Translate

Monday, November 21, 2011

'മാര്‍ത്തോമ്മായുടെ നിയമം' മാര്‍ പവ്വത്തിലിനു പിന്തുണ നല്‍കുക! (തുടര്‍ച്ച)

III

1997 ആഗസ്റ്റ് മാസത്തില്‍ ഓശാനമാസികയില്‍ പ്രസിദ്ധീകരിച്ചതും കാനോന്‍നിയമത്തിലെ കാണാച്ചരടുകള്‍ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമാണ് ജോസഫ് പുലിക്കുന്നേല്‍ എഴുതിയിട്ടുള്ള ഈ ലേഖനം

നമ്മുടെ പൈതൃകവും പാരമ്പര്യവുമായ മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗത്തിന്റെ അടിസ്ഥാനത്തിലുള്ള പള്ളി‘ഭരണസമ്പ്രദായം ഏതെന്ന് റവ.ഡോ. കൂടപ്പുഴ വ്യക്തമാക്കിയിട്ടുണ്ട്. പള്ളിയോഗത്തിന്റെ അധികാരങ്ങളെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതുന്നു: ''പള്ളിയുടെ ഭരണം നടത്തിയിരുന്നത് പള്ളിയോഗമാണ്. കുടുംബത്തലവന്മാരും തദ്ദേശവൈദികരും ഉള്‍പ്പെട്ട ഒരു യോഗമാണ് ഓരോ സ്ഥലത്തെയും പള്ളിഭരണം നടത്തിയിരുന്നത്. ഇടവകവൈദികരില്‍ പ്രായംചെന്ന ആളാണ് പള്ളിയോഗത്തിന്റെ അദ്ധ്യക്ഷന്‍. അദ്ദേഹം തന്നെയാണ് പള്ളിയിലെ മതകര്‍മ്മാനുഷ്ഠാനങ്ങള്‍ നിയന്ത്രിച്ചിരുന്നതും. പള്ളിയോഗം പള്ളിയുടെ ഭൗതികസ്വത്തുക്കളുടെ മാത്രമല്ല ഇടവകയിലെ ക്രിസ്തീയജീവിതം മുഴുവന്റെയും മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസുകള്‍ തീരുമാനിച്ചിരുന്നത് ഈ യോഗമാണ്. സഭാസമൂഹത്തില്‍നിന്ന് തത്ക്കാലത്തേയ്ക്ക് പുറന്തള്ളുവാന്‍ അധികാരവും യോഗത്തിനുണ്ടായിരുന്നു.

പ്രാദേശികതാത്പര്യമുള്ള വിഷയങ്ങളെപ്പറ്റി പല ഇടവകകളുടെ പ്രതിപുരുഷന്മാര്‍ ഒരുമിച്ചുകൂടി തീരുമാനമെടുത്തിരുന്നു. പൊതുതാത്പര്യമുള്ള കാര്യങ്ങള്‍ എല്ലാ ഇടവകകളിലെയും പ്രതിനിധികള്‍ ഒരുമിച്ചുകൂടിയാണ് തീരുമാനിച്ചിരുന്നത്'' (ഭാരതസഭാചരിത്രം - പേജ് 282).’’

മാര്‍ത്തോമ്മായുടെ നിയമമനുസരിച്ച് മെത്രാന്മാര്‍ക്ക് പള്ളിയുടെ സ്വത്തുക്കളുടെമേല്‍ യാതൊരധികാരവും ഉണ്ടായിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് റവ.ഡോ. കുറിയേടത്ത് ഇങ്ങനെ എഴുതുന്നു: ''മെത്രാന്മാര്‍ സമുദായത്തിന്റെ വക സമ്പത്തിന്റെ ഭരണകാര്യത്തില്‍ ഇടപെട്ടിരുന്നോ എന്ന ചോദ്യത്തിന് ചരിത്രകാരന്മാര്‍ ഏകകണ്ഠമായി പറയുന്നത് മെത്രാന്മാര്‍ ഇത്തരം അധികാരം പ്രയോഗിച്ചിരുന്നില്ല എന്നാണ്'' (Athourity in the Catholic Community, Page 86 - തര്‍ജ്ജമ സ്വന്തം).

