Translate

Tuesday, December 23, 2014

ഫ്രാന്സിസ് പാപ്പ പൊട്ടിത്തെറിക്കുന്നു...

കത്തോലിക്കാസഭയുടെ തലവനു വിശേഷണങ്ങള്‍ നിരവധിയാണ്.. പത്രോസിന്റെ പിന്‍ഗാമി, റോമിന്റെ ബിഷപ്പ്, പരിശുദ്ധപിതാവ്.. അങ്ങിനെ പോകുന്നു. ഗുണങ്ങളാണെങ്കില്‍ അതിലേറെ. ആര്‍ക്കും സ്ഥാനഭ്രഷ്ടനാക്കാനാവാത്ത പദവി. ഭൂമിയില്‍ അദ്ദേഹം ഏതു നിയമം ഉണ്ടാക്കിയാലും മുകളില്‍ അതെല്ലാം രണ്ടാമതൊന്നാലോചിക്കാതെ പാസാക്കും. വിശ്വാസപരമായ കാര്യങ്ങളില്‍ നൂറു ശതമാനം തെറ്റാവരം.
ഇതൊക്കെ വെറും പ്രചരണം മാത്രം. സത്യത്തില്‍ അവിടെ സിംഹാസനത്തില്‍ ഇരിക്കുന്നത് ഒരു പാവയാണ്. ശക്തമായ റോമന്‍ കൂറിയ തീരുമാനിക്കുന്നതെല്ലാം നടപ്പിലാക്കാനുള്ള ഒരു അലങ്കാരജീവി.
കുറിയില്‍ കയറിയിരിക്കുന്നത് പ്രായാധിക്യംമൂലം മനസിന്റെ സമനില തെറ്റിയ ചില അധികാരമോഹികളും. പെന്‍ഷന്‍പറ്റിയിട്ടും അധികാരം കൈവിടാന്‍ തയ്യാറല്ലാത്ത ചില വൃദ്ധന്മാര്‍. ജീവിത യാഥാര്‍ഥ്യങ്ങളുമായോ, സാധാരണക്കാരന്റെ പ്രശ്നങ്ങളുമായോ പുലബന്ധം പോലുമില്ലാത്ത ഏതാനും ദന്തഗോപുരവാസികള്‍. അതിരറ്റ അധികാരത്തിലും സമ്പത്തിലും മലര്‍ന്നും കമഴ്ന്നും നീന്തുന്നവര്‍.
അവരുടെ പാവയാണ് പത്രോസിന്റെ പിന്‍ഗാമി.
പരിശുദ്ധപിതാക്കന്മാരെല്ലാം ഇക്കണ്ട കാലമെല്ലാം അവരുടെ താളത്തിനൊത്ത് തുള്ളിയിരുന്നു. ഫ്രാന്‍സീസ് പാപ്പ, താന്‍ അല്പം വ്യത്യസ്തനാണ് എന്ന സന്ദേശം പലതവണ കൊടുത്തിട്ടും അവര്‍ക്ക് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയില്ല. എല്ലാം പഴയപടിതന്നെ നീങ്ങി. പുറമേ കാണാന്‍ സാധിക്കുന്ന യാതൊരു മാറ്റങ്ങളും ഇതുവരെയാരും കണ്ടില്ല. ഒരു മെത്രാനെ നീക്കം ചെയ്തു. പക്ഷെ, അടുത്തത് തന്റെ ഊഴമാകാം എന്നൊരു ഭയം മറ്റൊരു മെത്രാന്റെയും മനസ്സില്‍ ഉദിച്ചില്ല. ഇയാള്‍ ഇതുപോലെ കുരച്ചുകൊണ്ടുനടന്ന് കര്‍ത്താവില്‍ നിദ്ര പ്രാപിചോളുംഎന്ന ആശ്വാസം.
അതെല്ലാം ഇതാ തകരുന്നു...
എല്ലാവര്‍ഷവും ഉള്ളതാണ് പാപ്പാമാരുടെ ക്രിസ്തുമസ് സന്ദേശം.. എല്ലാം ഏതാണ്ടിതുപോലെ ആയിരിക്കും... നിങ്ങളുടെയെല്ലാ സേവനത്തിനും നന്ദി.. എല്ലാവര്ക്കും ക്രിസ്തുമസിന്റെ മംഗളങ്ങള്‍..
പക്ഷെ, ഈ വര്ഷം കാര്യങ്ങള്‍ മാറിമറിഞ്ഞു... ഡെയിലി മെയില്‍ എന്ന ബ്രിട്ടീഷ്‌ പത്രത്തിന്റെ ഭാഷയില്‍ പാപ്പ വത്തിക്കാനിലുള്ളവരെ നിര്‍ത്തിപ്പൊരിച്ചു... (Pope roasts the Vatican).
കാര്യങ്ങളുടെ പോക്ക് തങ്ങള്‍ക്ക് അനുകൂലമല്ല എന്ന് ഇനിയും മനസിലാക്കാത്ത കൂന്തന്‍തൊപ്പിക്കാര്‍ പത്രവാര്‍ത്തകളിലെ ചില പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കട്ടെ.
Addressing the Curia on Monday, Pope Francis said some power-hungry clerics were guilty of "cold-bloodedly killing the reputation of their own colleagues and brothers".
He compared the performance of the church's civil servants to that of an orchestra playing "out of tune" because they fail to collaborate and have no team spirit.
Pope Francis has also suggested that the Curia's power - concentrated in Rome for centuries - could be diluted to some extent by giving Catholic bishops around the world a bigger say in Church doctrine.
'lustful for power, living hypocritical lives and suffering from spiritual Alzheimer's instead of being men of God'
Another of the sins was how cliques can 'enslave their members and become a cancer that threatens the harmony of the body' and eventually kill it by 'friendly fire'.
സഭാനേതൃത്വത്തെ ബാധിച്ചിരിക്കുന്ന പതിനഞ്ച് അസുഖങ്ങള്‍ ഫ്രാസിസ് പാപ്പ അക്കമിട്ടു പറഞ്ഞത് ചുവടെ കൊടുക്കുന്നു..
During today's Christmas speech Pope Francis read out 15 sins that he believed the Curia was guilty of complete with footnotes and Biblical references. These included:
1) Feeling immortal, immune or indispensable. 'A Curia that doesn't criticize itself, that doesn't update itself, that doesn't seek to improve itself is a sick body.'
