Translate

Saturday, December 1, 2012

പുതിയ വിശുദ്ധര്‍

രഞ്ജിത്ത് ജി. കാഞ്ഞിരത്തില്‍ ഉന്നയിക്കുന്നത് വളരെ പ്രസക്തവും ന്യായയുക്തവുമായ ചോദ്യങ്ങളാണ്. വിശുദ്ധരെ നാമകരണം ചെയ്തെടുക്കുന്ന പരിപാടിതന്നെ ദുരുദ്ദേശ്യപരമാണ്. അവരെവച്ച് കാശുണ്ടാക്കുക എന്നതിനപ്പുറത്ത് ഒരൊറ്റ കാരണം അതിനു പിന്നിലില്ല. ഒരാള്‍ വിശുദ്ധനോ വിശുദ്ധയോ എന്നത് അയാളുടെ ജീവിതവുമായി നിരന്തരം ബന്ധപ്പെട്ട ഒരു സത്യമാണ്. അയാള്‍ ജീവിച്ചിരിക്കുമ്പോഴും മരിച്ചുകഴിഞ്ഞും എന്നൊരു വ്യത്യാസം അതില്‍ വരാന്‍ പാടില്ല. ലോകത്തില്‍ അറിയപ്പെടുന്നുണ്ടോ ഇല്ലയോ എന്നതും അവരെ സംബധിച്ച് അര്‍ത്ഥമില്ലാത്ത ചിന്തയാണ്. ഭൂമിയിലുള്ളവര്‍ മരിച്ചയൊരാളെ ഒരു പദവി നല്‍കി ഉയര്‍ത്തിയിട്ട്, അയാളുടെ പടം വച്ചും രൂപമുണ്ടാക്കിയും കാട്ടിക്കൂട്ടുന്ന ബഹളമെല്ലാം സ്വര്‍ഗത്തില്‍ ഒരു നേരിയ ചലനം പോലുമുണ്ടാക്കാത്ത കൂത്തുകളാണ്. ഒരു തരിപോലും കൂടുതല്‍ സൌഭാഗ്യം അതുകൊണ്ട് ഒരു സ്വര്‍ഗ്ഗനിവാസിക്കും ഉണ്ടാകുന്നില്ല. ഇവിടെനിന്നുയരുന്ന മുഖസ്തുതികളുടെ കൂടുതല്‍ കുറവനുസരിച്ച്‌ ഇവരിലാരെങ്കിലും ദൈവം തമ്പുരാനെ സമീപിച്ച്, കുറേപ്പേര്‍ക്ക് പ്രത്യേക അനുഗ്രഹങ്ങള്‍ നേടിയെടുത്തുതരും എന്നൊക്കെ വളരെ ലളിതമായി ചിന്തിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും, അത് കാര്യങ്ങളുടെ നടത്തിപ്പ് ഭൂമിയിലെപ്പോലെയാണ് സ്വര്‍ഗത്തിലും എന്ന മിഥ്യാബോധത്തില്‍ നിന്നുളവാകുന്ന വിഡ്ഢിത്തമാണ്. മനുഷ്യഭാവനക്ക് ഭൂമിയിലോ അതിനു വെളിയിലോ യാതൊരു പരിധിയും ഇല്ലാത്തിടത്തോളം, ഇങ്ങനത്ത ക്രയവിക്രയങ്ങള്‍ നടക്കുന്നു എന്നതിനുള്ള "തെളിവുകളും" (അത്ഭുതങ്ങള്‍) തുടര്ന്നുണ്ടായിക്കൊണ്ടിരിക്കും. അതൊക്കെ മനുഷ്യന് ഉണ്ടാക്കാവുന്ന സംഗതികളാണ്. അങ്ങനെയാണ് നടക്കുന്നതും.

