Translate

Saturday, October 18, 2014

ദളിത്പെണ്‍കുട്ടിയെ പ്രേമിച്ച തിരുമേനി

ക്രിസോസ്റ്റം തിരുമേനി

മാത്യു സാമുവല്‍ (മാനേജിംഗ് എഡിറ്റര്‍, തെഹല്ക്ക)

Source: Mangalam, Story Dated: Thursday, October 16, 2014 07:29
  Mar Chrysostom Valiya Tirumeny

1

മാര്ത്തോമാ ചര്ച്ചിന്റെ നേതൃത്വസ്ഥാനം അങ്ങെന്താണ് വേണ്ട എന്നു വച്ചത്?

അത് വലിയൊരു കാര്യമാക്കി എടുക്കേണ്ട, എനിക്കത് വളരെ ഭംഗിയായി ചെയ്യാന്അറിയാം. പിന്നെ പറയുവാണേല്പണ്ടൊക്കെ പള്ളീല്കാര്യങ്ങള്ഒക്കെ നല്ലോണം നോക്കി നടത്തുന്ന കറിയാച്ചന്ഉണ്ടല്ലോ, അങ്ങനെ ഒരാളെ ഉണ്ടാവാറുള്ളൂ, അതാണേല്നല്ല കാര്യ വിവരം ഉള്ള ഒരാള്‍. ഇപ്പോഴാണേല്പള്ളി മുഴുവന്കറിയാച്ചന്മാര്ആണെന്നേ, എണ്ണി തിട്ടപ്പെടുത്താന്കൂടി ഒക്കത്തില്ല, എന്നാ വല്ല കാര്യോം ഉണ്ടോ ? അതും ഇല്ല. ഞാന്ഒരു സാധാരണക്കാരന്ആണ്, എനിക്ക് സമാധാനപൂര്വ്വമായ ഒരു സഹവര്ത്തിത്വത്തോടാണ് ഇഷ്ടം. ഗ്രാമങ്ങളും, അവിടത്തെ ആള്ക്കാരും, അവരുടെ ചിന്താഗതികളും, അവരോടുള്ള കൊച്ചു വര്ത്താനങ്ങളും എല്ലാമാണ് എന്റെയൊരു ആവേശം എന്നൊക്കെ പറയുന്നത്. പള്ളീല്ആണേല്ഇതൊന്നും അല്ലാതെ ഞാന്കുറെ കള്ളം പറയേണ്ടിവരും, എനിക്കെങ്ങുംവയ്യ കള്ളം പറയാന്‍, സംഭവം
മനസിലായില്ലേ?

അങ്ങ് അപ്പോള്കള്ളം പറയാറെ ഇല്ല? സത്യത്തിന്റെ സംരക്ഷകന്ആണോ?

അതാരാ അങ്ങനെ പറഞ്ഞെ? ഞാന്നല്ല ഒന്നാംതരം കള്ളന്തന്നെ ആയിരുന്നു ചെറുപ്പത്തില്‍. നല്ല ഭേഷായി കള്ളം പറയാറും ഉണ്ട്. ഞാന്ദൈവത്തോടും, രക്ഷിതാക്കളോടും കള്ളം പറഞ്ഞിട്ടുണ്ട്. ഞാന്ഒരു ചെറിയ കഥ പറഞ്ഞുതരാം, കഥയല്ല, പണ്ട് നടന്ന ഒരു സംഭവം ആന്നു. നമ്മടെ മാരാമണ്കണ്വന്ഷന്ഇല്ലയോ? അതിന്നു പോകുമ്പോള്നേര്ച്ച കൊടുക്കാനായി അമ്മച്ചി ഒരണ തരും, പഴേ നാലു പൈസ. ഞാന്ആണേല്കപ്പലണ്ടി വാങ്ങാനായി അമ്മച്ചിയോട് ഒരണകൂടി ചോദിക്കും, അമ്മച്ചി തരുകേല. ഞാന്അപ്പൊ കിട്ടിയ ഒരണ അങ്ങ് പകുത്ത് പകുതി നേര്ച്ചയും, പകുതിക്ക് കപ്പലണ്ടിയും വാങ്ങി തിന്നും, ഇങ്ങനെ മാന്യന്ആയ ഒരു കള്ളനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

അപ്പോള്ദൈവത്തിന്റെ പണം കട്ടല്ലേ?

ദൈവത്തിനു എന്നാത്തിനാ പണം? നമ്മള്ചുമ്മാ കൊടുക്കുവല്ലേ? ദൈവം എന്നേലും പണം വേണം എന്ന് നിന്നോട് ആവശ്യപ്പെട്ടിട്ടുണ്ടോ?

ശരിയാ! അങ്ങയുടെ ജീവിതത്തിലെ ഒരു മറക്കാനാവാത്ത ഒരു കാര്യം പറയാമോ?

