സെക്സും മതവും മനുഷ്യജീവിതത്തിലെ സുപ്രധാനങ്ങളായ രണ്ടു സംഗതികളാണ്. സത്യത്തില്‍ ഈ വിഷയങ്ങളെ സംബന്ധിച്ചു സാധാരണക്കാരായ ജനങ്ങള്‍ക്ക് കാര്യമായ യാതൊരു
വിവരമോ അറിവോ ഇല്ല. മതത്തെപ്പറ്റി സ്വയം അവലോകനം ചെയ്തു പഠിക്കുവാന്‍ ആരും മെനക്കെടാറില്ല. മതത്തിന്‍റെ അമരത്തിരിക്കുന്ന മേധാവികള്‍ മതത്തെപ്പറ്റി പഠിക്കുവാന്‍ സമ്മതിക്കുകയുമില്ല. അടുത്തകാലംവരെ കത്തോലിക്കാസഭ വിശ്വാസികളെ ബൈബിള്‍ വായിക്കുന്നതു നിഷേധിച്ചിരുന്നത് ഇതിനു വ്യക്തമായ തെളിവാണ്.
തിരുശേഷിപ്പും കൊന്തയും കുരിശും ഭക്തിപ്രകടനങ്ങളും ആയാല്‍ സ്വര്‍ഗം ഉറപ്പായി. പിന്നെ മരിച്ചവര്‍ക്കുവേണ്ടിയുള്ള ഒപ്പിസും കുര്‍ബാന ചൊല്ലിക്കലും കഴിഞ്ഞാല്‍ പാപികളായിരുന്ന മരിച്ചവരുടെ ആത്മാവ് രക്ഷപെട്ട് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കും. ഇത്തരം അന്ധവിശ്വാസങ്ങളാണ് മതം ജനങ്ങളുടെ തലയില്‍ കുത്തിനിറച്ചിരിക്കുന്നത്. ഈ സഭയെ നന്നാക്കുവാന്‍ ആര്‍ക്കു സാധിക്കും? അസ്സീസിയിലെ ഫ്രാന്‍സീസിനു ഒന്നുകൂടി ജന്മംനല്‍കണമോ?
മനുഷ്യജീവിതത്തിന്‍റെ ഭാഗമായ ലൈംഗീകമോഹങ്ങള്‍ അഥവാ സെക്സ് ലജ്ജയില്ലാത്തവന്‍റെ സദാചാരവിരുദ്ധബോധമായി സഭ മുദ്രയടിച്ചു. അതോടെ കഴുതകളായ വിശ്വാസസമൂഹം മതത്തിന്‍റെ കെണിയില്‍ വീണു അടിമമനസിന്‍റെ ഉടമകളുമായി. മതം പഠിപ്പിച്ചത് അവര്‍ അപ്പാടെ അങ്ങനെ വിശ്വസിച്ചു. നാണം കെട്ടതായി മുദ്രയടിച്ചവര്‍ കണ്ണടച്ച് പാലും കുടിക്കുന്നു. പൂച്ച കണ്ണടച്ചു പാലുകുടിക്കുന്നതുപോലെ ഈ വിശുദ്ധമായ ലൈഗികതയെപ്പറ്റി പഠിപ്പിച്ചവര്‍, ഈ മോഹങ്ങള്‍ പാപമാണെന്നു മുദ്ര അടിച്ചവര്‍ പാലു കുടിക്കുന്നതു ആരും കാണുന്നില്ല.