വിശുദ്ധിയെ അംഗീകരിക്കുന്നത് നല്ലതാണ്, മാന്യമാണ്, അതുതന്നെ വിശുദ്ധിയുടെ ലക്ഷണവുമാണ്. എന്നാല്‍ അത് വിശ്വാസവും സഹനവുമായി മാത്രം ബന്ധപ്പെടുത്തി ചുരുങ്ങിപ്പോകരുത്. ആരാണ് ഭാഗ്യവാന്മാര്‍ (വിശുദ്ധര്‍) എന്ന് മലയിലെ പ്രസംഗത്തില്‍ (മത്തായി 5, 1-11) യേശു അടിവരയിട്ടു പഠിപ്പിച്ചിട്ടുണ്ട്. ആത്മവിശുദ്ധിയുള്ളവര്‍, (അഹംഭാവമില്ലാത്തവര്‍), നീതിക്കുവേണ്ടി പൊരുതുന്നവര്‍, ഹതഭാഗ്യരോട് കരുണ കാണിക്കുന്നവര്‍, ഏതെങ്കിലും വിധത്തില്‍ നന്മയെ പ്രോത്സാഹിപ്പിക്കാനായി വേദന സഹിക്കേണ്ടി വരുന്നവര്‍, സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, അകാരണമായി പീഡിപ്പിക്കപ്പെടുന്നവര്‍, യേശുവിന്റെ ആദര്‍ശങ്ങള്‍ക്കു വേണ്ടി നില്‍ക്കുന്നതിന്റെ പേരില്‍ ബുദ്ധിമുട്ട് സഹിക്കേണ്ടി വരുന്നവര്‍. ഇതൊക്കെയാണ് വിശുദ്ധിയുടെ അടയാളങ്ങള്‍ എങ്കില്‍, നമുക്ക് ചുറ്റും ഇത്തരം എത്രയോ പേരെ നാം കണ്ടെത്തുന്നു.  അവരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ വിശുദ്ധരാണ്. പല പദവിക്കാരുടെ ഒരു പട്ടികയുണ്ടാക്കിയിട്ട് എതെങ്കിലുമൊരു പള്ളി അവരെ അതിലൊന്നില്‍ പേര് ചേര്‍ത്തോ എന്നത് ഒരു പ്രാധാന്യവുമില്ലാത്ത കാര്യമാണ്. തന്നെയല്ല, ജീവിച്ചിരിക്കുന്ന വിശുദ്ധര്‍ നമുക്ക് ചുറ്റും ആയിരക്കണക്കിന് ഉള്ളപ്പോള്‍, മരിച്ചവരില്‍ നിന്ന് ഏതാനും പേരെ തിരഞ്ഞു പിടിച്ച്, അളവില്ലാത്ത കാശ് കൊണ്ടുപോയി റോമായില്‍ കൊടുത്ത് അവര്‍ക്കായി ഒരു പുണ്യാള സര്ട്ടിഫിക്കറ്റുണ്ടാക്കിയ ശേഷം ആ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ അതുണ്ടാക്കാന്‍ ചെലവാക്കിയതിന്റെ ലക്ഷമോ കോടിയോ മടങ്ങ്‌ വാരാനുള്ള പദ്ധതി കളിച്ചുവയ്ക്കുന്ന പരിപാടി ഏമ്പോക്കിത്തരമാണ്, നാണമില്ലാത്ത ലാഭക്കച്ചവടമാണ്. ആ കച്ചവടത്തിന്റെ കരുക്കളായി, മദര്‍ തെരേസ, അല്‍ഫോന്‍സാമ്മ, രാമപുരം കുഞ്ഞച്ചന്‍, ചാവറയച്ചന്‍ എന്നിങ്ങനെ ഏറെപ്പേരുടെ കൂടെ ഇപ്പോഴിതാ ഒരു നീലകണ്ഠപ്പിള്ള അഥവാ ദൈവസഹായം പിള്ളയും.

സ്വയം വിശുദ്ധിയിലേയ്ക്ക് എത്തിച്ചേരാന്‍ മനുഷ്യരെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം, വിശുദ്ധരെന്ന് ഏതാനും ചിലരെ മുദ്ര കുത്തിയിട്ട്, അവരെ വച്ച് പകല്‍ക്കൊള്ള നടത്തുന്ന അവിശുദ്ധിക്ക് ചുക്കാന്‍ പിടിക്കുന്ന സഭയെ അക്കാര്യത്തില്‍ എതിര്‍ക്കുന്നതും അസത്യത്തിനും അനീതിക്കും എതിരെയുള്ള പോരാട്ടമാണ്. വ്യക്തിപരമായ വിശുദ്ധിയെ അത്ഭുതപ്രകടനങ്ങളുമായി ബന്ധപ്പെടുത്തുന്നതില്‍ കച്ചവടതാത്പര്യമല്ലാതെ വേറൊന്നും കണ്ടെത്താനാവില്ല. കാരണം, താത്ത്വികമായി ഇവ രണ്ടും തമ്മില്‍ യാതൊരു ബന്ധവും ഇല്ലതന്നെ. സഭയുടെ ഏറ്റവും വലിയ ബൌദ്ധിക പാപ്പരത്തമാണ് ഈ പ്രവണതയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.

11 comments:

 1. ജീവിച്ചിരിക്കുന്നവരേയൊ മരിച്ചവരെയോ വിശുദ്ധരെന്നോ പാപികളെന്നോ പ്രഖ്യാപിക്കാൻ സഭക്ക് അധികാരമില്ല. “അന്ത്യവിധിനാളിൽ മനുഷ്യപുത്രൻ തന്റെ സർവ്വ മഹത്വത്തോടും കൂടെ വാനമേഘങ്ങളിൽ പ്രത്യക്ഷനാകും. നന്മചെയ്തവരേയും തിന്മ ചെയ്തവരേയും അവിടുന്ന് വിധിക്കും.” വിശുദ്ധനെന്നും പാപിയെന്നും വിധിക്കാനുള്ള അധികാരം തനിക്കു മാത്രമെയുള്ളുവെന്ന് കർത്താവ് വളരെ വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. “ ജീവിച്ചിരിക്കുന്നവരേയും മരിച്ചവരേയും വിധികാൻ അവൻ വീണ്ടും വരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു” എന്ന് വിശ്വാസപ്രമാണത്തിലൂടെ ദിനം തോറും ഉരുവിടുന്നവരാണ്‌ ക്രിസ്ത്യാനികൾ. കർത്താവ് വിധിക്കുന്നതിനുമുൻപ് വിധി പറയാൻ സഭക്ക് ആരാണ്‌ അധികാരം കൊടുത്തത്?
  ബൈബിളിൽ പറഞ്ഞിരിക്കുന്നതിനനുസരിച്ച് ഭൂമിയിൽ സാധാരണക്കാരനായി ജീവിച്ച ഒരേ ഒരു മനുഷ്യനേ അന്ത്യവിധി കൂടാതെ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിച്ചിട്ടൂള്ളൂ..കർത്താവിന്റെ വലതുഭാഗത്തയി കുരിശിൽ തറക്കപ്പെട്ട നല്ല കള്ളൻ!. അദ്ദേഹത്തെ വിശുദ്ധനായി സഭ പ്രഖ്യാപിച്ചിട്ടുമില്ല.എന്തൊരു വിരോധാഭാസം!!

