Translate

Tuesday, May 20, 2014

കത്തോലിക്കാ പുരോഹിതരെ വിവാഹം കഴിക്കാന്‍ അനുവദിക്കണം:

മാര്‍പ്പാപ്പക്ക്‌ കാമുകിമാരുടെ കത്ത്‌


mangalam malayalam online newspaper
വത്തിക്കാന്‍സിറ്റി: തങ്ങളുടെ കാമുകന്‍മാരായ പുരോഹിതരെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വത്തിക്കാനിലെ പുരോഹിതന്‍മാരുടെ കാമുകിമാര്‍ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പയ്‌ക്ക് കത്തെഴുതി. 26 ഇറ്റാലിയന്‍ യുവതികള്‍ ഫോണ്‍ നമ്പര്‍ സഹിതം ഒപ്പിട്ട കത്താണ്‌ കഴിഞ്ഞ ദിവസം മാര്‍പ്പാപ്പയ്‌ക്ക് ലഭിച്ചത്‌. ആദ്യമായാണ്‌ പുരോഹിതന്‍മാരുടെ 'കാമുകിമാര്‍' സംഘടിച്ച്‌ രംഗത്തെത്തുന്നത്‌.
തങ്ങള്‍ കത്തോലിക്കാ സഭയിലെ പുരോഹിതന്‍മാരുമായി പ്രണയത്തിലാണെന്നും ഇവരെ വിവാഹം കഴിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന അപേക്ഷയുമാണ്‌ കത്തിലുള്ളത്‌. ഇതിനായി സഭയുടെ വിവാഹവിലക്ക്‌ പുന:രവലോകനത്തിന്‌ വിധേയമാക്കണമെന്നും കാമുകിമാരുടെ കത്തില്‍ ആവശ്യമുണ്ട്‌. രഹസ്യമായി ബന്ധം തുടരണോ പൗരോഹിത്യം ഉപേക്ഷിച്ച്‌ വിവാഹം കഴിക്കണോ എന്ന ധര്‍മ്മസങ്കടത്തിലാണ്‌ തങ്ങളുടെ പ്രിയതമരെന്നും കത്തില്‍ പറയുന്നു.

'ഞങ്ങള്‍ അവരെ സ്‌നേക്കുന്നു, അവര്‍ ഞങ്ങളെയും. പലപ്പോഴും സുന്ദരമായ ബന്ധങ്ങളെ പരിത്യജിക്കാനുള്ള ശ്രമങ്ങള്‍ ഫലവത്താകില്ല. രണ്ട്‌ വ്യക്‌തികള്‍ തമ്മില്‍ മനസ്സുകൊണ്ട്‌ അടുക്കുമ്പോഴും പൂര്‍ണ്ണമായി സ്‌നേഹിക്കാനാവാത്ത അവസ്‌ഥ വേദനാജനകമാണ്‌'- തങ്ങളുടെ സ്‌നേഹിതര്‍ക്കൊപ്പം ജീവിക്കാനാവാത്തതിലെ വേദന യുവതികള്‍ മാര്‍പ്പാപ്പയുമായി പങ്കുവെക്കുന്നു. വത്തിക്കാനില്‍നിന്നുള്ള വെബ്‌സൈറ്റായ 'വത്തിക്കാന്‍ ഇന്‍സൈഡര്‍' വഴിയാണ്‌ കത്തിലെ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്‌.

പുരോഹിതരുടെ ബ്രഹ്‌മചര്യത്തെ 2010-ല്‍ പുറത്തിറക്കിയ പുസ്‌തകത്തില്‍ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ പിന്തുണച്ചിരുന്നു. കഴിഞ്ഞ പത്തു നൂറ്റാണ്ടിനിടയില്‍ പുരോഹിതരുടെ ബ്രഹ്‌മചര്യം കുഴപ്പങ്ങളേക്കാളേറെ നന്‍മായാണുണ്ടാക്കിയത്‌ എന്നതിനാല്‍ താന്‍ ബ്രഹ്‌മചര്യത്തെ പിന്തുണക്കുന്നതെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ തന്റെ ''ഓണ്‍ ഹെവന്‍ ആന്‍ഡ്‌ എര്‍ത്ത്‌'' എന്ന പുസ്‌തകത്തില്‍ പറയുന്നു. എന്നാല്‍ ബ്രഹ്‌മചര്യം അച്ചടക്കത്തിന്റെ ഭാഗമാണെന്നും വിശ്വാസത്തിന്റെ പ്രശ്‌നമല്ലെന്നും കാലക്രമത്തില്‍ പുരോഹിതരുടെ വിവാഹവിലക്ക്‌ മാറിയേക്കാമെന്നും അദ്ദേഹം പുസ്‌തകത്തില്‍ വ്യക്‌തമാക്കുന്നുണ്ട്‌.

