Translate

Friday, October 10, 2014

വെള്ളയിൽ പൊതിഞ്ഞ ശവദാഹികൾ

അഴുകിനാറുന്ന ശവങ്ങള്‍ക്കു മുകളില്‍ പണിത വെള്ളയടിച്ച കല്ലറകള്‍. ഈ വീഡിയോ കാണുക


വിശ്വാസികളെകൊണ്ട് വെഞ്ചാമരം വീശിപ്പിച്ച്, അധികാരത്തിന്‍റെ വീഞ്ഞുന്നുകര്‍ന്ന്‍, സുഖാസക്തിയുടെ അരമനകളില്‍ വാണരുളുന്ന പുരോഹിത ശവകല്ലറകള്‍..

''കപടനാട്യക്കാരായ നിയമജ്ഞരെ, ഫരിസേയരെ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പാനപാത്രത്തിന്‍റെയും ഭക്ഷണപാത്രത്തിന്‍റെയും പുറം വെടിപ്പാക്കുന്നു; എന്നാല്‍ അവയുടെ ഉള്ള് കവര്‍ച്ചയും ആര്‍ത്തിയുംകൊണ്ടു നിറഞ്ഞിരിക്കുന്നു. അന്ധനായ ഫരിസേയാ, പാനപാത്രത്തിന്‍റെയും ഭക്ഷണപാത്രത്തിന്‍റെയും പുറംകൂടി ശുദ്ധിയാക്കാന്‍വേണ്ടി ആദ്യമേ അകം ശുദ്ധിയാക്കുക. കപടനാട്യക്കാരായ നിയമജ്ഞരെ, ഫരിസേയരെ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സര്‍വ്വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു.'' (മത്താ.23:25-27)

കണ്ണുകണ്ടിട്ടില്ലാത്തതും, കാതുകേട്ടിട്ടില്ലാത്തതുമായ സംഭവങ്ങളാണ് കാലത്തിന്‍റെ അടയാളങ്ങള്‍. ഇത്തരം ഏതൊക്കെ സംഭവങ്ങളെക്കുറിച്ചാണോ പരിശുദ്ധ ബൈബിളില്‍ പ്രതിപാദിക്കുന്നത്, അവയെല്ലാം ദൈവം നല്കുന്ന കാലത്തിന്‍റെ അടയാളങ്ങളാണ്. കാലത്തിന്‍റെ അടയാളങ്ങള്‍ വിവിധ മേഖലകളില്‍ സംഭവിക്കുന്നു.

Lithiya Lijo's video shared by Samson George in FB

5 comments:

 1. "ദൈവവചനം" എന്നാൽ പാതിരിമൊഴിയുന്ന / പസ്സ്റെർ പുലംബിയ "മൊണ്ണത്തരങ്ങൽ"എന്ന് തലമുറകളായി, സണ്‍‌ഡേ സ്കൂൾ ക്ലാസ്സ്‌ മുതൽ പഠിച്ച ക്രിസ്തീയ സമൂഹത്തിനു ക്രിസ്തുവിന്റെ വചനങ്ങൾ മനസിന്‌ തീരെ പരിചയമില്ലാതെയായി ! വി മത്തായി 5 / 6 / 7 / 23 ഒക്കെ ഒന്ന് മനസിരുത്തി വായിച്ചാൽ ഏതു 'കുരിയാക്കൊച്ഛനും' ദൈവസ്നേഹം ,അവന്റെ "അരുൾ" മനസിലാകും എന്നിരിക്കെ ,"ഞാൻ നന്നാവുകില്ലമ്മാവാ,എന്നെ തല്ലി വെറുതെ കൈ കേടാക്കണ്ടാ " എന്ന് പറഞ്ഞു പല്ലിളിച്ചു കാണിക്കുന്നവരോട് കാലം തോറ്റുപോകും !

  ReplyDelete
 2. ഞാൻ ലജ്ജിക്കുന്നു അങ്ങേയറ്റം! നിങ്ങൾക്ക് മുന്പേ, ആർക്കു മുന്പേ, ഈ വെള്ളയടിച്ച കുഴിമാടങ്ങൽക്ക് മുന്പേ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ പോകുന്നത് വ്യഭിചാരികളും കൊലപാതകികളും ആണ്!!!!!

