Translate

Tuesday, July 17, 2012

അതാണ്‌ സിറോ മലബാര്‍...


ഓരോരുത്തരും പറയുന്നതും എഴുതുന്നതും കൂട്ടിവായിച്ചാല്‍, വളരെ ഗുരുതരമാണ് ഇന്നത്തെ സഭക്കുള്ളിലെ പ്രശ്നങ്ങള്‍ എന്ന് മനസ്സിലാക്കാം. പിരിവുകള്‍ ജനനം മുതല്‍ മരണം വരെ. വിവാഹിതനല്ലെന്നു സര്ട്ടിഫിക്കറ്റിന് പതിനായിരം (ചെന്നൈ വാര്‍ത്ത),  ഉറപ്പിക്കുമ്പോള്‍ പതാരമായി വേറെയും ആയിരങ്ങള്‍ (തെണ്ടിക്കിട്ടിയ കാശ് കൊണ്ട് കല്യാണം നടത്തിയ ഒരു പാവപ്പെട്ടവന്റെ കൈയ്യില്‍ നിന്നും 5000 രൂപാ പള്ളി പണിക്കു വാങ്ങി അഞ്ചിലുപ്പയില്‍),  കല്യാണത്തിന് വന്നാല്‍ വിരുന്നുകാര്‍ക്ക് ഓര്‍മ്മിക്കാന്‍ ഒരു പിരിവു..... .... പള്ളിപ്പരിസരത്ത് വന്നാല്‍..... അങ്ങോട്ടൊന്നു  നോക്കിയാല്‍, ഇങ്ങോട്ടൊന്നു നോക്കിയാല്‍ ..... ഇത് പിരിവുകളുടെ ഒരു വശം മാത്രം. ചത്താല്‍, ദളിതനാണെങ്കില്‍ സിമിത്തേരി പൂട്ടി മുങ്ങല്‍ (പാലാ), അടക്കിയ ശവം മാറ്റല്‍ (ചെങ്ങളം).... മത്തായി ചാക്കോ, പൊന്‍കുന്നം വര്‍ക്കി എന്നിവരുടെ മൃതശരീരങ്ങള്‍ക്ക് ടെണ്ടര്‍...  രായ്ക്കുരാമാനം പള്ളിക്ക് ഡൈനാമിറ്റ് വെക്കല്‍ - ഇത് വേറെ തമാശകള്‍. എല്ലാ സ്വത്തുക്കളും മേത്രാന്റെത്, എല്ലാ കാര്യങ്ങളും തിരുമാനിക്കുന്നത് വികാരി/മെത്രാന്‍ - കണക്കും കാര്യങ്ങളും ഒരുത്തനെയും കാണിക്കണ്ട... എല്ലാം കാനോന്‍ നിയമം.... ഒരു വിവരാവകാശവുമില്ല, ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാ.. ... ആര്‍ഭാടങ്ങള്‍ക്കു ഒരു കുറവുമില്ലാ.... അല്മായനെ ശ്വാസം വിടാന്‍ സമ്മതിക്കുകയുമില്ല. ഇത് പോരാഞ്ഞിട്ട് കൊവേന്തക്കാരുടെ പള്ളി പിടിച്ചെടുക്കല്‍, കന്യാസ്ത്രികളുടെ സ്കൂള്‍ പിടിച്ചെടുക്കല്‍, ലത്തിന്കാരെ ആക്രമിക്കല്‍ അച്ചന്മാരുടെ ജാഥാ...നിരാഹാര സത്യാഗ്രഹം തുടങ്ങിയ ലഘുനാടകങ്ങള്‍ വേറെയും.. .. മേമ്പൊടിക്ക് തെരുവ് നാടകങ്ങള്‍ ...  വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെയുള്ള സാമൂഹ്യ വിപ്ലവവും. 

