Translate
Wednesday, December 5, 2012
യേശു പോട്ട ധ്യാനകേന്ദ്ര കള്ട്ടിന്‍റെ പ്രജാപതിയോ?
സനാതന ധര്‍മ്മത്തിലെ പുരുഷനും പ്രകൃതിയും മനസിലാക്കുക എളുപ്പമല്ല. എന്നാല്‍ അരവിന്ദാക്ഷ മേനോന്റെ പ്രജാപതിവധം തീര്‍ത്തും വിവരമുള്ളവരെ വധിക്കല് തന്നെയാണ്. ക്രിസ്തുവിനെ യഥാര്‍ഥത്തില്‍ അപമാനിക്കുകയെന്ന പിപ്പിലാഥന്റെ അഭിപ്രായത്തോടു യോജിക്കുന്നു.
പ്രജാപതിയായ പുരുഷന്‍ അനന്തമായ പ്രപഞ്ചത്തില്‍ ഏകനായി സഞ്ചരിച്ചു. തന്റെ പിതാവായ ബ്രഹ്മനില്‍നിന്നും അകന്നു സൃഷ്ടികര്‍മ്മങ്ങളില്‍ പങ്കുചെര്‍ന്നില്ല. അവന്‍ സ്വയം പുരുഷനും സ്ത്രീയുമായി വിഭജിക്കപ്പെട്ടു. അവളാണ് പ്രകൃതി. പുരുഷന്റെ സൌന്ദര്യം. യുഗങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രകൃതിദേവിക്ക് അവനില്‍ ആസക്തിയില്ലാതായി. അവള്‍ പശുവായി വിഹായസ്സില്ക്കൂടി പറന്നു. അവന്‍ കാളയായി പശുവിനെ പിന്തുടര്‍ന്നു. പുരുഷിനിലും പ്രകൃതിയിലും സൃഷ്ട്ടികര്‍മ്മങ്ങള്‍ തുടര്‍ന്നു. സമസ്ത ജീവജാലങ്ങളും പുരുഷനിലും പ്രകൃതിയിലും ജനിച്ചു. ബ്രഹ്മനിലെ സൃഷ്ടിയും ബ്രഹ്മന്റെ മനസായ പുരുഷനും പ്രകൃതിയുടെ പ്രതിഭാസങ്ങളും സൃഷ്ടിയുടെ പരമരഹസ്യമായ ത്രിത്വത്തിനു തുല്യമായി കരുതുന്നു.
പ്രജാപതിക്ക് ദ്വൈതത്തിലെ യേശുവായ പുത്രന്‍ തമ്പുരാന്റെ സ്ഥാനം തന്നെയുണ്ട്. അരവിന്ദാക്ഷ മേനോന്റെ പ്രജാപതി വേദങ്ങളില്‍ ഉള്ളതല്ല. . ഭവിഷ്യപുരാണം പുരാണങ്ങളിലും പ്രാധാന്യം കല്‍പ്പിച്ചിട്ടില്ല. എന്നാല്‍ യോഗ സംഖ്യാശാസ്ത്രത്തിലെ പ്രജാപതിയും പുരുഷനും സൃഷ്ടികര്‍മ്മങ്ങളുടെ പവിത്രതയും ചൂണ്ടി കാണിക്കുന്നുണ്ട്. പ്രജാപതിയെ
ചില ധ്യാനപ്രസംഗകര്‍ പഴയനിയമത്തിലെ അസൂയ പിടിച്ച ദൈവമായും സ്ഥാപിക്കുന്നു. ഇവിടെയാണ് സത്യത്തിന്റെ ദേവനായ യേശുവിനെ മേനോന്‍ അപമാനിക്കുന്നത്.
പ്രധാന ഉദ്ദേശം, അക്ഷരജ്ഞാനം ഇല്ലാത്ത പ്രാകൃതവര്‍ഗക്കാരെ മതപരിവര്‍ത്തനം ചെയ്യുന്നതിനാണ്. പുരാണത്തിലെ പുരുഷന് അല്ലെങ്കില്‍ പ്രജാപതിക്കു ആയിരം തലകളുണ്ട്. തലകള്‍ ബുദ്ധിശക്തിയെ വിവരിക്കുകയാണ്. ആയിരം കണ്ണുകളും ഉണ്ട്.