ആയിരം വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്നതാണ്‌ കത്തോലിക്കാ പുരോഹിതരുടെ ബ്രഹ്‌മചര്യം. വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന്‌ പുരോഹിതര്‍ വിവാഹത്തിനായി പൗരോഹിത്യം ഉപേക്ഷിച്ചിട്ടുണ്ട്‌. ഇറ്റലിയില്‍ മാത്രം ആറായിരത്തിലേറെ പുരോഹിതര്‍ ഇത്തരത്തില്‍ പൗരോഹിത്യം ഉപേക്ഷിച്ചതായി പ്രമുഖ ക്രിസ്‌ത്യന്‍ വെബ്‌സൈറ്റായ 'ക്രിസ്റ്റ്യൻ റ്റുഡെയ്' റിപ്പോര്‍ട്ടു ചെയ്യുന്നു. പുരോഹിതരുടെ കാമുകിമാരുടെ കത്തിന്റെ വെളിച്ചത്തില്‍ പുരോഹിതരുടെ ബ്രഹ്‌മചര്യം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയാണ്‌.
http://www.mangalam.com/latest-news/185105

3 comments:

  1. "മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല" എന്ന യഹോവയുടെ മനുഷ്യനെക്കുറിച്ചുള്ള ഒന്നാം കരുതലും ഒന്നാം കണ്ടെത്തലുമാകയാലാൽ പുരോഹിതപുരുഷന്മാർ വിവാഹിതരാകുന്നത് യാഹോവായിക്ക് വളരെ ഇഷ്ടമുള്ള കാര്യം തന്നെ ! ദൈവത്തിനിഷ്ടമുള്ളത് ഒരു ദൈവസഭയും വിലക്കിക്കൂടാ.. പോപ്പിനോ കത്തോലിക്കാസഭയ്ക്കോ ദൈവനിഷേധം കാണിക്കുവാൻ ആരാണനുവാദം കൊടുത്തത്? മാട്ടുവീൻ ചട്ടങ്ങളെ അല്ലാഞ്ഞാൽ അവർ നിങ്ങളെ തന്നെ മാറ്റിമറിച്ചില്ലാതെയാക്കും !

    ReplyDelete
  2. അച്ചന്മാരെ മുറുകെ പിടിച്ചുകൊള്ളാൻ പ്രേമിക്കുന്ന പെണ്ണുങ്ങളോട് മാർപ്പാപ്പ ഉപദേശിക്കുകയായിരിക്കും നല്ലത്. കാരണം മാർപ്പാപ്പയ്ക്കും പ്രേമത്തിന്റെ പരാജയം എന്തെന്ന് സ്വന്തം ജീവിതാനുഭവത്തിൽക്കൂടി നല്ലവണ്ണമറിയാം. പ്രേമിച്ച് അദ്ദേഹത്തിനും പരിചയമുണ്ട്. പ്രേമത്തിന്റെ നീർച്ചുഴിയിൽ പരാജിതനായ മാർപ്പാപ്പ ഒരിക്കൽ പൌരാഹിത്യം ഏറ്റെടുത്തത് ആത്മഹത്യക്ക് തുല്യം പോലെയായിരുന്നു. വികാരംകൊണ്ട് പൌരാഹിത്യം തുടരാൻ സാധിക്കാത്തവർക്ക് സിദ്ധൗഷധം വിവാഹംതന്നെയെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എങ്കിലും പുരോഹിതർ ബ്രഹ്മചര്യം കാത്തു സൂക്ഷിക്കണമെന്നുള്ള യാഥാസ്ഥിതിക മനസാണ് മാർപ്പാപ്പായ്ക്കുമുള്ളത്. രണ്ടു വള്ളത്തേലും സഞ്ചരിച്ചാൽ ശരിയാവില്ലെന്നു മാർപ്പാപ്പാ വിശ്വാസിക്കുന്നു.