പാലായില്‍ ഒരരമനയുടെ അടുക്കള ഒന്നേകാല്‍ കോടി മുടക്കി നവീകരിച്ചിട്ടു അധികകാലം ആയില്ല...വിണ്ടും പണിയാന്‍ പോകുന്നു പുതിയ അരമന ... പുതു പുത്തന്‍ കാറുകള്‍ കാണണമെങ്കില്‍ ഏതെങ്കിലും അരമന മുറ്റത്ത് ചെന്നാല്‍ മതി.... മെത്രാന്റെ കാറ് വഴിയില്‍ പരിശോധിച്ച പോലിസ്സുകാരന് ഉടന്‍ സ്ഥലം മാറ്റം..  ഓരോ മെത്രാനും വ്യത്യസ്ത രാഷ്ട്രിയ-കൂട്ടുകെട്ടുകള്‍..... എല്ലാവര്ക്കും സ്വന്തം പ്രസിദ്ധികരണങ്ങള്‍... സ്ഥിര വരുമാനത്തിന് ഷോപ്പിംഗ്‌ കോമ്പ്ലക്സുകള്‍ ..... ഓരോ ആഴ്ചയിലും പുതിയ നോവേനകള്‍..., പ്രാര്‍ത്ഥനകള്‍..., കൊന്തക്ക് നിളം കൂടുന്നു.. കൂദാശകള്‍ക്ക്  എണ്ണം കൂടുന്നു, ചിലതിനു കാലാവധി (വീട് വെഞ്ചരിപ്പിനു/മരണാനന്തര  ശുശ്രൂഷകള്‍ ഒരു വര്‍ഷം) ചിരിക്കാന്‍ പാടില്ലാ.. ചിന്തിക്കാന്‍ പാടില്ല, പറയാന്‍ പാടില്ലാ... പങ്കുവെക്കാന്‍ പാടില്ല .... കൊഴിഞ്ഞു പോവുന്ന വിശ്വാസികളുടെ എണ്ണം ക്രമാതിതം..... 25 - 40 പ്രായക്കാര്‍ ഒറ്റ  എണ്ണം പള്ളിക്കാര്യങ്ങളില്‍ ഇല്ല ..... പള്ളിയില്‍ വരുന്നവന് ഒരു സ്വസ്ഥതയും കൊടുക്കാത്ത ക്രമങ്ങള്‍... ക്രിമിനല്‍ മേഖലയില്‍ ആട് ആന്റണിമാര്‍ ധാരാളം .....  ഇതിനെല്ലാം മുകളില്‍ പാരമ്പര്യ വിപ്ലവവും.. ഇപ്പോഴും തീരാത്ത വാക്പയറ്റും.. യുദ്ധവും..



അമേരിക്കയിലാണെങ്കില്‍, പോലിസ് പ്രോട്ടക്ഷനില്‍ പള്ളി വെഞ്ചരിപ്പു്, പള്ളി പണിതതിന്റെ കണക്ക് ഇല്ലാ... പള്ളിക്കുള്ളില്‍ ഭീഷണിയും, പ്രാക്കുകളും ഗോഗ്വാ വിളികളും, പരസ്പരം  ചിത്ത പറയാന്‍ ബ്ലോഗ്ഗുകള്‍, വെബ്‌സൈറ്റുകള്‍,  അമേരിക്കാ /ഇന്ഗ്ലണ്ടില്‍, പുതിയ പെരുന്നാള്‍ സംസ്ക്കാരം - ചെണ്ടകള്‍, കുടകള്‍, വള്ളങ്ങള്‍ ഇറക്കുമതി (അവസാന നിമിഷ വിവരമനുസരിച്ച് പതിവുപോലെ ഒബാമയേയും മെത്രാനച്ചന്‍ ചോദ്യം ചെയ്തു തുടങ്ങി). ഇറക്കുമതി ചെയ്യുന്ന വൈദികര്‍ തിരിച്ചു പോകുന്നില്ല.....എവിടെ തിരിഞ്ഞു നോക്കിയാലും സഭക്കെതിരെ ലേഖനങ്ങള്‍, ചര്‍ച്ച... എഴുത്തുകാരും,  സ്വതന്ത്രസാമൂഹ്യ പ്രവര്‍ത്തകരും മുഴുവന്‍ എതിര്......മെത്രാന്മാര്‍ക്ക് വിദേശ യാത്ര കഴിഞ്ഞു നാട്ടില്‍ നില്‍ക്കാന്‍ നേരമില്ല... ഈ പറഞ്ഞത് മുഴുവന്‍ സ്വന്തമായുള്ള ഒരേയൊരു മതം - അതാണ്‌ സിറോ മലബാര്‍... 



