Translate

Wednesday, December 10, 2014

കരിങ്കുരങ്ങു രസായനത്തില്‍ കരിങ്കുരങ്ങോ?

പാലായിലെ ഹൈടെക് വഴിയൊക്കെ അമലോത്ഭവ മാതാവ് കുത്തിപ്പൊളിച്ചെന്നു ഫെയിസ്ബുക്ക് ഉള്ള സര്‍വ്വമാന കത്തോലിക്കരും, നിരവധി ഓണ്‍ലൈന്‍ പത്രങ്ങളിലൂടെ ധാരാളം വിദേശികളും, ഫോട്ടോ സഹിതം കണ്ടറിഞ്ഞു. പക്ഷേ, ആര്‍ക്കും അതിന്‍റെ പൊരുള്‍ മനസ്സിലായിട്ടുണ്ടാവില്ല; അത് ഞാന്‍ പറയാം. പണ്ടൊരിക്കല്‍ ഒരു നമ്പൂതിരിയില്ലത്ത് വേലയ്ക്കു നിന്ന ഒരു പണിയാളിനു നമ്പൂതിരിമാരോട് പിണക്കം ഉണ്ടായി. അവര്‍ സമയത്ത് കൂലി കൊടുക്കില്ലത്രെ. പണിയാള്‍ അവസാനം ഇല്ലത്തുള്ള സര്‍വ്വ നമ്പൂരിമാരെയും കൊല്ലാന്‍ തന്നെ തീരുമാനിച്ചു. അങ്ങേര് എന്ത് ചെയ്തെന്നറിയാമോ? ഇല്ലംവക പറമ്പില്‍ ഉണ്ടായിരുന്ന സര്‍വ്വ കണിക്കൊന്നയും വെട്ടിക്കളഞ്ഞു. ഇത് കണ്ട വേറൊരു പണിയാള്‍  കാര്യം ചോദിച്ചപ്പോളാണ് നമ്പൂതിരിമാരെ കൊല്ലാനുള്ള പണിയാണിതെന്നു മനസ്സിലായത്. പണിയാള്‍ പറഞ്ഞത്, കൊന്ന വെട്ടിയാല്‍ പിന്നെ അത് പൂക്കില്ലല്ലോ എന്നാണ്. അതിന് പിന്നില്‍ ഒരു യുക്തിയുണ്ടായിരുന്നു. കൊന്ന പൂത്താലെ വിഷു വരൂ; വിഷു വന്നാലേ പഞ്ഞി പൂക്കൂ; പഞ്ഞി പൂത്താലേ നൂലുണ്ടാക്കാന്‍ പറ്റൂ; നൂലുണ്ടായാലെ പൂണൂല്‍ ഉണ്ടാക്കാന്‍ പറ്റൂ; പൂണൂല്‍ ഉണ്ടായാലേ നമ്പൂതിരിക്ക് മൂത്രം ഒഴിക്കാന്‍ പറ്റൂ (മൂത്ര ശങ്ക മാറ്റുന്നതിന് മുമ്പ് നമ്പൂതിരിമാര്‍ പൂണൂല്‍ ചെവിയില്‍ ചുറ്റണമെന്നാണ് കീഴ്‌വഴക്കം). ചെവിയില്‍ ചുറ്റാന്‍ പൂണൂല്‍ ഇല്ലെങ്കിലോ? നമ്പൂതിരിമാര്‍ക്ക് മൂത്രം ഒഴിക്കാന്‍ പറ്റില്ല; അങ്ങിനെ, ഇല്ലത്തെ നമ്പൂതിരിമാര്‍ മുഴുവന്‍ മൂത്രം മുട്ടി ചാകണം.

