Translate

Tuesday, December 18, 2012

മോണിക്കാസംഭവത്തില്‍ ജെ.സി.സി. യുടെ പൂര്‍ണ്ണ പിന്തുണIII

മോണിക്കാസംഭവത്തില്‍ ജെ.സി.സി. യുടെ പൂര്‍ണ്ണ പിന്തുണ III
അഡ്വ. വറുഗീസ് പറമ്പില്‍ നിയമനടപടികളും പ്രക്ഷോഭപരിപാടികളും സമാന്തരമായി കൊണ്ടുപോകണമെന്ന് നിര്‍ദ്ദേശിച്ചു. പ്രക്ഷോഭപരിപാടികളില്‍ പങ്കെടുത്താല്‍ സഭാധികൃതര്‍ കൂദാശകള്‍ നിഷേധിക്കുമെന്ന ഭയം വിശ്വാസികള്‍ക്കു പാടില്ലെന്നും, കൂദാശകള്‍ വിശ്വാസികളുടെ അവകാശമാണെന്ന് ഊന്നിപ്പറഞ്ഞുള്ള കോടതിവിധികള്‍ കേരളത്തിലുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പോപ്പു കേരളത്തില്‍ വന്നപ്പോള്‍ പോപ്പിന്റെ കൈയില്‍നിന്നും കുര്‍ബാന സ്വീകരിച്ച മനുഷ്യന് സഭാധികൃതര്‍ പള്ളി സിമിത്തേരിയില്‍ സംസ്‌കാരം നിഷേധിച്ചു. അയാളെ പൊതുശ്മശാനത്തില്‍ അടക്കേണ്ടിവന്നു. ജോസഫ് വെളിവില്‍ കേസുകൊടുത്തു. അദ്ദേഹത്തിന്റെ മൃതശരീരം പൊതുശ്മശാനത്തില്‍നിന്നും മാന്തിയെടുത്ത് പള്ളി ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ ബഹു. കോടതി ഉത്തരവിട്ടു. അമ്പതിനായിരം രൂപാ അദ്ദേഹത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കാനും വിധിച്ചു. അമ്പതിനായിരം രൂപയേ നഷ്ടപരിഹാരമായി ചോദിച്ചുള്ളു അല്ലായിരുന്നെങ്കില്‍ കൂടുതല്‍ തുക വിധിച്ചേനെയെന്നു ജഡ്ജി കൂട്ടിച്ചേര്‍ത്തു. ഈ സംഭവം അഡ്വ. വറുഗീസ് വിശദീകരിച്ചത് സദസ് കരഘോഷങ്ങളോടെയാണ് ശ്രവിച്ചത്.

തുടര്‍ച്ച
വന്നവരില്‍ അപൂര്‍വ്വം ചിലര്‍ പുരോഹിത മാഫിയാ സംഘത്തിന്റെ ചാരന്മാരായിരുന്നു. അവര്‍ക്ക് മോനിക്കായെ കൊത്തിപ്പറിക്കുന്നതിലായിരുന്നു കൗതുകം. അവരുടെ മട്ടു കണ്ടാല്‍ തോന്നും, അതിനീചമായ തീവെട്ടിക്കൊള്ള നടത്തിയ കത്തോലിക്കാ മാഫിയയെക്കാള്‍ വലിയ തെറ്റു ചെയ്തത,് ഒരു ദുര്‍ബലനിമിഷത്തില്‍ ഭക്തിലഹരിയ്ക്കടിപ്പെട്ടും സ്വത്തുക്കള്‍ നഷ്ടപ്പെടുത്തിയ മോണിക്കയാണെന്ന്! കത്തോലിക്കാ മാഫിയായുടെ രാക്ഷസീയമായ ആര്‍ത്തിയില്‍ അമര്‍ഷമുള്ള ചിലരും സ്വര്‍ണ്ണമാല നഷ്ടപ്പെടുത്തിയ പൊന്നുമോനെ മാതാപിതാക്കള്‍ സ്‌നേഹബുദ്ധ്യാ ശാസിക്കുന്നതുപോലെ. മോണിക്കയെ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. പക്ഷേ മോണിക്കായെ സ്‌നേഹബുദ്ധ്യാപോലും ശാസിക്കാന്‍ കൂടിയ യോഗമല്ലിത് എന്ന കാര്യം വേദിയിലിരുന്നവര്‍ ഓര്‍മ്മിപ്പുച്ചു. അത്തരം ശാസനകള്‍ ആ പാവം മുത്തശ്ശിക്ക് ബന്ധുമിത്രാദികളില്‍ നിന്നു വേണ്ടതിലധികം കിട്ടുന്നുണ്ട്.

പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം സാറിന്റെ പ്രസംഗമാണ് ചര്‍ച്ചയുടെ ഗതി തിരിച്ചുവിട്ടത്. കത്തോലിക്കാ മാഫിയായ്ക്ക് ഈ ദുനിയാവില്‍ ആരെയെങ്കിലും ഭയമുണ്ടെങ്കില്‍ അതു മാധ്യമങ്ങളെ മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണദ്ദേഹം അതു വിശദീകരിച്ചത്. ചങ്ങനാശ്ശേരി രൂപതയിലെ ഒരച്ചന്‍ ഒരു പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി. പ്രശ്‌നം രൂപതാ കോടതിയിലെത്തി. അച്ചന്‍ കുറ്റമേറ്റു. എന്നിട്ടും അച്ചന് കൊടുത്ത ശിക്ഷ ഒരു സ്ഥലം മാറ്റം മാത്രം! അച്ചന്മാരുടെ ഒരു പാനല്‍ തയ്യാറാക്കിയ വിധിയുടെ പകര്‍പ്പ് ഒരച്ചന്‍ സാറിനു കൈമാറി. സാറത് ഡോ. സി.പി. മാത്യുവിന് കൈമാറി. അദ്ദേഹം ധാര്‍മ്മികരോഷംകൊണ്ടു ജ്വലിച്ചു. തന്റെ വീട്ടില്‍ വെച്ചദ്ദേഹം ഇടവകയിലെ പ്രതികരണശേഷിയുള്ളവരുടെ ഒരു യോഗം വിളിച്ചുചേര്‍ത്തു. അതിന്റെ പ്രത്യാഘാതം ഭയങ്കരമായിരുന്നു. രാത്രി ഡോക്ടറുടെ വീടും കാറും വിശുദ്ധഗുണ്ടകള്‍ അടിച്ചുതകര്‍ത്തു. ഇതൊക്കെ പത്രങ്ങള്‍ തമസ്‌കരിച്ചു. വട്ടമറ്റം സാര്‍ സംഭവം ബുദ്ധീജീവികളുടെ ശ്രദ്ധയില്‍പെടുത്താന്‍ ഒരുയോഗം വിളിച്ചുചേര്‍ത്തു. ചെറുകര സണ്ണി ലൂക്കോസ് വിഷയം കേരളശബ്ദത്തില്‍ വിശദമായി റിപ്പോര്‍ട്ടു ചെയ്തു. കത്തോലിക്കാ മാഫിയായുടെ ഇമേജ് കേരളത്തിലുടനീളം തകരാന്‍ ആ റിപ്പോര്‍ട്ടു കാരണമായി. കൂട്ടത്തില്‍ പറയട്ടെ മാധ്യമങ്ങള്‍ തമസ്‌കരിച്ച ഇന്ദുലേഖ പ്രശ്‌നവും മാധ്യമലോകത്ത് ആദ്യം പൊട്ടിച്ചത് സണ്ണി ലൂക്കോസായിരുന്നു. ശ്രീ. സണ്ണി ലൂക്കോസ് ഈ യോഗത്തിലും എത്തിച്ചേര്‍ന്നിട്ടുണ്ടെന്നകാര്യം ഇപ്പന്‍ വട്ടമറ്റം സാറിനെ അറിയിച്ചു. സാറും സദസും ആഹ്ലാദപൂര്‍ണമാണതു കേട്ടത്. അദ്ദേഹം മോണിക്കാപ്രശ്‌നം റിപ്പോര്‍ട്ടു ചെയ്യാനെത്തിയതായിരുന്നു.
അതുകൊണ്ട്, കേസുകള്‍ക്കു സമാന്തരമായി കത്തോലിക്കാമാഫിയായുടെ ഇമേജ് തകര്‍ക്കുക എന്ന യുദ്ധതന്ത്രമാണ് നമ്മള്‍ സ്വീകരിക്കേണ്ടത്, ഇതിനു രണ്ടു ഫലമുണ്ട്. 
1) മോണിക്കയുടെ 25 കോടി രൂപ ഉത്തരത്തില്‍ നിന്നെടുക്കാന്‍ നോക്കുമ്പോള്‍ കക്ഷത്തിലുള്ള 25000 കോടി അവര്‍ക്കു നഷ്ടപ്പെടും. അതെങ്ങനെ? കത്തോലിക്കാമാഫിയാ ഒരു തട്ടിപ്പുകമ്പനിയാണെന്നും മെത്രാന്മാരില്‍ പലരും സന്തോഷ് മാധവന്മാരേക്കാള്‍ നാണംകെട്ട തട്ടിപ്പുകാരാണെന്നും വിശ്വാസികളറിയുമ്പോള്‍ അവര്‍ പണം നേര്‍ച്ചക്കുറ്റിയിലിടാതെ ആ പണംകൊണ്ട് ചുറ്റുവട്ടത്തുള്ള ദുരിതബാധിതരെ സഹായിക്കാന്‍ ശ്രമിക്കും. അങ്ങനെ കര്‍ത്താവിന്റെ ജീവകാരുണ്യാദര്‍ശം പ്രയോഗത്തില്‍ വരും.
2) പ്രതിച്ഛായ തകര്‍ന്നുകഴിയുമ്പോള്‍ അതു മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഇടത്തേ കക്ഷത്തിലിരിക്കുന്ന 25000 കോടി രൂപ കൂടി കത്തോലിക്കാമാഫിയയ്ക്കു ചാരിറ്റിക്കുവേണ്ടി വിനിയോഗിക്കേണ്ടിവരും. അങ്ങനെ അദ്ദേഹം ലോജിക്കലായി കാര്യങ്ങള്‍ വിശദീകരിച്ചു.
(തുടരും) 

1 comment:

  1. pls visit http://www.haindavakeralam.com/HKPage.aspx?PageID=16678&SKIN=C

    ReplyDelete