Translate

Thursday, December 20, 2012

സേവ്യര്‍ ഖാന്‍ വട്ടായി,അവര്‍ വെന്തെരിഞ്ഞു ശുദ്ധരാകട്ടെ!

ജോര്‍ജു കുറ്റിക്കാട്ട് ,ജര്‍മ്മനി.

ഭരണങ്ങാനത്ത് വി.അല്‍ഫോന്‍സാമ്മയുടെ കബറി ടത്തിനു താഴെ വി.അല്‍ഫോന്‍സാമ്മ യെക്കാള്‍ വലിയവനായി രോഗശാന്തി    അത്ഭുതങ്ങള്‍ പരസ്യമായിനടത്താന്‍ സേവ്യര്‍ ഖാന്‍ വട്ടായി  പ്രത്യക്ഷപ്പെടാന്‍ ഒരുങ്ങുന്ന കാഴ്ച കണ്ടു ഞാന്‍ തലയില്‍ കയ്യും വച്ചു  പകച്ചു നിന്നുപോയി എന്നതാണ് വാസ്തവം. നാല്‍പ്പതു ലക്ഷം രൂപ മുടക്കി പണിത  പന്തല്‍ പള്ളിയങ്കണത്തില്‍ തീര്‍ത്തിരിക്കുന്നതു കാണുമ്പോള്‍ നമ്മുടെ   വിശ്വചിന്തയും ഈശ്വര ചിന്തയും നമ്മെ  കുറെ നേരം വിട്ടുപോകും.ഞാന്‍   വി.അല്‍ഫോന്‍സാമ്മയുടെ കല്ലറക്കല്‍ ഒരു നിമിഷം ക്രുതജ്ഞനായി  നിന്നശേഷം  പുറത്തു വന്നു മൈതാനത്ത് നിന്നപ്പോള്‍, ഒരു   മെത്രാനുള്‍പ്പടെ കുറെ വൈദികരും   കൂടി നിന്ന് പന്തല്‍ പണി കളെ വിലയിരുത്തുന്ന സംസാരമാണ് കേട്ടത്. അത്ഭുതങ്ങള്‍ നല്‍കി നമ്മെ ആശ്വസിപ്പിക്കുന്ന വി.അല്‍ഫോന്‍സാമ്മയെ വട്ടായിയുടെ പ്രേതം കടന്നാക്രമിക്കുമെന്നു തീര്‍ച്ചയാണ് എന്നായിരുന്നു എന്‍റെ അപ്പോഴുണ്ടായ  ഭീകരമായ ഭയം..യേശുവിനേക്കാള്‍ വലിയവനാണോ വട്ടായി?

കുറെ മാജിക്കുകള്‍ പ്രദര്‍ശിപ്പിച്ചു ലക്ഷങ്ങള്‍ കൊയ്യുന്ന സേവ്യര്‍ ഖാന്‍  വാട്ടായിക്ക് മെത്രാന്മാര്‍ വരെ പദ്ധതി വിജയിപ്പിച്ചു നടപ്പാക്കാന്‍   ശ്രമിക്കുന്നത്  അവരും കോടികളുടെ ലക്‌ഷ്യം നോട്ടം ഇട്ടുകൊണ്ട്‌ തന്നെയാണ്.  


അമേരിക്കയിലെ   ചിക്കാഗോയിലെ മലയാളികള്‍ പായും തെറുത്തു കെട്ടിച്ചു കേരളത്തിലേക്ക്
തള്ളിവിട്ട വട്ടായി ഇവിടെ അത്ഭുതങ്ങള്‍ ചെയ്യുന്ന സ്നാപകയോഹന്നാന്‍  ആയിട്ടാണ് പ്രത്യക്ഷപ്പെടാന്‍ മേക്കപ് ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ രംഗ   പ്രവേശനത്തെ വിളിച്ചറിയിക്കുന്ന  പരസ്യങ്ങള്‍ റോഡുകളില്‍ കൂറ്റന്‍ ആര്‍ച്ച് ബോര്‍ഡുകള്‍ നിര്‍മ്മിച്ച്‌ റോഡുകള്‍ പോലും  മറച്ചിരിക്കുകയാണ് .റോഡു   നിയമം പോലും പാലിക്കുന്നില്ല.  ഇത്തരം പരസ്യങ്ങള്‍ക്കായി ലക്ഷങ്ങള്‍ തുക   വേറെയും മുടക്കിയിരിക്കുന്നു. !  ഇതെല്ലാം ആരെ രക്ഷിക്കുവാന്‍ വേണ്ടി  ?????


