Translate

Thursday, December 20, 2012

ഒരു കത്തോലിക്കാവിശ്വാസിയുടെ സംശയങ്ങള്‍


11 comments:

 1. ആദിമക്രൈസ്തവര്‍ പാലിച്ചിരുന്ന ആത്മീയ അനുഷ്ടാനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അറിവും പാകതയും ഇല്ലാത്തവര്‍ക്ക് വേണ്ടി ,തുടങ്ങിയ കുര്‍ബ്ബാന ഇപ്പൊ വന്‍ സംഭവമായി മാറി .

  ReplyDelete
 2. ഒരു കത്തോലിക്കാവിശ്വാസിയുടെ സംശയങ്ങള്‍ ഫ്രീ തിങ്കറും ജോഷ് കദളിക്കാടനും ഉള്‍പ്പെടെയുള്ള സത്യസന്ധരായ എല്ലാ ക്രിസ്ത്യാനികള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയേണ്ടതാണ്. (അവരുടെ നിഷ്‌കപടത മാനിച്ചാണ് അവരുടെ കമന്റുകള്‍ അല്മായശബ്ദത്തില്‍ പ്രസിദ്ധീകരിക്കുന്നത്.) അവരോട് കുറെ ചോദ്യങ്ങളുണ്ട്. സത്യസന്ധതയോടെ ചിന്തിക്കൂ, മറുപടി പറയൂ: കുര്യാക്കോസ് ഏലിയാസിന്റെ ചോദ്യങ്ങള്‍ നിങ്ങളുടേതുമല്ലേ? സക്കറിയാസ് നെടുങ്കനാല്‍ എഴുതിയിട്ടുള്ള മതാധ്യയനത്തിലെ കൃത്രിമങ്ങളെക്കുറിച്ച് ഏതെങ്കിലും അച്ചന്മാരോട് ചോദിക്കാന്‍ നിങ്ങള്‍ക്കു ധൈര്യമുണ്ടോ? അല്മായശബ്ദംപോലെ സ്വന്തം നിലപാടുകള്‍ക്കു വിരുദ്ധമായ അഭിപ്രായങ്ങളും പ്രസിദ്ധീകരിക്കാനും ചര്‍ച്ചചെയ്യാനും പുരോഹിത നേതൃത്വത്തിലുള്ള ഏതെങ്കിലും മാധ്യമം എന്നെങ്കിലും തയ്യാറായിട്ടുണ്ടോ?
  അല്മായശബ്ദത്തിന്റെയും സത്യജ്വാലയുടെയും പ്രധാന പ്രഘോഷണം യേശുക്രിസ്തുവിന്റെ ഉദ്‌ബോധനത്തിലെ ദൈവപരിപാലനയിലും സഹോദരസ്‌നേഹത്തിലും ഊന്നിയതാണ് എന്ന വസ്തുത നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

  ReplyDelete
  Replies
  1. "ഒരു കത്തോലിക്കാവിശ്വാസിയുടെ സംശയങ്ങള്‍ ഫ്രീ തിങ്കറും ജോഷ് കദളിക്കാടനും ഉള്‍പ്പെടെയുള്ള സത്യസന്ധരായ എല്ലാ ക്രിസ്ത്യാനികള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയേണ്ടതാണ്. (അവരുടെ നിഷ്‌കപടത മാനിച്ചാണ് അവരുടെ കമന്റുകള്‍ അല്മായശബ്ദത്തില്‍ പ്രസിദ്ധീകരിക്കുന്നത്.) അവരോട് കുറെ ചോദ്യങ്ങളുണ്ട്. സത്യസന്ധതയോടെ ചിന്തിക്കൂ, മറുപടി പറയൂ:Jose Antony
   ചോദ്യങ്ങള്‍ മാനിയ്ക്കുന്നു.പിന്നെ ചോദ്യം യേശുവിനോടാണ്. പരിപൂര്‍ണ ഉത്തരം യേശു തന്നെ തരട്ടെ.ജോസ് ആന്റണിയുടെ അഭ്യര്‍ത്ഥന മാനിയ്ക്കുന്നു.