ഇത് റിപ്പയര്‍ ചെയ്തു നന്നാക്കാമെന്നു KCRM കാര്‍ക്ക് മോഹം കാണും. പക്ഷെ 'കല്ലിന്മേല്‍ കല്ല്‌ ശേഷിക്കാതെ' തകരും എന്ന യേശുവിന്റെ വചനത്തിലാണ് എനിക്ക് വിശ്വാസം. 

4 comments:

  1. ചെങ്ങളം ദൈവദാസന്‍

    മംഗലവാര്‍ത്ത: നെയാട്ടുശ്ശേരി നസ്രത്ത് കോണ്‍വെന്റിലെ കന്യാസ്ത്രീ പുര്‍ണ ഗര്‍ഭണിയായി. കാഞ്ഞിരപള്ളി മെത്രാന്‍ അരമനയക്കുമുകളില്‍ ഉദിച്ച വാലു നക്ഷത്രം കണ്ടു ആഫ്രിക്കന്‍രാജ്യങ്ങളില്‍നിന്നു പ്രത്യേകിച്ച് ടാന്‍സാനിയ, മോസാംബിക്ക് എന്നീ രാജ്യങ്ങളില്‍ നിന്നും രാജാക്കന്മാര്‍ കാഴ്ച്ചവസ്തുകള്‍ ഭൂമിദാനമായി എത്തി.

    അതിഥികളുടെ തിക്കുംതിരക്കുംകാരണം കാഞ്ഞിരപള്ളിരൂപതാഅദ്ധ്യക്ഷനും(അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍) ``ഉവ്വ് പിതാവേ, ഉവ്വ് അച്ചോ''എന്നു ജപം ഉരുട്ടുന്ന അല്‍മായ കമ്മീഷന് ‍സെക്രട്ടറിക്കും നിന്നു തിരിയുവാന്‍ സമയംകിട്ടുന്നില്ല.

    ലോകത്തിന്റെ എല്ലാകോണിലും പോയി സുവിശേഷം പ്രസംഗിക്കുകയെന്ന് യേശു പറഞ്ഞു. പക്ഷെ കാഞ്ഞിരപള്ളിരൂപതാഅദ്ധ്യക്ഷന്‍ മാര്‍ അറക്കന്‍ പറയുന്നത് ``ലോകത്തിന്റെ എല്ലാ കോണിലും പോയി റബറു നടുക''. അദ്ദേഹത്തിന്റെ ഉത്തരവുപ്രകാരം കാളകെട്ടി കോണ്‍വെന്റിലെ ഒരുബാച്ചു കന്യാസ്ത്രീകള്‍ ടാന്‍സാനിയായില്‍ എത്തി റബര്‍കൃഷിയും പാല്‍ ശേഖരണവും ആരംഭിച്ചൃ. അനുസരണകേടിനുള്ള ശിക്ഷ ഭയന്ന് കാളകെട്ടിയിലെ കന്യാസ്ത്രീകള്‍ ടാന്‍സാനിയായിലെ അല്‍മായകമ്മീഷന്റെ 26000 ഹെകടര്‍ ഏക്കറോളം വരൃന്ന ഭൂമിയില്‍ കോണ്‍വെന്റ്സ്ഥാപിക്കുവാന്‍ നിര്‍ബന്ധിതരായി.

