Translate

Wednesday, November 16, 2011

മെത്രാന്മാരേ നിങ്ങള്‍ സൂക്ഷിച്ചോളൂ

ഈ അടുത്തകാലത്ത് ലോകപ്രസിദ്ധമായ പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ (Penn State University) പണ്ടത്തെ അസിസ്റ്റന്റ് ഫുട്‌ബോള്‍ കോച്ച് ജെറി സാന്‍ഡസ്‌കിയെ (Jerry Sandusky) കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പേരില്‍ പോലീസ് അറസ്റ്റുചെയ്യുകയുണ്ടായി. സാന്‍ഡസ്‌കി കുട്ടികളെ പീഡിപ്പിക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്ന പ്രധാന കോച്ച് ജോ പാറ്റര്‍നോയെയും ( Joe Paterno) യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഗ്രഹാം സ്പാനിയര്‍നെയും (Graham Spanier) യൂണിവേഴ്‌സിറ്റിയുടെ ട്രസ്റ്റികള്‍ ഉടന്‍ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. അവര്‍ രണ്ടുപേരും തക്കസമയത്ത് വേണ്ട നടപടികള്‍ സ്വീകരിക്കുകയോ പോലീസില്‍ വിവരം അറിയിക്കുകയോ ചെയ്യാതിരുന്നതിനാലാണ് ട്രസ്റ്റികള്‍ ഈ നടപടി സ്വീകരിച്ച് അവരെ ശിക്ഷിച്ചത്.
2002 മുതല്‍ അമേരിക്കയിലും അയര്‍ലാന്‍ഡിലും ആസ്‌ട്രേലിയായിലുമെല്ലാം കത്തോലിക്കാ പുരോഹിതരുടെ നൂറുകണക്കിന് ലൈംഗിക-ബാലപീഡനക്കേസുകള്‍ വെളിച്ചത്തു വന്നു. പുരോഹിതര്‍ ലൈംഗികമായി കുട്ടികളെ ദുരുപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും മെത്രാന്മാര്‍ ആ വിവരം അറിയിക്കുകയോ കുട്ടികളുടെ സംരക്ഷണത്തിനായി എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. പകരം അത്തരം പുരോഹിതരെ ഒരിടവകയില്‍നിന്ന് മറ്റ് ഇടവകകളിലേക്ക് സ്ഥലംമാറ്റം നല്കുകയാണ് ചെയ്തത്. മെത്രാന്മാരുടെ ചെയ്തികള്‍ വെളിച്ചത്തു വന്നപ്പോള്‍ ആ മെത്രാന്മാരെ മെത്രാന്‍സ്ഥാനത്തുനിന്നു നീക്കംചെയ്ത് മാര്‍പ്പാപ്പാ അവരെ ശിക്ഷിച്ചതായി നാമാരും കേട്ടില്ല. എന്നുമാത്രമല്ല, കൂടുതല്‍ പ്രശ്‌നം സൃഷ്ടിച്ച ബോസ്റ്റണ്‍ അതിരൂപതാ മെത്രാപ്പോലീത്തായായ കര്‍ദിനാള്‍ ബര്‍നാര്‍ഡ് ലോയ്ക്ക് സ്ഥാനക്കയറ്റം നല്കി വത്തിക്കാനിലേക്കു കൊണ്ടുപോകുകയാണ് ചെയ്തത്! സിവില്‍ സൊസൈറ്റിയില്‍നിന്നു കിട്ടുന്ന നീതിപോലും ദൈവത്തിന്റെ വികാരിയില്‍നിന്നു ലഭിക്കുന്നില്ലാത്തത് അപലപനീയമല്ലേ?