അവനവനില്‍ വളര്‍ന്നിരിക്കുന്ന ഈശ്വര ചിന്തയെയും  വിശ്വാസത്തെയും മെത്രാന്മാരും  വൈദികരും കൂടി ചേര്‍ന്ന് തകര്‍ക്കുകയാണ്.  സ്വയംദൈവമായി പ്രഖ്യാപനം നടത്തുന്ന  വാട്ടായിയുടെ മന:ശാസ്ത്രം മറ്റുള്ള പരമ ദരിദ്ര ഹൃദയരായ വിശ്വാസികളെ ചൂഷണം നടത്തുവാനുള്ള  ഒരു ഭീകര സംരംഭം ആണ് ഭരണങ്ങാനത്ത് നടക്കുന്നത്.  കേരളത്തിലെ സാമാന്യ
ജനങ്ങളില്‍ കാണപ്പെടുന്ന കുറ്റകൃത്യങ്ങള്‍ പോലെതന്നെ  വൈദികരുടെയും  മെത്രാന്മാരുടെയും അതുപോലെ സന്യാസിനി സമൂഹത്തിലും നടക്കുന്നത് ഇവര്‍ തന്നെ മറച്ചുപിടിച്ചു    തേച്ചു മായിച്ചു കളയുന്നത് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്? 


മോണിക്ക-തോമസ്‌ അറക്കല്‍ ദമ്പതികളുടെ മുഴുവന്‍ സ്വത്തും സ്വന്തം  കൈപ്പിടിയിലൊതുക്കി ആ ദമ്പതികളെ തെരുവിലാക്കിയത് മാര്‍ മാത്യു അറക്കല്‍   ആണ്. വാഴൂരടുത്തുള്ള ആനിക്കാട്ടു പള്ളിയില്‍ ഭരണങ്ങാനത്തു നടത്തുന്നതുപോലെ  അഭിഷേക അഗ്നി കത്തിച്ച വികാരി   വാഴപ്പനാടി കന്യാസ്ത്രിമ0ത്തിലെ മദറിനു ഗര്‍ഭം സമ്മാനിച്ച്‌ അയാളുടെ അത്ഭുതം ജനങ്ങള്‍ക്ക്‌ ബോധ്യപ്പെടുത്തി.

എറണാകുളത്തെ അരമനയില്‍- കെ.സി.ബി.സി. യുടെ  യൂത്ത്  നേതാവായ ഉന്നതനായ   ഫാ. ജൈസന്‍ കൊള്ളന്നൂര്‍ മനുഷ്യക്കടത്ത് നടത്തി അത്ഭുതം കാണിച്ചു.  പോലീസിന്‍റെ പിടിയില്‍ പിടി കൊടുക്കാതെ മനുഷ്യക്കടത്തിന് കൂട്ട്  കൂടിയിരുന്ന മെത്രാന്മാരും കുറെ വൈദികരും കൂടി ഒരു സ്ഥലം മാറ്റ ശിക്ഷ   അദ്ദേഹത്തിനു  പേരിനു കൊടുത്ത്  കുറ്റം ഇല്ലെന്നാക്കി. ഈ കളി   നടത്തിയതില്‍   അവിടെയുള്ള പ്രഗല്‍ഭ വൈദികരായ ഫാ.ആലത്തറ യ്ക്കും മറ്റു ഗൂഡ  സംഘത്തിലെ ചിലര്‍ക്കും പങ്കുണ്ട്. അതുപോലെ അഭയക്കേസു ഒരു വശത്ത്‌ ,  മറ്റൊന്ന്, ഒരു കന്യാസ്ത്രിയെ വാട്ടര്‍ ടാങ്കില്‍ തട്ടിയത്, ഇങ്ങനെ  സഭയ്ക്കുള്ളില്‍ വൈദികര്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തുന്ന  കൊലപാതകം ,വ്യഭിചാരം ,വഞ്ചന, കോ ഴപ്പണം വാങ്ങി വിദേശത്തു   കയറ്റി അയക്കുന്ന മനുഷ്യകടത്ത്, ഇടവകയിലെ വരുമാനത്തില്‍ ക്രമക്കേടുകള്‍  നടത്തല്‍, അല്മായരെ ഭീഷണിപ്പെടുത്തല്‍ ,പള്ളി ബോംബിട്ടു നശിപ്പിച്ച  ഫാ.പുതുമനയെപ്പോലുള്ളവരുടെ  ഭീകരക്രുത്യങ്ങള്‍, ഇവയെല്ലാം പകല്‍ പോലെ ഉള്ള  നഗ്ന സത്യങ്ങള്‍ അല്ലെ? ഇങ്ങനെയുള്ള കുറ്റവാളികളെ വിളിച്ചുവരുത്തി  ,വാട്ടായിയ്ക്ക് ആത്മവിശ്വാസം ഉണ്ടെങ്കില്‍ അവരെ നേരിട്ട് ഇരുത്തി  അഭിഷേകാഗ്നി അവരുടെ തലയില്‍ വച്ചു കത്തിക്കുക. അവര്‍ വെന്തെരിഞ്ഞു
ശുദ്ധരാകട്ടെ.!

