Translate

Wednesday, December 3, 2014

ഈ കൊച്ചു കുരുവി കേരളത്തിന്‍റെ അഭിമാനം...!


Sister Ancy Mathew

കേരളത്തില്‍, കോടികള്‍ മുടക്കി ഗിന്നസ് ബുക്കില്‍ കയറാന്‍ ഒരു രൂപത തന്നെ ശ്രമിക്കുമ്പോള്‍, വിശുദ്ധരെ വണങ്ങല്‍ കഴിഞ്ഞ് സമയം കിട്ടാതെ വൈദികര്‍ വലയുമ്പോള്‍, യഥാര്‍ത്ഥ ക്രൈസ്തവ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരെ നാം മറക്കുന്നു. ലണ്ടനില്‍ വേശ്യകളുടെ പുനരധിവാസത്തിന് വേണ്ടിയുള്ള ഒരു മലയാളി കന്യാസ്ത്രിയുടെ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്. വേശ്യാലയങ്ങള്‍ റെയിഡ് ചെയ്യാനിറങ്ങുന്ന ലണ്ടന്‍ പൊലീസിന് സി. ആന്‍സി മാത്യുവിന്‍റെ സേവനം അനിവാര്യമായിരിക്കുകയാണ്. അവിടുത്തെ വേശ്യാലയ നടത്തിപ്പുകാര്‍ ഈ കൊച്ചു പക്ഷിയെ കണ്ടു വിറക്കുന്നു എന്നാണു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Congregation of Adoratrices എന്ന സന്യാസിനി സമൂഹത്തിലെ അംഗമാണ് സി ആന്‍സി മാത്യു. കുറ്റകൃത്യങ്ങളില്‍ അകപ്പെട്ടു പോയ വനിതകളുടെ പുനരധിവാസത്തിന് വേണ്ടി ഈ കൊണ്ഗ്രിഗേഷന്‍ നിരവധി പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നു. കേരളിയായ ഈ മധ്യവയസ്ക നിരവധി വര്‍ഷങ്ങള്‍ കല്‍ക്കട്ടയിലെ തെരുവുകളില്‍ വളരുന്ന വേശ്യകളുടെ മക്കളുടെ ഉന്നമനത്തിനു വേണ്ടി ജോലി ചെയ്തിട്ടുള്ള ആളാണ്‌. 2000 ലാണ് അവര്‍ ലണ്ടനിലേക്ക് സ്ഥലം മാറ്റപ്പെട്ടത്.
ബൈബിളിലെ റഹാബ് എന്ന വേശ്യയുടെ അതേ പേരില്‍ സി. ആന്‍സി തുടങ്ങിയ സംഘടനയാണ് ലണ്ടനിലെ വേശ്യകളുടെ പുനരധിവാസത്തിന് ഇപ്പോള്‍ മേല്‍നോട്ടം വഹിക്കുന്നത്. ലണ്ടനില്‍ ഉണ്ടെന്നു കരുതപ്പെടുന്ന 13000 ത്തോളം വേശ്യകളെ മുഴുവന്‍ സമയവും ശ്രദ്ധിക്കാനും സംരക്ഷിക്കാനും വേണ്ട പദ്ധതികളുടെ ആസൂത്രണത്തിലാണ് ഇപ്പോള്‍ ഈ കന്യാസ്ത്രി.

ഇവരെപ്പോലെ യേശുവിന്‍റെ പാദങ്ങളെ അനുഗമിക്കുന്ന, ജീവിതം അപ്പാടെ ആശരണര്‍ക്ക് വേണ്ടി ചിലവിടുന്ന എല്ലാ സമര്‍പ്പിതരുടെയും മുമ്പില്‍ അത്മായാശബ്ദം തല കുനിക്കുന്നു - ആദരപൂര്‍വ്വം.  

1 comment:


  1. http://youtu.be/vO1RcsAXKWI

    വിശുദ്ധര്‍ ആയി പ്രഖ്യാപിക്കല്‍


    വിശുദ്ധ ചാവറ കുരിയാക്കോസ്ഏലിയാസ് അച്ചന്‍ വിശുദ്ധര്‍ ആയി പ്രഖ്യാപിക്കല്‍ മലയാളം ചര്‍ച്ച സീറോമലബാര്‍ സഭയുടെ വക്താവ് Fr. പോള്‍ തേലക്കാട്ട്...

    ReplyDelete