Translate

Tuesday, December 25, 2012


ദൈവപുത്രന്‍  മനുഷ്യപുത്രനായി ജനിച്ചു . യേശുവിന്‍റെ  ആഗമനദൗത്യം  ലോകത്ത്  നടമാടുന്ന  അനീതികള്‍ക്കു  എതിരെ പോരുതുവനായിരുന്നു. നീതിക്കു വേണ്ടി ശബ്ദം ഉയര്‍ത്തുക,  അതാണ്‌. ക്രിസ്തു ആഹ്വാ നം  ചെയ്തതും ക്രിസ്തുമസ്സിന്റെ  സന്ദേവും


മോണിക്ക തോമസ്‌  ദമ്പതികളുടെ ന്യായമായ  സമരത്തിന് പിന്തുണ  നല്‍കുകയെന്നതു  ക്രൈസ്തവന്റെ  ധര്മമാണ്‌..

--------------------------------------------------------------------------------------------------------------------------------------------------------
ക്രിസ്തുമസ്  ആഘൊഷവും വിസ്മരിക്കപ്പെടുന്ന  സന്ദേശവും.  
By George Katticaren

ഡിസ്ബര്‍ 25-ാം തിയതി ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷിക്കപ്പെടുകയാണ്. പണ്ഡിതരുടെ ഇടയില്‍ ക്രിസ്തുവിന്‍റെ ജനനതിയതിയും വര്‍ഷവുമെല്ലാം ഇന്നും വിവാദവിഷയങ്ങളാണ്. യേശു ജനിച്ചത്‌  BC 7 ലോ 8 ലോ ആയിരിക്കാമെന്നാണ്‌ ചരിത്രകാരന്മാരുടെ പൊതുവഭിപ്രായം. പോപ്പ് ബനഡിക്റ്റ് പതിനാറാമന്‍ രചിച്ച `ജീസസ് ഓഫ് നസ്രേത്ത്- ദി ഇന്‍ഫന്‍സി നറേറ്റീവ്‌സ്’ എന്ന ഗ്രന്ഥവും നാം ഇന്ന് വിശ്വസിക്കുന്ന പല ബെതലേഹം കഥകളും തെറ്റാണെന്ന്തന്നെയാണ് പറയുന്നത്. യേശുവിനെ കാലിത്തൊഴുത്തിലെ പുല്തോട്ടിലില്‍ കിടത്തിയെന്നല്ലാതെ യേശു അവിടെയാണ് ജനിച്ചതെന്ന് ബൈബിള്‍ പറയുന്നില്ല. ജ്ഞാനികള്‍ സന്ദര്‍ശിക്കുമ്പോള്‍ യേശുവിനു കുറഞ്ഞത്‌ രണ്ടു  വയസ്സെങ്കിലും ഉണ്ടായിരുന്നിരിക്കണം. അതിനടുത്ത  പ്രായത്തിലുള്ള കുഞ്ഞുങ്ങളാണ് അന്ന് വധിക്കപ്പെട്ടത്. റോമന്‍ ഭരണാധികാരികളാണ് യേശുവിന്‍റെ ജനതിയതി ഡിസംബര്‍ 25-യെന്ന് തിട്ടപ്പെടുത്തിയത്. പൌരാണികരായ ജ്യോതിശാശ്ത്രജ്ഞന്മാരുടെ കണക്കുകൂട്ടലുകളനുസരിച്ച്, ഓരോ വര്‍ഷവും സൂര്യന്‍ അതിന്‍റെ അയനസഞ്ചാരം തുടങ്ങുന്നത് അന്നാണെന്നുള്ള വിശ്വാസമായിരുന്നിരിക്കണം സൂര്യനോളം തേജസ്സോടെ ഭൂജാതനായ യേശുവിന്‍റെ ജന്മദിനം അത് തന്നെയായി  നിശ്ചയിക്കപ്പെട്ടതിന്‍റെയും കാരണം. ചില പൗരസ്ത്യസഭകള്‍ ജനുവരി ആറിനാണ് ക്രിസ്തു ജയന്തി ആഘോഷിക്കുന്നതെന്നും  ശ്രദ്ധിക്കേണ്ടതുണ്ട്.