ലൈഗികസംഭോഗങ്ങളും മോഹങ്ങളും സന്താനഉത്ഭാദനവുമെല്ലാം മനുഷ്യന്‍റെ മൌലിക ധര്‍മ്മങ്ങളില്‍പ്പെട്ടതാണ്. ലൈംഗികത സന്താന ഉത്ഭാദനത്തിനു മാത്രമെന്നാണ് കത്തോലിക്കാസഭ പഠിപ്പിക്കുന്നത്. ലൈഗികമോഹങ്ങളില്‍ ആനന്ദം കണ്ടെത്തുന്നവര്‍ പാപികളാണെന്നും സഭ പഠിപ്പിക്കുന്നു. ഇതിനായി മാര്‍പാപ്പാമാര്‍ ചാക്രികലേഖനങ്ങള്‍വരെ ഇറക്കിയിട്ടുണ്ട്. നോക്കണേ പ്രണയിനിയോട് അനുരാഗപ്രേമത്തിലുള്ള ആനന്ദനിമിഷങ്ങള്‍ അസാന്മാര്‍ഗികമാണുപോലും. ഈ നിയമം അല്‍മേനികള്‍ മാത്രം പാലിച്ചാല്‍ മതിയാകും. ചിലപ്പോള്‍ കുമ്പസാരകൂട്ടില്‍ ഇരുന്നു വെള്ളമൂറികൊണ്ട് ഈ പാപത്തെപറ്റി നമ്മുടെ കുറുക്കന്‍ വികാരിയച്ചന്‍ കിള്ളിചോദിച്ചേക്കാം. അനുരാഗം, പ്രേമം ഒന്നും വികാരിയച്ചനു വിലക്കിയിട്ടില്ല. ചാക്രികലേഖനങ്ങള്‍ അല്മേനികള്‍ മാത്രം അനുസരിച്ചാല്‍ മതി. അറക്കല്‍ തിരുമേനി വാക്കുതര്‍ക്കമായി വന്നാല്‍ അച്ചന്‍റെ കൈവശവുമുണ്ട് ഒരു കശാപ്പു (അറപ്പ്)
ReplyDeleteപ്രയോഗം, ഒരു ഹീബ്രുബൈബിള്‍ ഒന്ന് തുറന്നാല്‍ മതി. ഹീബ്രുബൈബിളില്‍ വിവാഹത്തിനു മുമ്പോ വിവാഹത്തിനുശേഷമോ പരസ്ത്രീകളുമായി ശയിക്കുന്നത് പാപമായി കണക്കാക്കിയിട്ടില്ല. ഇവിടെ അച്ചനു വീണ്ടും കുമ്പസാരകൂട്ടില്‍ ഒരു കുഴപ്പം. ഹീബ്രു ബൈബിള്‍ തുടരുന്നു. ' എന്നാല്‍ അന്യന്‍റെ ഭാര്യയുമായി സംഭോഗംചെയ്‌താല്‍ പാപമാകും. വേദപ്രമാണങ്ങളിലും സത്യസഭയിലും പറഞ്ഞിട്ടില്ലേ അന്യന്‍റെ ഭാര്യയെ ആഗ്രഹിക്കരുത്. ദൈവവിളിയുള്ളവര്‍ക്കെല്ലാം കര്‍ത്താവിന്‍റെ മുന്തിരിതോപ്പില്‍ ജോലിചെയ്യാം. വളരെ അനുസരണയോടെ അനേകവര്‍ഷങ്ങള്‍ ദൈവശാസ്ത്രം പഠിക്കണം. ഭാഗ്യമുണ്ടെങ്കില്‍ സ്ത്രീപീഡനങ്ങളില്‍നിന്നും പുരുഷപീഡനങ്ങളില്‍നിന്നും രക്ഷപെടാം. എപ്പോഴാണ് ആ കാലമാടന്‍ വികാരി അന്തിക്രിസ്തുവായി അവതരിച്ചു ശാലിനികളായ യുവതികളെയും അച്ചന്‍ കുഞ്ഞുങ്ങളെയും ചാവുദോഷത്തിലേക്ക് നയിക്കുന്നതെന്ന് അറിഞ്ഞുകൂടാ. കുഞ്ഞുങ്ങളെ, രക്ഷപെടാന്‍ മുളകുപൊടികൊണ്ടുള്ള പെപ്പര്‍സ്പ്രേ എന്ന ഒരു പ്രയോഗമുണ്ട്. അതു തലയിണകീഴില്‍ വെച്ചു കരുതികൊള്ളൂ. അയാളുടെ കണ്ണിലേക്കു ആഞ്ഞൊരു സ്പ്രേ കൊടുത്താല്‍ ആ ഭോഗാനന്ദ സ്വാമി പിന്നെ ഒരിക്കലും മുണ്ടു ഉടുത്തോണ്ട് നിങ്ങളുടെ അടുത്തുവരുകയില്ല. നിര്‍വികാരജീവിയായി പിന്നെ എന്നും ശാന്തമായി പെരിയ ബഹുമാനപ്പെട്ട വികാരിയച്ചന്‍ കുര്‍ബാന ചൊല്ലികൊള്ളും. അമേന്‍.