  ReplyDelete
 2. പ്രിയ സര്‍
  ഒരു കാര്യം ചോദിക്കാന്‍ ആഗ്രഹമുണ്ട് .
  ഇത്ര കൃത്യമായി സ്വര്‍ഗത്തില്‍ നടക്കുന്ന കാര്യങ്ങളെല്ലാം അങ്ങ് എങ്ങനെയാണു അറിഞ്ഞതെന്ന് ഒന്ന് പറയാമോ ? കത്തോലിക്കാ സഭ പോലും എല്ലാം വിശ്വാസ സത്യം ആയാണ് പഠിപ്പിക്കുന്നത്‌. അതായത് എന്റെ വിശ്വാസത്തില്‍ ഞാന്‍ സ്വീകരിക്കുന്ന സത്യം. എന്നെ (എനിക്ക് വ്യക്തിപരമായി )സംബന്ധിച്ചിടത്തോളം അതിനു അര്‍ഥം ഉണ്ട്, എന്തെന്നാല്‍ എന്റെ ജീവിതത്തില്‍ അത് ഞാന്‍ അനുഭവിക്കുന്നു. ഇതുവരെ ഇത് സത്യം ആണെന്നാണ് അന്റെ അഭിപ്രായം. മറിച്ച്‌ ചിന്തിക്കേണ്ട അനുഭവം എനിക്ക് ഉണ്ടായിട്ടില്ല.
  ഒരാളെ വിശുദ്ധനായി പ്രഖ്യാപിക്കുക എന്ന് പറഞ്ഞാല്‍ ബാക്കിയെല്ലാവരും വിശുദ്ധര്‍ അല്ല എന്ന് അതിനു അര്‍ത്ഥമില്ല. ജീവിതത്തില്‍ ദൈവത്തിനു പ്രത്യേകമായ വിധത്തില്‍ സാക്ഷ്യം വഹിച്ചവര്‍ ആണവര്‍. അതിനു ദൈവം അവരിലൂടെ സാക്ഷ്യം നല്‍കുന്നു. ഇതിപ്പോള്‍ ഞാന്‍ എങ്ങനെ മനസിലാക്കുന്നു എന്ന് ചോദിച്ചാല്‍, ഞാന്‍ ദൈവത്തെ കണ്ടിട്ടുണ്ടോ, അവര്‍ ദൈവത്തിന്റെ അടുത്താണോ എന്നൊക്കെ ചോദിച്ചാല്‍ ഉത്തരം ഒരു ഉദാഹരണം ആയിക്കോട്ടെ.
  ചാവറ കുര്യാക്കോസ് എല്യാസ് അച്ചനെ വിശുധനെന്നു വിളിക്കാനുള്ള അത്ഭുദം. അത് ഒരു അച്ചനും ഉണ്ടാക്കിയതല്ല. ഒരു കുടുംബം അവരുടെ കഷ്ട്ടതയില്‍ ദൈവത്തോട് ഒരു പ്രത്യേക വ്യക്തിയുടെ (വിശുദ്ധിയുണ്ടെന്നു ആ കുടുംബത്തിനു തോന്നുന്ന ആളോട് ) മധ്യസ്തത്താല്‍ പ്രാര്‍ഥിച്ചു. അവര്‍ക്ക് അത് സാധിച്ചു കിട്ടി. ഒരു രോഗം മാറിയതല്ല, ജന്മനാ ഉണ്ടായിരുന്ന ഒരു അംഗ വൈകല്യം മാറിയതാണ്. (കണ്ണ് കൊണ്ട് നോക്കിയാല്‍ മനസിലാകുന്നതു). അത് ഇനി സഭ മുഴുവന്‍ വിശ്വസിക്കണമെങ്കില്‍ ഡോക്ടര്‍മാരുടെ ഒരു പാനല്‍ അതങ്ഗീകരിക്കണം.പിന്നെ വത്തിക്കാനില്‍ നല്ല കാശ് ചെലവു കാണും. അത് അവരുടെ കാര്യം.
  പിന്നെ എന്നെ സംബന്ധിച്ച് എന്റെ മരിച്ചു പോയ എന്റെ അപ്പന്റെ അപ്പനും അമ്മയുടെ അമ്മയും ചെറുപ്പത്തിലെ വേര്‍പിരിഞ്ഞ എന്റെ സഹപാഠിയും വിശുധരാണ്. അത് സഭ ചോദ്യം ചെയ്യേണ്ട കാര്യമില്ല. സഭ പ്രഖ്യാപിക്കുന്നവര്‍, പ്രഖ്യാപിക്കപ്പെട്ട വിശുദ്ധര്‍, എന്റെ അപ്പന്റെ അപ്പന്‍ അപ്രഖ്യാപിത വിശുദ്ധന്‍.
  പിന്നെ ഇതൊരു കച്ചവടം ആക്കരുതെന്ന് നിര്‍ബന്ധം എനിക്കും ഉണ്ട്. പക്ഷെ എന്ത് ചെയ്യാം ഒരു അത്ഭുതം നടന്നെന്നു കേട്ടാല്‍ ഓടിയെത്തുന്ന ജനം ഉള്ളിടത്തോളം കാലം ഇത് കച്ചവടം ആകും. അത് അച്ചന്‍ മാരുടെ കുറ്റമാണ് എന്ന് പറഞ്ഞാല്‍ മുഴുവനുമാവില്ല. ശാന്തിയും രോഗസൌഖ്യവും തേടുന്ന ജനങ്ങളോട് അത് അന്വേഷിക്കേണ്ട, അങ്ങനെയൊന്നു ഇല്ല എന്ന് പറഞ്ഞു പഠിപ്പിക്കണം. എന്നെ സംബന്ധിച്ചിടത്തോളം അത് മനസാഷിക്ക് വിരുദ്ധമാകും. കാരണം എന്റെ ദൈവത്തില്‍ ഞാന്‍ അനുഭവിക്കുന്ന ശാന്തി യും സമാധാനവും തള്ളിപ്പറയാന്‍, നിഷേദിക്കാന്‍ എനിക്ക് പറ്റില്ല. (ഇനി മനസാക്ഷി എന്നൊരു തേങ്ങാക്കൊല ഇല്ല എന്നൊക്കെ പറഞ്ഞു വന്നാല്‍. ... എന്റെ പൊന്നെ ഞാനില്ലേ ..സുരാജ് പറയുന്ന പോലെ ..തള്ളെ സുല്ല് )
  പിന്നെ സഭയുടെ ബൌദ്ധികമായ കാര്യങ്ങളെ പറ്റി പറഞ്ഞു കണ്ടു. സഭ വിശ്വാസത്തിലും വെളിപാടിലും അടിസ്ഥാനമുള്ളതാണ്. യുക്തിയും ബുദ്ധിയും ഈ വിശ്വാസത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്നു. കൂടതല്‍ അറിവിന്‌ Fides et ratio (encyclical letter by Pope John Paul II )