    ഇപ്പോള്‍ കിട്ടിയവാര്‍ത്ത:

    നെയാട്ടുശ്ശേരി നസ്രത്ത് കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ ഗര്‍ഭം വിശുദ്ധ അരൂപിയുടെ പ്രവര്‍ത്തനം കൊണ്ടല്ലയെന്നാണ് അറിയുന്നത്.

    ആനിക്കാട്(പള്ളിക്കാതോട്) സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. ജോസഫ് വാഴപ്പനാടിയുടെ പെട്ടന്നുള്ള തീരോധാനം ഇതുസ്ഥീരികരിക്കുന്നു. പള്ളികൃഷി വിദഗ്ദനും, ധ്യാനഗുരുവും അഭിഷേകാഗ്‌നി സംഘാടകനുമായ ഫാ. വാഴപ്പനാടിയെ കാഞ്ഞിരപള്ളി മെത്രാന്‍ എവിടെയാണ് ഇപ്പോള്‍ ഒളിപ്പിച്ചിരിക്കുന്നത് നാട്ടുകാര്‍ക്കു അറിയില്ല.

    മാത്രമല്ല നെയ്യാട്ടുശ്ശേരി നസ്രത്ത് കോണ്‍വെന്റിലെ പുര്‍ണ ഗര്‍ഭണിയായ കന്യാസ്ത്രീയെ കാണാനില്ലാ എന്ന വാര്‍ത്ത ജനഹൃദയങ്ങളില്‍ ഭീതി ഉയര്‍ത്തുന്നു. കാഞ്ഞിരപള്ളിരൂപതാദ്ധ്യക്ഷന്റെ തിരക്കഥ എഴുത്തുകാര്‍ പൊട്ടകിണറ്റില്‍ അല്ലങ്കില്‍ വാട്ടര്‍ടാങ്കിലെ സംശയാധീതമായ ഒരു മുങ്ങിമരണത്തിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കുന്നതിന്റെ തിരക്കിലാണ്.

    ഈ വൈദികനേയും കന്യാസ്ത്രീയേയും വിവാഹമണ്ഡപത്തില്‍ ഒന്നിപ്പിക്കുന്നതാണ് ക്രൈസ്ത്യവ ചൈത്യനവും കാഞ്ഞിരപള്ളി മെത്രാന്റെ കടമയും. ഇതില്‍ ആരും കുറ്റം പറയുകയില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്