അതെന്താ പടന്നമാക്കല്‍ അവുസേപ്പച്ച ഒരസൂഷ?-സദ്യ ഉണ്ടുകൊണ്ടിരുന്ന ഒരു മൂപ്പിലാന്‍, വിളമ്പുകാരനോട് ചോദിച്ചു: അതെന്താടാ ചെറുക്കാ ,പന്തലാങ്കല്‍ മൂപ്പന് കോഴി ഇറച്ചി കൈക്കുമോടാ ,എനിക്ക് തരാതെ അടുത്തയാള്‍ക്കു നീ കൊടുത്തല്ലോ? ഈ വികാരിയച്ചന്മാര്‍ക്ക് എന്താ നല്ല കിളുന്നു കോഴികളെ കൈ യ്ക്കുമോ ? വല്ലപ്പോഴും വെടിവെക്കാന്‍ ഒരു കോഴിയെ കിട്ടിയാല്‍ -നോക്കണേ ഒരു പോക്കണം കേടു.....
ReplyDeleteഅല്മായ ശബ്ദത്തില്‍ വന്നുകൊണ്ടിരിക്കുന്ന നിരവധി ലേഖനങ്ങളില്‍ കാണുന്ന ഒരു വിഷയമാണ് കത്തോലിക്കാ വൈദികരുടെ ലൈംഗിക പ്രശ്‌നങ്ങള്‍.
ReplyDeleteബ്രഫ്മചര്യം വ്രതമായി സ്വീകരിച്ചവരാണ് വൈദികര്‍ എന്നതുകൊണ്ടാണ് ഇക്കാര്യത്തില്‍ ഇത്രയേറെ വിമര്‍ശനമുണ്ടാകുന്നത്. വിവാഹിതര്‍ ഏകപങ്കാളിത്ത വ്രതം സ്വീകരിക്കുന്നവരാണ്. ശാരീരിക സുഖം പരമാവധി അനുഭവിക്കാന്‍ അനുവദിക്കപ്പെട്ടിട്ടുള്ള ഇക്കൂട്ടര്‍പോലും വഴിവിട്ട് സഞ്ചരിക്കുന്നുണ്ട്. പങ്കാളിയും മക്കളും സൃഷ്ടിക്കുന്ന പ്രകടമോ ഗുപ്തമോ ആയ ചില നിയന്ത്രണങ്ങള്‍ വിവാഹിതര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. എന്നിട്ടുപോലും എന്താണവസ്ഥ.
വൈദികരുടെ കാര്യമെടുക്കുക. പട്ടത്തിനുശേഷം ഏതെങ്കിലും ഇടവകയില്‍ കൊച്ചച്ചനായി നിയമിക്കപ്പെടുന്നു. ഇടവകയിലെ
ഏത് കല്യാണത്തിന്റേയും സദ്യയിലെ മൃഷ്ടാന്ന വിഭവങ്ങള്‍ കഴിക്കേണ്ടി വരുന്നു. മുറിയില്‍ സ്വന്തമായി ലാപ്‌ടോപ്പും ഇന്റര്‍നെറ്റ് കണക്ഷനും. തുറന്ന ലോകവും തുറന്ന കാഴ്ചകളും. ഇതിനു പുറമേ സ്ത്രീകളുടെ സാന്നിദ്ധ്യം. (നമുക്കൊക്കെ ഒരു സ്ത്രീ എത്തരക്കാരിയാണെന്നറിയാന്‍ എന്താ മാര്‍ഗ്ഗം. കുമ്പസാരം ഉള്ള കാലത്തോളം അവര്‍ക്കിത് എളുപ്പമാ.) ഇത്രയും അനുകൂലമായ സാഹചര്യങ്ങളില്‍ എന്തെങ്കിലും സംഭവിച്ചാല്‍ എങ്ങനെ കുറ്റം പറയാനാവും.
ഒന്നു കൂടി . ശൈശവം, ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം എന്നീ ഓരോ ഘട്ടങ്ങളും പിന്നിടുന്ന മനുഷ്യ ജീവിതത്തില്‍, അതതു ഘട്ടങ്ങളില്‍ അതതു ഘട്ടങ്ങളുടെ സവിശേഷതകള്‍ പ്രകടിപ്പിക്കാന്‍ കഴിയാതെ വന്നിട്ടുണ്ടെങ്കില്‍ പിന്നീടുള്ള ഘട്ടങ്ങളില്‍ അവ പ്രകടിപ്പിക്കും. വൈദികരെന്നല്ല പലരേയും സംബധ്ധിച്ച് ഇത് ബാധകമാണ്
യൂറോപ്യന്‍ നാടുകളിലും അമേരിക്കയിലും പുരോഹിതരില്‍നിന്നും ലൈംഗികപീഡനം അനുഭവിച്ചവരുടെ കഥകള്‍ ഏറെ കേള്‍ക്കുന്നു.