  ReplyDelete
  Replies
  1. ആദ്യം അവിടുന്ന് ആരാണെന്ന് പറയൂ. എന്നാലല്ലേ ഒരുത്തരം തരാന്‍ ഒരുഷാര്‍ ഒക്കെ തോന്നൂ. അതുവരെ, ചുരുക്കി, ഇത്രയും. സ്വര്‍ഗത്തിലേയ്ക്ക് എത്തിനോക്കാന്‍ ശ്രമിച്ചിട്ടുണ്ട്, എന്നാല്‍ അവിടെ നടക്കുന്നതൊന്നും കാണാന്‍ പറ്റിയിട്ടില്ല. അതുകൊണ്ട് അവിടെ നടക്കാന്‍ സാദ്ധ്യതയില്ലാത്ത ചില കാര്യങ്ങള്‍ കുറിച്ചുവെന്നെയുള്ളൂ. ഇനി അതല്ല, താങ്കള്‍ വിശ്വസിക്കുന്നത് പോലെ രാവിലെ സ്വര്ഗ്ഗവാസികളായ നമുക്കറിയാവുന്ന ഹിസ്പാനിയ, ഇറ്റാലിയ, ഫ്രാന്‍സ്, തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ച്ന്നെത്തിയവരും നമ്മുടെ ഗീവര്‍ഗീസ്‌ വല്യച്ചനും ദേവത്യാനോസും കുപ്പര്‍ത്തീനോയും അല്ഫൊന്സമ്മയുമൊക്കെ കടലാസും പെന്‍സിലും എടുത്ത് ഭൂമിയിലേയ്ക്കുള്ള ജനലുങ്കല്‍ നിരക്കുന്നു. പല ഭാഷകളിലുള്ള നിവേദനങ്ങള്‍ കുറിച്ചെടുക്കുന്നു. പുതിയ വിലപ്പട്ടിക അനുസരിച്ചുള്ള നേര്‍ച്ചയോ പരസ്യമോ അപേക്ഷകന്‍ ഇട്ടിട്ടുണ്ടോ എന്ന് കണക്കപ്പിള്ളയെക്കൊണ്ട് ചെക്ക് ചെയ്യിക്കുന്നു. അങ്ങനെ നോക്കി യോഗ്യതയുള്ളവര്‍ക്ക്‌ ചോദിച്ചത് കൊടുക്കാന്‍ അനുവാദത്തിന് കര്‍ത്താവിന്റെ അടുത്തുചെന്ന് ഓച്ഛാനിച്ചു നില്‍ക്കുന്നു. എല്ലാം പൊതു റെജിട്രാറില്‍ കുറിച്ചിടുന്നു, വരത്തിന്റെ പാക്കെറ്റ് താഴെയ്ക്കിടുന്നു, അത് വട്ടായിയോ നായ്ക്കപ്പറമ്പനോ മറ്റു മുറി കാരിസ്മാറ്റിക് ഇടനിലക്കാരോ വഴി കൈമാറുന്നു... ഇങ്ങനെയും ആയിക്കൂടെന്നില്ല. താങ്കള്‍ക്കു കിട്ടിയതിന്റെ ഒരു ലിസ്റ്റിങ്ങ് വിട്ടേ, കാണട്ടെ. ചെമ്മലമറ്റംകാരന്‍ കുഞ്ചേട്ടന്‍ ഞമ്മന്റെ ഒരു പരിചയക്കാരനാ. ചെലപ്പം അങ്ങേരു നോക്കിയാല്‍...