അത്മായാ എഭ്യന്മാരുടെ നാടെന്ന് സര്‍വ്വമാനപേര്‍ക്കും അറിയാവുന്ന പാലായില്‍  വഴി കുത്തിപ്പൊളിച്ചതിന്‍റെ പിന്നിലും ഇതുപോലൊരു അതി ബുദ്ധിയുണ്ടെന്നു സൂക്ഷിച്ചു നോക്കിയാല്‍ കാണാം. പ്രദക്ഷിണം പോകുമ്പോള്‍ സൈഡ് മുഴുവന്‍ പോസ്റ്റുകള്‍ നാട്ടിയാല്‍ ഒരു സൈക്കിള് പോലും ആ വഴി പോകില്ല (പിന്നല്ലേ ബസ്സുകളും കാറുകളും). പകരം പോകാന്‍ വീതിയുള്ള വഴികളും വേറെയില്ല (മീനച്ചിലാറ്റില് കൂടി വണ്ടി പോകില്ലല്ലോ). പട്ടണത്തില്‍ അകപ്പെട്ടു പോയ അമ്പതിനായിരം പേര്‍ക്ക് കഴിക്കാനുള്ള പൊറോട്ടായോ കുടിക്കാനുള്ള വെള്ളമോ ആരും തയ്യാറാക്കിയിട്ടുമുണ്ടാവില്ല; പട്ടണത്തിലൂടെ വണ്ടിയുമായി ആരും പുറത്തും പോകില്ല, ബസ്സുകളും സമയത്ത് ഓടില്ല. അപ്പോളോ? ഇത്രയും അത്മായര്‍, കഴിക്കാന്‍ ആഹാരം ഇല്ലാതെ ആ നഗരത്തില്‍ കിടന്നു വിശന്നു മരിക്കണം. ആ ദിവസം ലാസ്റ്റ് വണ്ടി കിട്ടാതെ വന്നവര്‍ പ്രാകിയത് കൊണ്ട് അമലോത്ഭവ മാതാവിന് ഒരു ചുക്കും പറ്റില്ലെന്ന് പ്രസുദേന്തിക്കറിയാമല്ലോ. അങ്ങിനെയൊക്കെ ആരെങ്കിലും ചിന്തിച്ചിരിക്കും എന്നാണ് എന്‍റെ സംശയം. ഏതായാലും  പാലായില്‍ കൂടെ വരുന്ന അത്മായര്‍ സൂക്ഷിക്കുക. ആരുടെയെങ്കിലും കാലു കുഴിയില്‍ പോയി ഉളുക്കുകയോ കുഴ തെറ്റുകയോ ചെയ്‌താല്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെ പോകാവൂ, അതും ഓട്ടോ പിടിച്ച്. നടന്നു പോയാല്‍ ഇനിയും കുഴിയില്‍ ചാടിയേക്കാം.