പുരുഷന്‍ ലോകത്തെ സൃഷ്ടിച്ചത് സ്വന്തം ശരീരത്തിലായിരുന്നുവെന്നു പുരാണം പറയുന്നു. സ്വന്തം ശരീരം കാഴ്ച വെച്ചു ഒരു ബലി നടത്തുകയാണ്. പുരുഷന്റെ വെടിഞ്ഞ ശരീരത്തില്‍നിന്നും മനുഷ്യ ജാതിയുണ്ടായി എന്നാണു കഥ. ചതുര്‍വേദങ്ങളും ചതുര്‍വര്‍ണ്ണങ്ങളും പുരുഷന്റെ ശരീരത്തില്‍നിന്ന് ഉത്ഭവിച്ചു. ബ്രാഹ്മണരും ക്ഷത്രിയരും ശുദ്രരും പുരുഷനില്‍ നിന്നും ഈ മഹാബലിയില്‍ക്കൂടി ജനിച്ചുവെന്നാണ്, പുരുഷസൂക്തം.
പുരുഷന്‍ സൃഷ്ടിക്കുക മാത്രമല്ല തന്റെ ശരീരംവഴി സൃഷ്ടിയുടെ ഭാഗവും ആയിരിക്കുകയാണ്. ഇതാണ് പുരാണത്തിലെ പ്രജാപതിയുടെ കഥ. ഇവിടെ സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള വിത്യാസം മനസിലാക്കുക പ്രയാസമാണ്. പുരുഷന്‍ വേദങ്ങള്‍ മുഴുവനായി സൂക്ഷിക്കുന്നു.പുരുഷന്‍ യേശുവെങ്കില്‍
യേശുവിന്റെ അനുയായികള്‍ പുരുഷന്റെ വേദങ്ങള്‍ എന്തിനു ഉപേക്ഷിച്ചു.
പ്രജാപതിയും യേശുവും ഒന്നാണെങ്കില്‍ പോട്ടയിലെ ദിവ്യന്മാര്‍ എന്തിനു ഹൈന്ദവ ദൈവങ്ങളെ നിന്ദിക്കുന്നു. പ്രജാപതിയുടെ ചൈതന്യം കുടികൊള്ളുന്ന ഹൈന്ദവ അമ്പലങ്ങളുടെ സമീപത്തുകൂടിയും നടക്കരുതെന്നാണ് ധ്യാനഗുരുക്കളുടെ ഉപദേശം. യേശുവും പ്രജാപതിയും ഒന്നായ സ്ഥിതിക്ക് പ്രജാപതിയുടെ ആയിരം തലകളില്‍ നിന്നുവന്ന ജ്ഞാനമായ ചതുര്‍വേദങ്ങള്‍ എന്തിനു ഉപേക്ഷിച്ചു?. പുരുഷന്റെ ക്രിസ്ത്യാനികള്‍ അമൂല്യമായ വേദങ്ങള്‍ കൈവിട്ടു? ആയിരം കണ്ണുകള്‍ കോടികോടി കണ്ണുകളില്ക്കൂടി വേദജ്ഞാനം നെടുന്നില്ലേ.
ബൈബിളില്‍ സത്യങ്ങള്‍ ഉണ്ട്. എന്നാല്‍ വേദങ്ങളില്‍ സത്യങ്ങള്‍ മാത്രമല്ല അനേകം ശാസത്രങ്ങളും ഉണ്ട്. പുരുഷനായ യേശു വേദങ്ങളിലെ ശാസത്രങ്ങളെന്തുകൊണ്ട് ബൈബിളില്‍ ഉള്‍പ്പെടുത്തിയില്ല. ഇവിടെയെല്ലാം മേനോന്‍ യേശുവിനെ ചെറുതാക്കുകയാണ്.
യേശു പഠിപ്പിച്ചു "സ്വര്‍ഗരാജ്യം നിനക്കുള്ളില്‍, ശേഷിക്കുന്നത് സര്‍വ്വതും നിന്നോടുകൂടി വന്നുകൊള്ളും. മേനോനും പനക്കലച്ചനും യേശുവിനെ തരം താഴ്ത്തുകയാണ്. നിന്നുള്ളിലെ വസിക്കേണ്ട യോഗാ എന്തിനു ധ്യാനഗുരുക്കള്‍ എതിര്‍ക്കുന്നു. പ്രജാപതിയുടെ സൃഷ്ടിയായ യോഗാ നിന്നുള്ളിലെ ക്രിസ്ത്യാനിയില്‍ എവിടെ? യേശുവും പ്രജാപതിയും ഒന്നായ ദൈവങ്ങളുടെ വേദങ്ങള്‍ എന്തുകൊണ്ട് യേശുവിന്‍റെ അനുയായികള്‍ വേണ്ടെന്നു വെച്ചു. യേശു പ്രജാപതിയെങ്കില്‍ സഭ യേശുവിനുള്ളിലെ സ്വര്‍ഗരാജ്യം നേടുവാന്‍ യോഗയും വേദങ്ങളും ദിവ്യശാസ്ത്രങ്ങളായി അംഗീകരിക്കണം. ഏകാഗ്രമായ ഒരു ധ്യാനം, യോഗാ.....അതെ ഭാവാതീത ധ്യാന !!!
