Translate

Wednesday, December 5, 2012

പ്രജാപതി


സ്വതന്ത്ര ചിന്തകനും, കൃഷ്ണനും അറിയുവാന്‍.

ഹൈന്ദവ മതത്തെ അവഹേളിച്ചതായി , വായിച്ചപ്പോള്‍ എനിക്കും തോന്നി . ക്ഷെമ  ചോദിക്കുന്നൂ . അങ്ങിനെ മനസ്സില്‍ കരുതിയതല്ല. സംസ്കൃതം എന്നല്ല ഇതു ഭാഷയുപയോഗിച്ചാലും, നല്ലത് തന്നെ. എന്നാല്‍ ഏതു ഭാഷയാണെങ്കിലും ഭോഷ്ക്ക് ഭോഷ്ക്കല്ലാതാകില്ല.

താങ്കള്‍ മനസിലാക്കിയ പ്രജാപതിയെ ഒന്ന് വിശധീകരിക്കാമോ? അമ്മൂമ്മ കഥകളല്ലാതെ , ഋഗ്വേദത്തിലെ പത്താം മണ്ഡലം, തൊണ്ണൂറാം സൂക്തം(മൊത്തം പതിനാറു ശ്ലോഹങ്ങള്‍ മാത്രം)  , പുരുഷ സൂക്തവും , ശതപത ബ്രാഹ്മണവും, ഋഗ്വേദത്തിന്റെ വ്യാഖ്യാനമായ ആയിതരെഹ ബ്രാഹ്മണവും (ഇവിടെ സ്വന്തം മകളെ കണ്ടു ഭ്രമിച്ചു ,മകളുമായി അവിഹിത ബന്ധം പുലര്‍ത്തിയ പ്രജപതിയെ ദേവന്മാര്‍ കൊല്ലുന്നത് എങ്ങിനെ യേശുവിനു യോജിക്കും) , ബ്രുഹതാരണ്യ ഉപനിഷത്തും  ഉദ്ധരിച്ചു പഠിപ്പിക്കണം. എല്ലാവര്ക്കും പഠിക്കാമല്ലോ?

അത് കണ്ടിട്ട് ഞാന്‍ എന്റെ എളിയ അഭിപ്രായം പറയാം.

ഋഗ് വേദത്തിലെന്നല്ല , ഒരു ഹൈന്ദവ വേദത്തിലും ഇല്ലാത്ത പല ശ്ലോഹങ്ങള്‍ , വേദത്തിലെയാനെന്നു പറഞ്ഞു ഹൈന്ധവരെയും , ക്രിസ്ത്യാനികളെയും , എല്ലാവരെയും പറ്റിക്കയല്ലായിരുന്നോ ഇവരെല്ലാം. സംസ്കൃതം അറിയാത്ത എന്നെപ്പോലുള്ള പാവങ്ങള്‍ ഇതുകെട്ടതെ ഇതെല്ലാം ശരിയെന്നു ധരിച്ചുവശായി.ഇതില്‍ മൂന്നു ശ്ലോഹങ്ങള്‍ വേദങ്ങളില്‍  ഉള്ളതും ബാക്കിയുള്ളവ അവര്‍ തന്നെയുണ്ടാക്കിയതുമാണ്.

ഞാന്‍ പറയുന്നത് പോകട്ടെ , ഹിന്ദുത്വത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ശാസ്ത്രഞ്ജന്‍   ശ്രീ  ഡോക്ടര്‍  എന്‍ .ഗോപാല കൃഷ്ണന്‍ പ്രാപതിയെപ്പറ്റിപറയുന്നതും , ക്രിസ്തുവിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ബാലന്‍ മാഷിനെയും  ശ്രദ്ധിക്കുക ( ചില   കാര്യങ്ങളില്‍ എനിക്ക് അവരോട്  വിയോജിപ്പുണ്ട് എങ്കിലും അവരുടെ അറിവിനെയും, വ്യക്തിത്വത്തെയും  ഞാന്‍ ബഹുമാനിക്കുന്നൂ.).രണ്ടു പേരും പ്രജാപതി ബൈബിളിലെ യേശുവല്ല എന്ന് സമ്മതിക്കുന്നൂ.
താഴെ Utube ലിങ്ക് കൊടുക്കുന്നൂ.
Prajapathi 1
http://www.youtube.com/watch?v=AhPZWJbg5pw

Prajapathi 2
http://www.youtube.com/watch?v=FXSHvVaP7bE


Prajapathi 3
http://www.youtube.com/watch?v=ZpEF42CGTnI


Gopala krishnan 1
http://www.youtube.com/watch?v=r0bgbVQW9Bw


ഇത് എപ്പോള്‍ വേണമെങ്കിലും  ബ്ലോഗുടമക്ക്  നീക്കം ചെയ്യാന്‍  അനുവാദം ഉണ്ടായിരിക്കുന്നതാണ്.


