Translate

Saturday, December 6, 2014

ചര്‍ച്ച് ആക്റ്റ് പാസ്സായി കാണാനാവാതെ ......


Justice V R Krishna Iyer addressing the media | Expressജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യര്‍ 100 വര്ഷത്തെ ധന്യ ജീവിതം സമൂഹത്തിനും സര്‍ക്കാരുകള്‍ക്കും വഴികാട്ടി. അദ്ദേഹം ചെയര്മാനായിരുന്ന KLR കമ്മീഷന്‍ ശുപാര്‍ശ ചെയ്ത 'Kerala Christian Church Properties and Institutions Trust Bill 2009' എന്ന ബില്‍ പാസാക്കി സര്‍ക്കാര്‍ ആദരവ് പ്രകടിപ്പിക്കണം. (കൃഷ്നണെെയ്യരുടെ 100)o ജന്മ ദിനത്തില്‍ എടുത്ത ചിത്രം)


2 comments:

 1. If the ruling and opposition parties in Kerala are sincere in their expression of condolences in the death of Justice Krishna Iyer, they could pay a fitting tribute to him by passing the Church Act. Hope KCRM in its next meeting will pass resolution to that effect.
  Jose.

  ReplyDelete
 2. പരേതനായ ശ്രീ കൃഷ്ണയ്യർ ഡ്രാഫ്റ്റ് ചെയ്ത ചർച്ച് ആക്റ്റ് പാസ്സായാൽ തന്നെയും മാറ്റങ്ങൾ വരുത്തി പുരോഹിതരെ പ്രീതിപ്പെടുത്തി മാത്രമേ നിയമമാക്കുകയുള്ളൂ. കേരള ചരിത്രത്തിന്റെ കീഴ്വഴക്കവും അതാണ്. പുരോഹിതരെ തോല്പ്പിച്ചുള്ളതൊന്നും കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. ഏതു ചീഞ്ഞളിഞ്ഞ രാഷ്ട്രീയാധികാരികൾ വന്നാലും ബിഷപ്പുമാരുടെ കാലുകൾ നമസ്ക്കരിച്ചു കഴിഞ്ഞേ സത്യപ്രതിജ്ഞ ചെയ്യുകയുള്ളൂ.

  1971-72 ലെ കോളേജദ്ധ്യാപക സമരം ഓർമ്മ വരുന്നു. സർക്കാർ ശമ്പളം കൊടുക്കുന്ന കോളേജ് അധ്യാപക നിയമനം സർക്കാരിന്റെ മേല്നോട്ടത്തിലായിരിക്കണമെന്നത്' ഒരു ഡിമാണ്ടായിരുന്നു. അർഹരായവരെ തഴഞ്ഞുകൊണ്ട് പണം കൊടുക്കുന്നവർക്കും മാനേജുമെന്റിന്റെ വാലാട്ടികൾക്കും മാത്രമേ അന്നുമിന്നും ഉദ്യോഗ നിയമനം നല്കുന്നുള്ളൂ. അന്നത്തെ തീവ്രമായ സമരത്തിൽ എല്ലാവരും ചിന്തിച്ചത് അദ്ധ്യാപകനിയമനം സർക്കാർ നിയന്ത്രണത്തിൽ വരുമെന്നായിരുന്നു. ഒടുവിൽ അദ്ധ്യാപക നിയമനം മാനേജുമെന്റു തീരുമാനിക്കുന്ന ഒരു സർക്കാർ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിലാകാമെന്നും തീരുമാനമായി. വരുന്ന സർക്കാർ പ്രതിനിധിക്കുകൂടി ഓഹരിയായി കോളേജു നിയമനത്തിനുള്ള കോഴപ്പണം ഇരട്ടിയാക്കുകയും ചെയ്തു.

  ചർച്ച് ആക്റ്റിനും വരുന്ന ഗതികേട് ഇതുതന്നെയാണ്. അഭിഷിക്തർ ചർച്ച് ആക്റ്റ് നടപ്പാക്കാൻ സമ്മതിച്ചാൽ തന്നെയും ചരട് അവരുടെ കൈകളിൽ തന്നെ കാണും. സർക്കാരിൽ നിന്നു വരുന്ന ഓഡിറ്റേഴ്സ് ആരെന്നു നിശ്ചയിക്കുന്നതും അഭിഷിക്തർ തന്നെയായിരിക്കും. ഒഡിറ്റു ചെയ്യാൻ വരുന്നവനെയും പോക്കറ്റിലിട്ടു സല്ക്കരിക്കണം. പള്ളിയുടെ കൈക്കാരനും പുരോഹിതരും പള്ളിപ്പണം കക്കുന്നതു കൂടാതെ പുറത്തുനിന്നു വരുന്ന പുതിയ കള്ളനും കട്ടതിന്റെ വീതം കൊടുക്കണം. വത്തിക്കാന്റെ കണക്കില്ലാത്ത സ്വത്ത് അടുത്ത കാലത്ത് യൂറോപ്പിൽ കണ്ടെത്തിയപോലെ കേരളത്തിന്റെ ഓരോ രൂപതകളിലും സ്വത്തുക്കൾ ഒളിഞ്ഞു കിടപ്പുണ്ട്.

