Translate

Friday, December 21, 2012

കളി കാര്യമാകുന്നു.

ഇപ്പോള്‍ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ നിരിക്ഷിച്ചാല്‍ ആര്‍ക്കും കാണാവുന്ന ഒരു കാര്യമുണ്ട് – കളി കാര്യമാകുന്നു. നാടിന്‍റെ നാനാഭാഗത്തുനിന്നും, അപ്രതിക്ഷിത കോണുകളില്‍നിന്നുപോലും, അല്‍മായാ ശബ്ദത്തിനും, നവീകരണ പ്രസ്ഥാനങ്ങള്‍ക്കും കിട്ടിക്കൊണ്ടിരിക്കുന്ന പിന്തുണ ആരെയും ആവേശം കൊള്ളിക്കും. ‘അല്മായാ ശബ്ദം’ തുടങ്ങിയപ്പോള്‍ പതിനായിരം വായനക്കാര്‍ വന്നുവെന്ന് പ്രഘോഷിക്കാന്‍ മാസങ്ങള്‍ വേണ്ടിവന്നു, ഇന്നത്‌ ഏതാനും ദിവസങ്ങള്‍ ആയി. മറഞ്ഞിരുന്ന നിരവധി മൌനവൃതക്കാരെ പുറത്തുകൊണ്ടുവരാനും അതിനു കഴിഞ്ഞുവെന്നത് നിസ്സാരമായ കാര്യമല്ല. കാലങ്ങളായി സഭയില്‍ ഉയര്ന്നുവന്നുകൊണ്ടിരുന്ന അപശബ്ദങ്ങളെ ഒതുക്കാന്‍ സഭാധികാരികള്‍ക്കു കഴിഞ്ഞിരുന്നു. വെറും ഒരൂശാനയെന്ന് കരുതി അതൊക്കെ തള്ളുകയും ചെയ്തു. പക്ഷെ ആ ഊശാന പെറ്റു – ഉണ്ടായതോ നൂറു പുപ്പുലിക്കുട്ടികളും. പണ്ട് വിമോചനസമരക്കാലത്ത് കുഞ്ഞു-കുട്ടി പരാധീനങ്ങളെയെല്ലാം തെരുവിലിറക്കാന്‍ സഭക്ക് കഴിഞ്ഞെങ്കില്‍, ഇന്ന് അങ്കമാലിയിലും തൃശ്ശൂരും കണ്ടതുപോലെ ഭൂരിഭാഗം വിശ്വാസികള്‍ക്കും സഭക്ക് വേണ്ടി മുദ്രാവാക്യം വിളിക്കാന്‍ നേരമില്ലാതായിരിക്കുകയാണ്. പണ്ടൊരു മെത്രാന്‍റെ മോതിരം മുത്താന്‍ ആളുകള്‍ ഇടിച്ചുകയറുമായിരുന്നെങ്കില്‍ ഇന്ന് അവരുള്ളിടം ചാണകവെള്ളം തളിച്ച് ശുദ്ധിചെയ്യുകയാണ്. അതാണ്‌ ജിവന്‍ ടിവിയില്‍ കണ്ടത്. റോഷന്‍ പറയുന്നതല്ലിത്. പള്ളി പര്യമ്പുറത്തിനു പുറത്ത് ഒന്നിനെയും ആര്‍ക്കും വേണ്ടാ. അമേരിക്കയില്‍ അള്‍ത്താരയിലേക്ക് അല്മായന്‍ കയറി – തൃശ്ശൂര് അരമന ഗേറ്റ് അടക്കെണ്ടിവന്നു മെത്രാന് വിശ്വാസികളില്‍ നിന്ന് രക്ഷപ്പെടാന്‍. കാഞ്ഞിരപ്പള്ളിയില്‍ ഇതാ അരമനയിലേക്കു ജനക്കൂട്ടം ഇടിച്ചു കയറാന്‍ വെമ്പുന്നു. കേരളത്തിന്‍റെ എല്ലാ മുക്കുകളില്‍ നിന്നും ആ പ്രകടനത്തിന് ആളുണ്ടാവും.

