Translate

Monday, December 22, 2014

ക്നാനായ പള്ളി പേരുവെട്ടിയ ഇടവകാംഗത്തിന് അനുകൂല വിധി


http://www.mangalam.com/pathanamthitta/256451

വംശശുദ്ധി കേസ്‌; ക്‌നാനായ സമുദായത്തിനും റാന്നി വലിയപള്ളിക്കും എതിരായി വിധി

Story Dated: Sunday, November 30, 2014 
റാന്നി: ക്‌നാനായ വലിയപള്ളി ഇടവകാംഗങ്ങളാണെന്ന്‌ പ്രഖ്യാപിച്ചു കിട്ടുന്നതിനും ഇടവക രജിസ്‌റ്ററില്‍ തങ്ങളുടേയും കുടുംബാംഗങ്ങളുടേയും പേരുകള്‍ ചേര്‍ക്കുന്നതിനുമായി പഴവങ്ങാടി കടയ്‌ക്കല്‍ ജനില്‍ ഏബ്രഹാമും പിതാവ്‌ കെ.എം. എബ്രഹാമും റാന്നി മുന്‍സിഫ്‌ കോടതിയില്‍ അഡ്വ. അനില്‍ വര്‍ഗീസ്‌ തേന്മഠംമുഖേനെ ഫയല്‍ ചെയ്‌ത കേസിലാണ്‌ മുന്‍സിഫ്‌ പി.ബി. അമ്പിളി അനുകൂല വിധി പ്രസ്‌താവിച്ചത്‌. വാദികളും കുടുംബാംഗങ്ങളും റാന്നി വലിയപള്ളി ഇടവകാംഗങ്ങളാണെന്നും അവരുടെ പേരുകള്‍ മുപ്പതു ദിവസത്തിനകം ഇടവക രജിസ്‌റ്ററില്‍ ചേര്‍ക്കണമെന്നുമാണ്‌ വിധി.