വിവാദങ്ങള്‍ എന്തൊക്കെയായിരുന്നാലും, ലോകത്ത് നടന്നിട്ടുള്ള ഏറ്റവും വലിയ മഹാസംഭവമാണ് യേശുവിന്‍റെ  ജനനമെന്ന് നിസ്സംശയം പറയാം. യേശു ജിവിച്ചു കാട്ടിയ എളിമയുടെയും, ത്യാഗത്തിന്‍റെയും മഹത്തായ സന്ദേശംലോകഗതിയെ തന്നെ അത് മാറ്റി മറിച്ചിട്ടുമുണ്ട് - ഗാന്ധിജിമദര്‍ തെരേസ, Dr. Albert Schwitzer തുടങ്ങി നിരവധി മഹാന്മാരുടെയും ജീവിത ശൈലിയെ അത് വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് ചരിത്രം  പറയുന്നു.  അദ്ധ്വാനിക്കുന്നവര്‍ക്കും,  ര്‍ദ്ദിതര്‍ക്കും നിര്ദ്ധനര്‍ക്കും വേണ്ടി ആയുധമില്ലാതെ ജീവിതകാലം മുഴുവന്‍ യേശു പൊരുതി. സമൂഹത്തില്‍ അജ്ഞതഅന്ധവിശ്വാസം,അത്യാര്‍ത്തിവൈരാഗ്യംകാപട്യം എന്നിവയൊക്കെ ഉച്ച്ചസ്ഥായിയില്‍ നടമാടിക്കൊിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു ക്രി്തുവിന്‍റെ ആഗമനം. പുരോഹിതായിരുന്നു അന്ന് സമൂഹത്തിലെ ഉന്നതര്‍. ഭൂമിയിലെ ദൈവങ്ങള്‍ അവരാണെന്നൊ, ദൈവം അവരെ നേരിട്ട് അധികാരപ്പെടുത്തിയിട്ടുണ്ടെന്നൊവൊക്കെയുള്ള അബദ്ധ ധാരണകള്‍  ജനഹൃദയങ്ങളില്‍ ജനിപ്പിച്ചുകൊണ്ടുള്ള ഒരു ഭരണശൈലിയാണ് അവര്‍ അനുകരിച്ചുകൊണ്ടിരുന്നത്. ഇടയനില്ലാതെ അലഞ്ഞ ജനതതിയെ അവരില്‍ നിന്ന് മോചിപ്പിച്ചു പുനരുദ്ധരിക്കുകയെന്നതായിരുന്നു ക്രിസ്തുവാഗമനത്തിന്‍റെ ലക്‌ഷ്യം.