പറയാല്ലോ, എന്റെ ആദ്യത്തെ ജോലി തമിഴ് നാട്ടിലെ ജോലാര്പേട്ട് റയില്വേ സ്റ്റേഷനില്പോര്ട്ടര്ആയിട്ടായിരുന്നു. അങ്ങനെ ഒരു ദിവസം ഞാന്സ്റ്റേഷനില്നിക്കുമ്പോ ഒരു കുടുംബം ട്രെയിന്ഇറങ്ങി വന്നു. തൊപ്പി ഒക്കെവച്ച ഒരാള്‍, അയാള്ടെ അമ്മ, മകള്ഇവരുടെ അടുത്താണേല്എടുത്താല്പൊങ്ങാത്ത വലിയൊരു പെട്ടിയും. എന്നെ കണ്ടപ്പോ അദ്ദേഹം പെട്ടി എടുത്തുകൊണ്ട് വരാന്എത്രയാവും എന്ന് ചോദിച്ചു. ഞാന്പറഞ്ഞു ' നിങ്ങള്ക്ക് അരമണിക്കൂര്ജോലി ചെയ്താല്എത്ര കൂലികിട്ടും? അതെനിക്ക് തന്നാ മതി'.
മൂപ്പര്അത് കേട്ട് എന്നെ അങ്ങ് സൂക്ഷിച്ചു നോക്കി , എന്നിട്ട് പറഞ്ഞു!
നീ കൊള്ളാമല്ലോ! എന്നിട്ട് അവസാനം ഞാന്പെട്ടിയൊക്കെ എടുത്തുവെച്ചപ്പോള്പ്രതീക്ഷിച്ചതില്കൂടുതല്കാശ് തരാന്അദ്ദേഹം
തയ്യാറാവുകയും ചെയ്തു. ഞാന്പറഞ്ഞു എന്നെ ഇഷ്ടപ്പെട്ടത് കൊണ്ട് എനിക്ക് കൂടുതല്കാശ് വേണ്ട, ഞാന്പണിയെടുത്തതിന്റെ കൂലി മതി. അത് കേട്ട് അദ്ദേഹം എന്നെ ആലിംഗനം ചെയ്തു. ഇപ്പോ എന്താ നടക്കുന്നെ? ഇഷ്ടപെട്ടവര്ക്ക് കൂടുതല്കാശു കൊടുക്കുന്നു, അധ്വാനിച്ചു
പണിയെടുക്കുന്നവര്ക്ക് തുച്ഛമായ വേതനം. ഞാന്ഇനി കൂടുതല്പറയണോ?

വേണ്ട, വേണ്ട! മനസിലായി! അങ്ങയുടെ വായനാശീലം എങ്ങനെ? പുതിയ സംഭവവികാസങ്ങള്ഒക്കെ അറിയുന്നുണ്ടോ?

അതിപ്പോ പറയുവാണേല്‍, നമ്മുടെ എം.. മത്തായി ഇല്ലയോ? നെഹ്റുവിന്റെ സെക്രട്ടറി ഒക്കെ ആയിരുന്ന ആള്‍, ഇന്ദിരാഗാന്ധിയുടെയും സെക്രട്ടറി ആയിരുന്നു, ഗാന്ധിഫാമിലി ആയും നല്ല അടുപ്പം ആയിരുന്നു. മത്തായിച്ചന്ആലുവ ക്രിസ്ത്യന്കോളേജില്എന്റെ സീനിയര്ആയിരുന്നു. ഞാന്മത്തായിച്ചനോട് ചോദിച്ചു, മത്തായിച്ചാ എന്നാത്തിനാ ഇങ്ങനൊക്കെ ഇന്ദിരയെക്കുറിച്ച് എഴുതുന്നേ? അവരുടെകൂടെ ജോലി ചെയ്തു പിന്നീട് അവര്ക്കെതിരെ എഴുതുക, ഇതെന്തു പരിപാടി ആണ്? അങ്ങേരു പറയുവാണ്, അതിപ്പോ ആരായാലും എഴുതിപ്പോവും, അതായിരുന്നു അവരുടെകൂടെ ഉള്ള അവസ്ഥ എന്ന്! മാത്യു പറ, ഇങ്ങനെ ഒരാളുടെകൂടെ കുറെകാലം ജോലി ചെയ്യുക, എന്നിട്ട് പിന്നെ അവരെ കുറിച്ച് എഴുതുക. ഇങ്ങനെ കുറെ എണ്ണം ഇറങ്ങുന്നുണ്ടല്ലോ ഇപ്പോള്‍, ല്ലേ? നമ്മള്ഇതാരെയാ വിശ്വസിക്കുക?