റാന്നി സെന്റ്‌ തോമസ്‌ ക്‌നാനായ വലിയപള്ളി ഇടവകാംഗങ്ങളായിരുന്ന കെ.എം. എബ്രഹാമും കുടുംബവും 1984 ല്‍ പെന്തുക്കോസ്‌ത്‌ വിശ്വാസത്തില്‍ ചേര്‍ന്നു. 2010 ല്‍ ക്‌നാനായ സമുദായത്തിലും റാന്നി വലിയപള്ളിയിലും തിരികെ ചേരുന്നതിനായി ക്‌നാനായ സമുദായ അധ്യക്ഷനായിരുന്ന ഏബ്രഹാം മാര്‍ ക്ലീമീസ്‌ മെത്രാപ്പോലീത്തയ്‌ക്ക്‌ അപേക്ഷ നല്‍കി. അദ്ദേഹത്തിന്റെ ഉത്തരവിന്‍പ്രകാരം വലിയപള്ളി വികാരിയായിരുന്ന ഫാ. എ.ടി. തോമസ്‌ കെ.എം. ഏബ്രഹാമിനേയും കുടുംബാംഗങ്ങളേയും ഇടവകാംഗങ്ങളായി ചേര്‍ത്തു. അവരില്‍ നിന്നും ട്രസ്‌റ്റിയും സെക്രട്ടറിയും മാസവരിയും ആണ്ടുവരിയും കൂദാശ ഫീസും കൈപ്പറ്റി രസീതും നല്‍കി.
അവരുടെ പേരുകള്‍ റാന്നി ഗവേണിംഗ്‌ ബോര്‍ഡ്‌ തെരഞ്ഞെടുപ്പിനുള്ള വോട്ടേഴ്‌സ്‌ ലിസ്‌റ്റിലും ചേര്‍ത്തു. പിന്നീട്‌ ജനില്‍ ഏബ്രഹാമിന്റെ വിവാഹവുമായി ബന്ധപ്പെട്ട്‌ വിവാഹ വിരോധമായ കാരണങ്ങള്‍ യാതൊന്നും ഇല്ലെന്നു കാണിച്ച്‌ വലിയപള്ളി വികാരി വെണ്‍പാല സെന്റ്‌ ജോര്‍ജ്‌ ക്‌നാനായ പള്ളിയിലേക്ക്‌ ഒത്തുകല്യാണ സാക്ഷിക്കുറിയും നല്‍കി. 2003 ഫെബ്രുവരി 15ന്‌ റാന്നി വലിയപള്ളിയില്‍വച്ച്‌ വിവാഹം നടത്തുന്നതിന്‌ തീരുമാനിക്കുകയും ചെയ്‌തു.
എന്നാല്‍ കെ.എം. എബ്രഹാമിന്റെ ക്‌നാനായ വംശ ശുദ്ധിയെപ്പറ്റി സംശയമുള്ളതിനാല്‍ ആയതു ദൂരീകരിക്കുന്നതുവരെ ജനിലിന്റെ വിവാഹം നടത്തുന്നതിന്‌ ബുദ്ധിമുട്ടുണ്ടെന്നു കാണിച്ച്‌ ഫെബ്രുവരി 10 ന്‌ ഏബ്രഹാമിന്‌ വലിയപള്ളി വികാരി നോട്ടീസ്‌ നല്‍കി. വിവാഹം നടത്തി കിട്ടാനുള്ള ഏബ്രഹാമിന്റെ അപേക്ഷകള്‍ വികാരി നിരസിക്കുകയും ചെയ്‌തു. ഇതിനെ തുടര്‍ന്നാണ്‌ ജനില്‍ ഏബ്രഹാമിന്റെ വിവാഹം നടത്തി തരുന്നതിനും വിവാഹം വലിയപള്ളിയുടെ വിവാഹ രജിസ്‌റ്ററില്‍ ചേര്‍ക്കുന്നതിനു നിര്‍ദ്ദേശിക്കുന്നതിനുമായി മുന്‍സിഫ്‌ കോടതിയില്‍ ജനിലും പിതാവ്‌ കെ.എം. ഏബ്രഹാമും കേസ്‌ നല്‍കിയത്‌.
എന്നാല്‍ കേസില്‍ ഇടക്കാല ഉത്തരവ്‌ ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന്‌ ജനില്‍ സെന്റ്‌ മേരീസ്‌ യാക്കോബായ സിംഹാസന പള്ളിയില്‍ ചേര്‍ന്നു എന്നു വരുത്തി അവിടുത്തെ വികാരി ടി.സി ഏബ്രഹാം കോര്‍ എപ്പിസ്‌കോപ്പായുടെ അപേക്ഷയുടെ അടിസ്‌ഥാനത്തില്‍ നിശ്‌ചയിച്ച പ്രകാരം വലിയപള്ളിയില്‍ വിവാഹം നടത്തി.കേസിന്റെ വിചാരണയ്‌ക്കിടെ ഏബ്രഹാമിന്റേയും കുടുംബാംഗങ്ങളുടേയും പേരുകള്‍ വലിയപള്ളി ഇടവക രജിസ്‌റ്ററില്‍ നിന്നും നീക്കം ചെയ്‌തു. തുടര്‍ന്ന്‌ കെ.എം. എബ്രഹാമും കുടുംബാംഗങ്ങളും വലിയപള്ളി ഇടവകാംഗങ്ങളാണെന്ന്‌ പ്രഖ്യാപിക്കുന്നതിനും അവരുടെ പേരുകള്‍ ഇടവക രജിസ്‌റ്ററില്‍ വീണ്ടും ചേര്‍ക്കണമെന്നും ഉള്ള അപേക്ഷകള്‍ ഉള്‍ക്കൊള്ളിച്ച്‌ അന്യായം ഭേദഗതിചെയ്‌തു.
ക്‌നാനായ സമുദായത്തെ പ്രതിനിധീകരിച്ച്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ജോസഫ്‌ കോര്‍ എപ്പിസ്‌കോപ്പയെ നാലാം പ്രതിയാക്കിയും കുറിയാക്കോസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തായെ അഞ്ചാം പ്രതിയാക്കിയും കേസില്‍ കക്ഷി ചേര്‍ത്തു.കേസില്‍ പ്രതിഭാഗം ബോധിപ്പിച്ച പത്രികയില്‍ കെ.എം. ഏബ്രഹാമിന്റെ മുത്തശ്ശി അച്ചാമ്മ അന്യസമുദായാംഗമാണെന്നും മാതാവിന്റെ പിതാവ്‌ ഇവരെ വിവാഹം ചെയ്‌തതോടെ അദ്ദേഹവും സമുദായാംഗം അല്ലാതായെന്നും തര്‍ക്കം ഉന്നയിച്ചിരുന്നു.കേസില്‍ സാക്ഷികളായി കെ.എം ഏബ്രഹാം, ടി.സി ഏബ്രഹാം കോര്‍ എപ്പിസ്‌കോപ്പാ എന്നിവരെ കോടതി വിസ്‌തരിച്ചു.

റിക്കാര്‍ഡുകളുടെ അടിസ്‌ഥാനത്തില്‍ തുലാമണ്ണില്‍ ഇടിക്കുളയും ഭാര്യ അച്ചാമ്മയും റാന്നി വലിയപള്ളി ഇടവകാംഗങ്ങളാണെന്ന്‌ ഇടവക സെക്രട്ടറി സമ്മതിച്ചു.തെളിവുകളുടെ അടിസ്‌ഥാനത്തില്‍ വാദികളും കുടുംബാംഗങ്ങളും റാന്നി വലിയപള്ളി ഇടവകാംഗങ്ങളാണെന്നും ഇടവക രജിസ്‌റ്ററില്‍ നിന്നും അവരുടെ പേരുകള്‍ നീക്കം ചെയ്‌തത്‌ നിയമ വിരുദ്ധമാണെന്നും കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ വാദികള്‍ക്ക്‌ അനുകൂലമായ വിധിയുണ്ടായത്‌.

1 comment:

  1. This bold and most welcome judgment is in fact a continuation of the landmark Biju Uthup case verdict. It is sad that the diocese of Kottayam inspite of loosing the appeal with cost in that case is still refusing to obey the court orders. A judgement even after 23 years is not complied points towards the ineffectiveness of our judicial system. It also gives a wrong message to the general public that religious leaders are above law. The influence of religion in politics is the real villian here. The politicians are scared to enforce the law against the clergy.
    I hope this judgement will help Cardinal Alencherry to realize the blunder he committed by endorsing the racist policy of the Diocese of Kottayam. Not only he supported the fundamentalist and unchristian policies of the Knanites, but also let to export such a practice to USA against repeated orders from Vatican. I think it is time for all reform organizations to expose the clandestine acts of the Syro Malabar Church and diocese of Kottayam.

    ReplyDelete