    ReplyDelete
  2. ദീപിക പത്രത്തിന്റെ ബാക്കി ഉണ്ടായിരുന്ന ആസ്തി ആയ എറണാകുളത്തെ കെട്ടിടം ഫാരിസ് അബൂബക്കര്‍ കൈവശപ്പെടുത്തി എന്ന് കേട്ടിട്ട് വളരെ ദുഃഖം ഉണ്ട്. ദീപിക ഫാരിസിന്റെ കൈകളില്‍ എത്തി ചേര്‍ന്ന സാഹചര്യങ്ങള്‍ ഇവിടെ വിശധീകരിക്കുന്നില്ല. കോടി കണക്കിന് രൂപ ആസ്തി ഉണ്ടായിരുന്ന ഒരു സ്ഥാപനം നശിപ്പിച്ചതില്‍ അറക്കല്‍ പിതാവിന്റെ പങ്കു അറിയാവുന്നത് കാരണം ആണ് ഞാന്‍ സങ്കടപ്പെടുന്നത്. അറക്കല്‍ പിതാവിനെ ഫാരിസ് പറ്റിച്ചു എന്ന് ഞാന്‍ വിശ്വസിക്കില്ല. അറക്കല്‍ പിതാവിനെ അറിയാവുന്ന ഒരാള്‍ എന്ന നിലക്ക് അദ്ദേഹം ഫാരിസിനെ പറ്റിക്കാനെ സാധ്യത ഉള്ളൂ. എത്രയോ സത്യ ക്രിസ്ത്യാനികളുടെ എത്രയോ നാളത്തെ വിയര്‍പ്പിന്റെ വിലയാണ് ആ ബിഷപ്പ് വളരെ എളുപ്പത്തില്‍ ഊറ്റി എടുത്തത്‌. ആ കൂട്ട് കച്ചവടത്തില്‍ നല്ലൊരു പങ്കു പണവും ആ ബിഷപ്പ് കൈ വശപ്പെടുത്തി എന്ന് തന്നെ ഞാന്‍ ദൃഡമായി വിശ്വസിക്കുന്നു. തെളിവുകള്‍ നിരത്തി വാദിച്ചു ജെയിക്കുക എന്റെ പണിയല്ല. എന്റെ പകല്‍ തെളിവുകള്‍ തരാനില്ലായിരിക്കാം. പല ബിഷപ്പുമാരില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ച് പല സിനട് യോഗങ്ങളിലും ഈ പ്രശ്നം വന്നപോഴെല്ലാം അറക്കല്‍ ബിഷപ്പ് വളരെ തന്മയത്തമായി കാര്യങ്ങള്‍ അവതരിപ്പിച്ചു അദ്ദേഹത്തിന്റെ ഭാഗം സമര്‍ത്തിച്ചിരുന്നു. ദീപികയുടെ സ്വത്തുക്കള്‍ ഫാരിസുമായി കൂട്ട് കൂടി വെട്ടി വിഴുങ്ങിയ അദ്ദേഹത്തെ എന്ത് ചെയ്താല്‍ മതിയാകും എന്ന് ഞാനോര്‍ത്തു നോക്കി. അദ്ദേഹത്തെ തല്ലി ചതച്ചാലും കത്തോലിക്കരുടെ അധ്വാനത്തിന്റെ ഫലം തിരികെ ലഭിക്കുകയില്ലല്ലോ? ഇനിയും ആ നഷ്ടം നികത്താന്‍ ദശാംശം എന്നപേരില്‍ പത്തു ശതമാനം പിരിച്ചാലും മതിയാകാതെ വരും. ഓരോ ബിഷപ്പും പൊതു മുതല്‍ കട്ട് തിന്നാന്‍ തുടങ്ങിയാല്‍ എവിടെ ചെന്ന് അവസാനിക്കും? വരാപ്പുഴ പിതാവ് എറണാകുളത്ത് high court junction ഇല്‍ ഉള്ള രൂപത വക സ്ഥലം ഒരു സ്വര്‍ണ മുതലാളിക്ക് 99 വര്‍ഷത്തെ ലീസിനു കൊടുത്തു വന്‍ തുക കമ്മിഷന്‍ അടിച്ചു എന്ന് അന്ന് പല ലത്തീന്‍ രൂപതക്കാരും പറയാറുണ്ടായിരുന്നു. ആ ബിഷപ്‌ മരിച്ചു പോയെങ്കിലും ചെയ്ത മോഷണം തെറ്റല്ലാതെ ആകുന്നില്ലല്ലോ? ഇത് ചര്‍ച്ച ചെയ്തു തുടങ്ങുമ്പോഴേക്കും വേറൊരു ബിഷപ്‌ ചെയ്ത മറ്റൊരു നാറ്റകഥ പുറത്തു വന്നിട്ടുണ്ടായിരിക്കും. പലരും കത്തുന്ന പുരയില്‍ നിന്നും കഴുക്കോല്‍ ഊരുന്ന തിരക്കിലാണെന്ന് തോന്നുന്നു. അതാണ് ഇന്നത്തെ സ്ഥിതി. ഇതിനു എന്താണൊരു പോംവഴി?