ഇന്ന് പക്ഷെ ക്രിസ്തുജയന്തി വെറുമൊരാഘോഷം മാത്രമായി ചുരുങ്ങിയെന്നതാണ് യാഥാര്‍ത്യം. ക്രിസ്തുചൈതന്യം ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുകയും അതു പ്രകടമാക്കപ്പെടുകയും ചെയ്യുമ്പോഴാണ് ക്രിസ്തുമസ് യഥാര്‍ത്ഥ്യമാകുന്നത്. ഇന്നത്തെപോലെ വാര്‍ത്താവിനിമയസൗകര്യങ്ങളോ ഗതാഗതമൊ ഒന്നും ഇല്ലാതിരുന്ന ഒരു കാലത്ത്, വേണ്ടത്ര അക്ഷരജ്ഞാനം പോലുമില്ലാതിരുന്ന പത്തുപന്ത്രണ്ടു  സാധാരണക്കാരായ ശിഷ്യമാരെയും കൂട്ടി യേശു  പടുത്തുയര്‍ത്തിയ സ്നേഹാധിഷ്ടിതമായ ക്രിസ്തീയസമൂഹം നേടിയ ചരിത്രനേട്ടം, ലോകത്തില്‍ മറ്റൊരു പ്രസ്ഥാനത്തിനും ഇന്നുവരെ ആവര്‍ത്തിക്കുവാന്‍ സാധിച്ചിട്ടില്ല. വെറും മൂന്നു വര്‍ഷങ്ങള്‍ മാത്രം നീണ്ടുനിന്ന യേശുവിന്‍റെ പരസ്യജീവിതം എല്ലാവരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്നു – ഇന്നും. യേശുവിന്‍റെ പ്രബോധനങ്ങളുടെ ഉള്‍കാമ്പ് അനീതിക്കും, സ്വേശ്ചാധിപത്യത്തിനും, അടിമത്വത്തിനുമെല്ലാം എതിരായുള്ള ആഹ്വാനമായിരുന്നു. ജനങ്ങളുടെയിടയില്‍ യേശുവിനുണ്ടായ  മതിപ്പും ആദരവും യഹൂദനേതൃത്വനിരയില്‍ അസൂയ ജനിപ്പിച്ചു. ചിലര്‍ അതിനെ വെല്ലുവിളിയായി കണക്കാക്കി. അവരാണ് യേശുവിന് ക്രൂശിതമരണമെന്ന ശിക്ഷനല്‍കുവാന്‍ റോമന്‍ അധികാരികളെ പ്രേരിപ്പിച്ചത്.
ക്രൈസ്തവര്‍, ഒരു വലിയ സാമ്പത്തിക-സാമൂഹ്യ പ്രസ്ഥാനമായി ലോകമെങ്ങും വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ദയനിയ കാഴ്ചയാണ് ശതാബ്ദങ്ങള്‍ക്കുശേഷം നാം കാണുന്നത്. ജനഹൃദയങ്ങളില്‍ ക്രിസ്തുചൈതന്യത്തിനു സ്ഥാനം നല്‍കുന്നതിനുപകരം വിനീതനായ യേശുവിനെ പ്രൗഢഗംഭീരമായ ദേവലയങ്ങളില്‍ ബന്ധിക്കുകയെന്ന സംസ്ക്കാരത്തിന്‍റെ തിക്തഫലങ്ങളാണ്നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 
നോബല്‍പുരസ്കാര ജേതാവുംദൈവശാസ്ത്രജ്ഞനും,ഭിഷഗ്വരനുമായിരുന്ന Dr.Albert Schweitzerഅദ്ദേഹത്തിന്‍റെ പ്രസിദ്ധമായ ‘Quest of The Historical Jesus’ എന്ന  ഗ്രന്ഥത്തില്‍  ഇപ്രകാരം പറയുന്നു.
“വരുവാനിരിക്കുന്ന ദൈവപുത്രനാണ് താനെന്ന ബോധത്തോടെ കടന്നുവരുന്ന യേശു,എല്ലാ ചരിത്രത്തിന്റേയും അന്ത്യം കുറിക്കാനുള്ള പരിഭ്രമണത്തിനായി ലോകചക്രത്തെ പിടിച്ചു തിരിക്കുന്നു. ചക്രം തിരിയാന്‍ വിസമ്മതിക്കുമ്പോള്‍ അവന്‍ തന്നെത്തന്നെ അതിലേക്കെടുത്തെറിയുന്നു. അപ്പോള്‍ അവനെ ഞെരിച്ചുകൊണ്ട്  അത് തിരിയാന്‍ തുടങ്ങുന്നു. യുഗസമാപ്തിയുടെ സാഹചര്യം ഉണ്ടാക്കി യെടുക്കുന്നതിനു പകരം അതിനെ നശിപ്പിക്കുകയാണ് അതോടെ അവന്‍ ചെയ്തത്. എങ്കിലുംമനുഷ്യരാശിയുടെ ആത്മീയാധിപനായി സ്വയം സങ്കല്പിച്ച് ചരിത്രത്തെ തന്‍റെ ലക്ഷ്യത്തിനനുസരിച്ച് തിരിച്ചുവിടാന്‍ മാത്രം അസാമാന്യമഹത്വമുണ്ടായിരുന്ന ഒരു മനുഷ്യന്‍റെ ഛിന്നഭിന്നമായ ശരീരവും പേറി ചക്രം ഇപ്പോഴും തിരിഞ്ഞു കൊണ്ടി രിക്കുന്നു. അതാണ് അവന്‍റെ വിജയവും അവന്‍റെ ഭരണവും.''
