Translate

Saturday, October 25, 2014

Is there something seriously wrong with me?

വൈദികർക്ക് നേരെ മാത്രം നിരന്തരമായി നടത്തുന്ന ഈ തെറിവിളികൾക്ക് പിന്നിലെ പ്രേരകശക്തി എന്താണ്?”
ഒരു ഫേസബൂക്ക് സുഹൃത്ത്‌ കമന്റിലൂടെ എന്നോടു ചോദിച്ച ചോദ്യമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌.
ഈ ചോദ്യം ഒരു ആത്മവിശകലനത്തിന് എന്നെ പ്രേരിപ്പിച്ചു.
സമൂഹത്തില്‍ വളരെ സമാരാധ്യരായി കാണപ്പെടുന്നവരാണ് വൈദികര്‍. അവരോടെന്തിനാണ് ഇത്ര വൈരാഗ്യം? (“തെറിവിളിഎന്ന പദപ്രയോഗം അംഗീകരിക്കുന്നില്ല). Is there something seriously wrong with me?
വിചാരത്തെക്കാള്‍ കൂടുതല്‍ മനുഷ്യനെ നിയന്ത്രിക്കുന്നത്‌ അവന്‍റെ വികാരമാണ്. വികാരങ്ങള്‍ക്ക് അടിമപ്പെട്ട മനുഷ്യന്‍ കയറൂരിവിട്ട കാളയെപ്പോലെ അപകടകാരിയാണ്. അവനു നിയന്ത്രണങ്ങള്‍ വേണം. കാട്ടില്‍കൂടെ വേട്ടയാടി നടന്ന പ്രാകൃതന്‍ ദുര്‍ബലരെ പരാജയപ്പെടുത്തി, ഇഷ്ടപ്പെടാത്തവരെ കൊന്നു. അവരില്‍ കൈയൂക്കുള്ളവന്‍റെ മുന്നില്‍ കീഴടങ്ങുകയല്ലാതെ യാതൊരു മാര്‍ഗവും ഇല്ലായിരുന്നു ശക്തികുറഞ്ഞ ആണിനും പെണ്ണിനും. അവന്‍റെ ശാരീരികശക്തി ആ പ്രാകൃതസമൂഹത്തിനു നല്‍കിയത് സുരക്ഷയെക്കാള്‍ കൂടുതല്‍ വിപത്തുകളായിരുന്നു എന്നുവേണം കരുതാന്‍.
ആ സമൂഹത്തെ നേര്‍വഴി നടത്താന്‍ രാജാവോ, ഭരണകൂടമോ ഉണ്ടാകുന്നതിനു മുന്നേതന്നെ, “മുന്നോട്ടു നയിക്കുന്നവന്‍ എന്നര്‍ത്ഥമുള്ള പുരോഹിതന്‍ ഉണ്ടായികാണണം. പുരോഹിതന്‍റെ ബുദ്ധിയുടെ മുന്നില്‍ കൈയൂക്കുള്ളവന്‍ മാനസികമായി കീഴടങ്ങി. പുരോഹിതന്‍ പറയുന്നതനുസരിച്ചപ്പോള്‍ ശ്രീമാന്‍ കൈയൂക്ക് സമൂഹത്തിനു മുതല്‍കൂട്ടായി. ആ ഘട്ടത്തിലായിരിക്കണം അന്നത്തെ പുരോഹിതന്‍ അവനെ രാജാവാക്കിയത്. കാരണം രാജാവിന് ശത്രുക്കളോടു ശാരീരികമായി ഏറ്റുമുട്ടേണ്ടതുണ്ട്. ആയിരം വില്ലുകളില്‍ നിന്ന് അമ്പുകള്‍ പാഞ്ഞുവരുമ്പോള്‍ പുരോഹിതന്‍റെ ബുദ്ധി അപ്രസക്തമാകും. രാജാവ് ശക്തനാണെങ്കിലും പുരോഹിതന്‍റെ ചൊല്‍പടിയ്ക്ക് നില്‍ക്കേണ്ടിവന്നു; നിന്നു.