    ReplyDelete
    Replies
    1. "പലരും കത്തുന്ന പുരയില്‍ നിന്നും കഴുക്കോല്‍ ഊരുന്ന തിരക്കിലാണെന്ന് തോന്നുന്നു. അതാണ് ഇന്നത്തെ സ്ഥിതി. ഇതിനു എന്താണൊരു പോംവഴി?" സ്കയിലാര്‍ക്ക്
      പുരക്കു തീയൊന്നും പിടിച്ചിട്ടില്ല. ഇനി അഥവാ പിടിച്ചാല്‍ ഫയര്‍ ഫോര്‍സിനെ വിളിച്ചു തീയണക്കുക. പിന്നെ കഴിക്കോലിനു പകരം കമ്പിയിട്ട് വാര്‍ക്കുക. എന്നാലും കാര്യമുണ്ടാവില്ല. കാലക്രമേണ അതും തുരുമ്പിച്ചു ദ്രവിച്ചു പോകാം. കുതിരവട്ടം പറഞ്ഞ പോലെ "ഡോണ്ട് വറി, ഒന്നും സംഭവിക്കില്ല". സഭയുടെ സ്വത്തിനെ കുറിച്ച് ആത്മീയത ഉള്ളവര്‍ ഉത്ഘണ്ടപ്പെടെണ്ട. സ്വത്ത് വേണ്ടവര്‍ എടുത്തോണ്ട് പോകട്ടെ. എടുത്തുകൊണ്ടു പോകുന്നവനോട്‌ തിരികെ ചോദിക്കരുത് എന്നല്ലേ കര്‍ത്താവ് പറഞ്ഞത്. നമ്മള്‍ സ്വത്തിനെ കുറിച്ച് അമിതമായി ആകുലപ്പെടെണ്ട. അലമയ്ന്റെ കയ്യിലായലും അച്ചന്റെ കയ്യിലായാലും കണക്കു കൂട്ടിനോക്കിയാല്‍ അവസാനം ഉത്തരം ഒന്ന് തന്നെ ആയിരിക്കും. ആരും ഒന്നിന്റെയും ഉടമസ്ഥരല്ല,കേവലം കാവല്‍ക്കാര്‍ മാത്രം. ഈ നല്ലവരായ നിങ്ങള്‍ ആയിരിക്കില്ലല്ലോ അച്ചന്മാരുടെ കയ്യില്‍ നിന്നും സാമ്പത്തിക ഭാരം വാങ്ങി കയ്യാളാന്‍ പോകുന്നത്. വരുന്നവര്‍ ആരൊക്കെ എവിടെ നിന്ന് എന്ന് പറയാന്‍ ആവില്ല. ദേവസ്വം ബോര്‍ഡ്‌ തന്നെ ഒരു ഉത്തമ ഉദാഹരണം അല്ലെ. ഊരാന്‍ വേണ്ടി തന്നെ വരുന്നവര്‍ ഒത്തിരി ഉണ്ടാവും. അവസാനം ഇതൊരു ഊരാക്കുടുക്ക്‌ ആകാനും സാധ്യത തള്ളിക്കളയാവതല്ല. ഇളക്കുവാന്‍ കഴിയാത്തോരാപ്പു വലിച്ചൂരി വാല് തടിക്കിടയില്‍ പെട്ട കുരങ്ങന്റെ ഗതി വരാതിരുന്നാല്‍ നന്ന്.
      ഇതൊക്കെ കണ്ടു യേശു ഇങ്ങനെ പറയുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു.