ഒരു വ്യക്തിസഭയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഭാരത നസ്രാണിസഭയില്‍ , മാര്‍ത്തോമ്മായുടെ നിയമമനുസരിച്ച്, ഭൗതികഭരണത്തില്‍ പൂര്‍ണ്ണ അധികാരമുള്ള ഇടവകയോഗങ്ങളെ പുനഃസ്ഥാപിക്കുകയും മെത്രാന്മാര്‍ ആദ്ധ്യാത്മികതലത്തില്‍ മാത്രം അവരുടെ പ്രവര്‍ത്തനമണ്ഡലം ഒതുക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. നസ്രാണികളുടെ പാരമ്പര്യവും പൈതൃകവും മാര്‍ത്തോമ്മായുടെ നിയമമാണെന്ന മാര്‍ പവ്വത്തിലിന്റെ പ്രസ്താവനയെ ഒരു തീരുമാനമായി സിനഡ് അംഗീകരിക്കണം. അതിനായി സഭയ്ക്കുള്ളില്‍ തീവ്രമായ ബോധവല്‍ക്കരണശ്രമങ്ങള്‍ ആവശ്യമാണ്.

(അവസാനിച്ചു)

3 comments:

  1. എന്തെല്ലാം കള്ളങ്ങളാണ് അഭിവന്ദ്യ പവ്വത്ത്തിരുമേനി എഴുതി കൂട്ടിയിരിക്കുന്നത്. മാര്‍ത്തോമ്മാ എന്ത് നിയമങ്ങളാണ് സഭയ്ക്കു കൊടുത്തത്. ക്രിസ്തുസഭയെന്നാല്‍ യേശുവിന്‍റെ നിയമങ്ങളാണ്. പവ്വത്തിന്‍റെയും സീറോമലബാറിലെ മെത്രാന്മാരുടെയും സൃഷ്ടിയായ തോമ്മാശ്ലീഹായുടെ പാരമ്പര്യനിയമങ്ങള്‍ പാലിക്കുന്നവര്‍ എങ്ങനെ യേശുവിന്‍റെ അനുയായികളാകും. മാര്‍തോമ്മായുടെ കാലത്തുണ്ടായിരുന്ന എന്തെങ്കിലും തോമ്മാനിയമങ്ങളോ മാനുസ്ക്രിപ്ടോ പവ്വത്തിന്‍റെ ഗ്രന്ഥപുരയില്‍ സുക്ഷിച്ചുവെച്ചിട്ടുണ്ടോ? എങ്കിലത് കേരളായൂണിവേഴ്സിറ്റി മാനുസ്ക്രിപ്റ്റ് വകുപ്പിന് നല്‍കിയാല്‍ ഭാവിതലമുറകള്‍ക്ക് പ്രയോജനമാകുമായിരുന്നു. ഇന്ന് നിലവിലുള്ള ബൈബിളിന്‍റെ വിവര്‍ത്തനങ്ങള്‍തന്നെ നാലാംനൂറ്റാണ്ടിലാണ് കണ്ടെടുത്തത്. അവ്യക്തത നിറഞ്ഞ ക്രിസ്ത്യന്‍ചരിത്രം കേരളത്തിലെ മെത്രാന്മാരും അച്ചന്‍മാരും ഒത്തുചേര്‍ന്ന് കൂടുതല്‍ വികൃതമാക്കികൊണ്ടിരിക്കുകയാണ്.
    മാര്‍തോമ്മായുടെ കാലത്ത് കേരളം ആദിവാസികള്‍ മാത്രം വസിച്ചിരുന്ന ഭൂപ്രദേശങ്ങളായിരുന്നു. പാരമ്പര്യവാദിയായ പവ്വത്ത്തിരുമേനി ഒരു ആദിവാസിമെത്രാന്‍റെ പിന്‍തലമുറക്കാരന്‍ ആകുവാന്‍ ആഗ്രഹിക്കുമോ?
    കുടുംബകൂട്ടായ്മകള്‍ മാര്‍തോമ്മായുടെ കാലത്ത് ആദിവാസികളുടെയും പറയരുടെയും ഇടയില്‍