Subscribe to:
Post Comments (Atom)
This comment has been removed by the author.
ReplyDeleteഇപ്പറഞ്ഞതില്‍ , അല്‍പ്പം കാര്യമില്ലാതില്ല. ആശരണര്‍ക്ക് ശരണം കൊടുക്കേണ്ടതാണ് . അത് വളരെ നല്ല കാര്യമാണ്. അഭിനന്ദനം അര്‍ഹിക്കുന്നതും , വിധി ദിനത്തില്‍ പ്രതിഫലം കിട്ടുന്നതുമാണ്. എന്നെക്കൊണ്ട് ചെയ്യാന്‍ പാടില്ലാത്ത കാര്യവുമാണ് .
Deleteഞാന്‍ പറഞ്ഞത് , മതങ്ങളെ , അവരുടെ ഗ്രന്ഥങ്ങളില്‍ ഇല്ലാത്തത് ഉണ്ടെന്നു പഠിപ്പിച്ചു , എല്ലാവരെയും വഞ്ചിച്ചു സ്വയം ധനവാനാകുന്നതിനെയാണ് .
രോഗികളെ ശുശ്രൂഷിക്കുന്നത് ധ്യാനകേന്ദ്രത്തില്‍ തന്നെ വേണോ ?ഡിവൈന്‍ ന്റെ ചുറ്റുവട്ടത്തുള്ള മനുഷ്യര്‍ക്ക്
Deleteആ പ്രസ്ഥാനത്തെക്കുറിച്ചുള്ള അഭിപ്രായം അറിയുമോ ?
This comment has been removed by the author.
Deleteപഠിച്ചിട്ടു എഴുതിയാല്‍ ഇങ്ങനെയൊക്കെ എഴുതാം. എന്നാല്‍ കേവലം ,പടിഞ്ഞാറ ക്കരയുടെയോ, കോശിയെബ്രാഹത്തിന്റെയോ, അരവിന്ദാക്ഷ മേനോന്റെയോ ഒക്കെ പുസ്തകങ്ങള്‍ മാത്രം വായിച്ചിട്ടുള്ളവര്‍ ഇത് കണ്ടാല്‍ വിഷമം തോന്നും.
ReplyDeleteക്രിസ്ത്യാനിക്ക് "യോഗ " പഠിക്കാമോ അച്ചാ ?
ReplyDeleteയോഗ ചെയ്യുന്നത് കൊണ്ട് നല്ല ഗുണങ്ങളുണ്ട് ,പക്ഷെ അവരുടെ ഫിലോസഫി ശരിയല്ല .
യോഗയുടെ യമ നിയമങ്ങള്‍ കോപ്പി അടിച്ചതാണ് പത്തുകല്‍പ്പനകള്‍ എന്ന് പറയുന്നത് ശരിയാണോ ?
ഒരു കാര്യം നിന്നെ ഞാന്‍ ഓര്‍മ്മിപ്പിക്കുകയാണ് -" ഈ യോഗയും മെഡിറ്റെഷന്‍ എല്ലാം ന്യൂ എയ്ജ് തട്ടിപ്പുകളാണ് "
"കത്തോലിക്കാ സഭക്ക് രണ്ടായിരം വര്‍ഷത്തെ പഴക്കം ഉണ്ടെന്നു മറക്കരുത് "
@free thinker
ReplyDeleteyou should also point out your plans after taking over the Church governanace. You have some plans I suppose?
പുരോഹിതര്‍ക്ക് രാഷ്ട്രീയത്തില്‍ നല്ല ഭാവി കാണുന്നു , പ്രസ്ഥാനം പൊളിഞ്ഞാല്‍ മേല് അനങ്ങി ജീവിക്കേണ്ടി വരും
എന്തെമ്കിലും കൈതൊഴില്‍ ഇപ്പൊ പഠിക്കുന്നത് നല്ലതാ
This comment has been removed by the author.
