Translate

Tuesday, December 11, 2012

നിങ്ങള്‍ക്കും ആകാം യൊഗീശ്വരന്‍ - 3

ക്രിസ്മസല്ലെ? ന്യൂ ഇയര്‍ അല്ലെ? നമുക്ക്, വേണ്ടേ ഒരു ക്വിസ്സ് !


പന്ത്രണ്ടു ചോദ്യങ്ങള്‍, പന്ത്രണ്ടു ശരിയുത്തരങ്ങള്‍ ........ സ്വര്‍ഗ്ഗത്തിലേക്ക് ഒരു ഫ്രി പാസ്!
റോഷന്‍ ഫ്രാന്‍സിസ്
ചോദ്യം ക്ഷണക്കത്തില്‍ ‘His Excellency’ എന്നെഴുതി കണ്ടപ്പോള്‍ ‘ഞാനും നിങ്ങളെപ്പോലോരാളാണ്, യാതൊരു വിശേഷണങ്ങളും വേണ്ടാ’ എന്ന് ഇയ്യിടെ പ്രതികരിച്ച വ്യക്തി ?

Options :  A) 
ഇന്ത്യന്‍ പ്രസിഡണ്ട്‌    B ) കേരളാ മുഖ്യമന്ത്രി   C ) മാര്‍ ആലഞ്ചേരി  D) ഒബാമാ

ചോദ്യം 
പോലിസ് അന്വേഷണവും, പാര്‍ലമെന്ററി കമ്മറ്റി അന്വേഷണവും, ദേശിയ അന്വേഷണവും ഒരുപോലെ നേരിടുന്ന ഈ നൂറ്റാണ്ടിലെ ഒരു പ്രമുഖ സംഭവം?
Options :  A) ഓസ്ട്രേലിയയില്‍ കത്തോലിക്കാ വൈദികര്‍ നടത്തിയ ബാലപീഡനം   B ) സ്പെക്ട്രം അഴിമതി C )  ആവേ മരിയാ തട്ടിപ്പ് കേസ് D) റ്റി. പി. ചന്ദ്രശേഖരന്‍ നായര്‍ വധക്കേസ്

ചോദ്യം 3 
‘വൃദ്ധ ദമ്പതികളുടെ 25 കോടിയുടെ വസ്തു വകകള്‍ തട്ടിയെടുത്ത കേസില്‍ ഒരു മെത്രാന്‍ പ്രതി’. ഈ വാര്‍ത്തയോട് ഏറ്റവും ചേര്‍ന്ന് വരുന്ന മറ്റൊരു വാര്‍ത്തയേത്?

Options :  A) വിസാ തട്ടിപ്പ്: ദമ്പതികള്‍ അപഹരിച്ചത് പത്തു കോടിയിലേറെ. B ) ഇറ്റലിയില്‍ മലയാളി വൈദികന്റെ നേതൃത്വത്തില്‍ പഞ്ചനക്ഷത്ര വേശ്യാലയം. C )  രാമറുടെ പെട്രോള്‍, ശുദ്ധ തട്ടിപ്പ് D)  വൃദ്ധയുടെ ശവം മാന്തിയെടുത്ത് കായലില്‍ തള്ളി.

ചോദ്യം 4
ഇതില്‍ ഏറ്റവും രസകരമായ പ്രസ്താവന്‍ ഏത്?
Options:  A)  മതത്തിന്റെ പേരില്‍ ആര്‍ക്കും അനായാസം കബളിപ്പിക്കാവുന്ന തരത്തില്‍ വിഡ്‌ഢികളാണ്‌ ഇന്ത്യക്കാരില്‍ 90 ശതമാനവുമെന്ന്‌സുപ്രീം കോടതി മുന്‍ ജസ്‌റ്റിസും പ്രസ്‌ കൗണ്‍സില്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്‌ജു.  B ) ക്രൈസ്തവസഭ ലോകസമാധാനത്തിന്റെ സന്ദേശ വാഹകര്‍ - കാതോലിക്കാ ബാവാ (മനോരമ – നവംബര്‍ 20). C ) എം. ജി സര്‍വ്വകലാശാലാ വൈസ്ചാന്സലറായി പട്ടിക ജാതിക്കാരനെ നിയമിക്കണം – കേരളാ ചേരമര്‍ സംഘം. D) “രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ കഴിഞ്ഞിട്ട് അമ്പതു വര്‍ഷം. അത് കഴിഞ്ഞു 2444 ഞായറാഴ്ച കസര്‍ത്തുകള്‍പക്ഷെ, അല്‍മായരുടെ അവകാശങ്ങളെപ്പറ്റി പറഞ്ഞ ഒറ്റ കസര്‍ത്തുപോലും അവയിലുണ്ടായിരുന്നില്ല.” (Chotebhai – former president of All India Catholic Union)