കുട്ടികള്‍ പഠിക്കാന്‍ പോകുന്നത് അവരുടെ ജീവിത താത്പര്യങ്ങള്‍ പര്യവേഷണം നടത്തുന്നതിനും ജീവസന്ധാരണത്തിനുള്ള മാര്‍ഗം കണ്ടുപിടിക്കുന്നതിനും സാമൂഹികവും ബൗദ്ധികവും ആധ്യാത്മികവുമായ വളര്‍ച്ചയ്ക്കും വേണ്ടിയാണ്, അവര്‍ക്കു പരിശീലനം നല്കുന്നവരില്‍നിന്ന് ക്രൂരമായ ലൈംഗിക പീഡനവിധേയരാകാനല്ല. പള്ളിയാരാധനാപരമായ സഹായത്തിന് മാതാപിതാക്കള്‍ കുട്ടികളെ വിടുന്നത് ദൈവാനുഭവത്തില്‍ വളരാനാണ്, പുരോഹിതരാല്‍ പീഡിപ്പിക്കപ്പെടാനല്ല. ഇത്തരം സംഭവങ്ങള്‍ പോലീസിലറിയിക്കാന്‍ നിയമം ഞങ്ങളെ നിര്‍ബന്ധിക്കുന്നില്ലെന്ന് ഒരു യൂണിവേഴ്‌സിറ്റി പ്രസിഡന്റോ മെത്രാനോ പറയാന്‍ പാടില്ല. കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ അവര്‍ എപ്പോഴും കടപ്പെട്ടവരാണ്.
ഈ അടുത്ത കാലത്ത് കാന്‍സാസ് സിറ്റി - സെന്റ് ജോസഫ്‌ (Kansas City - St. Joseph) കത്തോലിക്കാ രൂപതാ മെത്രാന്‍ റോബര്‍ട്ട് ഫിന്നിനെ (Bishop Robert Finn) ജാക്‌സണ്‍ കൗണ്‍ടി ഗ്രാന്‍ഡ് ജൂറി ശിക്ഷാര്‍ഹമായ കുറ്റകൃത്യത്തിന് (misdemeanor) കുറ്റപത്രം നല്കുകയുണ്ടായി. പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും അദ്ദേഹം ആ വിവരം പോലീസില്‍ അറിയിക്കാതിരുന്നതാണ് കുറ്റപത്രം നല്കാന്‍ കാരണം. മെത്രാന്മാര്‍ സൂക്ഷിച്ചില്ലെങ്കില്‍ കോടതിയിലും ജയിലിലും കയറേണ്ടിവരുമെന്നതിന്റെ സൂചനയാണിത്. സഭയ്ക്കു പണമുണ്ടെങ്കിലും എല്ലാ ജഡ്ജിമാരെയും വിലയ്ക്കു കിട്ടണമെന്നില്ല. അഥവാ ജഡ്ജിമാരെ വിലയ്ക്കു കിട്ടിയാല്‍ത്തന്നെയും എങ്ങനെ കര്‍ത്താവീശോമിശിഹായെ വിലയ്ക്കു വാങ്ങിക്കാന്‍ കഴിയും?
അതുകൊണ്ട് മെത്രാന്മാരേ നിങ്ങള്‍ സൂക്ഷിച്ചോളൂ.
ചാക്കോ കളരിക്കല്‍