Deleteപതിനെട്ടാംനൂറ്റാണ്ടില്‍ ബ്രിട്ടീഷ്കാര്‍ തര്‍ജിമചെയ്ത ഭവിഷ്യപുരാണത്തില്‍ യേശുവിനെപ്പറ്റി വിവരിച്ചിരിക്കുന്ന ഭാഗങ്ങള്‍ വൈഷ്ണവഭക്തരെ ചിന്താകുഴപ്പത്തില്‍ ആക്കിയിട്ടുണ്ട്. ബ്രിട്ടീഷ്മിഷ്യനറിമാര്‍ തങ്ങളുടെ മിഷ്യന്‍ പ്രവര്‍ത്തനത്തിനായി യേശുവിന്റെ ചരിത്രം കൂട്ടിചേര്‍ത്തതായി കരുതണം. ശ്ലോകങ്ങള്‍ രചിച്ചിരിക്കുന്നതു ഉന്നത സാഹിത്യ നിലവാരത്തില്‍ക്കൂടിയെങ്കിലും സൂക്ഷ്മമായി പഠിക്കുന്ന ഒരു ഗവേഷണ വിദ്യാര്ഥിക്ക് മിഷ്യനറിമാരുടെ ഒളിഞ്ഞിരിക്കുന്ന ഉദ്ദേശം ഈ പുസ്തകത്തില്‍ക്കൂടി വ്യക്തമായും മനസിലാക്കാം. ഉദ്ദേശം മതപരിവര്‍ത്തനമല്ലാതെ മറ്റൊന്നുമായിരുന്നില്ല.
ReplyDeleteവേദ കാനോനയിലെ പതിനെട്ടു പുരാണങ്ങളിലുള്ള ഭവിഷ്യപുരാണം വേദവ്യാസന്റെ കാലംമുതലെന്നും കണക്കാക്കുന്നു. അവസ്താംബ ധര്‍മ്മസൂത്രായില്‍ ഭവിഷ്യപുരാണത്തെപ്പറ്റിയും സൂചിപ്പിച്ചിട്ടുണ്ട്. എങ്കിലും പുരാവസ്തു ഗ്രന്ഥപ്പുരയില്‍ ബ്രിട്ടീഷുകാര്‍ക്ക് മുമ്പുള്ള സംസ്കൃത ഭാഷയില്പ്പോലും ഭവിഷ്യപുരാണത്തിന്റെ ഒരു പകര്പ്പ് ഇല്ല. മിഷ്യനറിമാര്‍ ആദിഗ്രന്ഥത്തിന്റെ പകര്‍പ്പ് നശിപ്പിച്ചു കാണണം.
ഭവിഷ്യപുരാണത്തിന്റെ നാലുപതിപ്പുകളാണ് പുരാണങ്ങളെന്നു കണക്കാക്കുന്നത്. ഈ നാലുപതിപ്പുകളും ബ്രിട്ടീഷ് കാലത്ത് രചിച്ചതുമാണ്. ഓരോപതിപ്പുകളിലും പ്രവചനങ്ങള്‍ പല വിധത്തിലാണ്. സൂക്ഷ്മതയോടെ നോക്കിയാല്‍ യേശുവിനെപ്പറ്റി വര്‍ണ്ണിച്ചിരിക്കുന്ന വിവരങ്ങള്‍ സംശയത്തിനിട നല്‍കുന്നതാണ്. അദ്ധ്യായങ്ങള്‍ ഉള്പ്പെടുത്തിയിരിക്കുന്നതും ഓരോ പതിപ്പുകളിലും വ്യത്യസ്തമായിട്ടാണ്. ഒന്നാംപതിപ്പിന് അഞ്ചു അദ്ധ്യായങ്ങള്‍ എങ്കില്‍ മറ്റുള്ള പതിപ്പുകള്‍ക്ക് നാല്, മൂന്നു, രണ്ടു എന്നിങ്ങനെ പലവിധത്തില്‍ അദ്ധ്യായങ്ങള്‍കാണാം.ചില ശ്ലോകങ്ങളില്‍ കൂടുതല്‍ വരികളും ചിലതില്‍ കുറവും പരസ്പര രൂപങ്ങളായി ഓരോ പതിപ്പും പ്രസിദ്ധീകരിച്ചിരിക്കുന്നു.
ഭവിഷ്യ പുരാണങ്ങളില്‍ ഏറ്റവും പുരാണത്തം കല്പ്പിക്കാവുന്നത് ഏതെന്നു ഒരു പഠനവിദ്യാര്‍ഥിക്ക് തിട്ടപ്പെടുത്തുക പ്രയാസമാണ്. മതഗവേഷകരും പൌരാണികത കാണിക്കുന്നതില്‍ ചിന്താകുഴപ്പത്തിലാണ്.1829ല്‍ വെങ്കിടെശ്വരം പ്രസ്സില്‍ അച്ചടിച്ച ഭവിഷപുരാണമായിരിക്കാം ഏറ്റവും പ്രാചീനമേറിയ പുസ്തകം. അതിനു മുമ്പുള്ള പുരാണം ഒരു സനാതിനിയുടെയും ഗ്രന്ഥപ്പുരയില്‍ ഇല്ല. മതപരിവര്‍ത്തനത്തിനായി വേദവ്യാസനാല്‍ പിന്തുടര്‍ന്ന പ്രതികള്‍ മിഷിനറിമാര്‍ നശിപ്പിച്ചു കളഞ്ഞിരിക്കാം.