പള്ളിയിലേക്ക് തള്ളികയറിവരുന്നവരെല്ലാം ഉറച്ച വിശ്വാസികളെന്ന് ഒരു കപ്യാര് പോലും ഇന്ന് പറയില്ല. തട്ടിപ്പറിച്ചും തല്ലിക്കൊന്നും ഉണ്ടാക്കിയ പണം പാപപരിഹാരത്തിനായി vanakaludeyunuthuiനം വേദപാഠം 1  ചിലവഴിക്കാന്‍ മാര്‍ഗ്ഗം നോക്കിയാണ് പലരും പള്ളികളില്‍ എത്തുന്നതെന്നാണ് സത്യം. ഈയ്യിടെ വിസാ തട്ടിപ്പിന് പിടിയിലായ ഒരാള്‍ പള്ളിപ്പെരുന്നാളിനു ചിലവഴിച്ചത് ഒരു കോടിയോളം രൂപാ. വികാരിയച്ചനും പാരിഷ് കൌണ്‍സിലിനും സന്തോഷത്തിനു അതിരുണ്ടായിരുന്നില്ല. ഏതു മാര്‍ഗ്ഗത്തില്‍ ഉണ്ടാക്കിയ പണവും ചിലവഴിക്കാനോ വെളുപ്പിക്കാനോ സാക്ഷാല്‍ KCBC അക്കൌണ്ട് വരെ ഉപയോഗപ്പെടുത്തുന്നുവെന്നുള്ളത് ആരെയാണ് ഞെട്ടിക്കാത്തത്? ഓരോ കേസിനും ചിലവഴിക്കുന്നത് വിശ്വാസികള്‍ ദശാംശം കൊടുത്ത പണമാണ്. സത്യമാണ് – കേരളത്തിലെ സഭാധികാരികളുടെ തോന്ന്യാസത്തിനു അന്ത്യം കുറിക്കാന്‍, മാതാവ് തന്നെ ദര്‍ശനം നല്‍കിയ ഒരു വനിതയെത്തേണ്ടിവന്നു. ഇന്ദുലേഖയെന്നൊരു ചുണക്കുട്ടിയും ഒപ്പമുണ്ടെന്നത് യാദൃശ്ചികം.  മോനിക്കാ തട്ടിപ്പ്, സഭാ ചരിത്രത്തിന്‍റെ താളുകളില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഇപ്പോള്‍ മോണിക്കയ്ക്ക് വേണ്ടത് 25 കോടി സ്വത്തല്ല, പകരം അല്മായന്‍റെ മോചനമാണെന്നുള്ളത് മറ്റൊരു തമാശ. മോനിക്കാ തട്ടിപ്പ്കേസ് ഒതുക്കാന്‍ ഇനി ഒരൊത്തുതീര്‍പ്പിനും കഴിയുമോ എന്നു സംശയമാണ്. അറക്കല്‍ തട്ടിപ്പ് മെത്രാന്‍ പങ്കെടുക്കുന്ന വെഞ്ചെരിപ്പുകളും പുത്തന്‍ കുര്ബാനകള്‍ക്കും ‘ആവേ മരിയാ’ പാട്ടും പാടി പങ്കെടുക്കേണ്ട ഗതികേടിലാണ് വിശ്വാസികള്‍. റോമന്‍ ഭരണാധികാരികളുടെ നിയന്ത്രണത്തില്‍ സ്വത്തുക്കളുമായി, ഭാരതത്തില്‍ കഴിയാന്‍ ഈ മെത്രാന്മാര്‍ക്ക് മാത്രമേ കഴിയൂ. സൌദി അറേബ്യയുടെ നിയന്ത്രണത്തില്‍ ആയിരുന്നു ഇവിടെ മുസ്ലിം സ്വത്തുക്കളെങ്കില്‍, ഈ മെത്രാന്മാര്‍ സമ്മതിക്കുമായിരുന്നൊ? സഭയുടെ ഭൌതിക സ്വത്തുക്കളുടെ അധികാരം അല്മായാന് തന്നെ കൊടുത്തെ മതിയാവൂ.