5 comments:

  1. Power has gone into the heads of these bishops and cardinals and they believe that though all are equal before law, they are more equal. They are too dumb to note the changes that are happening right under their nose. They will soon learn, the hard way.

    Get ready, you clowns in cassocks!

    ReplyDelete
  2. I would be interested if in any of the thousands of parishes, at least one priest takes up this subject and explain it to the faithful, how such things happen and what precautions the parents on their part should be taking now. They should know that this has a long tradition in the holy church and that it can happen to any of the sheep; that there are young and old shepherds around, who don't hesitate to kill and make a tasty soup of the little lambs in their custody!

    ReplyDelete
  3. ബഹുജന ധാര്‍മ്മികരോഷമുണര്‍ത്തുന്ന പുരോഹിതലൈംഗികവാഴ്ച ഇന്ന് ലോകദിനപത്രങ്ങളുടെ പ്രധാന വാര്‍ത്തകളാണ്. എല്ലാ കുറ്റകൃത്യങ്ങളും വത്തിക്കാനും കര്‍ദ്ദിനാള്‍ മെത്രാന്‍സമിതികളും മൂടി വയ്ക്കുന്നുവെന്നാണ്‌ സത്യം. അങ്ങനെയെങ്കില്‍ ഇതിനു ഒരു വിരാമം ഇടുവാന്‍ അന്തര്‍ദേശിയ കോടതികള്‍ക്ക് സാധിക്കുകയില്ലേ? അനേക
    വൈദികകുറ്റവാളികളെ അമേരിക്കയിലും യുറോപ്പിലും നിയമത്തിന്‍റെ മുമ്പില്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ നമ്മുടെ കൊച്ചുകേരളത്തിന്‍റെ ഈ വൈദികതേരോട്ടം അധികമാരും അറിയുന്നില്ല. അറിഞ്ഞാല്‍
    ഇവിടത്തെ പുരോഹിതര്‍ അപ്പോള്‍തന്നെ അതിനു ഇരകളാകുന്നവരുടെ വായ്‌ അടപ്പിക്കും. വൈദികര്‍ തടിതപ്പി പോവുമെങ്കിലും ആ കുഞ്ഞുങ്ങള്‍ സമുദായം ഭ്രഷ്ട് കല്‍പ്പിക്കുന്നതുകാരണം പുറത്താരോടും പറയുകയുമില്ല. ഇന്ന് കേരളത്തിലെ വൈദികര്‍ നടത്തുന്ന സ്കൂളുകളിലും ഹോസ്റ്റലുകളിലും അനാഥശാലകളിലും ഇത്തരം ഹീനപ്രവര്‍ത്തികള്‍ സാധാരണമാണ്.
    ദൈവത്തിന്‍റെ കരങ്ങളിലാണ് കുഞ്ഞുങ്ങളെ എല്പ്പിക്കുന്നതെന്ന് പാവം മാതാപിതാക്കള്‍ വിശ്വസിക്കുന്നു. ബാലരതികള്‍ക്ക് കീര്‍ത്തികേട്ട കഴിഞ്ഞ കാലത്തെ പല പ്രശസ്തരായ വൈദികരെ നേരില്‍ അറിയാം. അവരില്‍ കലാലോകത്തും സംഗീത ലോകത്തും എല്ലാക്കാലവും അറിയപ്പെട്ടവരെയും, കാഞ്ഞിരപ്പള്ളി, മാന്നാനം ദേവഗിരി കോളേജുകളില്‍ അധ്യാപകനും പിന്നീട് പ്രിന്‍സിപ്പാളും പ്രിയോര്‍ ജനറലായവരെയും അറിയാം. ബിഷപ്പുമാരും
    വൈദിക മേലാധികാരികളും അക്കാലകഥകള്‍ മുടിവെച്ചത് കാരണം അവരൊക്കെ ചരിത്രത്തിന്‍റെ സ്മാരകങ്ങളായി തീര്‍ന്നു. ഇവരില്‍ ഒരാളെയും കൂടാതെ മറിയക്കുട്ടി കൊലക്കേസില്‍ കൊലക്കയറില്‍നിന്നും രക്ഷപ്പെട്ട ഓണംകുളത്തച്ചനെയും പുണ്യാളന്മാര്‍
    ആക്കുന്ന നെട്ടോട്ടത്തിലാണ് ഇന്ന് കേരളത്തിലെ ബിഷോപ്പുമാര്‍.

    ReplyDelete
  4. muzhutha ottayudupp darichal manushyante swabhavam maarumo enkil enikkum orennam thaippikkanam. kakka kulichaal kokkaakumo!

    Kuriakose Elias 9605392401

    ReplyDelete
  5. Edaa Kuryaakkowe, nee muzhuttha ottayuduppittaalum pinneyum moonnu muzham nintethu weliyil thoongi kidakkum....Ninakku pattiyathu "T" aakruthiyululla oru soothram thyippikkaan pattum.Awane murukke udutthaal mathi.ee Achanmaar ee muzhuttha uduppidunnathu enthinaanna nee wichaarichathu? Aware aarenkilum odichaal udutthirikkunnathu parinju pokaathirikkunnathinaa ,Kuriyaakkocha.Allenkil aduttha palleele vikaariyodu chodichaalariyaam.

    ReplyDelete