അനേകം രക്തസാക്ഷികള്‍ ചേര്‍ന്ന് പടുത്തുയര്‍ത്തിയതാണ് കത്തോലിക്കാ സഭ എന്നാണ് നമ്മുടെ വാദം (ഇത് പറയുമ്പോള്‍ ലത്തിന്‍കാരെ ആരും ചീത്ത പറയാറില്ല; ‘നിന്‍റെ പേരില്‍ കേസ് കൊടുക്കും’ എന്ന് പറഞ്ഞു തീരുന്നതിനു മുമ്പേ ക്ഷമ പറയുന്നതാണല്ലോ SM പാരമ്പര്യം). ഉക്രൈയിന്‍ സഭക്കാര്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ അവരെയും നമ്മള്‍ പുകച്ചേനെ (അവരാണല്ലോ ആള്‍ ബലത്തില്‍ നമ്മുടെ തൊട്ടു മുമ്പില്‍). പുറത്തു നിന്ന് ആരും വന്നു നമ്മെ രക്തസാക്ഷികളാക്കാന്‍ പോണില്ലെന്നു അറിഞ്ഞുകൊണ്ട് അകത്തു നിന്ന് പീഡിപ്പിച്ചു വിശുദ്ധരെ ഉണ്ടാക്കാന്‍ നാം പല പ്രാവശ്യം ശ്രമിച്ചിട്ടുണ്ടല്ലോ. ഒക്കെയാണെങ്കിലും ഇന്ന് ലത്തിന്‍കാരെ സിറോ മലബാറിന് അത്ര പേടിക്കേണ്ട കാര്യമില്ല; എന്‍റെ അറിവ് ശരിയാണെങ്കില്‍ രാമപുരം കുഞ്ഞച്ചനും, മദര്‍ തെരേസയും സഹിതം 7 വാഴ്ത്തപ്പെട്ടവരും, മാര്‍ തോമസ്‌ കുര്യാളശ്ശെരിയും, ഫാ. മാത്യു കദളിക്കാട്ടിലും സഹിതം 7 ധന്യരും, അറിയുന്നവരും അറിയാത്തവരുമായി 29 ദൈവദാസരും, 1 സഹനദാസനും (ഈ പദവി കേരളത്തില്‍ മാത്രം ഉള്ളതും വികാരിമാര്‍ക്ക് പ്രഖ്യാപിക്കാവുന്നതുമാണ്), പിന്നെ കണ്ടാല്‍ അറിയാവുന്ന നൂറോളം പാസ്ടരല്‍ കമ്മറ്റിക്കാരും വിശുദ്ധരാകാനുള്ള അവസരം പാര്‍ത്ത് ക്യുവില്‍ ഉള്ളപ്പോള്‍ ലത്തിന്‍കാരെ നാമെന്തിനു പേടിക്കണം? എല്ലാവരും കൂടി വിശുദ്ധരായാല്‍ ഉണ്ടാകുന്ന വരുമാനം ഓ...ഊ...ഔ... തല മരയ്ക്കുന്നു.

ഏതായാലും AKCC യില്‍ ആരും പുണ്യവാനാകാന്‍ പോകുന്നില്ല. ഇതിന്‍റെ ഒഫീസ് എവിടെയാണെന്ന് ഇപ്പോഴും എനിക്ക് മനസ്സിലായിട്ടുമില്ല; പക്ഷെ, ഔദ്യോഗിക വക്താവ് ആലഞ്ചേരിയാണെന്ന് ഉറപ്പുണ്ട്. പാലായില്‍ സിനഡ് നടന്നപ്പോള്‍ യുവാക്കള്‍ രാഷ്ട്രിയത്തില്‍ ഇറങ്ങണം എന്നു മെത്രാന്മാര്‍ ആഹ്വാനം ചെയ്തതായി കേട്ടു, പിന്നെ AKCC ഒരു രാഷ്ട്രിയ പാര്‍ട്ടിയാകും എന്ന് പറഞ്ഞു കേട്ടു, എല്ലാവരും (വയസ്സന്മാര്‍ ഉള്‍പ്പെടെ) ഇതില്‍ ചേരണമെന്ന് പൊതു ആഹ്വാനവുമുണ്ടായി. അടുത്ത ഇലക്ഷന് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തും എന്ന് തന്നെ എല്ലാവരും കരുതി. പിന്നെ കേട്ടു, ഇത് അഴിമതിക്കെതിരായി യുദ്ധം ചെയ്യുമെന്ന്. അത് കഴിഞ്ഞപ്പോഴാണ് ബാര്‍ കോഴ പ്രശ്നം ഉണ്ടായത്. അതുമായി ബന്ധമുണ്ടോ എന്നറിയില്ല, ഇപ്പൊ കേള്‍ക്കുന്നു, പൊതുനന്മക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പിന്തുണ കൊടുക്കുമെന്ന് (അപ്പോള്‍, പാലായിലെ ടാര്‍ റോഡ്‌ കുത്തിപ്പൊളിച്ചതിനെതിരെ കേസ് കൊടുത്ത കത്തോലിക്കന് പിന്തുണ ഉറപ്പ്). ഇനി കേട്ടേക്കാം AKCCയില്‍ വയസ്സന്മാര്‍ മാത്രമല്ല വേണ്ടതെന്ന്. ഏതായാലും പൂച്ച കുഞ്ഞിനേയും കൊണ്ട് നടക്കുന്നതുപോലെ AKCC യുമായി ആലഞ്ചേരി നടക്കുന്നു. താഴെ വെച്ചാല്‍ ഏതെങ്കിലും മെത്രാന്‍ കൊണ്ടുപോകുമെന്ന് ഉറപ്പ്. ‘കത്തോലിക്കാ സഭ’ മൊത്തത്തോടെ തൃശൂര്‍ കാര്‍ കൊണ്ടുപോയ അനുഭവം നമുക്കുണ്ടല്ലോ. AKCC യെ ആരും ഗൌനിക്കുന്നില്ലെന്ന് ഒരു പരാതി ഉണ്ടാവാതെ മാണി സാര്‍ നോക്കുമെന്ന് കരുതുന്നു.