  ചർച്ച് ആക്റ്റിനെ അഭിഷിക്തരും പുരോഹിതരും ഭയപ്പെടുന്ന കാരണമെന്താണ്. ഇടവക മുതൽ സംസ്ഥാന തലങ്ങൾ വരെയുള്ള ഒരു ജനാധിപത്യ സംവിധാനമാണ് ചർച്ച് ആക്റ്റിനുള്ളത്. ചർച്ച് ആക്റ്റനുസരിച്ച് സഭയുടെ സാമ്പത്തികത്തിൽ സർക്കാരിന്റെ ഓഡിറ്റേഴ്സുമൊത്ത് ബാലൻസ് ഷീറ്റ് തയ്യാറാക്കണം. ചർച്ച് ആക്റ്റ് പാസ്സായാൽ വിദേശപ്പണവും, കറുത്ത പണവും മരാമത്തിനെന്നു പറഞ്ഞ് ഒളിച്ചു വെച്ചിരിക്കുന്ന പണവും കോഴപ്പണവും വെളിച്ചത്താകുമെന്നും അഭിഷിക്തർ ഭയപ്പെടുന്നു. .

  ചർച്ച് ആക്റ്റിനുള്ളിൽ പുരോഹിതരുടെ അധികാരം കുറയുന്ന നിയമങ്ങളൊന്നും കാണുന്നില്ല. കുഞ്ഞാടുകൾ എക്കാലവും അച്ചനും ബിഷപ്പും പറയുന്നതു മാത്രമേ കേൾക്കുകയുള്ളൂ. സഭയ്ക്കെതിരെ ശബ്ദം ഉയർത്തുന്നവർക്ക് ഈ സാമ്പത്തിക സംവിധാനത്തിൽ ഔദ്യോഗിക സ്ഥാനം പാടില്ലാന്നും ചർച്ച് ആക്റ്റിലുണ്ട്.

  'ചർച്ച് ആക്റ്റ് പാസ്സായിരുന്നെങ്കിൽ മോനിക്കായുടെ വസ്തു തട്ടിപ്പ് പോലുള്ള പുരോഹിത ചൂഷണത്തിന് തടയിടാമായിരുന്നുവെന്ന്' ശ്രീ മതി ഇന്ദു ലേഖയുടെ 'ചർച്ച് ആക്റ്റിന്റെ അനിവാരിത' എന്ന സത്യ ജ്വാലയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വായിച്ചിരുന്നു. അത്തരം ചൂഷണങ്ങൾ തടയാനുള്ള വ്യവസ്ഥകളൊന്നും ചർച്ച് ആക്റ്റിൽ കാണാൻ സാധിക്കുന്നില്ല. ചർച്ച് ആക്റ്റ് പാസായാലും പുരോഹിത ചൂഷണത്തിനെതിരെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നുള്ളതാണ് വാസ്തവം.

  പുരോഹിതരുടെ ചൂഷണത്തിന് അനുകൂലമായ ചർച്ച് ആക്റ്റിലെ ചില വിവരങ്ങൾ താഴെ കുറിക്കുന്നു.
  (1) സഭയുടെ പാരമ്പര്യ നിയമങ്ങളെയോ, വിശ്വാസത്തെയോ ദൈവിക ശാസ്ത്രത്തെയോ സ്പർശിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നവർക്ക് ചർച്ച് ആക്റ്റ് വിഭാവന ചെയ്യുന്ന ജനാധിപത്യ പങ്കാളിത്വം ഉണ്ടായിരിക്കില്ല. അതിന്റെയർത്ഥം നവീകരണ മുന്നേറ്റവുമായി പ്രവർത്തിക്കുന്നവർക്ക് സഭയുടെ സാമ്പത്തിക കാര്യങ്ങളിൽ കൈകടത്താൻ അവകാശമുണ്ടാവില്ലെന്നു സാരം.

  (2) നിരീശ്വര വാദികൾക്കോ സഭയ്ക്കെതിരെ പ്രചരണം നടത്തിയവർക്കോ കുറ്റവാളികൾക്കോ സഭയുടെ സാമ്പത്തിക കമ്മിറ്റിയിലെ യാതൊരു ഔദ്യോഗിക സ്ഥാനവും വഹിക്കാൻ പാടില്ല.

  (3) മാനസികമായി പ്രശ്നം ഉള്ളവർക്കോ സന്മാർഗ നിലവാരം പുലർത്താത്തവർക്കോ പള്ളിക്കുള്ള പതാരമായ കുടിശിഖ മുടക്കിയവർക്കോ ചർച്ച് ആക്റ്റനുസരിച്ചുള്ള സ്ഥാനങ്ങൾ വഹിക്കാൻ പാടില്ല.

  (4) സാമ്പത്തിക കാര്യങ്ങൾ തീരുമാനങ്ങളെടുക്കുന്ന മീറ്റിംഗ്കളിൽ പ്രാദേശിക തലത്തിൽ പുരോഹിതരോ പാസ്റ്ററോ, രൂപതയിൽ ബിഷപ്പോ അദ്ധ്യാത്മിക ഗുരുക്കളോ അദ്ധ്യക്ഷനായുള്ള സമിതികൾ തീരുമാനങ്ങളെടുക്കണം.

  ചുരുക്കി പറഞ്ഞാൽ ഇപ്പോഴത്തെ സഭയുടെ നേതൃത്വത്തിലുള്ള അല്മായ സംഘടനകളുടെ തലപ്പത്തുള്ള മെത്രാൻ തീരുമാനങ്ങളെടുക്കുന്നതുപോലെ ചർച്ച് ആക്റ്റിലെ സാമ്പത്തിക ഭരണ സംവിധാനവും ഏതാണ്ട് അതുപോലെ തന്നെയായിരിക്കും. ജനാധിപത്യ വോട്ടിലൂടെ വന്ന കുഞ്ഞാടുകൾ കഴുതകളെപ്പോലെ എന്നും ബിഷപ്പിനും പുരോഹിതര്ക്കും ഹല്ലെലിയാ പാടിക്കൊണ്ടിരിക്കും.' മാറ്റുവിൻ ചട്ടങ്ങളെ' എന്നുകൂടി കുഞ്ഞാടുകളെ പാടാൻ പഠിപ്പിക്കണം.

  ReplyDelete