    അമേരിക്കൻ ഐക്യനാടുകളിൽ കുപ്പായമൂരിയ അനേക മുൻപുരോഹിതരെ എനിക്കറിയാം. ആദികാലങ്ങൾമുതൽ അവിവാഹിതരായ നേഴ്സ് പിള്ളേരെ ചാക്കിടാൻ ഈ നാട്ടിൽ വന്നിരുന്ന പുരോഹിതർ മിടുക്കരായിരുന്നു. എന്റെ ചില സുഹൃത്തുക്കളായ പുരോഹിതർ എന്നെ കാണുമ്പോൾ വഴി മാറിപ്പോവുന്ന കാരണം ആദ്യമൊന്നും എനിക്ക് വ്യക്തമല്ലായിരുന്നു. ഏതെങ്കിലും ഒരു സ്ത്രീയുമായി ഒന്നിച്ച് വിമാനം കയറി നാട്ടിൽച്ചെന്ന് വിവാഹിതരായി മടങ്ങി വരുമ്പോഴായിരുന്നു അന്നത്തെ അവരുടെ ഒളിച്ചുകളികളുടെ രഹസ്യം മനസിലായിരുന്നതും. ചില സുഹൃത്തുക്കളുടെ പാർട്ടികളിൽ സംബന്ധിച്ചാൽ അവരിൽ സെമിനാരിയുടെ പടിവാതിൽ കാണാത്ത വ്യക്തി ഞാൻ മാത്രമേ ഉണ്ടായിരിക്കുള്ളൂ. ഇവരെ വിവാഹം കഴിക്കുന്ന സ്ത്രീകളും ഒരു പ്രത്യേക തരത്തിള്ളവരായിരിക്കും. തമാശ രീതികളിലുള്ള വർത്തമാനങ്ങൾ അവർക്ക് പിടിച്ചെന്നിരിക്കില്ല. കുപ്പായമൂരിയവന്റെ പാർട്ടിയിൽ ചെന്നാൽ കോഴിക്കാലും ചവച്ചുകൊണ്ടുനിൽക്കുന്ന ഒരു ഡസൻ പുരോഹിതരെയെങ്കിലും അവിടെ കാണാം. കല്യാണം കഴിക്കാത്ത പെണ്പിള്ളേരെ കണ്ടാൽ മനുഷ്യനെപ്പോലെ പെരുമാറുന്ന കാര്യവും ഇവർ മറന്നുപോവുന്നു.

    യാഥാസ്ഥിതിക പുരോഹിതർക്ക് വെല്ലുവിളിയായി മാർപ്പാപ്പാ വിവാഹം കഴിച്ച് മാതൃക കാണിക്കുന്ന ഒരു കാലം വരണം. എങ്കിലേ കത്തോലിക്കാ പാരമ്പര്യവിശ്വാസങ്ങൾക്ക് വിലങ്ങിടുവാൻ സാധിക്കുകയുള്ളൂ. അപ്പോസ്തോലരിൽ പലരും മാർപ്പാമാരും വിവാഹം കഴിച്ചിരുന്ന ചരിത്രമാണ് സഭയ്ക്കുള്ളത്. അങ്ങനെയെങ്കിൽ മാർപ്പായ്ക്ക് സഭയിൽ വിവാഹം കഴിക്കുന്നതിന് തടസമുണ്ടാവുകയില്ല. ഒന്നിനു പുറകെ കർദ്ദിനാൾമാരും ആലഞ്ചേരിവരെയും ഉടൻ വിവാഹിതരായിക്കൊള്ളും.