ReplyDeleteസത്യമായിട്ടുള്ളതും അല്ലെങ്കില്‍ പത്രവാര്‍ത്തകളുടെ വളച്ചൊടിക്കലുമാകാം. വത്തിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയെന്നതില്‍ ഇത്തരം ചൂടുള്ള വാര്‍ത്തകള്‍ ഇരട്ടിച്ചു പ്രസിദ്ധീകരിക്കുവാന്‍ യഹൂദ വാര്‍ത്താ മാധ്യമങ്ങള്‍ മത്സരത്തിലാണ്.ലോകത്തിന്‍റെ പത്ര മാധ്യമങ്ങള്‍ കൂടുതലും ഇന്ന് യഹൂദന്റെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് സത്യം എത്രമാത്രമെന്നു നിഷ്പഷമായി ചിന്തിച്ചേ മതിയൂ.
നൂറു കണക്കിന് കുട്ടികളെ പുരോഹിതര്‍ പീഡിപ്പിച്ച കഥകളെല്ലാം വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചു.
സോദം ഗോമോരായിലെ നാശംപോലെ ഇന്നു പുരോഹിതലോകം മറ്റൊരു സോദം ഗോമാരോയിലേക്ക് വീണു പതിക്കുന്നത് കാണുമ്പോള്‍ 'വിനാശ കാലേ വിപരീത ബുദ്ധി' എന്ന
പഴയ മലയാളത്തിന്‍റെ ശൈലിയാണ്‌ഓര്‍മ്മ വരുന്നത്. വാര്‍ത്തകള്‍ക്ക് പുരോഹിതരെ പിടികിട്ടാത്ത മറ്റൊരു പ്രസ്ഥാനമാണ് പാസ്ട്രല്‍കൌണ്സിലിംഗ്.
ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ക്കായുള്ള കൌണ്‍സില്‍ കൊണ്ടുദേശിക്കുന്നത്, തങ്ങളുടെ പ്രശ്നങ്ങള് തീര്‍ക്കുവാന്‍ പുരോഹിതരുടെ സഹായവും അവരുടെ
ബുദ്ധി ഉപദേശത്തിനുമാണ്. ഇത്തരം അവസരങ്ങളും പുരോഹിതര്‍ മുതലാക്കാറുണ്ട്. ചിലപ്പോള്‍ ദമ്പതികളുടെ വൈവാഹിക ബന്ധം തകര്‍ത്തു പുരോഹിതര്‍ സ്ത്രീയെ സ്വന്തമാക്കിയ കഥകളുമുണ്ട്. കേരളത്തില്‍ ഈ പടര്‍ച്ച വ്യാധി പടര്‍ന്നുവോയെന്നു അറിയത്തില്ല. l
കോടതിയില്‍വന്ന ഒരു പുതിയ കേസ് വളരെ കൌതുകമായിരിക്കുന്നു. വൈവാഹികബന്ധം ഭാര്യ ഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ ഒത്തുപോകുവാന്‍ സാധ്യമല്ലെങ്കില്‍ വേര്‍പെടുത്തുന്നതില്‍ പാപമില്ലന്നു ഒരു സ്ത്രീയെ കൌണ്‍സിലില്‍ കൂടി പുരോഹിതന്‍ ഉപദേശിച്ചുപോലും. ഇന്നാട്ടില്‍ ഡോക്റ്റര്‍മാരും വക്കീലന്മാരും തെറ്റായി ഉപദേശംനല്‍കിയാല്‍
അവര്‍ക്ക് മാള്‍പ്രാക്ടീസ് എന്ന ഒരു ഇന്‍ഷുറന്‍സ് വഴി നഷ്ടപരിഹാരം നല്‍കേണ്ടിവരും. അതുപോലെ തൊട്ടതിനും പിടിച്ചതിനുമൊക്കെ പലതരം ഇന്‍ഷുറന്‍സ് ഉണ്ട്. എന്നാല്‍ പാസ്റ്റര്‍ കൌണ്‍സിലില്‍ വഴിതെറ്റിക്കുന്ന പുരോഹിതര്‍ക്കെതിരെ
നഷ്ടപരിഹാരം ഫയല്‍ചെയ്യാന്‍ നിയമമില്ല. ഈ കേസില്‍ കോടതി ഇപ്പോള്‍ നിയമപരമായ
വശങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നു.നോക്കണേ, കാലം മാറിയപ്പോള്‍ വിതക്കുന്നതു കൊയ്യാന്‍ പുരോഹിതര്‍ക്ക് അവസരംകുറയുന്നു.