   Delete
  2. ഉഷാറായി ഉത്തരം പറയാന്‍ ഇത് "കോടീശ്വരന്‍" പരിപാടി ഒന്നും അല്ലാല്ലോ !!
   പിന്നെ
   "സ്വര്‍ഗത്തിലേയ്ക്ക് എത്തിനോക്കാന്‍ ശ്രമിച്ചിട്ടുണ്ട്, എന്നാല്‍ അവിടെ നടക്കുന്നതൊന്നും കാണാന്‍ പറ്റിയിട്ടില്ല. അതുകൊണ്ട് അവിടെ നടക്കാന്‍ സാദ്ധ്യതയില്ലാത്ത ചില കാര്യങ്ങള്‍ കുറിച്ചുവെന്നെയുള്ളൂ". അതെന്താ സാറേ അങ്ങനെ !!!!! എന്തോ ഒരു"ബൌത്തിക" പ്രശ്നം അതില്‍ ഉണ്ടല്ലോ ! കാണാന്‍ പറ്റാത്ത കാര്യങ്ങളെ കുറിച്ച് മിണ്ടാതിരിക്കുന്നത് അല്ലെ ബുദ്ധി. മൌനം ബുദ്ധിമാന് ഭൂഷണം എന്നാണല്ലോ അയ്യപ്പ ബൈജു പറഞ്ഞിരിക്കുന്നത്. പിന്നെ അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന് വേണോ ?

   "താങ്കള്‍ വിശ്വസിക്കുന്നത് പോലെ" എന്ന് തുടങ്ങുന്ന ഭാഗം. അതുകൊള്ളാം, അങ്ങ് പറയുന്നതൊക്കെ ഞാന്‍ വിശ്വസിക്കുന്നില്ലെങ്കിലോ ?? എന്തെങ്കിലും ഒക്കെ imagine ചെയ്തിട്ട് എന്റെ തലയില്‍ ചാരല്ലേ. പിന്നെ വളരെ വ്യക്തവും ശക്തവും ആയി ഞാന്‍ പറയുകയാണ്‌ , അങ്ങനെ ആണെങ്കില്‍ തന്നെ ഈ വിശുദ്ധന്മാര്‍ ചെയുന്നത് നല്ല പണിയാണല്ലോ. ആളുകള്‍ക്ക് നന്മ കിട്ടുന്നത് നമ്മളായിട്ടു തടയണോ ?

   എനിക്ക് കിട്ടിയതിന്റെ ലിസ്റ്റ് നിങ്ങളെ കാണിക്കാനുള്ളതല്ല. അത് എന്റെ ദൈവവും ഞാനും തമ്മിലുള്ള ബന്ധം. ഓരോ ദിവസവും എനിക്ക് അത് കിട്ടുന്നുണ്ട്‌. എനിക്ക് അത് 100 % ഉറപ്പാണ്‌ . അതിനി നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല. പിന്നെ കര്‍ത്താവ്‌ പറഞ്ഞതുപോലെ "മുത്തുകള്‍ പന്നികളുടെ മുന്‍പില്‍ വിതറരുത്‌".

   Delete
  3. കര്‍ത്താവ്‌ പറഞ്ഞതുപോലെ "മുത്തുകള്‍ പന്നികളുടെ മുന്‍പില്‍ വിതറരുത്‌".

   Delete
  4. This comment has been removed by the author.

   Delete
  5. പ്രിയ ജോസഫ്‌ മാത്യു സര്‍,
   ഇത് ഞാന്‍ അങ്ങേക്ക് എഴുതുന്ന ഒരു ക്ഷമാപണകത്താണ്. സോറി !! കമന്റ്‌ ആണ് !
   ഇനി മേലില്‍ അങ്ങയുടെ ബോധ്യങ്ങളെയും വിശ്വാസങ്ങളെയും ഞാന്‍ ചോദ്യം ചെയ്യുകയോ കമന്റ്‌ അടിക്കുകയോ ചെയ്യുന്നതല്ല എന്ന് വിനയപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു.
   കാരണം വ്യക്തമായ നിലപാട് ഇല്ലാത്തവരോടു തര്‍ക്കിക്കാന്‍ പോയിട്ട് കാര്യമില്ല. ദൈവം ഉണ്ടെന്നു പറയുമ്പോള്‍ അതിനെ നിഷേദിക്കും ! ഇല്ലെന്നു പറഞ്ഞാല്‍ അതും നിഷേദിക്കും! ഏതെങ്കിലും ഒരു വ്യക്തമായ നിലപാട് ഇല്ലാതെ നമ്മളെന്തു ചെയ്യും !!!! തള്ളേ സുല്ല് !!

