Translate

Tuesday, July 24, 2012

KCBC തീരുമാനങ്ങളുടെ ആഘാത-പ്രത്യാഘാതങ്ങള്‍

                                കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം
(Reg.No.K.52/10), P.B. No.76, തറക്കുന്നേല്‍ ബില്‍ഡിംഗ്‌സ്, പാലാ, കോട്ടയം 686 575


ബഹുമാന്യ സുഹൃത്തേ,                                                                   പാലാ, 17-7-12

ഈയിടെ കൂടിയ കേരളമെത്രാന്‍സമിതി (KCBC) ഇവിടുത്തെ കത്തോലിക്കാസമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ചില തീരുമാനങ്ങള്‍ എടുത്തിട്ടുള്ളതായി അറിഞ്ഞിരിക്കുമല്ലോ. KCBC തീരുമാനമനുസ്സരിച്ച് (1) വിശ്വാസികള്‍ തങ്ങളുടെ വരുമാനത്തിന്റെ ദശാംശം സഭാപ്രവര്‍ത്തനങ്ങള്‍ക്കായി കൊടുക്കേണ്ടിവരും, (2) ആധികാരിക സഭാ പ്രബോധനങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ വ്യക്തിപരമായുള്ള ആത്മീയ അന്വേഷണങ്ങള്‍ക്കും സ്വതന്ത്രചിന്തയ്ക്കും വിലങ്ങുവീഴും (3) സഭാംഗങ്ങളുടെ മതേതര ചിന്തകളെയും മതേതരപ്രസ്ഥാനങ്ങളിലെ അവരുടെ ഭാഗഭാഗിത്വത്തെയും സഭാതലത്തില്‍ ചെറുക്കുന്ന സാഹചര്യമുണ്ടാകും...
ഇങ്ങനെ, മതേതരജനാധിപത്യഭാരതത്തില്‍ സാമുദായികത്വചിന്തകളിലും പുരോഹിതതാല്പര്യങ്ങളിലും കത്തോലിക്കാസമൂഹത്തെ തളച്ചിടാനുള്ള ഒരുക്കത്തിലാണ് സഭാധികാരികള്‍.
ഈ സാഹചര്യത്തില്‍ ഈ വിഷയത്തെക്കുറിച്ച് സഭാസമൂഹം കൂലങ്കഷമായി ചിന്തിക്കേണ്ടതുണ്ട് എന്നു തോന്നുന്നു. അതുകൊണ്ട് ജൂലൈ മാസപരിപാടി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മാറ്റിവയ്ക്കുകയാണ്.
2012 ജൂലൈ 25, ബുധനാഴ്ച 2 മുതല്‍ പാലാ ടോംസ് ചേമ്പര്‍ ഹാളില്‍, ‘KCRC’ തീരുമാനങ്ങളുടെ ആഘാത-പ്രത്യാഘാതങ്ങള്‍ എന്ന വിഷയമവതരിപ്പിച്ച് ഡോ.ജോസഫ് വര്‍ഗ്ഗീസ് ചര്‍ച്ച നയിക്കുന്നു. തുടര്‍ന്ന് പൊതുചര്‍ച്ചയും പോംവഴികളെക്കുറിച്ചുള്ള ആലോചനയും ഉണ്ടായിരിക്കും
ഈ പരിപാടിയിലേയ്ക്ക് വരണമെന്നും സജീവമായി പങ്കെടുക്കണമെന്നും അഭ്യര്‍ത്ഥിക്കുകയും ഹാര്‍ദ്ദമായി ക്ഷണിക്കുകയും ചെയ്യുന്നു. 
                                               സ്‌നേഹാദരപൂര്‍വ്വം,
കെ.ജോര്‍ജ്ജ് ജോസഫ്                                                              കെ.കെ ജോസ് കണ്ടത്തില്‍
(ചെയര്‍മാന്‍) 9496313963                                                       (സെക്രട്ടറി) 8547573730

No comments:

Post a Comment