ഈയിടെ പുറത്തിറങ്ങിയ ഒരു വലിയ അത്മായാ മഹാ സമ്മേളനത്തിന്‍റെ പോസ്ടര്‍ ഫെയിസ് ബുക്കില്‍ കാണാന്‍ ഇടയായി. അതില്‍ മൂന്നു മെത്രാന്മാരുടെ ഫോട്ടോകള്‍ ഉണ്ട്. ഫെയിസ് ബുക്ക് വക്താവ് അടിയില്‍ ചോദിച്ചിരിക്കുന്നു, ഇതിലേതാ അത്മായനെന്ന്. മണ്ടന്‍, കരിങ്കുരങ്ങു രസായനത്തില്‍ കരിങ്കുരങ്ങുണ്ടെന്ന് കരുതുന്ന മണ്ടന്‍, അല്ലാതെന്താ അങ്ങേരെപ്പറ്റി പറയുക? കരിങ്കുരങ്ങു രസായനം ഉണ്ടാക്കി തുടങ്ങിയപ്പോള്‍ കരിങ്കുരങ്ങുകളെല്ലാം ബ്രഹ്മാവിനെ ചെന്ന് കണ്ടു പരാതി പറഞ്ഞു. അന്ന് ബ്രഹ്മാവ്‌ ഇവര്‍ക്ക് ഉറപ്പു കൊടുത്തത്രേ രസായനത്തില്‍ നിങ്ങളുടെ പേര് മാത്രമേ ഉണ്ടാകൂ എന്ന്. അത് തന്നെയാണ് ഇപ്പോഴത്തെ സീറോ മലബാര്‍ അഭയുടെയും അവസ്ഥ, കര്‍ത്താവിന്‍റെ പേര് മാത്രമല്ലേ ഉള്ളൂ. സീറോ മലബാര്‍ സഭയില്‍ നിന്നാല്‍ നിത്യരക്ഷ കിട്ടുമെന്ന് കരുതി ഈ ഫെയിസ് ബുക്കുകാരന്‍ ഇപ്പോഴും അവിടെ തന്നെ നില്‍ക്കുന്നുണ്ടാവും.