   മുകളിലെ കമന്റില്‍ അങ്ങ് എഴുതിയിരിക്കുന്ന കാര്യങ്ങള്‍ ഒന്നിനെ പറ്റി പോലും ഞാന്‍ പ്രതികരിക്കുന്നില്ല. അതിന്റെ അല്പത്വം വിവേകമുള്ളവര്‍ വായിക്കുമ്പോള്‍ മനസിലാക്കട്ടെ.

   ബൈബിള്‍ വി. ഗ്രന്ഥം ആണെന്ന് അങ്ങേക്ക് ബോധ്യം ഉണ്ടെകില്‍ (ഉണ്ടെങ്കില്‍ മാത്രം !!)
   ഈ വചന ഭാഗം ഒന്ന് വായിക്കുക 1 പത്രോസ് 5 , 5 - 14 . (വിശ്വാസികള്‍ക്ക് ഉപദേശം !!!)

   Delete
  6. അനോനീമസ് മാഷ്‌ പറഞ്ഞത് ശരിയാണ്. ദൈവത്തെപ്പറ്റി ഞാന്‍ എല്ലാക്കാലത്തും പല വിധത്തില്‍ ആണ് ചിന്തിച്ചതും ചിന്തിക്കുന്നതും.ഏകദൈവമായ യേശുവില്‍ സര്‍വതും സമര്‍പ്പിച്ചിരിക്കുന്ന താങ്കളെ എനിക്ക് വളരെയധികം ബഹുമാനം ഉണ്ട്. എന്നാല്‍ എന്നെ സൃഷ്‌ടിച്ച ദൈവം ഒരു മതഗ്രന്ഥത്തിലും ഇല്ല. അതുകൊണ്ട് ഞാന്‍ ക്രിസ്ത്യാനിയല്ലെന്നു പറയരുതേ? യേശുവെന്ന ദിവ്യനെ മനസ്സില്‍ സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. യേശുവിനെ സത്യസായി ബാവാപോലെ വെറും ആള്‍ദൈവം ആയി താത്തു കെട്ടുന്നവരെയും ഞാന്‍ എതിര്‍ക്കും.

   ചെറുപ്പകാലങ്ങളില്‍ പള്ളിയില്‍ അച്ചനും മാതാപിതാക്കളും പഠിപ്പിച്ച ദൈവസങ്കല്പം ആയിരുന്നു പരിപൂര്ണ്ണമായും ചിന്തിച്ചിരുന്നത്‌. യേശുമാത്രം ദൈവം, ക്രിസ്ത്യാനികള്‍ അല്ലാത്തവര്‍ നരകത്തില്‍ പോവും. ഒരു തരം പേടിപ്പിച്ചുള്ള നരകവും സ്വര്‍ഗവും. ഹിന്ദു സ്കൂളില്‍ പഠിച്ചപ്പോള്‍ മലയാളംസാറില്‍ നിന്ന് മറ്റൊരു ദൈവത്തെ കേള്‍ക്കാന്‍ തുടങ്ങി. അതാണ്‌ ഞാന്‍ പുനര്‍ജനനം ഒക്കെ ഇന്നലെ എഴുതിയത്.അലിഗര്‍ മുസ്ലിം യൂണിവേര്ഴിസിറ്റിയില്‍ പഠിച്ചപ്പോള്‍ നേരം വെളുക്കുമ്പോള്‍ തോണ്ണ അലറുന്നതുപോലെ ബാങ്ക്, വിളിയും എന്നും കാണുന്നത് താടിവെച്ച മുള്ളാമാരെയും.
   അവര്‍ ത്രിത്വം അല്ലാത്ത മറ്റൊരു ദൈവത്തില്‍ വിശ്വസിക്കുന്നു. പുരുഷന്‍ തൊടാത്ത കന്യകകള്‍ ഉള്ള സ്വര്‍ഗം ഇസ്ലാമിക വേദഗ്രന്ഥങ്ങളില്‍ ആണ്. അത് ക്രിസ്ത്യാനിയായ ഞാന്‍ ഇന്നലെ കടം എടുത്തന്നെയുള്ളൂ. വേദങ്ങളിലെ ദൈവം, ഞാന്‍ ദൈവം എന്നിങ്ങനെ ദൈവങ്ങള്‍ ഏറെ. യേശുവില്‍മാത്രമേ രക്ഷയുള്ളൂ എന്ന് വെന്തിക്കൊസ്സു കൂട്ടുകാരനും പറയും.അല്‍പ്പം ആശ്വാസം കിട്ടിയതും ദൈവത്തെ വട്ടുപിടിപ്പിക്കാത്ത അമേരിക്കയില്‍ വന്നപ്പോഴാണ്.ദൈവത്തിന്റെ കാര്യം പറഞ്ഞാല്‍ ഞാനും മാഷും തമ്മില്‍ ചേരുകയില്ല. ഞാനും സുല്ല്.