      നിന്റെ മുന്‍ തലമുറക്കാരും സഭാപ്രമാണികളും ഉണ്ടാക്കി വച്ച സമ്പത്ത് എനിക്ക് വേണമോ?കോടിക്കണക്കിനു സംവത്സരങ്ങള്‍ കൊണ്ട് ഞാന്‍ ഉണ്ടാക്കിയ ഈ മനോഹര പ്രപഞ്ചം തന്നെ എന്‍റെ സ്വന്തം എന്നിരിക്കെ ഞാന്‍ എന്തിനു കുറെ നാണയങ്ങളെ കുറിച്ച് വേവലാതിപ്പെടണം. അതുമല്ലെങ്കില്‍ കാണപ്പെടുന്ന ഇ പ്രപഞ്ചത്തിനു പുറത്തു വിരാജിക്കുന്ന ഒരു മഹാ മഹാസ്സുണ്ട് എനിക്ക് എന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടെ. അവിടെ അനശ്വര ലോകത്ത് എന്നോടൊപ്പം കഴിയാനല്ലേ നിങ്ങളെ ഞാന്‍ ക്ഷണിച്ചത്. പണപ്പെട്ടിയുടെ താക്കോല്‍ നിങ്ങള്‍ തൊടരുത്. അധികാരത്തിന്റെ ദന്ധും ഏന്തരുത്. ഭൂമിയിലെ ചിതല്‍ പുറ്റിന് കാവലിരിക്കാന്‍ നിങ്ങള്‍ എന്തിനു മോഹിക്കുന്നു. മഹാസൌധങ്ങള്‍ക്ക് അവകാശികള്‍ ആണ് നിങ്ങള്‍ എന്നറിയുക. അനന്തമായ ആകാശത്തില്‍ പറക്കാം എന്നിരിക്കെ ഒരു കാടപ്പക്ഷിയുടെ തകര്‍ന്ന കൂടിനുള്ളില്‍ അഭയം തേടാന്‍ ശ്രമിക്കുന്നത് നിനക്ക് ചേര്‍ന്നതോ. അനശ്വരമായ ഒരു രാജ്യത്ത് ജീവിക്കാം എന്നിരിക്കെ നീ എന്തിനു മൃതര്‍ ആയവരുടെ ഗുഹാതലങ്ങള്‍ തേടി അലയണം. മരിച്ചു പോയവരുടെ അസ്ഥിക്ക് പൂമാല ചാര്‍ത്താനോ? അതോ ദുര്‍ഗന്ധ പൂരിതമായ അവരുടെ അടയാഭരണങ്ങളുടെ അഴുക്കുഭാണ്ഡം പേറാനോ? വേണ്ട. അത് ധീരതയാണ് എന്ന് നീ കരുതേണ്ട. മാനവികതയില്‍ വളര്‍ന്ന ഒരു മനസും ആത്മാവും മാത്രം മതി നിനക്ക് .നിങ്ങള്‍ സ്നേഹത്തില്‍ കൂടുമ്പോള്‍ ഒക്കെയും ഞാന്‍ അവിടെ ഉണ്ടല്ലോ. എന്റെ മഹാ സൂര്യ തേജസ്സില്‍ കുളിച്ചു നില്‍ക്കാം എന്നിരിക്കെ എന്തിനു നീ ഒരു മണ്‍ചെരാതിനു മുന്‍പില്‍ തല കുനിക്കണം.?!!

      Delete
  3. സഭവക സമ്പത്തു കൈകാര്യം ചെയ്യുന്നതില്‍ വൈദികര്‍ക്കും മെത്രാന്മാര്‍ക്കുമുള്ള സ്വേച്ഛാധികാരമാണ് പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരമുണ്ടാക്കാന്‍ കഴിയാതെ പോകുന്നതിന്റെ മൂലകാരണം. അതു സഭാ പാരമ്പര്യമനുസരിച്ചും ഭരണഘടനാപരമായ അവകാശമുപയോഗിച്ചും വിശ്വാസികളുടെ നിയന്ത്രണത്തിന്‍കീഴിലാക്കിയശേഷം ദശാംശം പിരിക്കുന്നെങ്കില്‍ സമ്മതിച്ചുകൊടുക്കാം. അപ്പോള്‍ അതിനെതിരെ വിമോചനമുദ്രാവാക്യങ്ങളുമായി ഈ പുരോഹിതവര്‍ഗംതന്നെ മുന്നണിയില്‍ഉണ്ടാവും എന്ന കാര്യത്തിലും സംശയം വേണ്ട.

    ReplyDelete