Translate

Monday, October 20, 2014

സ്വവര്‍ഗവിവാഹം: സ്വാഗതം ചെയ്യില്ലെന്നു സഭ


Mangalam, Story Dated: Monday, October 20, 2014 01:22



റോം: സ്വവര്‍ഗവിവാഹത്തെ സ്വാഗതം ചെയ്യില്ലെന്നു കത്തോലിക്ക സഭ. 200 മെത്രാന്‍മാര്‍ പങ്കെടുത്ത ആഗോള കത്തോലിക്കാ സഭയുടെ അസാധാരണ സുന്നഹദോസിന്റേതാണ്‌ ഈ തീരുമാനം. സ്വവര്‍ഗവിവാഹത്തെ തുറന്ന മനസോടെ ഉള്‍ക്കൊള്ളാന്‍ സഭയ്‌ക്കു കഴിയണമെന്ന വാദത്തിനു വ്യക്‌തമായ ഭൂരിപക്ഷം കിട്ടാതെ വന്നതോടെയാണിത്‌.
സ്വവര്‍ഗവിവാഹത്തെയും വിവാഹമോചനത്തെയും അവിവാഹിതരുടെ ഒന്നിച്ചുകഴിയലിനെയും ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നു നേരത്തെ സുന്നഹദോസില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരു വിഭാഗം മെത്രാന്‍മാര്‍ ഉന്നയിച്ച ഈ വാദങ്ങള്‍ക്കു ഭേദഗതികള്‍ നിര്‍ദേശിക്കാന്‍ പത്ത്‌ ചെറു ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ചര്‍ച്ചകളാണു പിന്നീടു നടന്നത്‌. എന്നാല്‍, ഒടുവില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം കിട്ടാതെവന്നതോടെ പ്രമേയം പരാജയപ്പെടുകയായിരുന്നു. 62 എതിരേ 118 വോട്ടുകള്‍ക്കാണ്‌ ഈ വാദം പരാജയപ്പെട്ടത്‌.