   സഭ തന്നെ എത്ര ദൈവത്തെ മാറിയെന്നു നോക്കൂ? ഏ. ഡി. 325ലെ നിക്കാകൌണ്‍സില്‍ യേശുവിനെ പൂര്‍ണ്ണദൈവമായി അംഗീകരിച്ചു. Arians ദൈവമല്ലെന്നും Apollinarians യേശു ദൈവമാണെന്നും എന്നാല്‍ പൂര്‍ണ്ണമനുഷ്യനല്ലെന്നും വിശ്വസിച്ചു. A.D. 381 Constantinople സുനഹദോസ് അനുസരിച്ചുള്ള തീരുമാനം യേശു പൂര്‍ണ്ണനായ മനുഷ്യനെന്നാണ്. അതിനുമുമ്പു അബദ്ധങ്ങള്‍ പഠിപ്പിച്ച പിതാക്കന്മാര്‍ക്കും സ്വര്‍ഗത്തില്‍ സ്ഥാനമുണ്ടോ? ഈ തീരുമാനത്തില്‍ പരിശുദ്ധ ആത്മാവിന്‍റെ പങ്ക് എവിടെ? ആദിമസഭയില്‍ യേശുവിനെ ദൈവമായി കരുതിയിരുന്നില്ല. ത്രിത്വം നാലാംനൂട്ടണ്ടുമുതലാണ് സഭയില്‍ വിശ്വസിക്കുവാന്‍ തുടങ്ങിയത്.

   ഓരോരുത്തരുടെ ഭാവനകളില്‍ മാറ്റുന്ന ദൈവങ്ങള്‍ അനുസരിച്ച് ഞാനും മാറ്റണോ? എനിക്കും യുക്തിപൂര്‍വ്വം ചിന്തിക്കുവാന്‍ അവകാശമില്ലേ? എങ്കില്‍ അത്മായശബ്ദം ബ്ലോഗുമാസ്റ്റര്‍ യുക്തിവാദിയായ സനില്‍ ഇടമറുകു വാര്‍ത്ത ഇവിടെ പ്രസിദ്ധീകരിക്കരുതായിരുന്നു. ഇവിടെ എഴുതുന്നവരും ദൈവത്തെ പല രീതിയിലാണ് എഴുതുന്നത്‌. അല്‍മായശബ്ദം, തോമസ്‌ സുവിശേഷവും മേരി സുവിശേഷവും പ്രധാന പേജില്‍ ലിംക് ചെയ്തിട്ടുണ്ട്. തോമസ്‌ സുവിശേഷം ദൈവം കൈ എത്തുന്ന ദൂരത്തില്‍ ഉണ്ടെന്നു പറഞ്ഞിരിക്കുന്നു. സഭയിലെ ഏതെങ്കിലും പുരോഹിതര്‍ സമ്മതിക്കുമോ. അവര്‍ ദൈവത്തെ നേടുവാന്‍ ഒട്ടകത്തിന്റെ സൂചിക്കുഴലില്‍ക്കൂടി കയറ്റും.