ചോദ്യം 5
ക്ലാവര്‍ യുദ്ധം ഒന്നിനൊന്നിനു ശക്തി പ്രാപിക്കുന്നു. ഇനി ഇതിനെ നേരിടാന്‍ താഴെപ്പറയുന്നതില്‍ ഏതു മാര്‍ഗ്ഗമായിരിക്കും അഭികാമ്യം?
Options:  A) സിറോ മലബാര്‍ സഭ ‘റോട്ടറി ക്ലബ്ബു’ പോലെ ഒരു സംഘടനയായി പ്രവര്‍ത്തിക്കുക  B ) എതിര്‍ക്കുന്നവര്‍ പണ്ട് കുമ്പസാരിച്ചപ്പോള്‍ പറഞ്ഞ പാപങ്ങള്‍ പ്രസിദ്ധപ്പെടുത്തുമെന്നു ഭിഷണിപ്പെടുത്തുക. C ) എലീഷ്വായുടെ പുനര്‍ജന്മമായ സ്നാപക യോഹന്നാനെപ്പോലെ ഏതെങ്കിലും ‘സഭാ താരത്തെ’  രൂപാന്തരപ്പെടുത്തുക. D) പറയുന്നവര്‍ പറയട്ടെയെന്ന് കരുതി ബാക്കി പന്നിയിറച്ചി കൂടി വറക്കുക.

ചോദ്യം 6
വരിക്കാര്‍ പരസ്പരം മത്സരിച്ച് കൂടുതല്‍ വായനക്കാരെ ചേര്‍ക്കുന്നത് കൊണ്ട് അതിവേഗം വളരുന്ന ഏക കത്തോലിക്കാ പ്രസിദ്ധികരണം?
Options :  A) ദിപിക – കോട്ടയം B ) കത്തോലിക്കാ സഭ – തൃശ്ശൂര്‍ C ) ദര്‍ശകന്‍ - കാഞ്ഞിരപ്പള്ളി D) സത്യജ്വാല – പാലാ.

ചോദ്യം 7
മാര്‍ പവ്വത്തിലിനു മുമ്പ് ഉണ്ടായിരുന്നതും കത്തോലിക്കര്‍ക്ക് ഇപ്പോള്‍ ഇല്ലാത്തതുമെന്ത്?
Options :  A) സമാധാനം   B ) അഭിമാനം C ) വിശ്വാസം D) തൂങ്ങപ്പെട്ട രൂപം

ചോദ്യം 8
ആരെയാണ് മെത്രാന്മാര്‍ക്ക് ഏറ്റവും പേടി?
Options :  A)  ജൊസഫ് പുലിക്കുന്നന്‍    B ) ബെനഡിക്ട് പതിനാറാമന്‍  C ) ടോം വര്‍ക്കി D) റോഷന്‍ ഫ്രാന്‍സിസ് 

ചോദ്യം 9
ഇറങ്ങാനും കേറാനും ആള്‍ക്കാരില്ലാതെ നിര്‍ത്തേണ്ടി വന്ന ഇന്ത്യയിലെ ഏക റെയില്‍വേ സ്റ്റേഷന്‍?
Options :  A) എറണാകുളം സൌത്ത് B ) മുംബെ CST  C )  ഡിവൈന്‍ നഗര്‍ മുരിങ്ങൂര്‍ D) ചെന്നൈ സെന്‍ട്രല്‍