സ്വവര്‍ഗാനുരാഗികള്‍ക്കും ചില ഗുണങ്ങളും വരങ്ങളുമുണ്ടെന്നും അവരുടെ ലൈംഗികദിശാബോധത്തെ മാനിക്കണമെന്നുമായിരുന്നു ആദ്യഘട്ട ചര്‍ച്ചകളില്‍ മെത്രാന്‍മാരില്‍ ചിലരുടെ വാദം. സ്വവര്‍ഗാനുരാഗികള്‍ക്കും സഭയില്‍ ഇടം വേണമെന്നും അവര്‍ വാദിച്ചു. അവിവാഹിതരുടെ ഒന്നിച്ചുകഴിയലിനെയും പലരും വിശാലതയോടെയാണു സമീപിച്ചത്‌. പള്ളി മുഖേന വിവാഹിതരാകാന്‍ ഇക്കൂട്ടരെ പ്രേരിപ്പിക്കണമെന്നായിരുന്നു ചിലരുടെ പക്ഷം. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാനുള്ള ദമ്പതികളുടെ തീരുമാനങ്ങളെ മാനിക്കണമെന്നും വാദങ്ങളുയര്‍ന്നിരുന്നു.
എന്നാല്‍, ഇത്തരം വാദങ്ങള്‍ക്കെതിരേ യാഥാസ്‌ഥിതികരായ മെത്രാന്‍മാര്‍ പടവാള്‍ എടുക്കുന്നതാണ്‌ പിന്നീടു കണ്ടത്‌. ഉപരിപ്ലവമായ വാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും സഭയുടെ ഉദ്‌ബോധനങ്ങള്‍ക്കു വിരുദ്ധമായ സമീപനത്തെ ഉള്‍ക്കൊള്ളാനാകില്ലെന്നും അവര്‍ വ്യക്‌തമാക്കിയിരുന്നു.
സ്വവര്‍ഗാനുരാഗം എന്നത്‌ കത്തോലിക്കാ കുടുംബങ്ങള്‍ നേരിടുന്ന ഒരു വെല്ലുവിളിയാണ്‌ എന്ന അന്തിമനിലപാടിലേക്കാണ്‌ ഒടുവില്‍ ചര്‍ച്ചകള്‍ എത്തിയത്‌. വിവാഹം പുരുഷനും സ്‌ത്രീയും തമ്മിലാകണമെന്ന സഭയുടെ ഉദ്‌ബോധനം സുന്നഹദോസിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ എടുത്തുകാട്ടുന്നുണ്ട്‌. വിവാഹമോചനം ലഭിച്ചവര്‍ക്കും നിയമപരമായി പുനര്‍വിവാഹം ചെയ്‌തവര്‍ക്കും വിശുദ്ധ കുര്‍ബാന സ്വീകരിക്കാമെന്ന വാദവും പരാജയപ്പെട്ടു.
പരാജയപ്പെട്ട നിര്‍ദേശങ്ങളും അന്തിമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. സുന്നഹദോസിലെ ചര്‍ച്ചകളുടെ സുതാര്യത അന്തിമ റിപ്പോര്‍ട്ടില്‍ നിലനിര്‍ത്തണമെന്ന ഫ്രാന്‍സീസ്‌ മാര്‍പാപ്പയുടെ നിര്‍ദേശത്തിന്റെ അടിസ്‌ഥാനത്തിലാണിത്‌. ഈ അന്തിമ റിപ്പോര്‍ട്ടാവും അടുത്ത ഒക്‌ടോബറില്‍ നടക്കുന്ന മെത്രാന്‍സമ്മേളനത്തിലടക്കം ചര്‍ച്ചകള്‍ക്ക്‌ അടിസ്‌ഥാനമാകുക. മെത്രാന്‍സമ്മേളനം അന്തിമ റിപ്പോര്‍ട്ട്‌ മാപാപ്പയ്‌ക്കു സമര്‍പ്പിക്കും.
ഈ സുന്നഹദോസില്‍ ഭൂരിപക്ഷം നേടാനാവാത്ത വിഷയങ്ങള്‍ അടുത്ത സുന്നഹദോസില്‍ ചര്‍ച്ചയ്‌ക്കു വന്നേക്കുമെന്ന്‌ വത്തിക്കാന്‍ പ്രസ്‌ ഓഫീസ്‌ ഡയറക്‌ടര്‍ ഫാ. ഫെഡറികോ ലൊംബാര്‍ഡി അറിയിച്ചു. ഇതോടെ അടുത്ത സുന്നഹദോസില്‍ വീണ്ടും പ്രതീക്ഷയര്‍പ്പിക്കുകയാണ്‌ സ്വവര്‍ഗപ്രേമികള്‍.



http://www.mangalam.com/print-edition/international/241229


1 comment:

  1. "സ്വവര്‍ഗവിവാഹം: സ്വാഗതം ചെയ്യില്ലെന്സഭ" ഈ തലക്കെട്ട്‌ വായിച്ചപ്പോൾ, ഞാൻ പണ്ട് പാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുന്നു ;ഇന്നെൻ ചുണ്ടിലൂറുന്നു! "ആഗോളമായ് പൌരോഹിത്യം സൊദൊമ്മ്യരെ പോലെയായി;കേരളത്തിൽ ബിഷോപ്പിനും സ്വവര്ഗരതി!" (അപ്രിയ യാഗങ്ങൾ ) കത്തോലിക്കാ പുരോഹിതർ ആഗോളമായി homosex കുത്തകയായി കൈവശം വച്ചിരിക്കെ സ്വവര്ഗ വിവാഹം സഭ സ്വാഗതം ചെയ്തു നടപ്പിലാക്കിയാൽ "അമ്പമ്പട രാഭണാ" എന്നാകും ക്ര്യസ്തവസമൂഹം ! നന്നായി ;വളരെ നന്നായി ..

    ReplyDelete