ക്ലാവേര്‍ കോമഡി |
ഗുരുവായൂര്‍ കേശവന്റെ എടുപ്പോടെ ക്ലാവേര്‍കുരിശുള്ള കൂന്തന്‍ തൊപ്പിയുമായി അമേരികയിലേക്ക് പൌവത്തിലിന്റെ എഴുന്നുള്ളത്ത് ഏറെ ചിരിക്കാന്‍ വക തരുന്നതാണ്.
മെത്രാന് സിനടിന്റെ തിരുമാനപ്രകാരമുള്ള തൊപ്പി ഈ യാത്രക്ക് വേണ്ടന്ന് അദ്ദേഹം തീരുമാനിച്ചു. തനി റോമന്‍ കൂന്തന്‍ തൊപ്പി തന്നെ. അതില് ഭീമാകാരമായ ഒരു ക്ലാവര് കുരുശും. അമേരിക്കയിലെ Garland പള്ളി വെന്ചെരിപ്പിനു വരുന്നു എന്ന രഹസ്യവാര്‍ത്ത പരസ്യമാണ്.
ഈ തൊപ്പിയുമായി എത്തുന്ന പവ്വത്തിലിനുള്ള വരവേല്പ് നമുക്ക് കുസൃതിയോടെ ഇരുന്നു കാണാം.
ചാക്കോ കളരിക്കല്
പഴഞ്ചനായ ദൈവവചനങ്ങള്‍ പുല്ലാക്കി ചെങ്കോലും കിരീടവും ധരിച്ചുവരുന്ന ആ രാജാധിമന്നനെ കൊട്ടും കുരവയുമായി പല്ലക്കില്‍ എഴുന്നള്ളിച്ചു സ്വാഗതം ചെയ്യുവാന്‍ അമേരിക്കയിലെ സ്വവര്‍ഗഭോഗികളായ സീറോപുരോഹിതര്‍ കാത്തിരിക്കുന്നുവെന്നും കേള്‍ക്കുന്നു. ഇത്രയുംകാലം നിയമത്തിന്‍റെ ഊരാകുരുക്കില്‍നിന്നും അവരെ രക്ഷിച്ച പിതാവല്ലേ. വിശുദ്ധ മത്തായുടെ സുവിശേഷം അദ്ധ്യായം ആറ്, വചനം ഏഴും അദ്ധ്യായം പതിനഞ്ചു വചനം
ReplyDeleteഎട്ടും ഒമ്പതും വായിക്കുന്നത് ആത്മീയ മക്കളെ വിലക്കിയിരിക്കുകയാണ് കേട്ടോ !!!. ഭുമിയില്‍ ആരെയും പിതാവെന്നു
വിളിക്കരുതെന്നു ആ ചുങ്കക്കാരന്‍ മത്തായി തോന്ന്യാസം പറഞ്ഞതുകൊണ്ടല്ലേ തോമ്മാശ്ലീഹായുടെ ക്ലാവര്‍ കുരിശും സുവിശേഷവുമേന്തി ആ സീറോ (Zero) തിരുമേനി തന്‍റെ പ്രജകളെ കാണുവാന്‍ മഹാബലി വരുന്നതുപോലെ അമേരിക്കയില്‍ എത്തുന്നത്. സാത്താന്‍റെ ആത്മാവാലുള്ള പ്രചോദനമാണ് കളരിക്കല്‍ ചാക്കോച്ചനും ആത്മായ
ശബ്ദവും, അവരുടെ ലേഖകരുമെന്ന് അവിടുന്ന് പ്രജകളോട് പറയും. ഓട്ടോഗ്രാഫില്‍ ദൈവത്തിന്‍റെ വചനം കുറിക്കുമോയെന്നു ഭയന്ന് ചില സിനിമാതാരങ്ങള്‍ പള്ളിയില്‍ കുളിംഗ് ഗ്ലാസ് ധരിക്കാറുണ്ട്. കുറ്റവാളികള്‍ കോടതിയില്‍ കുറ്റബോധംകൊണ്ട് തലയില്‍ തലമുണ്ട് ഇടാറുണ്ട്. ബിഷപ്പുമാര്‍ക്ക് കുപ്പായത്തിലെ രഹസ്യങ്ങള്‍
മറയ്ക്കുവാന്‍ കൂര്‍ത്ത തൊപ്പി ഒരു രക്ഷയാണ്. അലങ്കാരമാണ്. തിരുമേനി, പോക്കറ്റ് നിറയെ പണവുമായി മടങ്ങി പോവുന്നതല്ലേ കുറെ ഗര്‍ഭനിരോധഉറകള്‍ അമേരിക്കയിലെ ചില സീറോപുരോഹിതര്‍ക്ക് സമ്മാനിച്ചിട്ട് പോവൂ.