മെത്രാന്മാരുടെ അജ്ഞത വിളമ്പാനുള്ള വേദികളാക്കി പള്ളികളെ മാറ്റാനും പാടില്ല; കുര്‍ബാനയുടെ സമയത്തല്ല അറിയിപ്പുകള്‍ പോലും വിളമ്പേണ്ടത്. അന്ത്യ അത്താഴ സമയത്തു അറിയിപ്പുകള്‍ ഉണ്ടായിരുന്നില്ല. മിക്ക അറിയിപ്പുകളും വിശ്വാസികളെ ഭീഷണിപ്പെടുത്താനും സ്വാധിനിക്കാനും ഉദ്ധെശിച്ചുള്ളവയുമാണ്. അറിയിപ്പുകള്‍ ഒത്തിരി ഉണ്ടെങ്കില്‍ സ്വന്തമായി ഒരു ചാനല്‍ തുടങ്ങുകയാണ് വേണ്ടത്. കുര്‍ബാന ഒരു ആഘോഷമാക്കി മാറ്റാന്‍ വിഡിയോയില്‍ ഇടയ ലേഖനം ഇറക്കിയ ആലഞ്ചേരി പിതാവിന് എന്തുപറ്റിയെന്നാണ് ജനം ചോദിക്കുന്നത്. സാക്ജി ചൂണ്ടിക്കാണിച്ചതുപോലെ, പമ്പര വിഡ്ഢിത്വം വിളമ്പി കുഞ്ഞു മനസ്സുകളെ ചതിക്കുന്ന സഭാധികാരികളെക്കാള്‍  ദൈവദ്രോഹികള്‍ വേറെ എവിടെ കാണും? കത്തോലിക്കന്‍ എന്നതിന്‍റെ നിര്‍വചനം വേദപാഠം 12 ല്‍ പഠിക്കുന്നവരോട് ചോദിച്ചാല്‍ മതി, ‘യേശു പഠിപ്പിച്ച വചനങ്ങളും, യേശു ഔദ്യോഗിക ചുമതലക്കാരായി നിയമിച്ച സഭാധികാരികള്‍ കാലാകാലങ്ങളില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളും അനുസരിക്കുന്നവനാരോ അവന്‍ കത്തോലിക്കന്.’  ഈ പോക്ക് ഒരടിപോലും മുന്നോട്ടു പോകാന്‍ നാം അനുവദിച്ചുകൂടാ. ഇത് ഓരോ വിശ്വാസിയുടെയും കടമയാണ്. 

7 comments:

 1. അല്‍മായ ദൈവശാസ്ത്രം ഈ കാലഘട്ടത്തിന്റെ ഒരാവശ്യമായി മാറിയിരിക്കുന്നു എന്നാണ് കല്ലറങ്ങാട്ട് കണ്ടുപിടിച്ചത്. എല്ലാ ദൈവശാസ്ത്രങ്ങളും തങ്ങള്‍ ഉണ്ടാക്കിയ ദൈവത്തെ വിശദീകരിക്കാനുള്ള സൂത്രപ്പണികളാണ്. ശാസ്ത്രമെന്നാല്‍ കാര്യകാരണങ്ങളെ നിരത്തി സത്യത്തിലെത്തുന്ന രീതിയാണ്. ദൈവത്തെപ്പറ്റി ഇത്തരം വിദ്യകള്‍ നടപ്പുള്ള കാര്യമല്ല. അതുകൊണ്ട്, ദൈവശാസ്ത്രമെന്ന് ഒന്നില്ല,സാദ്ധ്യമല്ല. ഇന്നാള്‍വരെ പള്ളിക്കാര്‍ വിപുലീകരിചെടുത്ത ദൈവശാസ്ത്രങ്ങള്‍ ഒക്കെ മനുഷ്യരെ വഴിതെറ്റിക്കാനും അവരുപോലും അറിയാതെ പിഴിയാനും മാത്രമേ ഉപകരിച്ചിട്ടുള്ളൂ. അപ്പോള്‍ പിന്നെ അല്‍മായ ദൈവശാസ്ത്രം ഉണ്ടാക്കുന്നതിന്റെ പിന്നിലും ഈ ഉദ്ദേശ്യങ്ങളേ ഉണ്ടാവൂ. അല്‍മായദൈവശാസ്ത്രമല്ല, അല്മായരെ സ്വാതന്ത്ര്യവും സമത്വവും അര്‍ഹിക്കുന്ന വ്യക്തികളും സമൂഹവുമായി അംഗീകരിക്കാനുള്ള സന്മനസ്സും വിവേകവുമാണ് ആവശ്യമെന്ന് കല്ലറങ്ങാട്ടിനോട് പറഞ്ഞുകൊടുക്കാന്‍ നേരമായി.

