Translate

Wednesday, October 22, 2014

സ്വവര്‍ഗാനുരാഗികള്‍ ഒരുമിച്ച്‌താമസിച്ചാല്‍ വിവാഹമാകില്ല:2 comments:

  1. സ്വവർഗ്ഗാനുരാഗികൾ ഒരുമിച്ചു താമസിച്ചെന്നും കൊണ്ട് അത് വിവാഹമാകില്ല എന്ന് കർദിനാൾ ആലഞ്ചേരി കണ്ടുപിടിച്ചിരിക്കുന്നു! അദ്ദേഹം കണക്കുകൂട്ടിയത് ശരിയാണ്. കാരണം, കുട്ടികൾ ഉണ്ടാകണമെന്ന ആത്മാർഥമായ ലക്ഷ്യത്തോടെ ലൈംഗികമായി ബന്ധപ്പെട്ടുകഴിയുമ്പോൾ മാത്രമേ സഭ ഒരു വിവാഹത്തെ consumated marriage ആയി അമ്ഗീകരിക്കുകയുള്ളൂ. സ്വവർഗ്ഗത്തിൽ അത് നടപ്പില്ലെന്നും അങ്ങേർക്കറിയാം. ഇതൊക്കെയാണ് കാനൻ നിയമം പഠിക്കുന്നതുകൊണ്ടുള്ള ഗുണം. ഇനി സാധാരണ വിവാഹമാണെങ്കിലും, consumated ആയിട്ടുണ്ട്‌ എന്ന് സഭ അറിഞ്ഞാൽ, അതിൽ നിന്ന് ഊരാൻ ആണും പെണ്ണും ഇരു കുടുംബങ്ങളും ആഗ്രഹിച്ചാലും അച്ചന്മാർ സമ്മതിക്കില്ല. ഏതെങ്കിലും ഗതികേടിന് പിരിയേണ്ടി വരുമ്പോൾ, ഈയൊരു വസ്തുത ഇഴയഴിച്ചുപെറുക്കി കണ്ടുപിടിക്കാൻ രൂപതക്കോടതി ഭൂതക്കണ്ണാടിയുമായി വര്ഷങ്ങളോളം നടക്കും. അപ്പോഴേയ്ക്കും ആണിനും പെണ്ണിനും വേറൊരു വിവാഹത്തിനുള്ള പ്രായം കഴിഞ്ഞിരിക്കും. പൊന്നു തിരുമേനീ, ആദ്യം ഇത്തരക്കാരോട് ലേശം കരുണ കാണിക്കാൻ രൂപതകളെ ഉപദേശിക്കൂ, അതുകഴിഞ്ഞാകട്ടെ സ്വവര്ഗ്ഗജീവികളോടുള്ള കരുണയുടെ കിത്താബ് തുറക്കാൻ.

    ReplyDelete
  2. കേട്ടാൽ ശേഷം പറയണമല്ലോ ! സക്കരിയാച്ചായ , ഒരു വ്യക്തിയുടെ വിദ്യാഭ്യാസം ,ഉദ്ദ്യോഗം ,ഭവനനിര്മ്മാണം ,ഇണയെത്തേടൽ, വിവാഹം , രതി ,ഗർഭനിരോധനം, സന്താനോല്പ്പാദനം, വിവാഹമോചനം ഇവ ഒക്കെ അതാതു വ്യക്തികളും കുടുംബവും , അതാതു സർക്കാരുകളും നിയന്ത്രിച്ചാൽ പോരെ ? സഭയെന്തിനാ മണിയറയിൽ കയറുന്നത്?മതവിശ്വാസം ആത്മീയതയുടെ ഭാഗമല്ലേ ! ആത്മജ്ഞാനലബ്ധിക്കായുള്ള വഴികളും ഉപദേശധാരകളും ജനത്തിനു കൊടുക്കേണ്ട സഭ , ഒരു കൂസലും ഇല്ലാതെ സദാ ലൌകീക കാര്യങ്ങളിൽ വാചാലം ആകുന്നതും , "ആത്മീയത" നാവിൻതുമ്പിൽ കയറ്റുകയില്ല എന്ന "നോമ്പ്" ആചരണവും കലികാല വൈഭവം തന്നെ ! മടുത്തു ഇവറ്റകളുടെ ഈ സഭയെന്ന ചൂഷണ പ്രസ്ഥാനം ....ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ഒരു ക്രിസ്ത്യാനി കുടുംബത്തിൽ പിറക്കാതിരിക്കാൻ നമുക്ക് ആശിക്കാം ...ഈ ജന്മം പോയതോ പോയി..!
    പണ്ട് സോടോമ്മിലും ഗോമോരായിലും ദൈവം ലോത്തിന്റെ കാലത്ത് ,തീയും ഗന്ദ്ധകവും ഇറക്കി എന്ന് ബൈബിൾ പ്രതിപാദിക്കുന്നത് ഈ സ്വവര്ഗ കല്യാണമല്ലേ ? എന്നാലും കത്തോലിക്ക കത്തനാരന്മാര്ക്ക് ഒരു ദൈവഭയവുമില്ലാതെ ആയല്ലോ ?! "അവസാനത്തിന്റെ ആരംഭമായി"എന്നാളുകൾ പറഞ്ഞുതുടങ്ങി ! കര്ട്ടിനാളോട് ആദ്യം സ്വന്തം കത്തനാരന്മാരെ ദൈവഭയമുള്ളവരാക്കാൻ പറഞ്ഞാട്ടു (നാളെ വത്തിക്കാൻ "പുണ്ണ്യളന്മാർ" ആക്കേണ്ടവരല്ലേ !! ...പിന്നെയാകട്ടെ പാപികളായ് അവർ ലേബലുചെയ്ത ഈ പാഴ്ജനം !

    ReplyDelete