5 comments:

 1. This comment has been removed by the author.

  ReplyDelete
 2. ശ്രീ കദളിക്കാടന്‌ വട്ടായി എന്നുള്ള ഗൂഢമന്ത്രവാദിയെപ്പറ്റി പഠിപ്പിക്കുന്നതുവരെ അധികമൊന്നും ഞാന്‍ അദ്ദേഹത്തെപ്പറ്റി
  ഗവേഷണം നടത്തിയിരുന്നില്ല. യൂട്യൂബില്‍ വട്ടായിയുടെ അനേക തകിടംമറിച്ചുലുകള്‌ കണ്ടു.

  നിറപകിട്ടാര്‍ന്ന നാടാണ് നമ്മുടെ ഭാരതം. നഗ്നശിരോമണി സന്യാസിമാര്‍ ഭാരതത്തിന്റെ തലസ്ഥാനനഗരിയില്‍ വിലസുമ്പോള്‍ പരിശുദ്ധ അരൂപി കയറിയ വട്ടായിഭക്തര്‍ ഭക്തികൂടി ഇട്ടിരിക്കുന്ന അടിവസ്ത്രംവരെ തെറിപ്പിക്കുന്ന രംഗങ്ങള്‍ യൂടുബില്‍ കാണാം. മനുഷ്യനെപ്പറ്റിച്ചു മയക്കി കോടികള്‍ വിഴുങ്ങുന്ന വട്ടായിമാരൊടു മാന്യതയുടെ സംസ്ക്കാരം പുലര്‍ത്തേണ്ട ആവശ്യംഉണ്ടോ?

  പണ്ടുകാലങ്ങളില്‍ കാഞ്ഞിരപ്പള്ളിയില്‍ രാഷ്ട്രീയജാഥാകള് നയിച്ചിരുന്ന ഒരു അടക്കാ ഇട്ടിരായെ ഓര്‍ക്കുന്നു. ആവേശം കയറി ഉടുത്തിരിക്കുന്ന തുണിവരെ പറിച്ചു വിശറിപോലെ ശക്തിയായി മുകളിലേക്കു വീശി നേതാക്കള്‍ക്ക് കീജെ വിളിക്കുമായിരുന്നു. അതുപോലെയാണ് വട്ടായിഖാന്‍ ആത്മാവില്‍ ആവേശം കയറി പ്രസംഗിക്കുമ്പോള്‍ ചിലരുടെ ഉടുതുണികളും മാറിടത്തിലെ ചുന്നികളും തെറിച്ചു പോവുന്നുണ്ട്. വട്ടായിക്കുമാത്രം നീണ്ടകുപ്പായം ഉള്ളതുകൊണ്ട് നാണിക്കേണ്ട ആവശ്യമില്ല.