  അല്‍മായരുടെ ഇടയില്‍ ഒരു പ്രബോധനസ്വരമുണ്ട്, രണ്ടാം വത്തിക്കാന്റെ അമ്പതാം വര്ഷം കഴിഞ്ഞ ഈ അവസരത്തില്‍ അത് വളര്‍ത്തിയെടുക്കണം എന്നൊക്കെയുള്ള ചപ്പടാലാത്തികള്‍ കഴമ്പില്ലാത്ത സോപ്പിടീല്‍ ആണ്. ഈ അമ്പത് വര്ഷം ഇവരെവിടെയായിരുന്നു? രണ്ടാം വത്തിക്കാന്‍ പറഞ്ഞ ഒരൊറ്റ കാര്യം പ്രാവര്‍ത്തികമാക്കാന്‍ ഇക്കൂട്ടര്‍ മനസ്സ് വച്ചിരുന്നെങ്കില്‍, പണ്ടുപണ്ടേ സഭ ഗതി പ്രാപിക്കുമായിരുന്നു. ഇന്നതിന്റെ ഗതി അമ്പതല്ല അഞ്ഞൂറ് വര്ഷം പിന്നോട്ടായതിനുത്തരവാദികള്‍ ഈ പൊള്ളവര്‍ത്തമാനം പറയുന്നവര്‍ തന്നെയാണ്. ഇപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ മറ്റൊരു വഴിയും കാണാഞ്ഞിട്ടാണ് പുതിയ അല്‍മായ ദൈവശാസ്ത്രവുമായി കല്ലറങ്ങാട്ടും കൂട്ടരുമിറങ്ങിയിരിക്കുന്നത്. ആ കളി അല്മായരോട് വേണ്ടെന്ന് തിരുമേനിമാരോട് തെളിച്ചുതന്നെ പറയണം.

  ദൈവശാസ്ത്രം പോയിട്ട്, പൌരോഹിത്യം തന്നെ സമൂലം അറ്റുപോകുന്ന കാലമാണ് ഇനി വരാന്‍ പോകുന്നത്. ഇപ്പോള്‍ തന്നെ ധാരാളം ഗവേഷകര്‍ ഈ വിഷയങ്ങളെ പരാമാര്‍ശിച്ചു എഴുതിയിട്ടുണ്ട്. ഈ മാസം പുറത്തിറങ്ങുന്ന "ചിന്തിക്കാന്‍ ധൈര്യമുള്ളവര്‍ക്ക്" എന്നാ ഫാ. ജോസഫ് വലിയമങ്ങളത്തിന്റെകൃതി പൌരോഹിത്യം സഭയില്‍ ഇല്ലാതിരുന്നെന്നും, ഇപ്പോഴത്തേത് പില്‍ക്കാലങ്ങളില്‍ തിരുകിക്കയറ്റിയ കുതന്ത്രമാണെന്നും പുതിയനിയമ പുസ്തകങ്ങളില്‍ നിന്നുതന്നെയെടുത്ത തെളിവുകള്‍ സഹിതം സമര്‍ഥിക്കുന്നുണ്ട്. ഇതൊക്കെ സാമാന്യജനം അറിഞ്ഞു കഴിഞ്ഞാല്‍ ഇന്നത്തെ തിരുമേനിമാര്‍ ഒരു വെള്ളക്കോളര്‍ പണിപോലും കിട്ടാതെ അലഞ്ഞുതിരിയേണ്ടി വരും.

