Translate

Sunday, December 28, 2014

ഗിന്നസ്‌ബുക്കില്‍ ബോണ്‍ നത്താലെ *(മംഗളം വാര്‍ത്ത)


mangalam malayalam online newspaperതൃശൂര്‍: സമയം വൈകിട്ട്‌ 4.35. ശക്‌തന്‍നഗറിലെ ബോണ്‍ നഗറില്‍ തടിച്ചുകൂടിയ പാപ്പമാരുടെ ഗിന്നസ്‌ റെക്കോഡ്‌ പ്രഖ്യാപിക്കുന്നതിനുള്ള അവസാന മിനുട്ടിന്റെ കൗണ്ട്‌ ഡൗണ്‍. ഒളിമ്പ്യന്മാരായ ലിജോ ഡേവീസ്‌, ലിന്‍സി ഫിലിപ്പ്‌ എന്നിവര്‍ ടൈം കീപ്പര്‍മാര്‍. ഒടുവില്‍ ചരിത്രം കാത്തിരുന്ന പ്രഖ്യാപനം. ഇംഗ്ലണ്ടില്‍ നിന്നെത്തിയ ഗിന്നസ്‌ ബുക്ക്‌ പ്രതിനിധി ലൂസിയ ലോകത്തേറ്റവും കൂടുതല്‍ സാന്താക്ലോസുമാര്‍ അണിനിരന്ന സംഗമമായി ബോണ്‍ നത്താലെയെ പ്രഖ്യാപിച്ചു. പങ്കെടുത്ത പാപ്പമാരുടെ എണ്ണം 18,112. നോര്‍ത്ത്‌ അയര്‍ലണ്ടില്‍ 13,000 സാന്റാക്ലോസുകള്‍ അണിനിരന്ന റെക്കോഡ്‌ പഴങ്കഥയായി.


നിരവധി വിസ്‌മയങ്ങള്‍ക്കു ദൃശ്യവിരുന്നൊരുക്കിയ സാംസ്‌കാരികനഗരിയില്‍ കാലവും ചരിത്രവും അപ്പോള്‍ തോളുരുമ്മി നിന്നു. അതോടെ പൂരനഗരിക്കു പുളകച്ചാര്‍ത്തായി. അപ്പോള്‍ ബോണ്‍നതാലെയില്‍ അണിനിരക്കാനെത്തിയവര്‍ ആഹ്‌ളാദനൃത്തം ചവിട്ടി. വെളളകരയുളള ചുവപ്പുനിറത്തിലുളള പാന്റ്‌, ഓവര്‍കോട്ട്‌, തൊപ്പി, കറുത്ത ബെല്‍റ്റ്‌, താടി എന്നിവയായിരുന്നു പാപ്പമാരുടെ വേഷം. ആവര്‍ത്തനം ഒഴിവാക്കാന്‍ ബാര്‍കോഡ്‌ പതിച്ച അപേക്ഷാഫോമുകളാണ്‌ നല്‍കിയിരുന്നത്‌. ശക്‌തന്‍ നഗറിലെ രണ്ടുലക്ഷം ചതുരശ്രയടി സ്‌ഥലത്ത്‌ ഇതിനായി 40 കവാടങ്ങള്‍ ഒരുക്കി.

ഗിന്നസ്‌ സര്‍ട്ടിഫിക്കറ്റ്‌ തൃശൂര്‍ പൗരാവലിയ്‌ക്കു വേണ്ടി മേയര്‍ രാജന്‍ പല്ലനും കലക്‌ടര്‍ എം.എസ്‌. ജയയും ഏറ്റുവാങ്ങി. തുടര്‍ന്ന്‌ പാപ്പമാര്‍ സ്വരാജ്‌ റൗണ്ട്‌ വലംവച്ചു. പാപ്പമാര്‍ക്ക്‌ പുറമേ രണ്ടായിരത്തോളം കുഞ്ഞുമാലാഖമാര്‍ ,16 നിശ്‌ചല ദൃശ്യങ്ങള്‍ എന്നിവയും ബോണ്‍നത്താലെക്ക്‌ മാറ്റേകി. മാലാഖമാരുടെ വേഷം ധരിച്ച രണ്ടായിരം കുഞ്ഞുങ്ങള്‍ പുത്തന്‍പള്ളി പരിസരത്തുനിന്ന്‌ റാലിയോടൊപ്പം ചേര്‍ന്നു. പോപ്പിന്റെ പ്രതിനിധി ആര്‍ച്ച്‌ ബിഷപ്പ്‌ എന്‍ റികോ ഡാല്‍ കോവളോ, മേയര്‍ രാജന്‍ ജെ.പല്ലന്‍, മുന്‍മേയര്‍ ഐ.പി.പോള്‍, അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, അതിരൂപതാ സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, എം.പി.വിന്‍സെന്റ്‌ എം.എല്‍.എ, പദ്‌മജ വേണുഗോപാല്‍, കലക്‌ടര്‍ എം.എസ്‌.ജയ, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എം.പി.ഭാസ്‌കരന്‍ നായര്‍ തുടങ്ങിയവരും അപൂര്‍വ നിമിഷത്തിന്‌ സാക്ഷിയാവാനെത്തി.