    ഉണ്ടായിരുന്നു. അവരുടെ നേതാവിനെ മെത്രാനെന്നല്ല മൂപ്പനെന്നാണ് വിളിച്ചിരുന്നത്. അവരുടെ പാരമ്പര്യ സംസ്കാരങ്ങള്‍ ഇന്നും സീറോ മലബാര്‍ക്രിസ്ത്യാനികളുടെയിടയിലും ക്നനായി ക്രിസ്ത്യാനികളുടെയിടയിലുമുണ്ട്. കൈക്കാരന്‍ എന്ന പദപ്രയോഗം ആദിവാസികളായ പറയജാതിയില്‍ നിന്നും വന്നതാണ്. എന്തുകൊണ്ടു ബ്രാഹ്മണഭാഷയായ അധികാരിയെന്നു സിറിയന്‍ ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്നില്ല? പവ്വത്ത്തിരുമേനി എസ്‌. ബി കോളേജില്‍ വൈദികനായി ന്യുമാന്‍ഹോസ്റ്റലിന്‍റെ വാര്‍ഡന്‍ ആയിരുന്നകാലത്ത് ഈ ഹോസ്റ്റല്‍ കാഞ്ഞിരപ്പള്ളിയിലെയും കുട്ടനാട്ടിലെയും പണക്കാര്‍ക്കും പാരമ്പര്യകുടുമ്പത്തില്‍പ്പെട്ടവര്‍ക്കും മാത്രമുള്ളതായിരുന്നുവെന്നു ബന്ധുജനങ്ങളില്‍ നിന്നും സുഹുര്‍ത്തുക്കളില്‍നിന്നും കേട്ടിട്ടുണ്ട്. പാരമ്പര്യത്തിന്‍റെ പേരുംപറഞ്ഞു കോഴിയിറച്ചിയും കാളയിറച്ചിയും തിന്നു മെത്രാന്‍രാജമന്ദിരത്തില്‍ വാണരുളിയ ഈ ബ്രാഹ്മണക്രിസ്തീയപുരോഹിതന്‍
    ഏന്തേ മുക്കവരോടോപ്പം ജീവിച്ചു കുരിശുമരണം പ്രാപിച്ച യേശുദേവനെ അധിക്ഷേപിക്കുന്നു?

    ReplyDelete
  2. Well said, Mr.Padannamakel!

    We have a totally dark period of about 1000 years so that anyone can bluff and get away with anything. And with so many willing victims, ready to believe any nonsense coming out of the priests, they are vying with each other in inventing new lies. Sorry, Holy Lies. Powathel is just one of them.

    ReplyDelete
  3. If Powathil was serious on his words,he would have stood for the 'Rule of Thomas' in the church. But actually he was a slave to Vatican, surrendering the Church with all its belongings and rich heritage to a foreign nation.He is the apostle of Chaldeanisation.He put the Manichean Cross as Marthoma Cross, which started up fight between the Changanasery belt and Ernakulam group. He was trying to be in the good book of Vatican and thus to nourish his future and flourish his position in the hierarchy. Unfortunately his strategy did not work well. So, desperate Powathil is kicking and barking towards the community which raised him to the present position as well as to the society putting the laymen in a miserable condition. Pressure is mounting on the community and making other groups more aggressive. So, don't fall into the trap of Powathil.

    ReplyDelete