ശെരിയാ, അങ്ങേയ്ക്ക് ഇഷ്ടപെട്ട രാഷ്ട്രീയക്കാര്ആരൊക്കെയാണ്?

അത് വേറെ കഥ! എനിക്ക് കുറെ ഇഷ്ടായിരുന്നു, നല്ല പ്രതീക്ഷയും വിശ്വാസവും ഒക്കെ ആയിരുന്നു. പക്ഷെ കുറച്ചു കഴിയുമ്പോള്അവരൊക്കെ കള്ളന്മാര്ആണ് എന്നാ പിന്നെ അറിയുന്നെ! എന്തെങ്കിലും ഒക്കെ തട്ടിപ്പ് കാണിച്ചു കുടുങ്ങും എല്ലാവന്മാരും, ഞാന്പിന്നെ ഇവരെ ഇഷ്ടപെടുന്നത് അങ്ങ്നിര്ത്തി! പിന്നെ വെറുതെ അവരുടെ കള്ളക്കഥ കേട്ട് സങ്കടപെടേണ്ടല്ലോ

പള്ളി കല്യാണം ഒന്നും അംഗീകരിച്ചിട്ടില്ലാല്ലോ, അങ്ങ് സ്ത്രീ സൌന്ദര്യം ഒക്കെ ആസ്വദിക്കാറുണ്ടോ? പ്രണയം ഒക്കെ ഉണ്ടായിട്ടുണ്ടോ?

പിന്നല്ലാതെ, ഞാന്നിന്നെപോലൊക്കെ തന്നെയാണ്. ഞാന്രണ്ടു പേരെ പ്രേമിച്ചിട്ടുണ്ട്. ഒന്ന് ഞാന്സ്കൂളില്പഠിക്കുമ്പോഴാ.. എനിക്കാ
കൊച്ചിനോട് ഒടുക്കത്തെ പ്രേമം ആയിരുന്നു, ഞാന്അച്ചന്ആയപ്പോഴും, ബിഷപ്പ് ആയപ്പോഴും ഒക്കെ അവരെ പിന്നെ കണ്ടിടുണ്ട്, ഒരിക്കല്പള്ളീല്കുര്ബാനക്ക് വന്നപ്പോള്ഞാന്കണ്ണിറുക്കി കാണിച്ചിട്ടൊക്കെയുണ്ട്

രണ്ടാമത്തേതൊ?

അതൊരു നല്ല തങ്കപെട്ട കോച്ചായിരുന്നു. ഞാന്അവളെ കല്യാണം കഴിക്കാന്വരെ ആലോചിച്ചതാണ്. ഞങ്ങടെ വീട്ടില്ജോലിക്ക് വന്നിരുന്ന ദളിതന്ആയ അഴഗപ്പന്റെ മകള്ആയിരുന്നു അവള്‍. കല്യാണത്തിന്റെ കാര്യം പറഞ്ഞപ്പോള്വീട്ടില്ആകെ കുഴപ്പം ആയി. ആലോചിച്ചു നോക്കുക, ഒന്നാമതായി പ്രേമിക്കുക എന്നൊക്കെ പറഞ്ഞാല്ത്തന്നെ മഹാഅപരാധം, അതും ഒരു ദളിത് പെണ്ണിനെ എന്നു പറഞ്ഞാല്അതിനപ്പുറം ഒരു അപരാധം വേറെ ഇല്ല. അപ്പച്ചനും, അമ്മച്ചിയും ഉടക്കില്ത്തന്നെ ആയിരുന്നു. എന്റെ മൂത്ത ചേട്ടനെന്റെ കൂടെ ആയിരുന്നു.
പക്ഷെ മൂപ്പര്ഒരു കാര്യം പറഞ്ഞു. അതായത് അങ്ങേരും കല്യാണം കഴിക്കും, അത് വല്ല മാത്തുകുട്ടിയുടെയും മോള്ആയിരിക്കും, നീ ദളിതനായ അഴഗപ്പന്റെ മോളെ കെട്ടാന്പോകുന്നു. കാലം കടന്നു പോകും. മക്കളെ കാണാന്മാത്തുകുട്ടിയും, അഴഗപ്പനും വീട്ടില്വരും,
മാത്തുകുട്ടിക്ക് ഇരിക്കാന്നമ്മുടെ വീട്ടുകാര്കസേര കൊടുക്കും, എന്നാല്അഴഗപ്പന്വന്നാല്നിലത്തു പായ ..സ്വാഭാവികമായും നിന്റെയും
എന്റെയും ഭാര്യമാര്തമ്മില്ഇതൊക്കെകൊണ്ട് അടിയാവും, അതൊരു പ്രശ്നം ആവും... അങ്ങനെ വരാനിരുന്ന മഹാ ദുരന്തത്തെ ഒഴിവാക്കാന്ഞാന്അങ്ങനെ പ്രേമം ത്യജിച്ചു. ഇതാണ് എന്റെ
പ്രേമകഥ

നന്നായിട്ടുണ്ട്... ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ അങ്ങ് എങ്ങനെ ആണ് വിലയിരുത്തുന്നത്?