   ഉത്തരങ്ങള്‍ ക്വോട്ട് ചെയ്യാതെ സ്ഥല സമയ രാഹിത്യം മൂലം 1,2 എന്നീ കണക്കിന് എന്റെ ഉത്തരം ചുരുക്കി പറയാം.
   1-എല്ലാറ്റിലും ഉപരിയായി ദൈവത്തെയും തന്നെ പോലെ തന്നെ അയല്‍വാസിയെയും സ്നേഹിച്ചാല്‍ മതി നിത്യ രക്ഷയ്ക്ക്. സഭയുടെ അഞ്ചു കലപനയും കാനോന്‍ നിയമങ്ങളും സഭയിലെ അംഗങ്ങള്‍ക്കും സഭയുടെ കെട്ടുറപ്പിനും വേണ്ടി ഉള്ളതാണ്. എതൊരു സമൂഹവും നിലനിലകണം എങ്കില്‍ ചില വേലിക്കെട്ടുകള്‍ ആവശ്യമാണ്‌എന്നത് മനുഷ്യസമൂഹത്തില്‍ സാധാരണമാണ്.ഉദാഹരണം അല്മയഷബ്ദത്തിനു തന്നെ ചിലനിബന്ധനകള്‍ ഉണ്ട് ഇതില് contribute ചെയ്യണമെങ്കില്‍. ഈ വേലിക്കെട്ടുകള്‍ വേണ്ടാത്തവര്‍ അതിനു കീഴില്‍ അല്ല. യേശു തന്ന സ്നേഹത്തിന്റെ സ്വാതന്ത്ര്യം നിങ്ങളെ ഈ വേലിക്കെട്ടുകള്‍ക്ക് പുറത്തേയ്ക്ക് പറത്തി വിട്ടാല്‍ പിന്നെ നിങ്ങള്‍ അതിനു അധീനരല്ല.ഇവയൊക്കെ നിങ്ങള്ക്ക് വേണമെങ്കില്മാത്രം സഭയില്‍നിന്നാല്‍ മതി.ആരുംപിടിച്ചു കെട്ടി ഇട്ടിട്ടില്ലല്ലോ.ഉദാഹരണം ഈ അലമയഷബ്ദത്തിലെഴുതുന്നവര്‍ തന്നെ പോരെ.
   2-പരദ്രോഹം ചെയ്യുന്നവന്‍ .
   3-പന്തിയോസ് പീലാത്തോസിന് ഒരു പ്രസക്തിയും ഇല്ല. സുവിശേത്തിലെ കാലഘട്ടം എടുത്തു പറയുന്നു എന്നുമാത്രം.കുരിശില്‍ മരിച്ചു എന്ന് വിശ്വസിച്ചാല്‍ മതി.സഭയുടെ പഠനങ്ങള്‍ താങ്കള്‍ക്ക് വെനമെന്നുണ്ടെങ്കില്‍ എടുത്തോളൂ.
   4-ഖുര്ബാന നാലംനൂട്ടാണ്ടില്‍ കണ്ടു പിടിച്ചതല്ല എന്ന് ഉള്ളതിന് ഉത്തരം ഇതിനു മുന്‍പു പറഞ്ഞത് വായിക്കാവുന്നതാണ്.ഖുര്ബ്ബ്ന പരസ്നേഹം ആനുഎന്നു സഭ ആരും ഒരിടത്തും പഠിപ്പിച്ചിട്ടില്ല.അത് കര്‍ത്താവിന്റെ മരണത്തിന്റെ ഓര്‍മയാണ്.
   5-ഒസ്തിയും വീഞ്ഞും കര്‍ത്താവിന്റെ ശരീരവുംരക്തവും ആണ് എന്നത് യേശുവിന്റെ തന്റെ വചനങ്ങള്‍ ആണ് എന്നും പന്തക്കുസ്തയ്ക്ക് ശേഷം അച്ചരിചിരുന്നതാണ് എന്നും സുവിഷത്തില്‍നിന്നും വ്യക്തമാക്കിയിട്ടുണ്ട്.
   6-കൂദാശകള്‍ സുവിഷധിഷ്ടിതം ആയതു കൊണ്ട് അത് ദൈവകൃപ നല്‍കുന്നവ ആണ്.
   7-ഉത്തരം മുകളില്‍ ഉള്ളത് തന്നെ.