അത്മായരുടെ ഇപ്പോഴത്തെ മുന്നേറ്റത്തിനു തടയിടാന്‍ ഇപ്പോള്‍ ചില ദിവ്യന്മാര്‍ ആട് വേഷത്തില്‍ കേരളത്തില്‍ ഇറങ്ങിയിട്ടുണ്ട്. മാര്‍ത്തോമ്മാ പാരമ്പര്യത്തില്‍ അത്മായര്‍ക്ക് മികച്ച സ്ഥാനം ഉണ്ടെന്നു കാണിക്കുന്ന തരീശാ പള്ളി ചെപ്പേടുകളും, പണ്ട് എന്തു തീരുമാനമാണെങ്കിലും എടുക്കുന്നത് സഭാ സമൂഹം ഒന്നിച്ചായിരുന്നുവെന്ന് തെളിയിക്കുന്ന പറവൂര്‍ ശിലാ ലിഖിതങ്ങളുമൊക്കെ കക്ഷത്തില്‍ വെച്ചാണ് ഇവരുടെ നടപ്പ്. ഏതായാലും അത്മായരുടെ മുമ്പില്‍ മെത്രാന്മാര്‍ മുട്ട് മടക്കും എന്ന് കൂടെയുള്ളവര്‍ക്കും തീര്‍ച്ചയായിട്ടുണ്ടെന്നു തോന്നുന്നു. ഈ കീഴടങ്ങല്‍ ബ്ലോഗ്ഗും മാസികയുമൊക്കെ ഇറക്കിയും, രൂപത തോറും പ്ലാക്കാര്‍ഡും പിടിച്ചുകൊണ്ടും നടന്ന ചില എമ്പോക്കികളുടെ മുമ്പില്‍ ആകരുതെന്ന എളിയ ആഗ്രഹം കൊണ്ടായിരിക്കാം അവര്‍ തലക്കല്‍ ഇറങ്ങിയിരിക്കുന്നത്. പക്ഷേ കുട്ടന്മാരെ, അത്മായാ ശബ്ദത്തിന് നിങ്ങളുടെ താങ്ങ് ആവശ്യമില്ല. സ്വന്തം കാലില്‍ നില്‍ക്കാനും തന്‍റെടത്തോടെ ഏതു മെത്രാന്‍റെയും മുഖത്തു നോക്കി കാര്യങ്ങള്‍ പറയാനും നട്ടെല്ലുള്ളവരാണ് ഇവിടെ അത്മായാ വിപ്ലവത്തിന് ചുക്കാന്‍ പിടിക്കുന്നതെന്ന് ഓര്‍ക്കുക. ഒരത്മായനെ ഇവിടെ ആരെങ്കിലും വേദനിപ്പിച്ചാല്‍, നിങ്ങള്ക്ക് ഞരങ്ങാനെ അറിയൂവെന്ന് നിങ്ങള്ക്ക് തന്നെ അറിയാമല്ലോ. ലോകമെമ്പാടുനിന്നുമായി  അത്മായാ ശബ്ദത്തിന് ഒപ്പം നില്‍ക്കാന്‍ വിവരവും വിവേകവുമുള്ളവര്‍ ധാരാളം! അവരുടെ ശബ്ദം മെത്രാന്‍ മുട്ട് കുത്തുന്നതുകൊണ്ട് തീരുന്നതുമല്ലായെന്നോര്‍ക്കുക. യേശു എന്തൊരു കൂട്ടായ്മയാണോ വിഭാവനം ചെയ്തത്, അത് ഇവിടെ നടപ്പാകുന്നത് വരെ ആ ശബ്ദം ഇവിടെ ഉണ്ടാകുകയും ചെയ്യും. മാര്‍പ്പാപ്പാമാര്‍ വന്നും പോയുമിരിക്കും. നാളെ സ്വന്തം ദിനപത്രവും, റേഡിയോയും, വിമാനവും, വചന പ്രഘോഷണവും,  റ്റി വി ചാനലുമൊക്കെയുണ്ടായെന്നുമിരിക്കും. വിമതര്‍ക്ക് നഷ്ടപ്പെടാന്‍ മാനവും കടലുമോന്നുമില്ലല്ലോ, നല്ല കുട്ടന്മാര്‍ക്കുള്ളതുപോലെ.


അത്മായാ ശബ്ദത്തില്‍ നിന്ന് ഫോട്ടോകള്‍ കട്ടിട്ട് അത്മായാ ശബ്ദത്തിനിട്ടു പാര പണിയുന്നവര്‍ക്ക് സമാധാനം! ഇപ്പോഴും ഇപ്പോഴും എന്നേക്കും...ആമ്മേന്‍!