നിശ്‌ചിതസമയത്ത്‌ ശക്‌തന്‍ നഗരിയില്‍ പ്രത്യേകം അടച്ചുകെട്ടിയ സ്‌ഥലത്തേക്ക്‌ പ്രവേശിക്കാന്‍ സാധിക്കാതിരുന്ന നൂറുകണക്കിന്‌ സാന്റാക്ലോസ്‌ വേഷധാരികള്‍ അപ്പോഴും പുറത്ത്‌ നിന്നിരുന്നു. ഇന്‍കംടാക്‌സ് അസിസന്റ്‌ കമ്മിഷണര്‍ ജ്യോതിസ്‌ മോഹന്‍, സ്‌പെഷല്‍ ബ്രാഞ്ച്‌ സി.ഐ. സുരേഷ്‌ എന്നിവര്‍ ലോകറെക്കോഡ്‌ സാക്ഷ്യപ്പെടുത്തി.

- See more at: http://www.mangalam.com/thrissur/266093#sthash.vp3VpW6Z.dpuf

4 comments:

  1. PA Mathew in FB

    അങ്ങനെ ബോണ്‍ നതാലെ കഴിഞ്ഞു, ഗിന്നസ്സില്‍ ഇടം കിട്ടി. അറിവുകുറവുകൊണ്ടാകാം, മനസ്സില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ന്നു. അതിവിടെ കുറിക്കുന്നു:

    പിറക്കാന്‍ ഇടമില്ലാതെ കാലിത്തൊഴുത്തില്‍ ജനിച്ച യേശുവിന്റെ പേരില്‍, അദ്ദേഹത്തെ ആരാധിക്കാനും മഹത്വപ്പെടുത്തുവാനും വേണ്ടിയായിരുന്നോ ഈ കോടികള്‍ മുടക്കിയുള്ള ആര്‍ഭാടം?

    ഇതുകൊണ്ട് വിശ്വാസികള്‍ക്ക് എന്തെങ്കിലും നേട്ടമുണ്ടായതായി എന്റെ ചെറിയ ബുദ്ധിക്ക് കാണാന്‍ കഴിഞ്ഞില്ല. ആരെങ്കിലും പറഞ്ഞുതരുമോ?

    ആര്‍ക്കാണ് ഗിന്നസ്സില്‍ കയറാന്‍ കഴിഞ്ഞത്? സഭ? അജഗണങ്ങള്‍? അതോ താഴത്ത് നില്‍ക്കണോ, വേറെ വല്ലവരുടെയും നെഞ്ഞത്ത് നില്‍ക്കണോ എന്നറിയാത്ത ചില അഹങ്കാരികള്‍ക്കോ?

    ഈ ബോണ്‍ നതാലെയില്‍ വിശ്വാസത്തിന്റെയോ, ഭക്തിയുടെയോ, ആത്മീയതയുടെയോ എന്തെങ്കിലും ഒരു അംശം കാണാന്‍ എന്റെ ദോഷൈകദൃക്കായ കണ്ണുകള്‍ക്ക്‌ കഴിഞ്ഞില്ല. നിങ്ങളില്‍ ആര്‍കെങ്കിലും കാണാന്‍ കഴിഞ്ഞോ?

    പാപ്പാമാരുടെ ഉടുപ്പ് കല്യാണ്‍ ജുവേല്ലെര്സിന്റെ പരസ്യത്തിനു ഉപയോഗിച്ചതില്‍ എന്തെങ്കിലും കച്ചവട മനസ്ഥിധി ഉള്ളതായി എനിക്ക് തോന്നിയില്ല. നിങ്ങള്‍ക്കോ? അതോ അങ്ങനെ ചെയ്യാമെന്ന് രണ്ടായിരം വര്ഷം മുമ്പ് ഏതെങ്കിലും പുത്തകത്തില്‍ എഴുതിവച്ചിട്ടുണ്ടോ?

