Translate

Friday, November 25, 2011

പ്രതിമാസ ചര്‍ച്ചാപരിപാടി - ഉദ്ഘാടനവും ആദ്യചര്‍ച്ചയും

കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം (KCRM) 
(Reg.No.K.152/10), P.B. No.76, തറക്കുന്നേല്‍ ബില്‍ഡിംഗ്‌സ്, പാലാ, കോട്ടയം 686 575


നവീകരണപ്രസ്ഥാനത്തിലെയും സ്‌നേഹവാണിയിലെയും ബഹുമാന്യ സുഹൃത്തുക്കളേ,

'കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാന'(KCRM)ത്തിന്റെ ആഭിമുഖ്യത്തില്‍ , പ്രതിമാസ ചര്‍ച്ചാപരിപാടി ആരംഭിക്കുകയാണ്. എല്ലാ മാസത്തെയും 4-ാമത്തെ ഞായറാഴ്ച ഉച്ചയ്ക്ക് കൃത്യം 2 മണി മുതല്‍ , പാലാ മാര്‍ത്തോമ്മാ ചര്‍ച്ച് റോഡിലുള്ള 'ടോംസ് ചേമ്പര്‍' ഹാളിലാകും പരിപാടി. 
ആദ്യത്തെ അരമണിക്കൂര്‍ സംഘടനാകാര്യങ്ങളും ആനുകാലിക സഭാവിഷയങ്ങളും KCRM-ന്റെ ഇടപെടലുകളും സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതിനുള്ളതാണ്. തുടര്‍ന്ന്,    2.30 മുതല്‍ 5.30 വരെ  പ്രസക്തമായ ഏതെങ്കിലും വിഷയത്തെ അധികരിച്ചുള്ള ചര്‍ച്ചാസമ്മേളനം. 


പ്രതിമാസ ചര്‍ച്ചാപരിപാടിയുടെ ഉദ്ഘാടനവും ആദ്യചര്‍ച്ചയും 2011 നവം. 27 ഞായറാഴ്ച 2pm-ന് പാലാ ടോംസ് ചേമ്പറില്‍ നടത്തുന്നു. സ്‌നേഹവാണി മതസൗഹാര്‍ദ്ദവേദി ഡയറക്ടര്‍ റവ. ഡോ. ജെയിംസ് ഗുരുദാസ് (CMI) ആണ് ഉദ്ഘാടകന്‍.


ഇപ്രാവശ്യത്തെ മുഖ്യസംഘടനാകാര്യം  KCRM-ന്റെ ജിഹ്വയായി ഈയിടെ ആരംഭിച്ച 'അല്‍മായ ശബ്ദം' ബ്ലോഗാണ് (www.almayasabdam.blogspot.com). അതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ ബ്ലോഗിന്റെ നടത്തിപ്പുകാരില്‍ ഒരാളായ ശ്രീ ജോസാന്റണി (ജോ.സെക്രട്ടറി, KCRM) എല്ലാവരുമായി പങ്കുവയ്ക്കുന്നു. 

അതിനുശേഷം ആദ്യചര്‍ച്ചാപരിപാടിയായി റവ. ഡോ. ജെയിംസ് ഗുരുദാസ് രചിച്ച് പത്മശ്രീ കെ.ജെ. യേശുദാസ് പ്രകാശനം ചെയ്ത 'മോചന കാഹളം' എന്ന പുതിയ കവിതാസമാഹാരത്തിന്റെ വിപ്ലവാത്മകമാനം ചര്‍ച്ച ചെയ്യുന്നു. 


KCRM ചെയര്‍മാന്‍ ശ്രീ.കെ. ജോര്‍ജ് ജോസഫ് മോഡറേറ്റു ചെയ്യുന്ന ചര്‍ച്ചയില്‍ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനായ പ്രൊഫ.സി. മാമ്മച്ചന്‍ ഈ കവിതാഗ്രന്ഥത്തിലെ വിപ്ലവാത്മകമായ ആദ്ധ്യാത്മികദര്‍ശനത്തെ അനാവരണം ചെയ്തു മുഖ്യപ്രഭാഷണം നടത്തുന്നു. തുടര്‍ന്ന്, പ്രശസ്ത ചിന്തകനും കവിയുമായ പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം ഇതിലെ കവിതകളെ വിലയിരുത്തി സംസാരിക്കുന്നു. KCRM പ്രവര്‍ത്തകരും ഇതിലെ കവിതകളെ അവലോകനം ചെയ്തു സംസാരിക്കുന്നതാണ്. ചര്‍ച്ചയില്‍ പങ്കാളികളാകാന്‍ എല്ലാവര്‍ക്കും അവസരമുണ്ടായിരിക്കും. 


ഈ പരിപാടിയില്‍ പങ്കാളികളാകാന്‍ സ്‌നേഹവാണിയിലെയും നവീകരണ-പ്രസ്ഥാനത്തിലെയും എല്ലാ സുഹൃത്തുക്കളെയും വിമോചനചിന്തകളോട് ആഭിമുഖ്യമുളള ഏവരെയും ഹാര്‍ദ്ദമായി ക്ഷണിച്ചുകൊള്ളുന്നു!


സ്‌നേഹാദരപൂര്‍വ്വം


കെ.ജോര്‍ജ്ജ് ജോസഫ് കാട്ടേക്കര                     ജോര്‍ജ്ജ് മൂലേച്ചാലില്‍ 
(ചെയര്‍മാന്‍)   9747304646                                    (സെക്രട്ടറി) 9497088904


കുറിപ്പ്:

(1) 90 രൂപ വിലയിട്ടിരിക്കുന്ന 'മോചനകാഹളം' കവിതാസമാഹാരം പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് 50 രൂപായ്ക്ക് നല്‍കുന്നതാണ്.


(2) പാലായില്‍നിന്നു തൊടുപുഴയ്ക്കുള്ള റോഡില്‍ ആദ്യം വലത്തോട്ടു തിരിയുന്ന മാര്‍ത്തോമ്മാ ചര്‍ച്ച് ‌റോഡിലൂടെ 100 മീറ്റര്‍ നടന്നാല്‍ 'ടോംസ് ചേമ്പറി'ലെത്താം. ഹാള്‍ രണ്ടാം നിലയില്‍ .

No comments:

Post a Comment