  യുണസ്ക്കൊയുടെ ലിസ്റ്റില്‍പോലും സാക്ഷരകേരളം മുന്നില്‍ ഉണ്ടായിരുന്നു. അങ്ങനെയുള്ള വിദ്യാസമ്പന്നരുടെ ഒരു നാട്ടില്‌ വട്ടായിയുടെ പ്രകടനം എങ്ങനെ വിജയിക്കുന്നുവെന്നും മനസിലാകുന്നില്ല. ഒരിക്കല്‍ അത്ഭുതങ്ങളുടെ പിതാവ്, നായിക്കംപറമ്പന്‍, കുറെ വര്‍ഷങ്ങള്‍ക്കുമുമ്പു പോട്ട കരിഷ്മാറ്റിക്കിലെ ഒരു പുരോഹിതഗുരു ആയിരുന്നു. അദ്ദേഹം എവിടെയോ അമേരിക്കയില്‍ മുങ്ങിയതായി അറിവുണ്ട്. വചനവും അത്ഭുതങ്ങളും കാണിച്ചു കോടികള്‍ ഉണ്ടാക്കി ആശാന്‌ ഇപ്പോള്‌ പൊതുരംഗത്ത് വരുന്നില്ല. ഇദ്ദേഹം ഒളിച്ചിരിക്കുന്ന സ്ഥലം എവെടെയെന്നും അറിയത്തില്ല. അല്മായശബ്ദത്തില്‍ നായിക്കന്‍പറമ്പനെ കണ്ടവരുണ്ടോ എന്നും എഴുതിയിരുന്നു. ആരില്‍ നിന്നും പ്രതികരണം പിന്നീടു കണ്ടില്ല.

  ഈ വട്ടായി കാഞ്ഞിരപ്പള്ളി കശാപ്പുതിരുമേനിയുടെ വലിയ കൂട്ടുകാരനെന്നും അറിഞ്ഞു. മറ്റുജാതികള്‍ ഇവരുടെ പ്രകടനത്തെ പരിഹസിക്കുകയില്ലേ? ഇത്തരം വട്ടന്മാരുള്ള ഒരു സഭയില്‍ എങ്ങനെ കുഞ്ഞുങ്ങള്‍ വളരും? അവരുടെ ബൌദ്ധികചിന്തകളെയും വട്ടായിയും കശാപ്പു തിരുമേനിമാരും വാസ്തവത്തില്‍ അപഹരിക്കുകയല്ലേ ചെയ്യുന്നത്? പണം ഉണ്ടാക്കുവാന്‍ ഈ തിരുമേനിമാരും പുരോഹിതരും എന്തും ചെയ്യുമെന്ന സ്ഥിതി വിശേഷമാണ് ഇന്ന് സംസ്ക്കാര കേരളത്തില്‍ ഉള്ളത്. കേട്ടിട്ടില്ലാത്ത മനുഷ്യകടത്തുവരെ പുരോഹിതരില്‍നിന്നു കേള്‍ക്കുന്നു.

  മാജിക്കുകള്‍ പഠിപ്പിക്കുവാന്‍ മെത്രാന്മാര്‍ സ്കൂള്‍ നടത്തുന്നുണ്ടെന്നു തോന്നുന്നു. സാധാരണ ആരും പ്രതീക്ഷിക്കാതെയുള്ള ഒരു സുപ്രഭാതത്തിലാണു, ഈ മാജിക്കുപുരൊഹിതര്‌ പ്രത്യക്ഷപ്പെടാറുള്ളത്‌. വട്ടായി എങ്ങനെ അട്ടപ്പാടിയില്‍ വേലകള്‍ തുടങ്ങിയെന്നും അറിയത്തില്ല.

  കാക്കത്തീട്ടവും പ്രാവിന്റെ എല്ലുപൊടിയും ചേര്‍ത്തു തിരുശേഷിപ്പ് കച്ചവടത്തിലും മനുഷ്യനെ പറ്റിക്കാറുണ്ട്. പണം ഉണ്ടാക്കാറുണ്ട്. ദിവ്യഗര്‍ഭങ്ങള്‍ അട്ടപ്പാടിയിലും പോട്ടയിലും സാധാരണ സംഭവങ്ങളെന്നും അറിയുന്നു. കൊച്ചു പെണ്‍കുട്ടികളുടെ മാനം കവര്‍ന്നെടുക്കുവാന്‍ ചിലര്‍ പോട്ടയില്‍ സ്ഥിരവാസമെന്നും കേട്ടിട്ടുണ്ട്. കരിഷ്മാറ്റിക്ക് ഭ്രാന്തപുരോഹിതര്‍ സംസ്ക്കാര കേരളത്തിനുതന്നെ ഒരു അപമാനമാണ്.