   Delete
  2. "ഒരു കത്തോലിക്കാവിശ്വാസിയുടെ സംശയങ്ങള്‍ ഫ്രീ തിങ്കറും ജോഷ് കദളിക്കാടനും ഉള്‍പ്പെടെയുള്ള സത്യസന്ധരായ എല്ലാ ക്രിസ്ത്യാനികള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയേണ്ടതാണ്. (അവരുടെ നിഷ്‌കപടത മാനിച്ചാണ് അവരുടെ കമന്റുകള്‍ അല്മായശബ്ദത്തില്‍ പ്രസിദ്ധീകരിക്കുന്നത്.) അവരോട് കുറെ ചോദ്യങ്ങളുണ്ട്. സത്യസന്ധതയോടെ ചിന്തിക്കൂ, മറുപടി പറയൂ" 2   8-ഇറച്ചി വിലക്ക് ഒരു disciplinari നിയമം ആയിരുന്നു.ദൈവിക നിയമം അല്ലാത്തത് കൊണ്ട് അതിനു ശിക്ഷ ഇല്ല. അത് തെറ്റാണ് എന്ന് വിവരം വന്നപ്പോള്‍ അതുമാറ്റി വിവരം ഉള്ളവര്‍.ചോദ്യം രസകരം.
   9-എന്നാണ്- എന്ന ചോദ്യം അല്പം ബാലിശമാണ്.അത് ദൈവത്തിനെ അറിയൂ."തനിയ്ക്ക് താനേ പണിവതു നാകം നരകവും അതുപോലെ" ചെമ്മരിയാദുകള്‍ക്ക് ചെന്നായ്ക്കളുടെ കൂടെ കഴിയാന്‍ ആവില്ല.മാടപ്രാവിന് സര്‍പ്പക്കൂട്ടിലും.സ്വര്‍ഗ-നരകം ഒരു വേര്പെടുത്തപ്പെടലാണ്. മഞ്ഞിന്റെ കൂടാരത്തില്‍ കനല്‍ക്കട്ടകള്‍ക്ക് കഴിയാന്‍ ആവുമോ. കുരിയാക്കൊസ് ഏലിയാസിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പോയി താമസിയ്ക്കാന്‍ ആവുമോ?ഇത് എന്റെ ഉത്തരം ആണ് കേട്ടോ.യേശു പറഞ്ഞ ഉത്തരം സ്നേഹമുള്ളവന്‍ ആയ ദൈവത്തിനു നരകം സൃഷ്ടിയ്ക്കാന്‍ ആവും എന്നാണു.സ്നേഹം കൊണ്ടാണത്. മരണനതര ജീവിതം ജീവിതത്തിന്റെ തുടര്‍ച്ചയാണ്.സ്നേഹിയ്ക്കാന്‍ അറിയവുന്നവരെയും വെറുക്കാന്‍ മാത്രം അറിയാവുന്നവരെയും ഒരുമിച്ചു ഒരിടത്തു ആണെങ്കില്‍ അവര്‍ തമ്മില്‍ ചേരില്ല. സ്നേഹത്തിന്റെ മഞ്ഞു കട്ടയെ വെറുപ്പിന്റെയും സ്വര്‍ത്തതയുടെയും അഗ്നിയില്‍ നിന്നും മാറ്റി പര്‍പ്പിയ്ക്കുന്നത് സ്നേഹംകൊണ്ട് തന്നെ ആണ്. നരകത്തിലെ അഗ്നി വെറുപ്പാണ്.ഈ ലോകത്തിലും അത് തന്നെ അല്ലെ ഏറ്റവും വലിയ നൊമ്പരം.?
