Translate

Saturday, December 15, 2012

Making Christmas


Came in celestial rhymes of love
Angels so sang, ‘Peace be on earth!’
In deep signs of joy and awe
Shepherds listened to a silent night.

Christmas however frightens me
Fluttering wings of death is heard
Homeless men with carrying wives
Find not here a shade to sit.

Open wide all hearts yeah men
Bake all flower we have in store
And share it with a poor and lost
Making Christmas sweet and worth.


Joseph Mattappally

4 comments:

 1. മനസിനുള്ളില്‍ ഇന്ന് കവിതകള്‌ ആവഹിക്കാറില്ല. പ്രകൃതിയുടെ ചൂഷണത്തില്‍ കവിതകളും നശിച്ചുവെന്നു വേണം കരുതുവാന്‍; അല്ലെങ്കില്‍ സ്നേഹം, കരുണ, ദയ ഇവകള്‍ മനുഷ്യ ഹൃദയങ്ങളില്‍നിന്നു മാഞ്ഞു പോയിയെന്ന് കരുതണം. പ്രകൃതിയുടെ കവിതകളായിരുന്ന വീണ പൂവും വാഴക്കുലയം ഇന്നുള്ളവരുടെ ആത്മാവിന്റെ ഉള്ളിലേക്ക് എത്തുകയില്ല.

  ചെറുപ്പകാലങ്ങളില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച കവിത ഏതെന്നു ചോദിച്ചാല്‍ വൈലോപ്പള്ളിയുടെ
  'അമ്മുവിന്‍റെ ആട്ടിന്കുട്ടി'യായിരുന്നു. യേശുവില്‍ തൊട്ടുരുമ്മി നില്‍ക്കുന്ന ആട്ടിന്‍കുട്ടിയില്‍ നിഷ്കളങ്കത ഉണ്ടായിരുന്നു. ഒമനത്വമുള്ള കുഞ്ഞുങ്ങള്‍ ആട്ടിന്‍കുട്ടിയെ തലോടി നില്‍ക്കുന്ന കാഴ്ചകളും അന്ന് വഴിയോരങ്ങളില്‍ എവിടെയും കാണാമായിരുന്നു.

  പ്രക്രുതിയെയൊ പ്രകൃതിയുടെ ജീവജാലങ്ങളെയോ മനുഷ്യനെയോ ഇന്ന് ആര് സ്നേഹിക്കുന്നു.? മനുഷ്യത്വം കുരുതി കഴിച്ചു മനുഷ്യന്‍ മനസിനെ മരവിപ്പിച്ചു കഴിഞ്ഞു. ദരിദ്രന്റെ പിച്ചചട്ടിയില്‍ കയ്യിട്ടു വാരുന്ന ചുറ്റുമുള്ള ലോകം. ആ ലോകത്തില്‍ ഭൂമി തട്ടിപ്പുകാരായ തിരുമേനിമാര്‍വരെയുണ്ട്. ദരിദ്രന്റെ കുടിലില്‍ മതപരമായ ചടങ്ങുകള്‍ നിഷേധിച്ചു ശവത്തിനു വില പറയുന്ന പുരോഹിതരും. അങ്ങേനെയുള്ള ലോകത്തിനു മറ്റപ്പള്ളിയുടെ ഇംഗ്ലീഷ് കവിത ഒരു സന്ദേശമാണ്‌.
  കവിതയിലെ ഉള്ളടക്കംപോലെ കളപ്പുരയില്‍ ശേഖരിച്ചിരിക്കുന്ന ഭക്ഷണ വിഭവങ്ങള്‍ ദരിദ്രരുടെ തീന്‍മേശയിലും വിളമ്പട്ടെ. പറവകള്‍ക്ക് ആകാശമുണ്ട്. മനുഷ്യപുത്രനു തല ചായിക്കുവാന്‍ ഇടമില്ല. ഇത്,രണ്ടായിരം കൊല്ലംമുമ്പ് ഒരു വിപ്ലവ കവി പറഞ്ഞതാണ്. ഇന്നും എത്രയോ വാസ്തവം. സത്യം.