  ഗുരുതരമായ ബൌദ്ധികവംശനാശമാണ് ഈ മതക്രീടകള്‍ നടത്തികൊണ്ടിരിക്കുന്നതും. വളര്‍ന്നുവരുന്ന കുഞ്ഞുങ്ങളോട് ചെയ്യുന്ന വഞ്ചനയും.

  ReplyDelete
 3. "ഒരിക്കല്‍ അത്ഭുതങ്ങളുടെ പിതാവ്, നായിക്കംപറമ്പന്‍, കുറെ വര്‍ഷങ്ങള്‍ക്കുമുമ്പു പോട്ട കരിഷ്മാറ്റിക്കിലെ ഒരു പുരോഹിതഗുരു ആയിരുന്നു. അദ്ദേഹം എവിടെയോ അമേരിക്കയില്‍ മുങ്ങിയതായി അറിവുണ്ട്. വചനവും അത്ഭുതങ്ങളും കാണിച്ചു കോടികള്‍ ഉണ്ടാക്കി ആശാന്‌ ഇപ്പോള്‌ പൊതുരംഗത്ത് വരുന്നില്ല. ഇദ്ദേഹം ഒളിച്ചിരിക്കുന്ന സ്ഥലം എവെടെയെന്നും അറിയത്തില്ല. അല്മായശബ്ദത്തില്‍ നായിക്കന്‍പറമ്പനെ കണ്ടവരുണ്ടോ എന്നും എഴുതിയിരുന്നു. ആരില്‍ നിന്നും പ്രതികരണം പിന്നീടു കണ്ടില്ല"
  അങ്ങ് അല്പമെങ്കിലും യാഥാര്ധ്യ ബോധമുള്ള ആളാണ്‌ എങ്കില്‍ ഇത് പറയുന്നത് ശരിയല്ല. മാത്യു നായിക്കംപറമ്ബില്‍ അച്ചനെ കുറിച്ച് താങ്കള്മാത്രമാണ് ഈ പ്രസ്താവന കൊടെകൂടെ പറയുന്നത് കേട്ടത്. അദ്ദേഹം ഇപ്പോഴും മുരിങ്ങൂര്‍ ഉണ്ട്. വേണമെങ്കില്‍ പോയി അന്വേഷിയ്ക്കാവുന്നതാണ്. അദ്ദേഹം സ്വന്തമായി ഒന്നും ഉണ്ടാക്കിയും ഇല്ല.ഈ അടുത്ത കാലത്തും അമേരിയ്ക്കയിലും വന്നിരുന്നു. വെറുതെ എന്തിനാ ജോസുകുട്ടിച്ചായ ഇത്തരം കേട്ടുകേള്‍വികള്‍ പറഞ്ഞു അങ്ങ് സ്വയം അവമാനിതനാകുന്നത്. ഇല്ലാത്തതു പറയുന്നതിന്റെ കുറ്റം ഉണ്ടാക്കുന്നത്‌.?.

  പിന്നെ ഇത് "ദിവ്യഗര്‍ഭങ്ങള്‍ അട്ടപ്പാടിയിലും പോട്ടയിലും സാധാരണ സംഭവങ്ങളെന്നും അറിയുന്നു. കൊച്ചു പെണ്‍കുട്ടികളുടെ മാനം കവര്‍ന്നെടുക്കുവാന്‍ ചിലര്‍ പോട്ടയില്‍ സ്ഥിരവാസമെന്നും കേട്ടിട്ടുണ്ട്. കരിഷ്മാറ്റിക്ക് ഭ്രാന്തപുരോഹിതര്‍ സംസ്ക്കാര കേരളത്തിനുതന്നെ ഒരു അപമാനമാണ്"
  അങ്ങയുടെയും അങ്ങയെ പോലുള്ളവരുടെയും സംസ്കരികാപ്പധനം തന്നെ അല്ലെ വിളിച്ചു പറയുന്നത്. അല്ലാതെ എന്തെങ്കിലും ഒരു അട്സ്ഥാനം ഉള്ള കാര്യം ആണോ ഇത്.?സുവിശേഷ പ്രഖോഷനത്തെ ഇത്ര മോശമായി ചിത്രീകരിയ്ക്കുന്നത് തീര്‍ച്ചയായും ആര്‍ക്കും ഭൂഷണം ആല്ല.എനിയ്ക്കൊന്നെ പറയാനുള്ളൂ . തോട്ടിമുള്ളില്‍ തൊഴിക്കുന്നത് നന്നല്ല എന്ന് മാത്രം. Hate is blind .