ചോദ്യം 10
ആലഞ്ചേരി പിതാവിന് പറ്റിയ ഏറ്റവും വലിയ അബദ്ധം?
Options :  A) സ്പിക്കര്‍ കാര്‍ത്തികേയനെ കണ്ടപ്പോള്‍ കത്തോലിക്കാ സഭയെ അടിമുടി വിമര്‍ശിക്കുന്ന ‘ഏകം സത്’ എന്ന പുസ്തകം ഉപഹാരം കൊടുത്തത് B )  ഇറ്റലിക്കാര്‍ നാവികരെ രക്ഷിക്കാന്‍ ഇന്ത്യയിലെ മന്ത്രിമാരെ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നു ഇറ്റലിയില്‍ പത്ര സമ്മേളനം നടത്തി പറഞ്ഞത്  C) റോമില്‍ സിറോ മലബാര്‍ റസ്റ്റ്‌ ഹൌസിന് കെട്ടിടം വാങ്ങിക്കാന്‍ സ്വയം ഇറങ്ങിത്തിരിച്ചത്  D) കര്‍ദ്ദിനാളായി ഒന്ന് മിനുങ്ങാമെന്നു കരുതി കാക്കക്കൂട്ടില്‍ ചെന്ന് തലയിട്ടത്.
ചോദ്യം 11
ഒരു പ്രവാസി ഒരു കോടിരൂപാ നാട്ടിലെ പള്ളി വികാരിയെ രഹസ്യമായി എന്തെങ്കിലും നല്ലകാര്യം ചെയ്യണം എന്ന് പറഞ്ഞു എല്പ്പിക്കുന്നുവെന്നു സങ്കല്‍പ്പിക്കുക. എന്ത് സംഭവിക്കാനാണ് സാദ്ധ്യത?

Options :  A)  ഒരാള്‍ക്ക്‌ വിടുണ്ടാക്കി കൊടുക്കും; സര്ക്കാര് സഹായത്താല്‍ പണിത ഇരുപതു എണ്ണത്തിന്റെ കൂടി ഫോട്ടോ എടുത്തു അയച്ച് കൊടുക്കും.   B ) നൂറു പേര്‍ക്ക് വിദ്യാഭ്യാസ സഹായമായി പേനാ വാങ്ങിക്കൊടുക്കും, ബാക്കി ഒരു കൊടിക്ക് പിരിവു തുടങ്ങും C)  വേണ്ടാന്നു പറയും D)  രൂപതയും, ബന്ധൂക്കാരും, പാരിഷ് കൌണ്‍സിലും, അസ്തെന്തിയും അറിയാതെ തല്‍ക്കാലം ഒതുക്കും.

ചോദ്യം 12 
പവ്വത്തില്‍ പിതാവിനെ കെട്ടിപ്പിടിച്ചു ‘സഭയിലെ രാജകുമാരാ’ എന്ന് മാര്‍പ്പാപ്പ പറഞ്ഞത് എന്തുദ്ദേശിച്ചായിരിക്കണം? Options :  A) തന്‍റെ സിംഹാസനത്തിനിട്ടു പാര പണിയാന്‍ അദ്ദേഹത്തിനു കെല്‍പ്പുണ്ടെന്നൊ പ്ലാനുണ്ടെന്നോ മനസ്സിലാക്കിയിട്ട്  B ) ആലഞ്ചേരിപ്പിതാവിനെ കൊച്ചാക്കാന്‍ C) ടാബ്ലൊയിഡുകളില്‍  നിറഞ്ഞു നില്‍ക്കുന്നതുകൊണ്ട്  D) ഇനിയും വേണ്ടത്ര വിവരം വെച്ചിട്ടില്ലാത്ത വെറുമൊരു കുമാരനാണെന്നു തോന്നിയതുകൊണ്ട്. 

2 comments:

  1. ഏലിയ പുനര്‍ജനിച്ചതാണ് സ്നാപകയോഹന്നാന്‍ എങ്കില്‍ ഏലീഷ പുനര്‍ജ്ജനിച്ചത്‌ ആരായിട്ടാണ് ?

    ReplyDelete