  ReplyDelete
 2. അടുത്ത കാലത്ത് നടന്ന വൈദികന്‍ പ്രതിയായ വിസാ തട്ടിപ്പിന് പ്രതികള്‍ പണം തട്ടിയെടുക്കാന്‍ ഉപയോഗിച്ചത് KCBC യുടെ ഔദ്യോഗിക അക്കൌണ്ടാണെന്നു പോലിസ് കണ്ടെത്തി. ഇവിടെ അറിയേണ്ട ഒരു കാര്യം, ഇടപാടിന്റെഗ വിശ്വസനിയത വര്ദ്ധിഅപ്പിക്കാനാണ് KCBC അക്കൌണ്ട് ഉപയോഗിച്ചതെന്നതാണ്. ചെയ്യുന്നത് കള്ളത്തരം ആണെന്ന് അറിഞ്ഞുകൊണ്ടാണ്‌ ഓരോരുത്തരും പണം കൊടുത്തതെന്നും ഉറപ്പ്. ഇവര്ക്കാ ര്ക്കുംാ KCBC യല്ലേ കള്ളത്തരം കാണിക്കുകയില്ലായെന്നൊരു ചിന്തപോലും വന്നില്ലായെന്നതാണ് അത്ഭുതപ്പെടുത്തുന്നത്. ചുരുക്കത്തില്‍ സഭയൊ സഭാധികാരികളോ സത്യം മാത്രമേ പറയൂ/ചെയ്യൂവെന്നൊരു അഭിപ്രായം ആര്ക്കും ഇല്ലായെന്നതാണ്. അല്പ്പര കാലത്തിനുള്ളില്‍ അതും മാറും – ഏതു പോക്രിത്തരവും കാണിക്കാന്‍ മടിക്കാത്ത മനസാക്ഷിയില്ലാത്ത ഒരു സംഘം ആയി സഭാധികാരികളെ കരുതുന്ന ഒരു കാലം വിദൂരമല്ല.

  ReplyDelete
 3. ഏതൊക്കെ പുരോഹിതര്‍ യഥാര്‍ത്ഥ ആത്മീയതയിലേക്ക് കതോലിക്കാരെ നയിക്കാന്‍ ശ്രമിച്ചുവോ ,അവരെയെല്ലാം സഭ പീടിപ്പിച്ചിട്ടുണ്ട് .
  അപവാദ പ്രചാരണങ്ങള്‍ ,സഭയുടെ നിയമങ്ങള്‍ എല്ലാം അവര്‍ക്കെതിരെ ഉപയോഗിക്കുന്നു ,കൂടുതല്‍ ഇരുട്ടിലേക്കും അടിമത്തതിലെക്കും നയിക്കുന്ന എന്തിനും സഭയുടെ അന്ഗീകാരവും ഉണ്ട് .ഇതൊരു രാഷ്രീയ പാര്‍ട്ടിയുടെ അടിത്തട്ടില്‍ നടക്കുന്നതിലും അളിഞ്ഞ കളികള്‍ സഭയില്‍ നടക്കുന്നു.ഏതൊരു അധോലോകത്തെയും വെല്ലുന്ന മാഫിയ പ്രസ്ഥാനം ആയി മാറിയിരിക്കുന്നു സഭ .

  ReplyDelete
 4. "Theology is ignorance with wings."

  --Sam Harris

  ReplyDelete
 5. 75% Readers of almayashabdam are repeated readers.The same contributors are repeating the same allegations again and again from 1st century AD to today. But few people who have retired-time and a computer with internet connection could read the almayshabdam. Most of them are in foreign countries in air conditioned rooms and their comfort.Now it has gone down to the level of political parties face-book in kerala. In the beginning alamayashabdam had a standard of expression.Now it looks like a street gunda yellow evening publication.It lacks integrity and truthfulness and short of logic and rationality.It has lost it's consciousness of direction(dishaabodham)other than just to express the personal frustration and anger to destroy church rather than renewal of the church with a good intention to build up. So I think Almayashabdam should rethink about the subjects discussed and the way they are handled.Most of the time it is anti Christian, anti-Christ and anti Catholic. None of those could ever renew the church but confuse some naive thinkers and believers. More readers does not mean support. For many it is a fun. It has become like a reality comedy show. Many non Christians and anti Christian individuals read this to get enough fuel for their heat against the church.I know many repeatedly read Syromalabar faith and Syromalabar voice for fun.But none of them agree with each other. Santhosh Pandit videos got milions of hits but they go there not because they support him but just to ridicule or just laugh and laugh at , then at last they will say "look at this fool". Sometimes "reality is stranger than fiction"

  ReplyDelete
  Replies
  1. ഊമക്കത്തുകാരനായ നമ്മുടെ പ്രിയസുഹൃത്ത്‌ ലുത്തിനിയായും ചൊല്ലികൊണ്ട്‌ നല്ല അഭിപ്രായം മാത്രമെ എഴുതിയിട്ടുള്ളൂ. ഞാനും ഊമക്കത്തില്‍ തന്നെ മറുപടി കൊടുക്കട്ടെ. ആരാണ് എഴുതുന്നതെന്നും അദ്ദേഹത്തിനു അറിയാം.