കാഞ്ഞിരപള്ളി ഇച്ചായന്‍ എഴുതുന്നത്
ReplyDeleteമക്കളെ അമേരിക്കയില്‍ പോയി കിടന്നു ക്ലാവര്‍കുരിശു എന്നും പറഞ്ഞു കുരയ്ക്കുവാന്‍ മാത്രമേ നിങ്ങള്ക് അറിയുള്ളു.
നിങ്ങളെല്ലാം വെറും ഡോളര്‍ കോവര്‍ കഴുതകള്‍ ആണെന്ന് നമ്മുടെ സൂപ്പര്‍ ബാവ പൌവതിലിനു അറിയാം.
ഇവിടെ ഇരുന്നു അങ്ങാടിയെകൊണ്ട് നിങ്ങളുടെ ഡോളര്‍ ചിലവാക്കി ഗാര്‍ലാന്റില്‍ ക്ലാവര്‍ കുരിശു വെപ്പിചില്ലേ ?
എന്നിട്ട് എന്തുണ്ടായി ? ഒരു കൊപ്പനും ചെറു വിരല്‍ പോക്കിയില്ല.
ആ മോന്‍ ആരാണെന്ന് നിങ്ങള്‍ക്ക് അറിയോ ?
കാഞ്ഞിരപള്ളി വെടിവീരന്‍ (ഡൈനാമിറ്റ്) അറുക്കകാരന്‍ മത്തായിച്ച്ചനുമായി ചേര്‍ന്ന്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവിനെ വെള്ളം കുടിപ്പിച്ചതാ പുള്ളി.
നിന്നെയൊക്കെ മയിലെണ്ണ തേച്ചു കുളിപ്പിച്ച് കഴുത്തേല്‍ ചരട് കെട്ടി ക്ലാവര്‍ കുരിശു തുക്കാന്‍ സൂപ്പര്‍ ബാവ പൌവത്തിലിന് അധികം സമയം വേണ്ടാ കേട്ടോ!
അതുകൊണ്ട് കരിംകൊടിയോ മുട്ടഏറു പ്രയോഗം കൊണ്ടോ യാതൊരു പ്രയോജനമുണ്ടാവില്ല.
ഒരു സീറോമലബാര്‍ വിവരംകെട്ടവന്‍ ചോദിച്ചു ഗീവര്‍ഗ്ഗിസ് രണ്ടാം ബാവ(ആലംഞ്ചേരി)യുടെ
കയ്യിലുള്ള തുണിയുടെ ചുവന്ന നിറത്തിന്റെ ഗുട്ടന്‍സ് എന്താണെന്ന്‍ ?
രക്തംവിയര്‍ക്കുന്ന ക്ലാവര്‍കുരിശില്‍ ചുവന്ന മഷിയല്ലാതെ വേറെ ഏതെങ്കിലും നിറത്തിലുള്ള മഷിഒഴിച്ചു കൊടുക്കനമെന്നാണോ നിയൊക്കെ ഉദ്ദേശിക്കുന്നത്? വിവരകേട് പറയരുത്.