 

3 comments:

  1. സ്നേഹമുള്ള പിപ്പിലാഥന്‍,
    ബലമുള്ള ഒരു വിഷയം മാന്യമായ ഒരു ചര്ച്ചവക്ക് കൊണ്ടുവന്ന എല്ലാവരും അഭിനന്ദനം അര്ഹി്ക്കുന്നു. പ്രജാപതിയെ മുരിങ്ങൂര്‍ നിന്ന് എന്നേ ഇറക്കി വിടേണ്ടതായിരുന്നു. കുറെ വര്ഷിങ്ങള്ക്കുയ മുമ്പ് ഏതോ ആവശ്യത്തിനുവേണ്ടി ഞാനൊരു ലേഖനം തയ്യാറാക്കി അഭിപ്രായം അറിയാന്‍ എന്റെ സുഹൃത്ത് മാത്യു തറക്കുന്നേലിനു അയച്ചു കൊടുത്തു. ആയിടക്ക് ഒരുപാട് മലയാളം ഗ്രന്ഥങ്ങള്‍ വായിച്ചുകൂട്ടുമായിരുന്നു ഞാന്‍. സംസ്കൃത അദ്ധ്യാപകനെന്നും, ജ്ഞാനിയെന്നും, അടിയുറച്ച യേശു ശിഷ്യനെന്നുമൊക്കെ മറ്റുള്ളവര്ക്ക്ു തോന്നത്തക്ക രിതിയില്‍ സ്വയം പരിചയപ്പെടുത്തിയ ഒരു റാന്നിക്കാരന്‍ പ്രജാപതിയെപ്പറ്റി എഴുതിയ ഒരു പുസ്തകത്തില്‍ നിന്ന് ഋഗ്വേദത്തിലെ ഒരു ശ്ലോകം എന്റെര ലേഖനത്തില്‍ ഞാന്‍ ഉപയോഗിച്ചിരുന്നു. പിറ്റേ ആഴ്ച ഞാന്‍ മാത്യു സാറിന്റെ വിട്ടില്‍ ചെല്ലുമ്പോള്‍ അദ്ദേഹം ഋഗ്വേദവും തുറന്നുവെച്ചിരിക്കുകയാണ്. ഞാന്‍ സൂചിപ്പിച്ച ശ്ലോകം ഇതിലെവിടെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സത്യത്തില്‍ ഞാന്‍ വല്ലാതെ വിയര്ത്തു പോയി; ഇത്തരം കൊച്ചു കൊച്ചബദ്ധങ്ങള്‍ ഇതിനു മുമ്പും പറ്റിയിട്ടുണ്ടായിരുന്നു. അന്ന് നിര്ത്തിതയതാണ് മലയാളം പ്രബോധന ഗ്രന്ഥങ്ങളുമായുള്ള എന്റെഞ ബന്ധം. പിന്നിട് മനസ്സിരുത്തി വായിച്ച രണ്ടു പുസ്തകങ്ങള്‍ ശ്രി. സാക് നെടുങ്കനാല്‍ എനിക്ക് സമ്മാനം തന്ന രണ്ടു കൃതികളായിരുന്നു - അതിലാകട്ടെ അദ്ദേഹത്തിന്റെള ഹൃദയവും മനസ്സും കൊത്തിനുറുക്കി പാകം ചെയ്തെടുത്ത ഏറെ മുത്തുകളുമുണ്ടായിരുന്നു.
    വാസ്തവത്തില്‍ ക്രിസ്തുവും കൃഷ്ണനും ഒന്നാണെന്നുകൂടി പ്രജാപതി വിഭാഗക്കാര്‍ കരുതുന്നതുകൊള്ളാം – രണ്ടു പേരുടെ പേരിലും ‘കൃ’ ഉണ്ടല്ലോ.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. യേശു സമ്പൂര്‍ണ്ണ ഗുരു എന്ന് പറഞ്ഞ ഒരു സ്വാമിയെ പുന്നത്തറയും സ്പോന്‍സര്‍ ചെയ്തു പൊക്കി കൊണ്ട് നടക്കുന്നുണ്ട് , പ്രജാപതി വന്ന കാലം ഓര്‍ത്തു നോക്കൂ , രണ്ടായിരത്തില്‍ ലോകം മുഴുവന്‍ ക്രിസ്തു മതം സ്വീകരിക്കുന്നതിന്റെ മുന്നോടി ആയി വന്ന ഒരു കള്ള കാമ്പെയിന്‍ ആയിരുന്നു അത് .
    അരവിന്ദാക്ഷമേനോന് അത് കൊണ്ട് നല്ല ഗുണം ഉണ്ടായിട്ടുണ്ട് .
    ഇവ മാത്രമല്ല പ്രിയ പിപ്പിലാഥ , നമ്മളെ സഭാധികാരികള്‍ പറഞ്ഞു പഠിപിച്ച മിക്ക കാര്യങ്ങളും വലിയ കള്ളങ്ങള്‍ തന്നെയാണ് . ഒരു നുണ പല തവണ ആവര്‍ത്തിച്ചാല്‍ സത്യമാക്കം ,തലമുറകള്‍ കഴിയുമ്പോള്‍ അവ വിശ്വാസസത്യങ്ങളും ആവും

    ReplyDelete