  ഞെട്ടലോടെയാണ് ഇന്നലത്തെ ഈ രാവുകളിലെ
  വാര്‍ത്ത പത്രങ്ങളില്‍ വായിച്ചത്. സ്കൂളില്‍പ്പോയ ഇരുപതു പിഞ്ചു കുഞ്ഞുങ്ങളടക്കം മുപ്പതുപേരുടെ ജീവന്‍ ഒരുവന്റെ തോക്കിന്‍ മുനയില്‍ അടങ്ങിയ കഥ. എനിക്ക് ചുറ്റുമുള്ള ലോകത്തിലെ അരമണിക്കൂര്‍ ദൂരത്തിലാണല്ലൊ ഈ കൊലകള്‍ സംഭവിച്ചതെന്നോര്‍ത്തു ആരും കാണാതെ ഞാനും കരഞ്ഞു. മരണമണി മുഴങ്ങുന്ന ലോകത്തെ ഞാനും ഭയപ്പെടുന്നു. യുദ്ധമില്ലാത്ത ലോകം എന്നും സ്വപ്നമായിരുന്നു. ഇന്നും ക്രിസ്തുമസ് ദിനത്തിലും നാളെയും പിന്നെയും നാളെകളിലും.

  ReplyDelete
 2. ക്രിസ്തുമസ് എന്ന ചിന്തയുടെ കൂടെപ്പിറപ്പുകളാണ് സ്നേഹം, ലാളിത്യം, പ്രതീക്ഷ എന്നിവ. യാന്ത്രികമായി എല്ലാ വര്‍ഷവും ഡിസംബറും അതിന്റെ അവസാനത്തില്‍ ക്രിസ്തുമസും വന്നുപോകുന്നു. നക്ഷത്രങ്ങളും അലങ്കാരവിളക്കുകളും നിലവാരമനുസരിച്ച് ഓരോ വീട്ടിലും വിശേഷ ഭക്ഷണവും ഒക്കെയായി ആ പരിപാടിയും കഴിഞ്ഞുപോകുന്നു. എന്നാല്‍ സ്നേഹം ലാളിത്യം, പ്രതീക്ഷ എന്നീ മാനുഷിക പുണ്യങ്ങള്‍ കഴിഞ്ഞ കൊല്ലത്തേതിലും കുറയുന്നതല്ലാതെ കൂടുന്ന അനുഭവം ഒരിടത്തുമില്ല. നമ്മള്‍ മലയാളികളുടെ ലോകം മറ്റേതു നാട്ടിലേക്കാള്‍ ശോചനീയമായിത്തീരുകായാണെന്നതിനു തെളിവുകള്‍ എല്ലാ ദിനപ്പത്രങ്ങളിലും വാര്‍ത്തകളിലും ആവോളമുണ്ട്. യേശുവിന്റെ കാലത്ത് ഹെരൊദെസ് ചെയ്തതിലും ഹീനമായ ശിശുഹത്യകള്‍ മലയാളികള്‍ നടത്തുന്നു. സ്വന്തം കുഞ്ഞിനെ അടിച്ചുകൊല്ലുക, സ്വന്തം മകളെ ദുരുപയോഗിക്കുക, അല്ലെങ്കില്‍ പണത്തിനുവേണ്ടി ഏറ്റവും അധമര്‍ക്ക് വിട്ടുകൊടുക്കുക എന്നിത്യാദി പൈശാചിക പ്രവൃത്തികള്‍ പോലും മലയാളിമനസ്സില്‍ ഒരു ചലനവും ഉണ്ടാക്കുന്നില്ല. അല്ലെങ്കില്‍ എന്തുകൊണ്ടാണ് ഇത്തരം ദുഷ്കൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ആരും ഒന്നും ചെയ്യാത്തത്? ഓരോ കുഞ്ഞും പിടഞ്ഞു മരിക്കുന്നതിന്റെ വാര്‍ത്ത വായിക്കുക, ഉടനടി അത് മറക്കുക എന്നത് ഒരു തഴ്ക്കമായിത്തീരുന്ന ഈ പ്രതിഭാസം കേരളത്തിന്റെ പ്രത്യേകതയായതെങ്ങനെ? ഈ ദുര്‍സ്ഥിതിക്ക് തക്കതായ ഒരു പരിഹാരം ഉത്തരവാദപ്പെട്ട എല്ലായിടത്തുനിന്നും ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കാനായി ചുരുങ്ങിയത് ക്രിസ്തുമസ്സിന് യാതൊരാഘോഷവും ഈ വര്ഷം ഒരു പള്ളിയിലും വീട്ടിലും ഉണ്ടാവരുത് എന്ന് ഒരു ഇടയലേഖനം ഇറക്കാനെങ്കിലും നമ്മുടെ തിരുമേനിമാര്‍ ഇനിയെങ്കിലും തീരുമാനിക്കട്ടെ.