യേശുവിന്‍റെ ധാര്‍മിക ഉപദേശങ്ങളുടെ അന്തസത്തയായ ധൈര്യംന്യായംനീതിസഹകരണംസഹിഷ്ണതജനക്ഷേമം എന്നിവയൊക്കെ മറ്റു മതങ്ങളും പ്രഘോഷിക്കുന്നുണ്ട്. പക്ഷെ ജനപ്രശ്‌നങ്ങളില്‍ യേശു പ്രകടിപ്പിച്ച അസന്നിഗ്ദ്ധമായ മാനുഷികസമീപനത്തിന്‍റെ മഹത്വമാണ് ക്രിസ്തീയ പ്രസ്ഥാനത്തിന്‍റെ ഉയര്‍ച്ച. അക്കാലത്തെ യഹൂദപാരമ്പ്യരത്തെ അദ്ദേഹം ചോദ്യം ചെയ്തു. ദേവാലയ അധികാരത്തേയും അവിടെ നടക്കുന്ന നേര്‍ച്ചബലിയെയും നിശിതമായി വിമര്‍ശിച്ചു. പുരോഹിതര്‍ യേശുവിനെതിരായി. അവര്‍ അദ്ദേഹത്തിന്‍റെ ക്രൂശിത മരണത്തില്‍ പ്രധാന പങ്കാളികളുമായി.
ക്രിസ്തുവിന്‍റെ ജനനശേഷം രണ്ടായിരം  വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. ദൌര്‍ഭാഗ്യവശാല്‍, ഇന്ന് സഭയിലും സമൂഹത്തിലും സാര്‍വ്വത്രികമായി ചര്‍ച്ചചെയ്യപ്പെടുന്നത് മനുഷ്യാവകാശ ലംഘനങ്ങളുടെ കരിപുരണ്ട കഥകളാണ്. ബോംബുകള്‍ക്ക് നേടാനാവാത്തത് ഒരു തരി സ്നേഹം കൊണ്ട് നേടാനാവും. യേശു കാട്ടിത്തന്ന അപരന്‍റെ പാദങ്ങളും പാദുകങ്ങളും കഴുകി ചുംബിക്കാന്‍ പോന്ന ലാളിത്യവും എളിമയും, മറ്റുള്ളവര്‍ക്ക് വേണ്ടി സ്വയം എരിഞ്ഞടങ്ങാന്‍ പോന്ന സ്നേഹവും മനുഷ്യ ഹൃദയങ്ങളില്‍ വിണ്ടും സ്ഥാനം പിടിക്കുമ്പോഴേ  ലോകമെ മ്പാടും രൂക്ഷമായികൊണ്ടിരിക്കുന്ന അസ്വസ്ഥതകള്‍ക്കും അന്ത്യമാവൂ. അതുകൊണ്ടാണ് യേശുവാണ് ഒരേയൊരു മാര്‍ഗ്ഗമെന്ന്  ആവര്‍ത്തിക്കുന്നത്.  
ബോസ്റ്റണ്‍ (USA) കോളേജിലെ മനുഷ്യവകാശങ്ങളും അന്തര്‍ദേശിയനീതിയും വിഭാഗത്തിലെ മേധാവി  Rev. Dr. David Hollenbach SJ (Professor of Catholic Theology)  ഇപ്രകാരംപറയുന്നു.
The history of the 20th century, with all its war and suffering, has brought us to a crisis of humanism. It leads us to suspect that social life is so broken that the best we can hope for is survival for the time being.

But Christmas brings a much deeper hope. The stable at Bethlehem helps us see that the ultimate mystery surrounding our lives is a source of reconciliation, indeed of redemption. It unveils that at the heart of the world is One who has utter compassion for all who suffer.

The angels' song of "peace on earth" brings hope in the face of every oppressive status quo. It helps us continue struggling toward a world that is more just, less violent. This is the heart of every genuine humanism; it is the source of Christmas joy. "

എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ്- നവവല്സരാശംസകള്‍!.!!!1    
(From  Soul and Vision  December 2012 Isuue,  www.Soulandvision.blogspot.com)

No comments:

Post a Comment