  ReplyDelete
 4. വട്ടായി അങ്ങ് തകര്‍ക്കുകയാണ് എന്ന് വേണം പറയാന്‍ ,ലോകം മുഴുവന്‍ ബ്രാഞ്ചുകള്‍ ഓരോ പറക്കലിനും കോടികള്‍ ,എന്നാല്‍ പുള്ളിയുടെ തറ വേലകളുടെ ദൂഷ്യങ്ങള്‍ പുള്ളിക്ക് നന്നായി അറിയുകയും ചെയ്യാം ,പുള്ളി സ്വകര്യ സംഭാഷണത്തില്‍ അത് സമ്മതിച്ചിട്ടുമുണ്ട് ,എന്നാലും കുറെ പ്പെര്‍ക്ക് ഗുണം കിട്ടുന്നില്ലേ എന്നായിരുന്നു പുള്ളിയുടെ മറുപടി .ശലോമിനെപ്പോലെ കിട്ടിയ കാശ് വെള്ളത്തില്‍ കലക്കാനോന്നും വട്ടയിയെ കിട്ടില്ല .
  ഓലപ്പുരയുമായി ഈച്ചയും പിടിച്ചു അട്ടപ്പാടിയില്‍ ഇരുന്ന ഒരു ആക്ടിവിസ്റ്റ് ഒറ്റപുത്തി വൈദികന്‍ - അതായിരുന്നു വട്ടായി . ഇപ്പോള്‍ കിട്ടുന്ന കയ്യടികള്‍ അദ്ദേഹത്തെ ഒത്തിരി ലഹരി പിടിപ്പിചിട്ടുമുണ്ട് . ബെന്നി പുന്നതരയുടെ അഹങ്കാരവും ബിഷപ്പുമാരെ വരെ മൈന്‍ഡ് ചെയ്യാത്ത രീതികളും വട്ടയിക്ക് വളമായി . മുല്ലക്കര പോപ്പുലര്‍ ആയപ്പോള്‍ വലിച്ചു താഴെയിടാന്‍ ശാലോം പുണ്യാളനും മുന്‍പില്‍ ഉണ്ടായിരുന്നു .അവിടെയും നഷ്ടം സഭയ്ക്ക് തന്നെ .ഒരു മാതാവിന്റെ പടത്തില്‍ രക്തകണ്ണീര്‍ വന്നു എന്ന മഹാത്ഭുതവുമായി ബിസിനെസ്സിനു ഇറങ്ങിയ സെഹിയോന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല .

  ReplyDelete
 5. - "വൈദികര്‍ ഈ സമൂഹത്തില്‍ നിന്ന് വരുന്നവരാണ് അപ്പോള്‍ സമൂഹത്തില്‍ നടക്കുന്നതെല്ലാം അവരും ചെയ്യും " ഇതാണ് വട്ടായീസ് തിയറി
  കുഞ്ഞാടുകള്‍ ഇത് കേട്ടും കയ്യടിക്കും .ധ്യാനത്തിന്റെ ഒരു പ്രധാനഭാഗം തന്നെയാണ് ഈ ക്ലാസ്സ്‌ ,പോരാത്തതിനു പൌരോഹിത്യം എന്ന ഒരു
  സീ ഡീ യും ഇറക്കിയിട്ടുണ്ട് .വഴിയെ പോകുന്നവനെപ്പിടിച്ചു ളോഹ കൊടുത്ത് അച്ചനാക്കുകയാണ്‌ നമ്മുടെ സിസ്റ്റം എങ്കില്‍ ഇത് സമ്മതിച്ചു കൊടുക്കാമായിരുന്നു .

  ReplyDelete