    വിവാഹത്തിന്റെ മനോഹാരിത മുതുകിളവരായ കർദ്ദിനാളൻമാർക്ക് മനസിലാവുകയില്ല. വ്യക്തിപരമായ കാരണങ്ങൾകൊണ്ട് വിവാഹം കഴിക്കാൻ താല്പര്യമില്ലെങ്കിൽ അവിവാഹിതരായിരിക്കട്ടെ. അതിൽ തെറ്റില്ല. പക്ഷെ ഉള്ളു നിറയെ വികാരങ്ങളുമായി വീർപ്പുമുട്ടി ജീവിക്കണമെന്നു സഭ നിർദേശിക്കുന്നതും ക്രിസ്തീയമല്ല. അത് വചനങ്ങള്ക്കെതിരാണ്. പുരോഹിതരുടെ അവിവാഹിതാവസ്ഥയിൽ വചനത്തിനെതിരായി പരിശുദ്ധാരൂപി പ്രസാധിക്കുന്നതെങ്ങനെ? ഒന്നുമറിയാത്ത പ്രായത്തിൽ അവിവാഹിതനായിരിക്കുന്നത് നല്ലതെന്ന് സെമിനാരി പിള്ളേരുടെ തലയിൽ നിറയ്ക്കും. അന്നവർക്ക് അതെല്ലാം ശരിയെന്നും തോന്നും. പിന്നീട് മുതിർന്നു കഴിയുമ്പോൾ സമപ്രായക്കാർ വിവാഹിതരായി കുടുംബ ജീവിതം കഴിച്ചു ജീവിക്കുന്നത് കാണുമ്പോഴാണ് കുറ്റ ബോധം അവരിൽ ഉണ്ടാകുന്നത്. തൂമ്പാ കൊണ്ട് കിളച്ച് കപ്പയും കാച്ചിലും നടാൻ മാത്രം വശമുണ്ടായിരുന്ന പഴയ തലമുറകൾക്ക് ഒരു പുരോഹിതൻ കുടുംബത്തിലുണ്ടെന്നറിഞ്ഞാൽ അഭിമാനമായിരുന്നു. ഇന്നത്തെ തലമുറ പുരോഹിതർ അപമാനമെന്നും കരുതുന്നു. ഒരുവന് ജീവിതത്തിൽ ലഭിക്കേണ്ട സന്തോഷം കിട്ടാതെ വരുമ്പോൾ മനസ് മുരടിക്കും. മനുഷ്യ സ്നേഹവും നശിക്കും. പെണ്ണിന്റെ സ്നേഹം കിട്ടാത്തവർ അധികാരത്തിനും പണത്തിനുമായി ഓടി നടക്കും. പിച്ചളക്കാടനെ പ്പോലെയുള്ള മനുഷ്യത്വം നശിച്ചവർ കുടുംബമായി ജീവിക്കുന്നവരുടെ ജോലിയും തട്ടിയെടുക്കാൻ ശ്രമിക്കും. കൊക്കനെപ്പോലുള്ളവർ പൊടിക്കുഞ്ഞുങ്ങളുടെ നഗ്നഭാഗങ്ങൾ കണ്ടാനന്ദിക്കും. കോതമംഗലം ബിഷപ്പിനെപ്പോലുള്ളവർ മരിച്ചവരുടെ ശവത്തെ വരെ കുത്തി വേദനിപ്പിക്കും. ചിലർ പ്രതികാരം ചെയ്യുന്നത് സെമിത്തേരിയിൽ ശവമടക്ക് നിഷേധിക്കലിൽക്കൂടിയാണ്. ഈ ക്രൂരതയ്ക്കെല്ലാം പ്രധാന കാരണം പുരോഹിതരുടെ ബ്രഹ്മചര്യാവസ്തയാണ്. അല്മായരെക്കാളും എയിഡ്സ് പോലുള്ള മാരകരോഗങ്ങളും ഗുഹ്യരോഗങ്ങളും കണ്ടു വരുന്നത് പുരോഹിതരിലെന്നു ഒരു സർവ്വേയിൽ കാണുന്നു.


    "വികാരങ്ങളിൽ എരിയുന്നതിലും നല്ലത് വിവാഹിതരാവുക" യെന്ന് വചനത്തിൽ പോൾ പറയുന്നു. ഒരു പുരുഷന് ഒരു സ്ത്രീ വേണമെന്നല്ലാം വചനത്തിലുണ്ട്. ദൈവശാസ്ത്രം പഠിച്ച പോപ്പുവരെ മനപൂർവ്വം പുരോഹിതർക്ക് വിവാഹം വിലക്കുന്നത് പരിശുദ്ധാത്മാവിനെതിരായ പാപംകൂടിയാണ്.


    കത്തോലിക്കാസഭയൊഴിച്ച് മറ്റുള്ള ക്രിസ്ത്യൻ വിഭാഗങ്ങളിലെ പുരോഹിതർക്ക് വിവാഹം ചെയ്യാം. പരിശുദ്ധാത്മാവ് അവിവാഹിതരായ പുരോഹിതരുടെ സമീപം മാത്രമേ വരുകയുള്ളോ? കത്തോലിക്കാ വിശ്വാസത്തിൽ ദൈവികമായ കാഴ്ച്ചപ്പാടുകളെക്കാൾ പാരമ്പര്യവിശ്വാസത്തിന് പ്രാധാന്യം കല്പ്പിക്കുന്നു.

    ReplyDelete
  3. എൻറെ 'ലൈംഗികതയും പൌരോഹിത്യവും' എന്ന പുസ്തകത്തിലെ നാലാം ആദ്ധ്യായം 'പൌരോഹിത്യവും അവിവാഹിതാവസ്ഥയും' ഈ വിഷയത്തെപ്പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

    ReplyDelete