്‍ നിന്ന് പാവങ്ങളെയെങ്കിലും രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അടുത്ത സത്യജ്ജ്വാല ഈ വിഷയത്തെ സമഗ്രമായി ഒന്ന് വിലയിരുത്തുന്നത് നന്നായിരിക്കും. അതെക്കുറിച്ച് പല നല്ല കുറിപ്പുകളും ഇതിനിടെ അത്മായശബ്ദത്തില്‍ വന്നുകഴിഞ്ഞു.

    ReplyDelete