    ഏറ്റവും കഷ്ടം, ഇതിന്‍റെയൊക്കെ പിന്നാലെ പോകാന്‍ ഇത്രയധികം വിശ്വാസികള്‍ ഉണ്ടായിരുന്നു എന്നതാണ്, നമ്മുടെ സാക്ഷര കേരളത്തില്‍.

    ReplyDelete
  2. Joy Kochuvarkey Varocky in FB

    The Joint Christian Council and the Kerala Catholic Federation have demanded the removal of Thrissur Archbishop Mar Andrews Thazhath from office for the alleged extravagance for ‘Buon Natale’, a procession, and other charges levelled against him.
    In a memorandum sent to Pope Francis, council general secretary Anto Kokkat and federation representative Antony Chittattukkara said that the procession for which crores of rupees had been spent was against Christian ideals of austerity and monasticism.
    Alleging that the Archdiocese ignored the laws and customs of the land, the signatories argued that the event was mounted for political mileage.
    The event caused traffic jams and difficulties for members of other communities, they said.
    The signatories cited an order of the Kerala High Court against causing traffic blocks.
    They alleged that the Archbishop compelled believers to mount the procession. The signatories termed the procession a show of ‘religious fanaticism,’ which would ‘isolate Christians in democratic India.’
    The memorandum drew attention to a letter written by the Archbishop to Congress president Sonia Gandhi on August 3 to promote the All-Kerala Catholic Congress. The signatories alleged that the Archbishop had indulged in unconstitutional deeds mixing religion and politics. -The Hindu on 28/12/2014

    ReplyDelete
  3. ഇറാക്കിലെ ക്രിസ്ത്യാനികളെ മതഭീകരർ ദിനംപ്രതി കുരിശിൽ തറച്ചു കൊല്ലുമ്പോൾ അവരോടനുകമ്പ പ്രകടിപ്പിക്കാതെ കേരളത്തീലെ തൃശ്ശൂർ രൂപതയിലെ അഭിഷിക്തർ കൃസ്തുമസ് പാപ്പാമാരെയലങ്കരിച്ച് തെരുവുകളിൽ കോടിക്കണക്കിനു രൂപാ ഒറ്റ ദിവസംകൊണ്ടു തകർത്തത് മനുഷ്യത്വത്തോട് ചെയ്ത അനീതിയായിരുന്നു. ക്രിസ്തു ജനിച്ചെന്നു വിശ്വസിക്കുന്ന ദിവസത്തിൽ കല്യാണ് ജ്യൂവലറിയുടെ പരസ്യവുമായി പതിനായിരക്കണക്കിനു ക്രിസ്തുമസ് പാപ്പാമാരുടെ തെരുവിലെ പ്രകടനം ക്രിസ്തുമതത്തോടുള്ള അവഹേളനമാണ്. യൂറോപ്പിലോ അമേരിക്കയിലോ ഒരു മെത്രാൻ പറഞ്ഞാൽ നൂറാളുകൾപോലും കൂടുകയില്ല. തിരക്കേറിയ യൂറോപ്പ്യനമേരിക്കൻ രാജ്യത്തിലെ ജനങ്ങൾക്ക് അതിനൊന്നും സമയം കണ്ടെത്താനാവില്ല. തൃശ്ശൂർ പട്ടണത്തിൽ കളിച്ച കൂത്താട്ടക്കാരുടെ മനുഷ്യപ്രകടനം സാക്ഷരകേരളത്തിനുതന്നെ അപമാനമാണ്. ആഡംബരപ്രിയനായ ശ്രീമാൻ ആണ്ട്രൂസ് താഴത്തിന് ലാളിത്യത്തിന്റെ ഭാഷ മനസ്സിലാവില്ല.