പുരോഹിതന്‍ ദൈവത്തിന്‍റെ പ്രതിനിധി ആയി അറിയപ്പെട്ടു; രാജാവ് ദൈവത്താല്‍ നിയോഗിക്കപ്പെട്ടവനുമായി. സമൂഹത്തിനു ഒരു അടുക്കും ചിട്ടയും ഉണ്ടായെങ്കിലും സാധാരണക്കാരന്‍റെ നില മെച്ചപ്പെട്ടില്ല. അവന്‍ പുരോഹിതന്‍റെ മാനസിക അടിമയും, രാജാവിന്‍റെ ശാരീരിക അടിമയുമായി.
കാലം മാറിയപ്പോള്‍, ജനം കൂടുതല്‍ പരിഷ്കൃതമായപ്പോള്‍, പുരോഹിതന് സ്വയം പരിഷ്ക്കരിക്കേണ്ടിവന്നു. അവര്‍ വിശുദ്ധഗ്രന്ഥങ്ങളും, നിയമാവലിയും, ഭൂമിയിലും മരണശേഷവുമുള്ള ശിക്ഷാവിധികളും പറഞ്ഞ്‍ അവനെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തി. ഇതിനെത്തുടര്‍ന്ന് സംഘടിതമതങ്ങള്‍ ഉണ്ടായി, മതഗ്രന്ഥങ്ങള്‍ ഉണ്ടായി.
മനുഷ്യന്‍ രാജ്യത്തിനുവേണ്ടി മാത്രമല്ല മതങ്ങള്‍ക്ക് വേണ്ടിയും യുദ്ധക്കളങ്ങളില്‍ പൊരുതിമരിച്ചു.
ഞാന്‍ തന്നെ രചിച്ച (കൃത്യത ഒട്ടും അവകാശപ്പെടുന്നില്ല) ഈ ചരിത്രത്തില്‍ ഒരു കാര്യം മറക്കരുത് പ്രാകൃതനെ പരിഷ്കൃതനാക്കാന്‍ പുരോഹിതവര്‍ഗം ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
നിയമങ്ങള്‍ക്ക് ശിക്ഷകള്‍ നല്‍കി ഒരളവുവരെ കുറ്റകൃത്യങ്ങളില്‍ നിന്ന് മനുഷ്യനെ പിന്തിരിപ്പിക്കാന്‍ സാധിച്ചു. പക്ഷെ അവനെക്കൊണ്ട്‌ നന്മ ചെയ്യിക്കാന്‍ ആ നിയമങ്ങള്‍ക്കായില്ല. മനുഷ്യന്‍റെ ധാര്‍മ്മികതയും മാനുഷികമൂല്യങ്ങളും നിലനിര്‍ത്തിയത് മതങ്ങളും പുരോഹിതരുമാണ്.
ആ നിലയ്ക്ക് നോക്കിയാല്‍ പുരോഹിതര്‍ ലോകത്തിനു ആവശ്യം തന്നെയാണ്. പക്ഷെ ദുഷിച്ച പൌരോഹിത്യം സമൂഹത്തിനു നന്മയെക്കാള്‍ അപകടങ്ങളാണ് നല്‍കുന്നത്. അത്തരം അപകടങ്ങളാണ് വര്‍ത്തമാനകാലത്ത് നമ്മുടെ ചുറ്റും കണ്ടുവരുന്നത്‌.