6 comments:

  1. ഇന്നലെ ഒരു കമെന്റിൽ എനിക്ക് എഴുതേണ്ടിവന്നു, വിവരമില്ലാത്ത, രണ്ടറ്റവും നരച്ച നമ്മുടെ മെത്രാന്മാർക്കു വിവരം ഉണ്ടാക്കിക്കൊടുക്കാൻ പ്രവാചകന്മാരുടെ പുസ്തകങ്ങളിൽ പറയുമ്പോലെ ചെറുപ്പക്കാർ സ്വപ്നം കാണുകയും അരമനകളിൽ ഇരുട്ടത്ത് നടക്കുന്ന കൂടിയാലോചനകൾ പോലും ദർശനങ്ങൾ വഴി കണ്ടുപിടിക്കുന്ന മിടുക്കന്മാർ ഉണ്ടാകുമെന്നും. ഈ റോഷൻ അതിലൊരാളാണ്. എന്തെങ്കിലും കുത്തിക്കുറിച്ചാൽ അതിൽ ഒരു പത്ത് അരമന രഹസ്യങ്ങലെങ്കിലും കാണും. നേരിട്ട് ചെന്ന് കണ്ടുപിടിക്കാൻ പറ്റുന്നതല്ല ഇതൊന്നും. അപ്പോൾ ദർശനം തന്നെ എന്ന് കരുതാം. ഏതായാലും ആലഞ്ചേരി അടുത്തു തന്നെ രാജി വയ്ക്കുമെന്നാണ് ഞാൻ കരുതുന്നത്. അതാണ് നല്ലതും. ഇത്രയും നാൾ മേജരായി രുദ്രാക്ഷമിട്ടിട്ട് തൊട്ടതൊന്നും ക്ലിക്കായില്ല. പിന്നെ പ്രായാധിക്യം പറഞ്ഞ് രാജി വച്ചാൽ ഒറ്റയടിക്ക് അതൊരു സുകൃതവും സ്വയരക്ഷയും ആയിക്കോളും. ദൈവദാസപദവിയെങ്കിലും തടഞ്ഞാൽ എന്താ കുറവാ? പോപ്‌ രാജി വച്ചാലുടൻ ആലഞ്ചെരിയും വെക്കും. സ്വരം തെളിഞ്ഞിരിക്കുമ്പോൾ പാട്ട് നിറുത്തുക എന്ന് പറയുന്നതുപോലെ പറ്റില്ല, കാരണം, സ്വരം തെളിഞ്ഞ കാലം ഉണ്ടായിട്ടില്ല. പിന്നെ രണ്ടു കാലിൽ നില്ക്കാൻ പറ്റുവോളം വെറുതേ രാജി വച്ചു പോകാൻ മാത്രം മഹാമനസ്കത ഒട്ടില്ലതാനും. ഇതിനാണ് ശരിക്കും ജീവിത പ്രതിസന്ധിയെന്ന് പറയുന്നത്. കുറെയേറെ മെത്രാന്മാരുടെ ഗതി അത്തരമാണെന്ന് കേൾക്കുന്നു. വല്ല കൂട്ടരാാജിയും ഉണ്ടായാൽ, പിന്നെ വരുന്നത് വട്ടായിയെപ്പോലുള്ളവരായിരിക്കും. സഭയുടെ പിന്നത്തെ കഥ പറയേണ്ടല്ലോ - എല്ലാ പട്ടണങ്ങളും വളച്ചുകെട്ടി പന്തലിട്ട് അഭിഷേകാഗ്നി കത്തിക്കും!