    ശ്രീ ആണ്ട്രൂസ് താഴത്ത് ബൈബിളിലെ കയ്യഫാസിന്റെ പുനവതാരമാണ് .ആലഞ്ചെരിയ്ക്ക് ഈ ധിക്കാരിയെ ഭയമാണ്. ജർമ്മനിയിലെ പുറത്താക്കിയ ആഡംബര ബിഷപ്പിനെക്കാൾ ധാരാളിയായ ഈ ഷൈലോക്കിന്റെ തനിരൂപം ഫ്രാൻസീസ് മാർപ്പായ്ക്കറിയത്തില്ല. ഒരു ഭീകരനെപ്പോലെ തലോർപ്പള്ളി കർമ്മലീത്താപുരോഹിതരിൽ നിന്നും ഈ അഭിഷിക്തൻ ബലമായി കൈവശപ്പെടുത്തിയ കഥ ലോകവാർത്തകളിൽ സ്ഥാനം നേടിയിരുന്നു. ബിഷപ്പിന്റെ വാലാട്ടികളായി പള്ളി പിടിച്ചെടുക്കാൻ അന്ന് ഭീകരരുടെ വേഷമിട്ടതും. നിരത്തുകളിൽക്കൂടി .ക്രിസ്തുമസ് പാപ്പാമാരായി പ്രദക്ഷിണം നടത്തിയവർ തന്നെയായിരുന്നു. ഈ അഭിഷിക്തന്റെ ഗുണ്ടാകൾ സാമിയച്ചൻ എന്ന കർമ്മിലീത്താക്കാരുടെ ആചാര്യനെ പീഡിപ്പിക്കുകയും നൂറു കണക്കിനു കർമ്മലീത്താ വൈദികരെ അസഭ്യ വാക്കുകൾ വിളിക്കുകയും പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

    ഇതുപോലെ നൂറു കണക്കിന് മെത്രാന്മാരുടെ ഒരു കോലാഹലം പാലായിലും നടന്നതോർക്കുന്നു. പാലായിലെ ജനം അന്നനുഭവിച്ച ദുരിതം അനുമാനിക്കാനെയുള്ളൂ. സാധാരണ ദിവസത്തിൽ പോലും ട്രാഫിക്കിന്റെ പ്രവാഹം കൊണ്ട് വഴിയൊന്ന് കുറുകെ കടക്കാൻപോലും ആ പട്ടണത്തിൽ പ്രയാസമാണ്. കുട്ടിരാജാക്കന്മാരായ അഭിഷികരുടെ പോലീസ് അകമ്പടിയോടെയുള്ള പ്രകടനം അന്ന് ജന ജീവിതം തടസപ്പെടുത്തിയിരുന്നു. ഒരു വലിയ പോലീസ് ശക്തിയെയും മെത്രാന്മാരുടെ സുരഷിതത്തിനായി സർക്കാർ നിയമിച്ചിരുന്നു. വോട്ടു വാങ്ങാൻ നടക്കുന്ന തെണ്ടി രാഷ്ട്രീയക്കാർ അഭിഷിക്തർക്ക് പട്ടാളത്തെവരെ നല്കാൻ മടിക്കില്ല. നികുതി കൊടുക്കുന്നവന്റെ ജീവന് വിലയും കൽപ്പിക്കില്ല. പോലീസ് പടയെക്കാളും ശക്തിയേറിയ ഗുണ്ടാ പടകൾ ഓരോ അഭിഷിക്തന്റെ കീഴിലുമുണ്ട്.

    കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ച കന്യാസ്ത്രികളും പുരോഹിതരും ഓരോ ഗ്രാമങ്ങളിലുമുള്ള അൾത്താരകളിൽ വിശുദ്ധ ഗണങ്ങളായി പ്രതിഷ്ഠിക്കുന്നത് സമീപ ഭാവിയിൽ സംഭവിക്കാവുന്നതാണ്. വിശുദ്ധരെ വാഴിക്കുമ്പോഴെല്ലാം വത്തിക്കാനിലേക്ക് കേന്ദ്ര കാബിനറ്റ് റാങ്കിലുള്ള മന്ത്രിമാരും കേരള മന്ത്രിമാരും പോവുന്നത് കാണാം. നികുതി കൊടുക്കുന്നവന്റെ പണമാണ് അവിടെയും ദുരുപയോഗം ചെയ്യുന്നത്.

    വത്തിക്കാനിലെ വിശുദ്ധ ഫാക്റ്ററിയിൽനിന്നും പോളീഷ് ചെയ്തിറക്കുന്ന ഓരോ പുണ്യാളന്റെ വരവും പുണ്യാളൻ ജനിച്ച പരിസരങ്ങളെയും മലിനമാക്കുന്നു. പിന്നീടവിടം തിക്കും തിരക്കും മോഷ്ടാക്കളുടെ ശല്യങ്ങളുള്ള നാടുകളായി മാറും. ഒരു ഗ്രാമീണ സംസ്ക്കാരത്തെയും ഇല്ലാതാക്കും. കത്തീഡ്ര ലും ദേവാലയവും പുണ്യാളന്റെ പേരിൽ ആകാശം മുട്ടെ ഉയരും. ഒപ്പം കൊണ്ക്രീറ്റ് കെട്ടിടങ്ങളുമായി പ്രകൃതിയെ നശിപ്പീക്കലും തുടങ്ങും. ജനത്തിനു താമസിക്കാനിടമില്ലാത്ത നാട്ടിൽ പുണ്യാളന്മാരെ പട്ടുകളും ആഭരണങ്ങളും അണിയിച്ച് അൾത്താരയുടെ സമീപം നിറുത്തും. അന്നുമുതൽ അഭിഷിക്തരും പുരോഹിതരും കുറെ നുണകഥകളും അത്ഭുതങ്ങളും പ്രചരിപ്പിച്ചുകൊണ്ട് പുണ്യജലം തളിച്ചു വിശുദ്ധനെയും തെണ്ടിയാക്കും.