ചിന്താഹീനരായി, പറയുന്നത് മുഴവന്‍ വിശ്വസിച്ച്, കല്പനകള്‍ അക്ഷരം പ്രതി, ചോദ്യം ചെയ്യാതെ, അനുസരിച്ച് കഴിയുന്നവരെയാണ് എല്ലാ മതങ്ങള്‍ക്കും പ്രിയം. അവരുടെ നിലനില്‍പ്പിനായി ജനത്തെ അറിവിന്‍റെ വെളിച്ചമേല്‍ക്കാത്ത അന്ധകാരത്തില്‍ നിര്‍ത്താന്‍ പുരോഹിതവര്‍ഗം എന്നും കിണഞ്ഞുശ്രമിച്ചിരുന്നു. ഇന്ത്യയിലേയ്ക്ക് വന്നാല്‍ പുരോഹിതരായ ബ്രാഹ്മണന് മാത്രമായിരുന്നു വിദ്യയുടെ വെളിച്ചം ലഭിച്ചിരുന്നത്. വിശ്വാസസമൂഹത്തിനു ബൈബിള്‍ വായിക്കാന്‍ അനുവാദമില്ലാതിരുന്ന കാലത്ത്, ബൈബിളില്‍ ഉള്ളതാണെന്ന മട്ടില്‍ എന്തെല്ലാം കള്ളങ്ങള്‍ പഴയകാലത്ത് വൈദികര്‍ പറഞ്ഞിട്ടുണ്ടാവണം.
സമൂഹം കൂടുതല്‍ പ്രബുദ്ധരായപ്പോള്‍, വിദ്യ എല്ലാവര്ക്കും ലഭിക്കാം എന്ന അവസ്തയുണ്ടായി. അവര്‍ ചിന്തിക്കാനും, ഉള്‍ക്കൊള്ളാനാവാത്ത കാര്യങ്ങള്‍ ചോദ്യം ചെയ്യാനും തുടങ്ങി. പരിണാമസിന്ധാന്തം പോലുള്ള ശാസ്ത്രീയ മുന്നേറ്റങ്ങള്‍ ഉണ്ടായി. കാര്യങ്ങള്‍ ബുദ്ധിമുട്ടായപ്പോള്‍ പുരോഹിതന്‍ വൈദികശാപംഎന്ന വജ്ജ്രായുധം ഉപയോഗിച്ചു. ആ ഭീക്ഷണിയില്‍ പലരും വീണുപോയി.
എത്ര പഠിപ്പുള്ളവനും വൈദികന്‍ പറയുന്ന മഠയത്തരങ്ങളും, ചെയ്യുന്ന തോന്ന്യാസങ്ങളും ചോദ്യം ചെയ്യാനാവാതെ സഹിച്ചു. ഈ അവസ്ഥ വൈദികരെ അഹങ്കാരികളാക്കി.
ഇതിനോടകം, തങ്ങളുടെ പ്രസംഗങ്ങളുടെ നേരെ വിപരീതമായ പ്രവര്ത്തികളിലൂടെ ഉണ്ടാക്കിയെടുത്ത ധനശേക്ഷിയിലൂടെയും, ജനാധിപത്യസംവിധാനം വന്നപ്പോള്‍, വോട്ട്ബാങ്ക് തങ്ങളുടെ കൈയില്‍ ഉണ്ടെന്ന ധാരണ പ്രചരിപ്പിച്ചും ആധുനിക ഭരണാധികാരികളെയും തങ്ങളുടെ സേവകന്മാരാക്കി.
ഇക്കാര്യങ്ങളിലൊക്കെ എല്ലാ മതങ്ങളും ഒരുപോലെയാണ്.
ഇവരെ സാധാരണജനത്തിന് ഭയമാണ്. മാധ്യമങ്ങള്‍ക്ക് അവരുടെ ദുഷ്പ്രവര്ത്തികള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ ഭയമാണ്.
സ്ഥാപിതതാല്പര്യങ്ങള്‍ ഇല്ലാത്ത ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ദൈവത്തിന്‍റെ വരദാനമായി അവതരിച്ച സോഷ്യല്‍മാധ്യമങ്ങള്‍ക്ക് മാത്രമാണ് ഇവരുടെ തനിനിറം വെളിച്ചത്തുകൊണ്ടുവരാന്‍ സാധിക്കുന്നത്.
ഈ പറഞ്ഞ സോഷ്യല്‍നെറ്റ്വര്‍ക്കുകളിലൂടെ ആ ദൈവവേല ചെയ്യുന്ന അനേകരില്‍ ഒരാള്‍ മാത്രമാണ് ഈ എളിയ ഞാന്‍.
സുഹൃത്തിന്‍റെ ചോദ്യത്തിന് സംതൃപ്തികരമായ ഉത്തരമായോ എന്നറിയില്ല.