    ReplyDelete
  2. സത്യമായിട്ടും വല്ലാതെ ചൊറിയുന്നുണ്ട് സക്കറിയാസ് സാറേ. ഒരു രണ്ടു ദിവസമായി ഫെയിസ് ബുക്കില്‍ കറങ്ങുന്ന ഒരു സാധനം ഞാന്‍ കാണിക്കാം. മാര്‍ അറക്കലിന്റെ സേവന ചരിത്രമാണത്. കുറ്റം പറയുകയാണെന്ന് കരുതരുത്, ഇതില്‍ ഒരു മെത്രാന്‍ ചെയ്തിരിക്കേണ്ട എന്തെങ്കിലും ഉണ്ടെങ്കില്‍ കാണിച്ചു താ....
    "കാഞ്ഞിരപ്പള്ളി – കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന് 70 തികയുന്നു. 1971 ല്‍ നവ വൈദികനായി ചങ്ങനാശ്ശേരി അതിരൂപതയുടെ തെക്കന്‍ മേഖലയില്‍ സാമൂഹിക സേവന മേഖലയില്‍ പ്രവര്‍ത്തനം തുടങ്ങിയ മാര്‍ മാത്യു അറയ്ക്കല്‍ വിശ്രമമില്ലാത്ത ജീവിതമാണ് നയിക്കുന്നത്. കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളിലെ 140 ഇടവകകളിലായി രണ്ടു ലക്ഷത്തോളം വിശ്വാസികളുടെ നേതൃശുശ്രൂഷയില്‍ കാഞ്ഞിരപ്പള്ളി രൂപത അഭിമാനകരമായ നേട്ടങ്ങളാണ് കൈവരിച്ചത്. നേട്ടങ്ങളുടെ നെറുകയിലേക്്ക ഉയര്‍ന്ന അമല്‍ജ്യോതി എന്‍ജിനിയറിംങ് കോളജ്, അമല്‍ജ്യോതി കമ്മ്യുണിറ്റി കോളജ്, കുട്ടിക്കാനം മരിയന്‍ കോളജ്, സഹ്യാദ്രി ആയുര്‍വ്വേദ ചികത്സാ ഗവേഷണ കേന്ദ്രങ്ങള്‍ പീരുമേട് ഡവലപ്പ്മെന്‍റ് സൊസൈറ്റി, പി.ഡി.എസ് ഒര്‍ഗാനിക് ഫാക്ടറികള്‍, സഹ്യാദ്രി കോ ഓപ്പറേറ്റീവ് ബാങ്ക് തുടങ്ങിയ സംരംഭങ്ങള്‍ മാര്‍ മാത്യു അറയ്ക്കലിന്‍റെ നേട്ടങ്ങളുടെ പട്ടികയില്‍പ്പെട്ടതാണ്. 1998 ഫെബ്രുവരി ഒന്‍പതിന് മാര്‍ മാത്യു വട്ടക്കുഴിയുടെ പിന്‍ഗാമിയായാണ് മാര്‍ മാത്യു അറയ്ക്കല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ ചുമതലയേല്‍ക്കുന്നത്. ദരിദ്രവും പിന്നാക്കവുമായ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് സഹായവും ആശ്വാസവുമാവുന്ന തരത്തില്‍11,000 പേര്‍ക്കു വീടുകള്‍,10,000 മഴവെള്ള സംഭരണികള്‍, 22,000 ബയോഗ്യാസ് പ്ലന്‍റുകള്‍ ,3445 പുകയില്ലാത്ത അടുപ്പുകള്‍ എന്നിവ മാര്‍ മാത്യു അറയ്ക്കലിന്‍റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്."

