Translate

Tuesday, December 23, 2014

"ഘര്‍ വാപസി!" "മനസിലേക്കൊരു മടക്കയാത"

"ഘര്‍ വാപസി!"  "മനസിലേക്കൊരു മടക്കയാത"
ക്രിസ്തു വിഭാവനം ചെയ്ത ജ്ഞാനയാത്ര ! പള്ളികല്തോറും,സഭകള്തോരും ,ദൈവത്തെ തേടുന്ന മനുഷ്യ മനസേ,please.."ഘര്‍ വാപസി,  നീ നിന്റെ  അറയില്‍ കയറി ഇന്ദ്രിയങ്ങളാകുന്ന വാതിലടയ്ക്കൂ ...നിന്റെ ദൈവം നിന്റെയുള്ളില്‍ തന്നെ ഉണ്ടെന്നു നീ സ്വയം അറിയൂ ..രഹസ്യത്തില്‍ ,മൌനത്തിന്റെ ആഴങ്ങളില്‍ അവനുമായി നീ അലിഞ്ഞില്ലാതെയാകൂ ..എങ്കില്‍ നീ സ്വര്‍ഗത്തിലായി മനസേ.." ഇതാണ് ക്രിസ്തുവിനു ലോകത്തോട്‌ പറയുവാനുണ്ടായിരുന്നത് ! "പള്ളികല്തോറും ദൈവത്തെ തേടി അലയുവോരേ പള്ളി  പുരോഹിതന്റെ ചതിക്കുഴിയാണ് !ബാലിയല്ല,കുര്‍ബാനയല്ല കൂദാശയല്ല , പകരം നിങ്ങള്‍ അന്യോന്യം സ്നേഹക്കുവീന്‍  ,എളിയവരോടു കരുണയുള്ളവരാകൂ.."ഇതായിരുന്നു അവന്റെ വാമൊഴി !! 
എന്നാല്‍  അവനെ കുരിശിച്ച പുരോഹിതര്‍, "ബലി" ഇല്ലാതെയാക്കിയവനെതന്നെ വീണ്ടും ബലിയാക്കി "കുര്‍ബാന" ക്രോഡീകരിച്ചു!; നമുക്കുവേണ്ടി സ്വയം കാല്‍വരിയില്‍ ത്യാഗബലിയായവനെ  അവര്‍ പിന്നീട്  നമ്മുടെ പാപപരിഹാര ബലിയാക്കി, പള്ളിയായപള്ളിയൊക്കെ പണിതു, അതില്‍  പുരോഹിതര്‍ വീഞ്ഞ് കുടിച്ചു  ! വീഞ്ഞിന്റെ ലഹരിയില്‍  അവര്‍ ജനത്തിന്റെമേല്‍ അവരുടെ വായിതോന്നിയ പാപമെല്ലാം ചാര്‍ത്തി ,കുമ്പസാരക്കൂട്ടില്‍  പാവം ജനത്തെ കയറ്റി , അവരെ  ആടുകളാകി/അടിമകളാക്കി  ! സഭകളില്‍ ആളെകൂട്ടാന്‍ പാല്‍പ്പൊടിയും നെയ്യും മറ്റാനുകൂല്യങ്ങളും കൊടുത്ത് പ്രലോഭിപ്പിച്ചു ! പോരാഞ്ഞു ഭാരതത്തില്‍ സവര്‍ണ്ണരുടെ മേല്‍കോയിമ്മയും അധികാര വാഴ്ചയും മടുത്തവര്‍ മതം മാറി !അങ്ങിനെ നമ്മുടെ പൂര്‍വീകര്‍ ഈ ദൈവത്തെ അറിയാത്ത കത്തനാര്‍ പാസ്റെര്‍ സഭകളില്‍ 'അല്പലാഭത്തിനായി' ചേക്കേറി,'പെരുംചേതം' അനുഭവിച്ചു ശ്വാസംമുട്ടി പിടഞ്ഞു  മരിക്കുന്നു ! മരിച്ചവരുടെ ശവശരീരത്തിനും പള്ളിക്കാര്‍ 'ആദായനികുതി' ഏര്‍പ്പെടുത്തി ! സ്വന്തമായി ഭൂമിയുള്ളവരെയും അടക്കാന്‍ പള്ളിപ്പറമ്പില്‍ പൊന്നുംവിലവാങ്ങി കല്ലറയ്ക്ക് ഇടം കൊടുത്തു പണസഞ്ചികള്‍ വലുതാക്കുന്നു ! കന്യകമാരെ "കര്‍ത്താവിന്റെ നാമത്തില്‍ " സ്വയം അനുഭവിച്ചു! കാലം മടുത്തു കോലമായി...സത്യത്തിനെന്നും പതിനാറു വയസ്സാണ്..പുരോഹിതന്റെ പൂച്ചി അവരുടെ തമ്മില്തല്ലുകാരണം പുറത്തായി ! ദൈവമില്ലാത്ത സഭ , ദൈവത്തെ അറിയാത്ത പുരോഹിതര്‍ ,ദൈവത്തെ ആരും അറിയാതിരിക്കാന്‍ സ്വയം പുകമറയാകുന്ന കുപ്പായ ജീവികള്‍ ..കപടത!കപടത!എങ്ങും കപടത ..ജനം മനം മടുത്തു...  
ഒടുവിലിതാ ബുദ്ധി തെളിഞ്ഞവര്‍ കൂട്ടമായി "ഘര്‍ വാപസി " കളിക്കുന്നു !!! ഇവരുടെ ഈ രക്ഷപെടല്‍ കണ്ടു ക്രിസ്തുവോ  സന്തോഷിക്കുന്നു ! ഈ പുണ്യഭൂമിയില്‍ നിന്നും ക്രിസ്തു കരളില്‍ കരുതിയ "അഹം ബ്രഹ്മം", "ഞാനും പിതാവും ഒന്നാകുന്നു" എന്ന ബോധത്തുഴയുമായി , ജനാനത്തോണിയില്‍ ഏറി നമുക്കിനിയും ജീവിതയാനം തുടരാം... സഭയെന്ന സംഘടനയുടെ പേരില്‍ തലമുറകളെ ആത്മീക അന്ധതയില്‍ മുക്കിക്കൊന്നവരെ നിങ്ങള്ക്ക് മാപ്പീല്ല ! ആത്മജ്ഞാനത്തിന്റെ തിരമാലകള്‍ ദൈവമില്ലാത്ത സഭകളുടെ                    അന്ധവിശ്വാസത്തോണികള്‍ തകര്‍ത്തില്ലാതെയാക്കട്ടെ ! കടലിനു മീതെ നടന്നവന്‍ മാത്രം നായകനാകട്ടെ ....ഹല്ലെലൂയ്യാ, ഓം ,ശാന്തി ശാന്തി ശാന്തിഹി:                

No comments:

Post a Comment