(From Face Book – written by Alex Kaniamparampil)

2 comments:

  1. "പുരോഹിതന്‍" മനുഷ്യനും ദൈവത്തിനും ഇടയില്‍ ഒരു തിരശീലയായി /മറയായി എന്നും നിലകൊണ്ടിരുന്നു ! "ദൈവം" എന്ന ഒരു നാമം ഉണ്ടായതുതന്നെ മനുഷ്യന്റെ "ഭയം" എന്ന വികാരത്തില്‍ നിന്നുമാണ് ! ഭയം ഉണ്ടായതോ, അവന്‍ ഏകന്‍ എന്ന തോന്നലില്‍ നിന്നുമാണ്; അവനും അവന്‍ കാണുന്ന പ്രപഞ്ചവും രണ്ടെന്ന ദ്വൈതഭാവത്തില്‍ നിന്നുമാണ് ! "ദ്വൈതം" അജ്ഞാനത്തിന്റെ ഉല്പന്നമാണ് ! എന്നാല്‍ ഭാരതീയര്‍ എന്നും സത്യാന്വേഷികള്‍ ആയിരുന്നതിനാല്‍ അവര്‍ പ്രപഞ്ചത്തിലാകെ നിറഞ്ഞുനില്‍ക്കുന്ന ദ്വൈതത്തെ കാണാതെ അവയെ തന്റെ ഉള്ളിന്റെയുള്ളില്‍ തന്നെ ധ്യാനത്തിലൂടെ കാണാന്‍ ശ്രമിച്ചു! തല്‍ഫലമായി " അദ്വൈതഭാവം" അവനില്‍ കാലാന്തരത്തില്‍ ഉണര്‍ന്നു ! "ഞാനും പ്രകൃതിയും ഒന്നാകുന്നു" എന്നവന്‍ സ്വയമറിഞ്ഞു മൌനത്തില്‍ മൂളി... (ഞാനും പിതാവും ഒന്നാകുന്നു" എന്ന് ക്രിസ്തുവും അത് യെരുസലെമ്മില്‍ ഏറ്റുപാടി! ഉപനിഷത്തുകളും വ്യാസനും കൃഷണനും ക്രിസ്തുവും അദ്വൈതത്തിനെ ഉപദേശകാരായി നമുക്ക് സത്യം വെളിവാക്കിയെങ്കിലും ,"പുരോഹിതന്‍ എന്ന നിക്രിഷ്ടജീവി" പായസത്തില്‍ പാഷാണം പോലെ സമൂഹത്തില്‍ കലര്‍ന്നതിനാല്‍ നമ്മിലെ "നന്മ" നാം എന്നും കാണാതെപോയി !
    "ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍ ഉണ്ടായോരിന്ടല്‍ ബത മിണ്ടാവതല്ല മമ പണ്ടേ കണക്കു വരുവാന്‍ നിന്‍ ക്രിപാവലികള്‍ ഉണ്ടാകുമാറകണം, എന്നീശോയേ നമഹാ :" എന്ന് എല്ലാ മനസുകളും ഇനിയും പാടിത്തുടങ്ങട്ടെ ! ഞാനും പിതാവും ഒന്നാണെന്ന ഭാവമുള്ളവന് പിന്നെ എന്തിനൊരു "വേണ്ടാതീനപുരോഹിതന്‍" നടുവിലായി ചൂഷണത്തിനായി ? ചിന്തിക്കൂ...വേണ്ടാ ! അതിനാലാണ് ക്രിസ്തു യാഗവും പുരോഹിതനും വേണ്ടാ കരുണ മതി /ഇവിടെ നല്ല സമരായന്‍ മതി / ഒരു പള്ളിവേണ്ടാ / "നിങ്ങള്‍ പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ പോകരുത്" എന്നൊക്കെ ഒരു കൂസലുമില്ലാതെ പറഞ്ഞു നമുക്കുവേണ്ടി അന്നു തല്ലുവാങ്ങിച്ച്തു ! please understand .....

    ReplyDelete
  2. The only instance of all the Kerala Christian Church Leaders joining hands to fight against Mrs. Mary Roy in her fight to over turn the Christian Inheritance law proves beyond doubt their prejudices against our women and the extend they would go to impose their will.Through this action they were in fact openly declaring to the Nation and its Leaders and Courts that they don't accept the concept of Equality which the Indian Constitution guarantees. But the Supreme Court of India summarily rejected their assertion and established equality in our Christian homes by allowing women a share in their ancestorial property. Even three decades after that historical verdict some of our sisters and daughters still remsin victims of this inequality.
    Power corrupts and absolute power corrupts absolutely. This is true in politics as well as in religion. But unlike Politics the Religious Leaders enjoy their position and power for a life time regardless of omission and commission. In a Democracy people do have a chance to evaluate the actions of their leaders and representatives every few years. Their opponents are always behind them to find their wrong doings and make political gains out of such misdeeds. But Religious leaders are not subjected to such scrutiny. A few of us may make a little noise here and there which will be subdued soon . The most a Priest will get a transfer to another parish or institution. Through the wealth and Institutional strength the Catholic Church enjoys absolute control over the faithful and over our political system. Most of them enjoy a sort of immunity from all criminal and civil actions because most of our politicians lack integrity and a sense of justice. So it is inevitable that some of us dare to expose the misdeeds of the clergy. But we have to be magnanimous to appreciate and acknowledge those who dererve them.

    ReplyDelete