    അന്നുമുതൽ കർഷകന്റെ ഗ്രാമം തിക്കും തിരക്കുമുള്ള ട്രാഫിക്കു നിറഞ്ഞ നാടാകും. അന്തരീക്ഷം മലിനമാക്കൽ കൂടാതെ പൊതു നിരത്തുകളിൽ ചപ്പും ചവറും നിറഞ്ഞ മലമൂത്ര വിസർജന സങ്കേതങ്ങളുടെ വിശുദ്ധ നാടായും അറിയപ്പെടും. തുറസായ ടോയിലറ്റുള്ള സംസ്ഥാനമായി കേരളം വളരുന്നതും താമസിയാതെ ഗിന്നീസ് ബുക്കിലും കാണാം.

    Continued:

    ReplyDelete
    Replies
    1. ജനങ്ങൾ ജാഗരൂകരായിരുന്നില്ലെങ്കിൽ പരിശുരാമന്റെ പുണ്യഭൂമി സീറോ മെത്രാൻമാരുടെ സൃഷ്ടിയായ പുണ്യാളന്മാർ പിടിച്ചടക്കും. ശ്രീ ആണ്ട്രൂസ് താഴത്ത് ഒരു അദ്ധ്യാത്മിക നേതാവായിരിക്കാൻ യോഗ്യനല്ല. ആഡംബര പ്രിയനായ ഈ ഭൌതിക പിതാവിനെ അദ്ധ്യാത്മിക മണ്ഡല ങ്ങളിൽ നിന്നും പുകച്ചു തള്ളേണ്ടത് ആവശ്യമാണ്. കല്യാണ ജൂവലറി യുടെ പരസ്യ വിഭാഗത്തിലെ കോഴപ്പണവും പറ്റി ജീവിക്കുന്ന ഈ അഭിഷിക്തൻ ക്രിസ്തുവിന്റെ നാമത്തിൽ വന്നിരിക്കുന്ന ഒരു കള്ളപ്രവാചകനാണ്. പൊതുസ്ഥലങ്ങൾ ഒരു മത നേതാവിന്റെ തെരുവുഗുണ്ടാകൾക്കു തത്തി കളിക്കാനുള്ളതല്ല. പൊതു ജനങ്ങൾക്ക് യാത്രാ ക്ലേശങ്ങൾ വരുത്തി വെച്ചതിന് നഷ്ട പരിഹാരമോ സർക്കാർ വൻപിഴയോ അരമനയുടെമേൽ ചുമത്തണം. ഇതിൽനിന്നും അരമനയുണ്ടാക്കിയ കോടികളുടെ കറൻസികളും കണ്ടെടുക്കണം.


      ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് കുതിച്ചു പായുന്ന ആമ്പുലൻസ് വണ്ടികൾക്കും തടസം വരുത്തി കാണും. ഇത് രോഗികളൊടും അശരണരോടും ചെയ്ത കടുംകയ്യാണെന്നും ഇതിന്റെ സംഘാടകരും മനസിലാക്കണം. പതിനായിരക്കണക്കിന് ക്രിസ്തുമസ് പാപ്പാമാരും തിങ്ങി കൂടിയ ജനവുമൊത്തു ട്രാഫിക്ക് ജാമാക്കിയതിനു പുറമേ തെരുവുകളിൽ മാലിന്യവും കൂട്ടിക്കാണും. തെരുവു പട്ടികൾ കൂട്ടത്തോടെ വരുന്നതിനുമുമ്പ് മാലിന്യം തുടച്ചു മാറ്റാനും നികുതി ദായകരുടെ പണവും വേണം. മന്ത്രിമാരും കളക്ടറും പൊതു പരിപാടികളിൽ പങ്കെടുത്തതായി കാണുന്നു. ഒരു മതത്തിന്റെ കൂത്തരങ്ങിനായി പണവും സമയവും ചെലവഴിച്ച് ജനസേവകർ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതും ഒരു മതേതര രാജ്യത്തിന്റെ അന്തസിനു നിരക്കുന്നതല്ല.

      Delete