  ReplyDelete
 3. കേരള കത്തോലിക്കാ സഭയില്‍ പരിഹരിക്കേണ്ടതായി ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ട് എന്ന് മനസ്സിലാക്കിയതുകൊണ്ടാണ്‌ അധികാരികളെ ഇത് ബോദ്ധ്യപ്പെടുത്താനുള്ള അനേകരുടെ ശ്രമങ്ങളുടെ കൂടെ ഞാനും കൂടുന്നത്. സഭയെ നയിക്കാന്‍ അര്ഹതയുള്ളവരല്ല തലപ്പത്ത് ഇരിക്കുന്നതെന്നത് പലരും പറയുന്ന ഒരു ആക്ഷേപമാണ്. അത് എത്രമാത്രം ശരിയാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് ഇപ്പോള്‍ ഫെയിസ്ബുക്കിലൂടെ ലോകമാസകലം പറക്കുന്നു. ഒരു കൊച്ചു ക്ളിപ്പാണത്. അതിന്‍റെ അടിയില്‍ ഒരു മുന്നറിയിപ്പോടെയാണ് ഇത് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. അതില്‍ എഴുതിയിരിക്കുന്നു ഇതില്‍ അശ്ലീലം ഉള്ളത് കൊണ്ട് ശ്രദ്ധിച്ചു തുറക്കുകയെന്നു. ചിത്രത്തില്‍ കണ്ടത് ഇടുക്കി മെത്രാന്‍ മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ ചിത്രമായിരുന്നതുകൊണ്ട് ഇതില്‍ എന്ത് അശ്ലീലം എന്നെ ഞാന്‍ ചിന്തിച്ചുള്ളൂ. ഏതായാലും ഞാന്‍ ക്ലിപ്പ് തുറന്നു.
  പശ്ചിമഘട്ടവും നെടുങ്കണ്ടത്ത് ഒരു മഠത്തില്‍ മാര്‍ത്തോമ്മാ കുരിശു സ്ഥാപിക്കുന്നത് സംബന്ധിച്ചും വിശ്വാസികളുടെ ഇടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെന്നും, ആരൊക്കെയോ മെത്രാനെ ഫോണില്‍ വിളിച്ചു പുലഭ്യം പറഞ്ഞെന്നോ ഒക്കെ ഞാന്‍ കേട്ടിരുന്നു.
  ഈ ക്ലിപ്പില്‍ മെത്രാന്‍ പത്രസമ്മേളനം നടത്തുന്നു. അദ്ദേഹത്തെ ആരൊക്കെയോ ഫോണില്‍ വിളിച്ച സംഭവം അദ്ദേഹം വിവരിക്കുന്നു. തുടര്‍ന്ന് വളരെ കൂളായി അദ്ദേഹം കേട്ട മലയാളത്തിലെ പുളിച്ചതിന്റെ പുളിച്ച ഏതാനും പദങ്ങള്‍ പങ്കു വെയ്ക്കുന്നു. ഞാന്‍ ക്ലിപ്പ് ഓഫ് ചെയ്തു. ഏതാനും നിമിഷം അക്ഷരാര്‍ത്ഥത്തില്‍ മരച്ചിരുന്നു പോയി എന്ന് പറയുന്നതാണ് ശരി. ആ ക്ലിപ്പിന്റെ ലിങ്ക് ഞാന്‍ തരുന്നില്ല, ക്ഷമിക്കുക. എനിക്ക് വേറൊന്നും പറയാനുമില്ല.

  ReplyDelete
 4. എന്തിന് മറയ്ക്കണം? കേരളത്തിലെ സഭയുടെ മഹത്ത്വം വായനക്കാർ മനസ്സിലാക്കട്ടെ. ഇതാണ് ലിങ്ക്
  https://www.facebook.com/LAITYVIEWS

  ReplyDelete
 5. വീഞ്ഞുകുടിച്ചു മത്തനായ പിതാവ്നോഹയുടെ നഗ്നത കാണാതെ, സ്വന്തം മേലങ്കിയാൽ പുതപ്പിച്ച മൂന്നാമത്തെ മകൻ യാഫെത്തിന്റെ മനസാണ് മറ്റപ്പള്ളിസാറിന് ! അതിനാലീ ലിങ്ക് മറച്ചുവച്ചു ! എന്നാൽ ഈലിങ്കു https://www.facebook.com/LAITYVIEWS (https://www.facebook.com/LAITYVIEWS ) ലോകം കാണട്ടെയെന്നു , "അപ്പനല്ലാത്ത ചൂഷകനെ അപ്പനെന്നു" കരുതുന്ന അജസമൂഹം അറിയട്ടെ , എന്ന "വെളിവാണ്" സക്കരിയാചായനു! ഞാനും ക്രിസ്തുവും സക്കരിയാച്ഛയന്റ കൂട്ടുപ്രതികളാണ്താനും......! കയറുകൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി ഇവരെ തല്ലാനും മടികാണിക്കാത്ത "എരിവു എന്നെ തിന്നുകളയുന്നു" എന്ന് മസിഹായോടൊപ്പം ഞങ്ങളും ചൊല്ലുന്നു ! പൊട്ടനാവിനെ / പൊട്ടമനസിനെ / "തിരു" എന്ന നാമവിശേഷണം ചേര്ത്തു, ഭാഷയെ വികലമാക്കാതെന്റെ മാളോരെ..... "ദുഷ്ടനെ നീതിമാൻ എന്ന് വിളിക്കുന്നവൻ ശപിക്കപ്പെട്ടവൻ" ഈനു നിങ്ങൾ വായിച്ചിട്ടില്ലയോ ?

  ReplyDelete