  ReplyDelete
 3. പ്രകൃതിയില്‍ നിന്ന് അകന്നതിന്റെ ദോഷങ്ങളാണ് നാം കാണുന്നവയെല്ലാം ,കുടിക്കുന്ന വെള്ളവും കഴിക്കുന്ന ഭക്ഷണവും ശുദ്ധമല്ല എങ്കില്‍ എങ്ങനെ മനസ്സിന് സമാധാനം ഉണ്ടാകും .

  ReplyDelete
 4. രണ്ടു ദിവസം മുമ്പ് സ്വന്തം മാതാപിതാക്കള്‍ കാശിനു വേണ്ടി കാമവെറിയന്മാര്‍ക്ക് എറിഞ്ഞുകൊടുത്ത പതിനേഴുകാരി ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയതും വിഫലമായതും വായിച്ചു. ഇന്നിതാ സ്വന്തം സഹോദരന്‍ സഹോദരിയെ വില്‍ക്കുന്ന കഥ. എന്താണ് ഈ നാട്ടില്‍ നിഷ്ക്കളങ്കരായ ബാലികമാര്‍ക്ക് ഒരാശ്രയസങ്കേതം പൊലുമില്ലാത്തത്? ഇങ്ങനെ സ്വന്തം ജീവനില്‍ ഭയവുമായി നമ്മുടെ കുഞ്ഞുങ്ങള്‍ എത്ര നാള്‍ ജീവിക്കും? ഇത്തരം ദുരന്തങ്ങള്‍ നാള്‍ക്കുനാള്‍ കൂടിവന്നിട്ടും എന്തേ നമ്മുടെ ഓരോ സ്കൂളിലും അമ്മത്തൊട്ടില്‍ പോലെ ഒരു രക്ഷാസങ്കേതം സ്ഥാപിക്കാന്‍ അധികാരികള്‍ മുന്‍കൈ എടുക്കാത്തത്? അപകടം മണക്കുമ്പോഴേ ചെന്ന് സഹായവും അഭയവും കണ്ടെത്താന്‍ മാത്രം ലളിതവും പ്രാവര്‍ത്തികവുമായ ഒരു ഏര്‍പ്പാട് ഓരോ സ്കൂളിനോടും അനുബന്ധമായി ഉണ്ടാക്കി അതെപ്പറ്റി വ്യക്തമായ ഭാഷയില്‍ പെണ്‍കുട്ടികള്‍ക്ക് നിര്‍ദേശം കൊടുക്കേണ്ടത് അതീവ പ്രാധാന്യമുള്ള ഒരാവശ്യമായിത്തീര്‌ന്നിരിക്കുന്നു. കത്തോലിക്കാ സ്കൂളുകള്‍ ഇതിനു മാതൃകയാവണം. ഈ ക്രിസ്തുമസ് കാലത്ത് തന്നെ മാനേജ്മെന്റുകള്‍ അതിനുള്ള തുടക്കമിടണം. നാളെ മറ്റൊരു ബാലികകൂടി കൂട്ടിക്കൊടുപ്പുകാരുടെ കൈയില്‍ പെട്ട് നരകിക്കാന്‍ ഇടവന്നാല്‍ അതിനുത്തരവാദികള്‍ സ്കൂള്‍ നടത്തിപ്പുകാര്‍ തന്നെയായിരിക്കും.സ്വന്തം വീട്ടില്‍ പോലും സുരക്ഷിതരല്ലെങ്കില്‍ ഈ പാവം കുഞ്ഞുങ്ങള്‍ എന്ത് ചെയ്യും? സോദോം ഗൊമോറയെക്കാള്‍ ദൈവശാപത്തിന്റെ അഗ്നിക്കും ഗന്ധകത്തിനും യോഗ്യരായിരിക്കുന്നു കേരളനാട്.

  ReplyDelete