   10-അന്ത്യത്താഴം കുരിശു ബലിയുടെ ഓര്‍മയാണ് എന്ന് യേശു തന്നെ പറഞ്ഞിട്ടുണ്ട്.ബലിയുടെ ഓര്‍മയെ ബലി എന്ന് അലങ്കരികംമായി വിളിയ്ക്കുന്നു. അതുമാനുഷികഭാഷയുടെ പരിമിതിയാണ്.താങ്കള്‍ക്ക് വേണമെങ്കില്‍ അതിനെ ആഘോഷമെന്നു വിളിചോളൂ.ഭൂമിയിലെ എല്ലാ സ്ഥാപനങ്ങളും പരിണാവിധേയം ആണ്.ദൈവ പുത്രന്‍ എങ്ങിനെ മനുഷ്യ പുത്രന്‍ ആയി.? രാജാവ് എങ്ങിനെ പ്രസിടെന്റും പ്രധാനമന്ത്രിയും ആയി. പേര് മാറി എന്ന് മാത്രം കര്‍മം ഒന്ന് തന്നെ.പല പുതിയസഭകളിലും പുരോഹിതര്‍ പോയി പസ്റൊര്‍ ആയി.പാശ്ചാത്യ രാജ്യങ്ങളില്‍ പലയിടത്തും കത്തൊലിയ്ക്ക പുരോഹിതരെ പാസ്ടര്‍ എന്നാണ് വിളിയ്ക്കുന്നത്. മലയാളി അച്ഛന്‍ എന്നല്ല അച്ചന്‍ എന്നല്ലെവിളിയ്ക്കുന്നത്. ഇതൊക്ക പ്രായോഗിക പ്രാദേശിക കാലിക പ്രയോഗങ്ങള്‍ മാത്രം.അക്ഷരങ്ങളില്‍ തൂങ്ങികിടക്കുന്നത്‌ യുക്തിയല്ല.
   11-ആര് ആരെ ആട്ടിത്തെളിച്ചു.ശബരിമലയ്ക്ക് പ്കുന്നവരെ ആട്ടിത്തെളിച്ച്ഹിട്ടാണോ?മക്കയ്ക്ക് പോകുന്നത് ആട്ടിത്തെളിചിട്ടാണോ?അല്ല അതു മനുഷ്യന്‍ മനുഷ്യന് വേണ്ടികണ്ട് പിടിച്ച ആശ്വാസ കേന്ദ്രങ്ങള്‍ ആണ്.കുരിയക്കൊസ്സു പോകണ്ട. എലിയാസ്സു വെനെന്കില്പോയ്ക്കോട്ടേ.
   12- സഭയും ആരാധന ക്രമവും അല്ല മൂത്തത് യേശു ആണ്പിന്നെ മനുഷ്യത്മാക്കള്‍ ആണ്.സഭ എന്നാല്‍ വിശ്വാസികളുടെ സമൂഹം എന്നെ അര്‍ഥം ഉള്ളൂ.
   13-എവിടെ ആണ് എല്ലാവരും ദൈവ പുത്രര്‍ ആണ് എന്ന് യേശു പറയുന്നത് ?യേശു ഒരിടത്തും യേശു ദൈവത്തിന്റെ പുത്രന്‍ എന്നഅര്‍ഥത്തില്‍ എല്ലാവരും ദൈവ പുത്രര്‍ ആണ് എന്നു പഠിപ്പിച്ചിട്ടില്ല.നിങ്ങള്‍ ഭൗമികര്‍ ആണ് ഞാന്‍ സ്വര്‍ഗീയന്‍ ആണ്,ഞാന്‍ പിതാവില്‍ നിന്ന് വന്നു,പിതാവിങ്കലെയ്ക്ക് പോകുന്നു എന്നു പറഞ്ഞു.നിങ്ങളും പിതാവും ഒന്നാണ് എന്ന് യേശു പറഞ്ഞില്ലഎന്നാല്‍ ഞാനും പിതാവും ഒന്നാണ് എന്നാണു പറഞ്ഞത്. മനുഷ്യര്‍ എല്ലാവരുംദൈവ പുത്രര്‍ ആണെങ്കില്‍ അവര്‍ എന്താ കൊല്ലുന്നതു ,ബാലസംഗം ചെയ്യുന്നത് , മോഷ്ടിയ്ക്കുന്നത് അങ്ങിനെ പലതും.തന്റെ ഏക പുത്രനില്‍ വിശ്വസിയ്ക്കുന്നവര്‍ക്ക് ദത്തു പുത്രര്‍ ആകാനുള്ള അവകാശം നല്‍കുകയാണ് ചെയ്തത്.