    ReplyDelete
    Replies
    1. റോഷന്‍ ഫ്രാന്‍സിസ് സാര്‍ മെത്രാന്‍ തങ്ങളുടെ അഭിപ്രായത്തില്‍ പിന്നെ എങ്ങനെ ആവണം

      Delete
  3. ഡിയര്‍ റോഷന്‍, മുകളില്‍പറഞ്ഞ കാര്യങ്ങളെല്ലാംതന്നെ സര്‍ക്കാര് ചെയ്യേണ്ട ഭൌതീക കാര്യങ്ങളാണ് ! ആത്മീയ പിതാവെന്നു സ്വയം നടിക്കുന്ന ഈ കുപ്പായക്കാര്‍ക്ക് ആത്മജ്ഞാനം ഇല്ലാതെ പോയതിനാല്‍ ആ വഴിക്ക് ഒരു കുഞ്ഞാടിനെപോലും ഇന്നയോളം നയിക്കുവാന്‍ പാവം മെത്രാന് കഴിഞ്ഞില്ല കഷ്ടം ! കോസ്മിക്‌ എനര്‍ജിയും കോണ്ഷിയോസ് എനര്‍ജിയുമുണ്ട് ! ഇതില്‍ കോണ്ഷിയോസ് എനര്‍ജി ഇല്ലാത്ത വെറും ജീവികളാണീ വര്‍ഗം മുഴുവനും സത്യം! പറഞ്ഞിട്ട് കാര്യമില്ല ....

    ReplyDelete
    Replies
    1. dear samuel koodal എങ്കില്‍ താങ്ങള്‍ പറ കാഞ്ഞിരപ്പള്ളിഅമല്‍ ജ്യോതി കോളേജുമായിട്ട് താരതമ്യം ചെയാവുന്ന ഒരു സര്‍കാര്‍ കോളേജിന്‍റെ പേര്

      Delete
    2. ഡിയർ അബിൻ ,


      അമൽ ജ്യോതി കോളേജ് കേരളത്തിലെ ഒരു സർകാർ എഞ്ചിനീയറിംഗ് കോളേജ് ഐന്റെയും അടുത്ത് വരികില്ല.
      വലിയ കെട്ടിടവും റബ്ബറ തോട്ടംവും ഒന്നുമല്ല നല്ല കോളേജ് എന്നതിന്റെ മാനദണ്ഡം.പിന്നെ ഇന്ത്യ മഹാരാജ്യത്തിലെ നല്ല വിധ്യഭ്യ്സാസ സ്ഥാപനഗളുടെ ലിസ്റ്റ് 2011 മുതൽ എല്ലാ വര്ഷവും ഇന്ത്യ ടുഡേ പബ്ലിഷ് ചെയ്യുന്നുണ്ട്.അതിൽ ഒന്നും ഈ പറഞ്ഞ അമൽ ജ്യോതിയോ മരിയൻ കോളേജ് ഒന്നും പോയിട്ട് കേരളത്തിലെ ഒരു മെത്രന്റെഉം മേൽനോട്ടത്തിൽ ഉള്ള ഒരു കോളേജ് പോലും വരുന്നില്ല. എന്നാൽ സമി നടത്തുന്ന തേവര കോളേജ്
      ഉണ്ട് താനും.കേരളത്തിനുപുറത്തുള്ള സ്ഥാപനങ്ങൾ എടുത്തൽ കാത്തോലിക് മെത്രന്മാർ നടതുന്നതിനെക്കൾ നല്ലത് ജേശൂഈട് ,സമി തുടങ്ങിയവരുടെ സ്ഥാപനഗക്ന്ൽ ആണ്.

      പിന്നെ വിധ്യഭ്സ കച്ചവടം ഒരു ബിശോപ്പിന്റെ പണി ആയിട്ട് കാണാൻ കുറെ പാടുണ്ട്.ഈ പറഞ്ഞ അമൽ ജ്യോതില്യിലും മരിയൻ കോളേജ് -ലും എത്ര കാഞ്ഞിരപള്ളി നസ്രാണി കുട്ടികൾ പടിക്കുനുണ്ട് ?.

      എരുമെലിയിൽ മോനികായുടെ തട്ടിയെടുത്ത സ്ഥലം ഭരണ നേട്ടത്തിൽ കാണിക്കാൻ മറന്നു പോയത്യിരിക്കും !

      Delete