ഞാനേ നെഹ്റുവിനെ കണ്ടിട്ടൊക്കെ ഉണ്ട്, സംസാരിച്ചിട്ടുണ്ട്.. ചില കാര്യങ്ങളില്എല്ലാം അദ്ദേഹം ഓക്കേ ആയിരുന്നു.. എല്ലാത്തിനോടും എനിക്ക് യോജിക്കാന്ഒന്നും പറ്റീട്ടില്ല... സമയത്ത് സായിപ്പ് നമ്മളെ ഭരിച്ചു, പിന്നെ മദാമ്മ നമ്മളെ ഭരിച്ചു.. ദേ ഇപ്പോ പോയിട്ടേ ഉള്ളു! പ്രത്യേകിച്ച് വല്യ മാറ്റം ഒന്നും ഇല്ല..ഇതിങ്ങനെ ഒരു ആവര്ത്തനം പോലെ ഇങ്ങനെ സംഭവിക്കുന്നു..അത്രന്നെ

ദൈവികതയെ കുറിച്ച് നമുക്ക് സംസാരിക്കാം, നമ്മള്എന്തിനാണ് നമ്മെ ദൈവത്തിന് സമര്പ്പിക്കുന്നത്? നമ്മള്എന്തിനു ദൈവത്തിനെ വിളിക്കണം?

തന്നെ വിളിക്കാന്ദൈവം നിന്നോട് പറഞ്ഞോ? ദൈവത്തിനു ആവശ്യം ഉണ്ടേല്നിന്നെ അങ്ങേരു വിളിച്ചോളും..ദൈവത്തിനു ആവശ്യം ഉള്ള കാര്യങ്ങള്ചെയ്യാന്ആണ് നമ്മള്ഇവിടെ.. ചെയ്യേണ്ട കര്മ്മത്തില്എകാഗ്രത പുലര്ത്തുക, അതു നേരാം വണ്ണം ചെയ്യുക..അല്ലാതെ ഇരുപത്തിനാലു മണിക്കൂറും ദൈവമേ എന്നും വിളിച്ച് ഇരിക്കേണ്ട ഒരാവശ്യോം ഇല്ല..
ആളുകളെ കൊണ്ട് തോറ്റല്ലോ! എന്നാ പറയാനാ

- See more at: http://www.mangalam.com/mangalam-special/240101?page=0,2#sthash.BvZu87sa.dpuf

2 comments:

  1. • From Mangalam
    • Commented by A. S. Mathew •
    • This Thirumeni is the most respected Bishop of Kerala crossing the borderline of religions and political parties. He came to our local Marthoma Church in 1955, my 2nd personal encounter with a Marthoma Bishop. He was totally different than the Marthoma Bishop I met two years back while I was eight years old.
    Thirumeni taught our Sunday school class, asked questions and acted like a very ordinary person. My highly religious mother injected in me greater fear about GOD and HIS commandments, so the word " commandment" was a torturing vocabulary for me.
    In those days, the Bishop's letters to the local parishes were started " nam kalpikunnu".
    So, I was really afraid of Bishops; thank GOD, but my fear of Bishops was somewhat healed by the personal contact with Christhosam Thirumeni.
    I have hardly seen any Bishop riding in a car with co-passengers in those days. Only one Bishop, the Bishop of the Orthodox Church, Thumbamon Diocese Bishop, Daniel Mar Philixinos Thirumeni who was the President of our kudumbayogam, whenever he was going to Kottayam Devalokam Aramana, his car was filled with Priests from Pathanamthiia.
    But I watched with great surprise, the most unusual load of students at the Landmaster car of Christosum Thirumeni. After the prayer meetings at the Marthoma High School in Pathanamthitta, while he was going to preside the Marthoma Students prayer meeting at the Catholicate College, Thirumeni was so kind to load his car like the sardine loading, even in his lap, a bunch of students from the Marthoma High school.
    This new scene of life created in me far closer affinity and respect towards this Thirumeni; as a good Samaritan Shepherd. He is a fun loving and merry maker of the society-a great humble humanitarian-very open minded. Though I don't belong to the Marthoma Church, Thirumeni, you have greatly influenced me in my younger days, how to be simple and humble. I do salute and respect you greatly.

    ReplyDelete
  2. From Mangalam
    Commented by biju mon chacko
    At least somebody from church saying what he thinks.
    hats off to christom thirmeni

    ReplyDelete