   ദൈവം ഇല്ലെന്നു ഞാന്‍ പറഞ്ഞില്ല. ദൈവത്തെ എന്റെ ചിന്തയില്‍ ഒതുക്കുന്നതല്ല. ആല്‍ബര്‍ട്ട് ഐന്സ്റ്റിയിന്‍ പറഞ്ഞതുപോലെ ദൈവം എന്നുള്ളത് ബ്രഹത്തായ ഒരു ഗ്രന്ഥപ്പുരയില്‍ ഒരു കൊച്ചുകുട്ടി അനേകായിരം പുസ്തകങ്ങള്‍ കുന്നുകൂടി കാണുന്നതു പോലെയാണ്. അവനു പുസ്തകം എന്നറിയാം. എന്നാല്‍ അതിനുള്ളില്‍ എന്തെന്ന് അറിയത്തില്ല. ദൈവത്തെപ്പറ്റിയോ ആത്മാവിനെപ്പറ്റിയോ എത്ര ഗഹനമായി പഠിച്ചാലും നമുക്കുള്‍ക്കൊള്ളുവാൻ സാധിക്കുമെന്നു തോന്നുന്നില്ല. ആല്‍ബർട്ട് ഐൻ‍സ്റ്റൈൻ പറഞ്ഞത് "സൃഷ്ടികളെ സൃഷ്ടിക്കുകയും പ്രതിഫലം നല്‍കുകയും ചെയ്യുന്ന ഒരുവൻറെ മനസ്സിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ദൈവത്തെ എനിക്കു ഗ്രഹിക്കുവാൻ‍ സാധിക്കുന്നില്ല" ദൈവത്തെപ്പറ്റി ആല്‍ബർട്ട് ഐൻ‍സ്റ്റൈൻറെ കാഴ്ച്ചപ്പാട് വിത്യസ്തമായിരുന്നു. "ദൈവം എന്നു പറയുന്നത് ഓടപ്പുല്ലുകൊണ്ട് ഉണ്ടാക്കിയ മനുഷ്യമനസ്സിലെ മായാവലയത്തിൽ‍ നിന്നുമുള്ള പ്രതിഫലനമാണ്. മനുഷ്യന്റെ ഭയത്താൽ‍ നിർ‍മ്മിക്കപ്പെട്ട ദുർ‍ബലമായ ഒരു ആത്മാവ് മറ്റൊരു സങ്കേതം തേടി പോകുമെന്നും ഞാൻ‍ വിശ്വസിക്കുന്നില്ല. ഞാൻ‍ ദൈവമെന്നുള്ളതു ഹിന്ദു മതത്തിൻറെ തനതായ തത്ത്വസംഹിതയാണ്. യൂറോപ്യന്മാർ ഞാൻ ദൈവത്തെ പരിഹസിക്കും. എല്ലാ ദൈവങ്ങളും പരമസത്യമെന്നു ചിലരും. മറ്റുചിലരോ, പ്രത്യേക സ്വഭാവ ഗുണങ്ങളുള്ള ഏകദൈവത്തെയും വിശ്വസിക്കുന്നു. അല്ലെങ്കിൽ സര്‍വം ബ്രഹ്മമയമെന്ന വാദം. ദൈവത്തിന്‍റെ ആസ്തിത്വം ചോദ്യം ചെയ്യുന്നവരുമുണ്ട്‌. നിന്‍റെ ദൈവം അഥവാ സര്‍വ്വ ദൈവങ്ങളും വസ്തുനിഷ്ഠമോ? ചോദ്യം ചെയ്‌താൽ മതവും പുരോഹിതരും ഒത്തുകൂടി തലവെട്ടുമായിരുന്നു.

   Delete
  7. മധ്യസ്ഥപ്രാർഥനയാൽ രോഗശാന്തിയുണ്ടായതിനാലാണ്‌ ചാവറയച്ചൻ വിശുദ്ധനായി പ്രഖ്യാപിക്കപെട്ടതെങ്കിൽ കാനാടി മഠത്തിൽ പോയി ചാത്തനെ സേവിക്കുന്നവർക്കും അവരുടെ രോഗം മാറിയതായും, ഉദ്ദിഷ്ടകാര്യപ്രാപ്തിയുണ്ടായതായും തെളിവുകളുണ്ട് (ഇല്ലെങ്കിൽ കൊല്ലങ്ങളായി ഈ കച്ചോടം തുടരില്ലല്ലോ).. എന്റെ എളിയ അഭിപ്രായത്തിൽ ശ്രീ കാനാടി ചാത്തനേയും വിശുദ്ധനായി പ്രഖ്യാപിക്കണം എന്നാണ്‌.

   Delete
 3. വിശുദ്ധ കുര്‍ബാന വിശുദ്ധര്‍ക്കുള്ളതാകുന്നൂ. എന്ന് പറഞ്ഞിട്ട് , അത് സ്വീകരിക്കാന്‍ പോകുന്ന ജനക്കൂട്ടവും , അപ്പോള്‍ വിശുദ്ധരല്ലേ . പിന്നെ പ്രത്യേകം ഒരു വിശുധമാക്കല്‍ എന്റെ കൊച്ചുബുദ്ധിയില്‍ മനസിലാകുന്നില്ല. ഒന്നുകില്‍ അവര്‍ കുര്‍ബാന സ്വീകരിച്ചിട്ടില്ല , അല്ലെങ്കില്‍ - ഇപ്പറയുന്നതില്‍ കഥയില്ല എന്നല്ലേ മനസിലാകുന്നത്?

  ReplyDelete
 4. പിതാവായ ദൈവം മാത്രമാണ് പരിശുദ്ധന്‍ എന്ന് യേശു പഠിപ്പിച്ചു , വിശുദ്ധരുടെ പട്ടികയില്‍ ഒന്നാമത്തെ ആള്‍
  അന്ന പുണ്യവതി ആണ് -മാതാവിന്റെ അമ്മ , ചരിത്ര പരമായ തെളിവ് ഇല്ലാത്തതിനാല്‍ നമ്മുടെ പാമ്പോളജിസ്റ്റ്
  ഗീ വര്‍ഗീസ്‌ ഔട്ട്‌ ,ബ്രിജിത്ത പുണയവതി ഔട്ട്‌ - ബ്രിജിത്ത ആരായിരുന്നു എന്ന് സത്യസന്ധമായി അന്വേഷിച്ചാല്‍
  കത്തോലിക്കാ സഭയുടെ തനിനിറം പുറത്തുവരും . അല്ഫോന്‍സയെ വിശുദ്ദ ആക്കിയ ചടങ്ങില്‍ പങ്കെടുക്കാന്‍
  ആയിരക്കണക്കിന് അച്ചന്മാരും കന്യാസ്ത്രീകളും ഇന്ത്യയില്‍ നിന്നും എത്തിയിരുന്നു .

  ReplyDelete