2) Working too hard. 'Rest for those who have done their work is necessary, good and should be taken seriously.'
3) Becoming spiritually and mentally hardened. 'It's dangerous to lose that human sensibility that lets you cry with those who are crying, and celebrate those who are joyful.'
4) Planning too much. 'Preparing things well is necessary, but don't fall into the temptation of trying to close or direct the freedom of the Holy Spirit, which is bigger and more generous than any human plan.'
5) Working without coordination, like an orchestra that produces noise. 'When the foot tells the hand, 'I don't need you' or the hand tells the head 'I'm in charge.''
6) Having 'spiritual Alzheimer's.' 'We see it in the people who have forgotten their encounter with the Lord ... in those who depend completely on their here and now, on their passions, whims and manias, in those who build walls around themselves and become enslaved to the idols that they have built with their own hands.'
7) Being rivals or boastful. 'When one's appearance, the color of one's vestments or honorific titles become the primary objective of life.'
8) Suffering from 'existential schizophrenia.' 'It's the sickness of those who live a double life, fruit of hypocrisy that is typical of mediocre and progressive spiritual emptiness that academic degrees cannot fill. It's a sickness that often affects those who, abandoning pastoral service, limit themselves to bureaucratic work, losing contact with reality and concrete people.'
9) Committing the 'terrorism of gossip.' 'It's the sickness of cowardly people who, not having the courage to speak directly, talk behind people's backs.'
10) Glorifying one's bosses. 'It's the sickness of those who court their superiors, hoping for their benevolence. They are victims of careerism and opportunism, they honor people who aren't God.'
11) Being indifferent to others. 'When, out of jealousy or cunning, one finds joy in seeing another fall rather than helping him up and encouraging him.'
12) Having a 'funereal face.' 'In reality, theatrical severity and sterile pessimism are often symptoms of fear and insecurity. The apostle must be polite, serene, enthusiastic and happy and transmit joy wherever he goes.'
13) Wanting more. 'When the apostle tries to fill an existential emptiness in his heart by accumulating material goods, not because he needs them but because he'll feel more secure.'
14) Forming 'closed circles' that seek to be stronger than the whole. 'This sickness always starts with good intentions but as time goes by, it enslaves its members by becoming a cancer that threatens the harmony of the body and causes so much bad — scandals — especially to our younger brothers.'

15) Seeking worldly profit and showing off. 'It's the sickness of those who insatiably try to multiply their powers and to do so are capable of calumny, defamation and discrediting others, even in newspapers and magazines, naturally to show themselves as being more capable than others.
കടപ്പാട് - അലക്സ് കണിയാമ്പറമ്പില്‍ (ഫെയിസ് ബുക്ക്)

1 comment:

  1. Ebby Emmaanuel has beautifully summarized what Jesus was. "ക്രിസ്തുമസ്! അധികാരവും ഉത്തരവാദിത്തവും ഉള്ളവരുടെ പിഴവുകള്‍ക്ക് നേരെ ചാട്ടവാറും നിഷ്കളങ്കരുടെയും നിസ്സഹായരുടെയും പോരായ്മകള്‍ക്ക് പൊറുതിയുമായി പുതിയ സുവിശേഷവുമായാണയാള്‍ വന്നത്." ''Take your master seriously''. ആശംസകള്‍.

    ReplyDelete