   Delete
 3. "ആദിമക്രൈസ്തവര്‍ പാലിച്ചിരുന്ന ആത്മീയ അനുഷ്ടാനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അറിവും പാകതയും ഇല്ലാത്തവര്‍ക്ക് വേണ്ടി ,തുടങ്ങിയ കുര്‍ബ്ബാന ഇപ്പൊ വന്‍ സംഭവമായി മാറി"Jose Antony quoting Kuriakose Aliyas.
  കുര്‍ബാന യേശു സ്ഥാപിച്ചതാണ് ബിയ്ബിള്‍ പ്രകാരം. വേറെ റഫറന്‍സ് കുര്‍ബാനയെ കുറിച്ച് വേറെ എങ്ങും ഇല്ല.കുര്‍ബാന യേശു സ്ഥാപിച്ചതാണ് ബിയ്ബിള്‍ പ്രകാരം.അതോടൊപ്പം സഭ കുറെ പ്രാര്‍ഥനകളും കൂട്ട്ടിച്ചെര്‍ത്തു കുറെ ആഘോഷമാക്കി എന്ന് മാത്രം. കത്തോലിയ്ക്ക സഭമാത്രം ആല്ല എല്ലാ പരമ്പരാഗത സഭകളിലും കുര്‍ബ്ബാന ഉണ്ട് എന്ന് അറിയാമല്ലോ.അത് കൊണ്ട് തന്നെ ഇത് കത്തോളിയ്ക്ക സഭയുടെ അജ്നനികള്‍ക്കുള്ള അനുഷ്ടാനം എന്ന് പറഞ്ഞു തള്ളി കളയാന്‍ ആവില്ല. വേറെ റഫറന്‍സ് കുര്‍ബാനയെ കുറിച്ച് ഉള്ളത് വ്യത്യസ്ത സഭകളില്‍ ആണ്.ഇപ്പോള്‍ ചില പുതുയുഗ സഭകള്‍ വരെ കര്തൃ മേശ എന്നാ ഒമന പേരില്‍ അത് വീണ്ടും തുടങ്ങിയിട്ടും ഉണ്ട്.
  ജോണ്‍ 6:54-63:എന്റെ ശരീരം യഥാര്‍ഥ ഭക്ഷണം ആണ്.എന്റെ രക്തം യഥാര്‍ഥ പാനീയവും ആണ്........തന്റെ ശിഷ്യന്മാര്‍ പി റുപിറുക്കുന്നതുകണ്ട് യേശു ചോദിച്ചു ഇത് നിങ്ങള്ക്ക് ഇടര്‍ച്ച ഉണ്ടാക്കുന്നുവോ? അപ്പോള്‍ മനുഷ്യ പുത്രന്‍ ആയിരിയ്ക്കുന്നിടത്തെയ്ക്ക് ആരോഹണം ചെയ്യുന്നത് കണ്ടാലോ ? 66:അവന്റെ ശിഷ്യന്മാര്‍ വളരെ പേര്‍ അവനെ വിട്ടു പോയി യേശു പന്ത്രണ്ടു പേരോടും ചോതിച്ചു "നിങ്ങളും പോകാന്‍ ആഗ്രഹിയ്ക്കുന്നുവോ ?" തന്റെ ശരീരം "യഥാര്‍ഥ ഭക്ഷണം രക്തം യഥാര്‍ഥ പാനീയവും ആണ് എന്ന് പറഞ്ഞതിന്റെ പെരില്‍ പലരും യേശുവിനെ വിട്ടു പോയിട്ടും യേശു ശിഷ്യരോട് ചോദിച്ചതും നിങ്ങളും പോകാന്‍ ആഗ്രഹിയ്ക്കുന്നോ എന്നാണു.
  ലുക 22:19-21ഇത് നിങ്ങള്ക്ക് വേണ്ടിനല്കപ്പെടുന്ന എന്റെ ശരീരം ആണ്,...ഈ പാനപാത്രം നിങ്ങള്ക്ക് വേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തമാണ്.
  മാര്‍ക്ക്‌:14:22-25;..അവിടുന്ന് അപ്പമെടുത്തു ആശീര്‍വദിച്ചു മുറിച്ചു ....ഇത് സ്വീകരിയ്ക്കുവിന്‍ ഇത് എന്റെ ശരീരം ആണ്...പാനപാത്രം എടുത്തു ..ഇതു അനെകര്‌ക്കു വേണ്ടി ചിന്തപ്പെടുന്ന ....എന്റെ രക്തമാണ് .