   ഒന്നാം നൂറ്റാണ്ടുമുതല്‍ ഇന്നുവരെയുള്ള സംഗതികള്‍ പറഞ്ഞതു തന്നെ പറയുന്നുവെനാണു ഈ ഗവേഷകന്റെ കണ്ടുപിടുത്തം. ആയിരത്തി ഇരുന്നൂറു പേജുള്ള കാനോന്‍ നിയമത്തെ തന്നെ ഗവേഷണം നടത്തി ഒരു ലക്ഷം പേരെങ്കിലും പി എച് ഡി. എടുത്തു കാണും. അജ്ഞാത നാമകാരിയായ പ്രിയ സുഹൃത്തെ, ഒന്നാം നൂറ്റാണ്ടു മുതല്‍ ഇന്നുവരെയുള്ള സംഗതികള്‍ അല്‍മായശബ്ദത്തില്‍ ഉണ്ടെന്നു പറയുന്നതും അതിശയോക്തിയല്ലെ. അവിടുന്ന് അങ്ങനെ ഞങ്ങളെ സര്‍ട്ടിഫിക്കറ്റു ചെയ്‌താല്‍ ലോകത്തിലുള്ള എല്ലാ സര്‌വകലാശാലകളും അല്‍മായ ശബ്ദത്തില്‌ ഓടിവരും. വേതാളങ്ങലും ഭൂതങ്ങളും ബിഷപ്പുമാരും ഈ ബ്ലോഗില്‍ നിന്ന് മാറുകയില്ല. പാലായില്‍ ഇരിക്കുന്ന ബ്ലോഗുമാസ്റ്റര്‍ക്ക് തിരക്കുകാരണം പിന്നെ സമയവും കിട്ടുകയില്ല.

   വിദേശത്തൊള്ളവരെപ്പറ്റി മാഷിന്റെ ആരോപണത്തോട് ഞാന്‍ യോജിക്കുന്നില്ല. ഞങ്ങള്‍ക്ക് ഇപ്പോള്‌ അതിശൈത്യകാലമാണ്. കൂടെ എയര്‍കണ്ടീഷന്‍ ഇടണമെന്നു പറഞ്ഞാല്‍ എങ്ങനെ ശരിയാകും? ഇതിലും ബുദ്ധിയോടെ, റോമില്‍ നിന്ന് പി.എച്. ഡി. യുള്ള എന്റെ സുഹ്രുത്ത് കദളിക്കാടന്‌ എത്രയോ ബോധപൂര്‍വം എഴുതുന്നു. അദ്ദേഹം പറഞ്ഞത് ഒരു കാര്യം ശരിയാണ്. ഞാന്‍ കുഞ്ഞാടിനെപ്പോലെ വട്ടായിയെ ബഹുമാനിച്ചു സംസ്ക്കാരം പഠിക്കൂ? തൊടുപുഴയില്‍നിന്ന് ബസു പോകാത്ത ഒരു ഉള്‌പ്രദേശത്തുള്ള ഒരു കദളിക്കാടന്റെ വീട്ടില്‍ ഞാന്‍ പോയിട്ടുണ്ട്. ഇന്ന് അവിടമൊക്കെ വൈദ്യുദിയും ബസും വന്നുകാണും. കരിമണ്ണൂര്‌തൊട്ടു അച്ചന്‍ പറയുന്നവര്‍ക്കെ ആ പ്രദേശത്തുള്ളവര്‌ വോട്ടുചെയ്യുകയുള്ളൂ. ഞാന്‍ വളര്‍ന്നത്‌ ചന്തയില്‍ ആയതുകൊണ്ട് അച്ചന്‍മാര്‌ക്കെല്ലാം ഒരു നോട്ടപുള്ളിയായിരുന്നു. ചന്തഭാഷ അല്‍മായശബ്ദം സമ്മതിക്കുകയില്ല.