  മത്തായി 26:26-29; ....വാങ്ങി ഭക്ഷിയ്ക്കുവിന്‍ ഇത് എന്റെ ശരീരം ആണ് ....നിങ്ങള്‍ എല്ലാവരുമിതില്‌ നിന്ന് പാനം ചെയ്യുവിന്‍ ......ഇത് എന്റെ രക്തമാണ് "
  ഒരുപോലെ ആവര്‍ത്തിച്ച വാക്ക്കളും സംഭവവും ആണ്. "ഇത് എന്റെ ശരീരം ഇത് എന്റെ രക്തം "തന്റെ ശരീരം യഥാര്‍ഥ ഭക്ഷണം എന്നാ വെളിപടില്‍നിന്നു യേശു ഒരു മാറ്റവും മരണംവരെ വരുത്തിയില്ല.
  1കോര്‍ :23-30;"അപ്പം മുറിച്ച് കൊടിത്തിട്ട് പറഞ്ഞു ഇത് എന്റെ ശരീരം ആണ്. പനപത്രമെദുത്തു പറഞ്ഞു ഇത് എന്റെ ഇത് എന്റെ രക്തത്തിലുല്ലപുതിയൗദംബദി ആണ്'....ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്റെ അപ്പം ഭക്ഷിയ്ക്കുകയും പത്രത്തില്‍ നിന്ന് പണം ചെയ്യുകയും ചെയ്‌താല്‍ അവന്‍ "കര്‍ത്താവിന്റെ ശരീരത്തിനും രക്തത്തിനും" എതിരെ തെറ്റ് ചെയ്യുന്നു - ഇവിടെ തെറ്റ് ചെയ്യുന്നത് "കര്‍ത്താവിന്റെ ശരീരത്തോടും രക്തത്തോടുമാണ്" എന്ന് . വെറും അപ്പം, വെറും വീഞ്ഞ്, വെറും പാകതയും അറിവും ഇല്ലാത്തവ ര്‍ക്ക് വേണ്ടി തുടങ്ങിയ അനിഷ്ടാനം എന്നൊക്കെ പുച്ചിയ്ക്കുന്നവര്‌ ചിന്തിയ്ക്കുക....തുടര്‍ന്ന് എന്ത് കൊണ്ടെന്നാല്‍ ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിയ്ക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവന്‍ തന്റെ തന്നെ ശിക്ഷ വിധിയാണ് ഭക്ഷിയ്ക്കുന്നതും പാനം ചെയ്യുന്നതും.നിങ്ങളില്‍ പലരും രോഗികളും ദുരബ്ബലരും ആയിരിയ്ക്കുന്നതിനും ചിലര്‍ മരിച്ചു പോയതിനും കാരണം ഇതാണ്. കുര്‍ബ്ബാന വെറും അജ്ഞാനികളുടെ ആചാരം ആല്ല എന്ന് സുവിശേഷം പറയുന്നു. വെറും ഒരാചാരം എന്ന് സുവിഷത്തെ അടിസ്ഥാനമാകി തള്ളിക്കളയാന്‍ ആവില്ല. "നിങ്ങള്ക്ക് ഇവ ഇടര്‍ച്ച ഉണ്ടാക്കുന്നുവോ? ഉണ്ടാക്കാം , നിങ്ങള്‍ക്കും ഉപേക്ഷിച്ചു പോകണമോ അതുമാകാം". പക്ഷെ എന്റെ ശരീരം യഥാര്‍ഥ ഭക്ഷണവും രക്തം യഥാര്‍ഥ പാനീയവും തന്നെ എന്ന് യേശു പറഞ്ഞിട്ടുണ്ട് എന്ന് സുവിശേഷത്തില്‍ ഉണ്ട് എന്ന് ഉള്ളത് വ്യക്തമാണ്.