   അച്ചന്മാര്‍ക്ക് മാത്രം രാഷ്ട്രീയം മതിയോ. തീര്‍ച്ചയായും ഇതിലെ പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയവും കാണും. ചിലപ്പോള്‍ നക്സല്‍ബാരി ആയിരിക്കും. ഈ ബ്ലോഗു താങ്കളുടെ ആരോപണമായ തരംതാണ രാഷ്ട്രീയ ബ്ലോഗെന്നു പറയുന്നതിലും കഴമ്പില്ല. അതിലും കിടകളായ കുഞ്ഞാടുകളും ഇതില്‍ എഴുതുന്നില്ലേ. ആരംഭകാലത്തുതന്നെ ഞാന്‍ എഴുതുന്നുണ്ട്. അന്ന് ഈ ബ്ലോഗിന്റെ മാസ്റ്റര്‍ എന്റെ വലിയ സുഹൃത്തായിരുന്നു. ഞങ്ങള്‌ തമ്മില്‍ ഒരു കാര്യത്തിനു അഭിപ്രായ വിത്യാസം ഉണ്ടായിരുന്നു. ഞാന്‍ കിടക്കുന്ന സമയത്ത് ചെയ്ത പാപങ്ങള്‍ പേടിച്ചു പിതാവിനും പുത്രനും പരിശുദ്ധആത്മാവിനും എന്ന് പറഞ്ഞു
   കുരിശടയാളം വെക്കും. അദ്ദേഹം അതുപോലും ചെയ്യുകയില്ല. മുമ്പൊരിക്കല് ഞാന്‍ എഴുതിയതുകൊണ്ട് ആവര്‍ത്തനം എന്നു പറയരുത്. മാഷ്‌ തന്നെ ദിവസം എത്ര പ്രാവിശ്യം നൂറ്റിയമ്പത്തിമൂന്നുമണി ചൊല്ലുന്നു.

   ഇപ്പോള്‍ ഈ ബ്ലോഗിലെ പ്രവര്‍ത്തകര്‍ അമിത ദൈവഭക്തര്‍ആണ്. അല്‍മായശബ്ദത്തില്‌ എഴുതുവാന്‍ വചനങ്ങള്‍ ദിവസവും വായിക്കുന്നുണ്ട്. എന്നെ എന്നാണോ ഈ ബ്ലോഗില്‍നിന്നു പുറത്താക്കുന്നതെന്നും അറിയത്തില്ല.

   എന്തൊക്കെയാണ്, മാഷ്‌ പറയുന്നത്, സഭയെ നശിപ്പിക്കുന്നു. ഫയിത്തില്‍ പോയി സഭയെ ഉയര്‍ത്തൂ മാഷെ. ആ ബ്ലോഗു ആരും എഴുതുവാന്‍ ഇല്ലാതെ ഈച്ച പിടിച്ചിരിക്കുകയാണ്. റിയാലിറ്റി കോമഡി ഷോ, കഴിഞ്ഞു കണ്ണാടിയുടെ മുമ്പില്‍ ഇരുന്നു, അല്‍മായ ശബ്ദം വായിച്ചു സ്വയം പൊട്ടിചിരിക്കുമോ? സന്തോഷ് പണ്ടിറ്റിനെ പ്പോലെ ആലഞ്ചേരി പിതാവ് റോഡില്‍ക്കൂടി പോയാലും ജനം കൂടും. "look at this fool". കഷ്ടമുണ്ട് മാഷെ മഹാന്മാരായ എന്റെ നാട്ടുകാരന്‍ കാഞ്ഞിരപ്പള്ളി കശാപ്പുതിരുമേനിയെയും, വട്ടായിയെയും ഇങ്ങനെയൊക്കെ വിളിക്കുന്നതില്‍. ഇതും സ്വയം പൊട്ടിചിരിച്ചു കൊണ്ടോ? കാനോന്‍ നിയമം ആവര്‍ത്തിച്ചു വായിച്ചാല്‍ അസുഖത്തിനു ശമനം കിട്ടും.

   Delete
  2. I enjoyed this reply to me. Really funny. Kudos!!You should have have start writing when you were in Kerala.If then you would have been a known social critic.!

   Delete