  Eucharistic Miracles പലതും വിഡിയോ റെക്കോര്‍ഡ്‌ ചെയ്യപ്പെട്ടത് യു ടുബില്‍ ഉണ്ട്. ഒരെണ്ണം താഴെ കൊടുക്കുന്നു. ഇതിനു ഒരു വിശദീകരണം പറയാനും നിങ്ങള്ക്ക് ഉണടാവുമല്ലോ. കേള്‍ക്കാന്‍ കാത്തിരിക്കുന്നു.
  http://www.youtube.com/watch?v=zpNAjM_aKM4
  http://www.youtube.com/watch?v=LYLYWCvki5I

  ReplyDelete
 4. കുറെ നാളായി എനിക്ക് തോന്നിയിട്ടുള്ള ഒരു സംശയം കൂടി ഞാന്‍ പങ്കു വെക്കട്ടെ. ലോകാവസാനത്തോടെ മനുഷ്യ പുത്രന്‍ ആഗതനാകുമെന്നും മരിച്ചവര്‍ എല്ലാം സ്വന്തം ശരീരത്തോടെ അന്നു ഉയിര്‍തെഴുന്നേല്‍ക്കുമെന്നും ദുഷ്ടന്മാരെയും ശിഷ്ടന്മാരെയും അവര്‍ ജീവിച്ചിരുന്നപ്പോള്‍ ചെയ്തിരുന്ന പ്രവര്‍ത്തികളുടെ അടിസ്ഥാനത്തില്‍ യേശു വിധിക്കുമെന്നും ദുഷ്ടന്മാര്‍ക്ക് നിത്യ നരകവും നീതിമാന്മാര്‍ക്ക് നിത്യ ജീവനും (സ്വര്‍ഗം) പ്രധാനം ചെയ്യുമെന്നും വേദപാട ക്ലാസ്സ് മുതലേ പഠിച്ചിട്ടുണ്ട്. അതായതു ഒരാള്‍ നീതിമാനാണോ ദുഷ്ടനാണോ വിശുധനാണോ എന്നൊക്കെ അറിയണമെങ്കില്‍ ലോകാവസാന ദിവസം യേശു വിധി കര്‍ത്താവു ആയി വരുന്നത് വരെ കാത്തിരിക്കണം എന്നു ചുരുക്കം. അങ്ങനെ എങ്കില്‍ ചില ആളുകളുടെ കാര്യത്തില്‍ മാത്രം അവര്‍ മരിച്ചാല്‍ ഉടന്‍ തന്നെ വിശുധരായിരുന്നു എന്ന് മെത്രാന്മാര്‍ക്ക് വിവരം കിട്ടുന്നത് എങ്ങനെ? ഇന്നു നമ്മള്‍ രൂപ കൂട്ടില്‍ വെച്ച് പൂജിക്കുന്ന വിശുദ്ധന്മാരുടെ അന്ത്യവിധി എന്ന് കഴിഞ്ഞു? യേശുവിന്റെ വിധി വാചകം മുന്‍കൂറായി ചോര്‍ത്തി എടുക്കാവുന്ന വല്ല വിദ്യയും മെത്രാന്മാര്‍ പഠിച്ചിട്ടുണ്ടോ?

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. ശ്രീ കദളിക്കടനും ഫ്രീതിങ്കെരും രണ്ടു ഉദാഹരണങ്ങള്‍ ആണ്
  കദളിക്കാടന്‍ കുഞ്ഞാട് വര്‍ഗ്ഗത്തില്‍ പെടുന്നു യേശു നേരിട്ടുവന്നു പറഞ്ഞാല്‍ പോലും മാറാത്ത അന്ധമായി സഭയെ വിശ്വസിക്കുന്ന ആള്‍ .
  ഫ്രീതിങ്കര്‌ അറിവുള്ളവനാണ് ബ്ലോഗില്‍ ഉള്ളതെല്ലാം സത്യം ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ എതിര്‍ക്കുകയും ,പരിഹസിക്കുയും ആണ് ആ മാന്യന്റെ സ്റ്റൈല്‍ .
  കുഞ്ഞാടിന്റെ മനസ്സില്‍ വെളിച്ചം വീശിയേക്കാം ,അതിനാണല്ലോ നാം പരിശ്രമിക്കുന്നതും .

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. free thinker അത്രയും എഴുതിയ സ്ഥിതിയ്ക്ക് ഞാനും ഇത്തിരി എഴുതാം.

   "കദളിക്കാടന്‍ കുഞ്ഞാട് വര്‍ഗ്ഗത്തില്‍ പെടുന്നു യേശു നേരിട്ടുവന്നു പറഞ്ഞാല്‍ പോലും മാറാത്ത അന്ധമായി സഭയെ വിശ്വസിക്കുന്ന ആള്‍ .
   ഫ്രീതിങ്കര്‌ അറിവുള്ളവനാണ് ബ്ലോഗില്‍ ഉള്ളതെല്ലാം സത്യം ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ എതിര്‍ക്കുകയും ,പരിഹസിക്കുയും ആണ് ആ മാന്യന്റെ സ്റ്റൈല്‍ ."
   ഇനിയ്ക്ക് ഇത്തിരി പരാതീണ്ട് ട്വോ.ഈകുഞ്ഞാടിന് അറിവിലല്യത്ത ചുമ്മാ അന്ധ വിശ്വാസി ആക്കിയതില്‍ .ഇനി ഈ ആട് മലയാളത്തില്‍ എഴുതീട്ടാണോ ആവൊ ?പിന്നെ നിങ്ങള്‍ അനോണി വിചാരിയ്ക്കുന്ന പോലെ ഞാന്‍ അത്ര കുഞ്ഞു ഒന്നുമല്ല. അനോണി വീശുന്ന വെളിച്ചം കാരണം എന്റെ കണ്ണ് ഇടയ്ക്ക് മഞ്ഞളിയ്ക്കുന്നുണ്ട് താങ്ക്യൂ.

   Delete
 7. 1) the Church contains both priests and the laity you should remember. ആ വിചാരം കുര്‍ബ്ബാന തൊഴിലാളികളായ കൂദാശ ചട്ടംബികള്‍ക്ക് നഷ്ടപ്പെട്ടത് കൊണ്ടാണല്ലോ ഇങ്ങനെ ഒരു ബ്ലോഗ്‌ ഉണ്ടായത് .
  2)What will they think about the Church? I have seen people looking at nuns with ridicule during and after the arrests related with Sr. Abhaya incident.കത്തോലിക്കാ സ്ഥാപനങ്ങളില്‍ പഠിച്ച അന്യമതസ്ഥര്‍ക്ക് നമ്മെപ്പറ്റി ബഹുമാനം ആണ് എന്നാണോ സര്‍ കരുതുന്നത് ?
  3)നല്ല സന്ന്യസ്തര്‍ അപൂര്‍വ്വം ആണ് സുഹൃത്തേ ,നൂറില്‍ പത്തോ പതിനഞ്ചൊ കണ്ടേക്കാം ,ജനങ്ങള്‍ സത്യങ്ങള്‍ തുറന്നു പറയുന്നത് കാലത്തിന്റെ മാറ്റം ആയി കണ്ടാല്‍ മതി .കപടതയും ചൂഷണവും മുന്നിട്ടുനില്‍ക്കുന്ന മഠം എന്നാ പ്രസ്ഥാനം ആത്മീയതയ്ക്ക് വേണ്ടിയാണോ?സ്ഥാപനവല്‍ ക്കരിക്കപ്പെട്ട സഭയില്‍ അടിമപ്പണിക്ക് വേണ്ടിയോ? അതോ പുരോഹിതരുടെ ശാരീരിക ആവശ്യങ്ങള്‍ക്കോ?മഠങ്ങളുമായി അടുപ്പമുള്ള എല്ലാവരും
  ഡ്രൈവര്‍ ,കറവക്കാരന്‍ ആത്മകഥ എഴുതാന്‍ തുടങ്ങിയിരുന്നു എങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു .
  പിന്നെ സന്ന്യാസിനികള്‍ പുരാതനകാലം മുതല്‍ക്കേ ഇങ്ങനെയൊക്കെ തന്നെയാ സാര്‍ ,അവരുമായി ബന്ധപെട്ടാല്‍ ഗുഹ്യരോഗം പിടിക്കാം
  എന്ന് വാത്സ്യായനന്‍ പണ്ടേ പറഞ്ഞിട്ടുണ്ട് .

  ReplyDelete